Thursday, September 12, 2013

അടഞ്ഞുകിടക്കുന്ന ചില വാതിലുകള്‍...

ഞാന്‍ എന്റെ കാര്യം എഴുതാം കേട്ടോ ബ് ളോഗൂ..
കാരണം, എനിക്ക് എന്റെ ചുറ്റും ഉള്ള മറ്റു പലരുടെയും ജീവിതം കാണുമ്പോള്‍ വളരെ ലജ്ജ തോന്നുന്നു.. (പരസ്പരം ചളിവാരിതേയ്ക്കലും മറ്റുമാണ് പ്രധാന ഹോബി പലര്‍ക്കും..!!)

എന്നെപ്പറ്റി പറയുകയാണെങ്കില്‍എല്ലാ മേജറ് പ്രശ്നങ്ങളില്‍  നിന്നും ഒഴിഞ്ഞുമാറി നടക്കുന്ന പ്രശ്നം ആയതുകൊണ്ട് അങ്ങിനെ ജീവിച്ചുപോകുന്നു എന്നേ ഉള്ളൂ

അതിനിടയില്‍ പണ്ട് ഹോസ്റ്റലില്‍ ഒരുമിച്ച് ജീവിച്ച ഒരു സഹമുറിയത്തിയെ കണ്ടപ്പോല്‍ മുതല്‍ ഞാന്‍ വീണ്ടും ഒന്നുകൂടി യംഗ് ആയ പ്രതീതി..

അപ്പോളതാ, അവള്‍ മറ്റൊരു കൂട്ടുകാരിയുടെ ഫോണ്‍ നമ്പര്‍ തന്ന് അവളും എന്നെ വിളിക്കാന്‍പോണു..!!

എന്റെ ബ് ളോഗൂ.. എനിക്ക് ആകെ ഒരു സ്തബ്ദത ഫീല്‍ ചെയ്യുന്നു..
പണ്ട്, പത്തിരുപത് വര്‍ഷം മുന്‍പുള്ള ആത്മയല്ലല്ലൊ ഞാനിപ്പോ, എന്തെല്ലാം ദുര്‍ഘടങ്ങള്‍ താണ്ടി, ജീവിതത്തെ ഒരു വെറും കാഴ്ച്ചക്കാരിയെപ്പോലെ നോക്കി നില്‍ക്കുന്ന പ്രകൃതം അല്യോ! ഈ വിളിക്കാന്‍ പോകുന്ന കൂട്ടുകാരിയാണെങ്കില്‍ നിഷ്ക്കളങ്കതയുടെയും ശാലീനതയുടെയും മൂര്‍ത്തിമത് ഭാവം.. പൂര്‍ണ്ണചന്ദ്രന്റെ മുഖവും കാന്തിയും നൈര്‍മ്മല്യവും ഉള്ള ഒരു അമ്പാട്ടിക്കുട്ടി ആയിരുന്നു..

ഞങ്ങള്‍ ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നത് കരമന എന്‍. എസ്സ്. എസ്സില്‍ ആയിരുന്നു.. പ്രീഡിഗ്രീക്ക്. അതുകഴിഞ്ഞ് ഞാന്‍ യൂണിവേറ്സിറ്റി വിമണ്‍സില്‍ പോയി..പക്ഷെ, വിരക്തി പൂണ്ട്, കരമനയെ സ്വപ്നം കണ്ട് ഉറങ്ങി ഉണര്‍ന്ന് നോസ്റ്റാല്‍ജിയയുമായാണ് അവിടെ ജീവിച്ചത്..ഇപ്പോള്‍ ഈ കൂട്ടുകാരിയും പറയുന്നത്രെ, ഡിഗ്രീക്ക് ചേര്‍ന്നപ്പോള്‍ ഞങ്ങളൊന്നും ഇല്ലാതിരുന്നതുകോണ്ട് പഠിക്കാനേ തോന്നിയില്ല, മൌനം പൂണ്ടിരുന്നു.. വിവാഹം കഴിഞ്ഞും മൌനമായിരുന്നു.. എന്നൊക്കെ.. (എനിക്കും അങ്ങിനെ ആയിരുന്നു പിന്നീടുള്ള ജീവിതം പലപ്പോഴും)

അന്ന് ഫോണും (ഇന്റര്‍നെറ്റും) ഒന്നും അധികം വ്യാപകം ആയില്ലായിരുന്നല്ലൊ!
എന്തുമാത്രം വിരഹദുഃഖങ്ങള്‍; വേര്‍പിരിവുകള്‍ ഞങ്ങളൊക്കെ അനുഭവിച്ചിട്ടുണ്ടെന്നോ?! വിവാഹം കഴിഞ്ഞും ഒരു സുഖ ദുഃഖങ്ങളും ഞങ്ങള്‍ക്കാര്‍ക്കും പരസ്പരം പങ്കുവയ്ക്കാനായില്ല..
ഇപ്പോള്‍ മക്കളെയൊക്കെ വളര്‍ന്ന് വലിയ അമ്മമാരായപ്പോള്‍ വീണ്ടും ഒരുമിച്ചു കൂടുന്നു..
പഴയ മനസ്സും ഹൃദയവും ആയി..

എനിക്കെന്തോ ഇതുവരെ അടച്ചിട്ട് മാറാല പിടിച്ച ഒരു മുറി തുറക്കുമ്പോള്‍ കേള്‍ക്കുന്ന ഞരക്കവും മൂളലും, ചിറകടിച്ചു പറന്നകലുന്ന വവ്വാലുകള്‍ (അത് കൂട്ടുകാരി കടം തന്നതാണ്) ഒക്കെ നേരിടാനുള്ള ഒരു വിങ്ങല്‍..

എങ്കിലും ഈയ്യിടെ തന്നെ വിളിക്കും.. സംസാരിക്കും...

പഴയ കൂട്ടുകാരായി, ഈ പരുക്കന്‍ വഴികളിലൂടെ ഇനിയെങ്കിലും ഞങ്ങള്‍ ഒരുമിച്ച് അനുഭവങ്ങള്‍ പങ്കിട്ട് നടക്കുമായിരിക്കാം...

ആത്മ

4 comments:

Anand said...

യുവത്വം കാലം അല്ല തീരുമാനിക്കുന്നത്‌ അത് നമ്മൾ തന്നെയാണ്
ഒരിക്കൽ കൂടി ഹോസ്റ്റൽ മുറികളിലെ വാതിലുകൾ തുറക്കു :)

ajith said...

പഴയൊരു സൌഹൃദം തേടിയെത്തുന്നതൊരു സുഖ?മുള്ള അനുഭവമല്ലോ!

Echmukutty said...

അതെ... പഴയ കൂട്ടുകാര്‍ ഒരുമിക്കട്ടെ.. അതൊരു സന്തോഷമുള്ള കാര്യമല്ലേ എന്‍റെ ആത്മേ..

ആത്മ said...

എന്നോടൊത്ത് പഴയൊരു സൌഹൃദം പങ്കുവയ്ക്കാനെത്തിയ ആനന്ദിനും, അജിത്തിനും എച്ചുമുവിനും ഹൃദയം നിറഞ്ഞ നന്ദി...