Sunday, September 1, 2013

ലേബര്‍ പ്രോബ് ളംസ്...!

എല്ലായിടത്തും ഇപ്പോള്‍ ലേബര്‍ പ്രോബ് ളം ആണ്.. പ് ളസ്സില്‍ അടക്കം..(അത് വേറെ ലേബര്‍)

ഇവിടത്തെ ലേബര്‍ പ്രോബ് ളം കാരണം ‘എന്നാല്‍ വെളിയില്‍ പോയി കുശാലായി ഒന്ന് ഭക്ഷിച്ചിട്ട് വരാം’ എന്നു കരുതി കണവനോടൊപ്പം ചെല്ലുന്ന നേരം, അവിടെ ഉറക്കച്ചടവോടെ നല്ല സിനിമാനടന്റെ അകാരസൌഷ്ടവവും ഭംഗിയോടും കൂടി ഇരുന്ന എഞ്ജിനീയറ് മുതലാളി മന്ദം മന്ദമെന്‍ കണവന്റെ ചാരേ അണഞ്ഞു..പിന്നെ അങ്ങോട്ട് കൊണ്ടുപിടിച്ച പരിഭവങ്ങള്‍..
ലേബര്‍ പ്രോബ് ളംസ്..!
ഞാന്‍ അന്തം വിട്ടിരുന്ന് കേട്ടു.. ഇടയ്ക്കിടെ രണ്ടുപേരേയും നേരെ ഒരു അപ്രീസീയെഷന്‍ മട്ടിലുള്ള ചിരിയുമായി, 'പറഞ്ഞോളൂ പറഞ്ഞോളൂ.. എനിക്കിതെല്ലാം മനസ്സിലാവണുണ്ട്', എന്നമട്ടില്‍..

അദ്ദേഹത്തിനു മൂന്ന് outlet ഉണ്ട്.. എല്ലാ സൌകര്യങ്ങലും ഉണ്ട്.. ഒണ്‍ലി ലേബര്‍ പ്രോബ് ളം മാത്രം.. ഗവണ്മെന്റ് വെളിനാട്ടില്‍ നിന്ന് ആളെ കൊണ്ടുവരാന്‍ സമ്മതിക്കുന്നില്ല..
ഇവിടെ ഇത്തരം ജോലിചെയ്യാനൊട്ട് ആളെ കിട്ടത്തുമില്ല..
സിംഗ് ളീഷിലായിരുന്നു സംസാരം മൊത്തം. കാരണം ആ മുതലാളി ഇവിടെ ജനിച്ചുവളര്‍ന്ന തമിഴനത്രെ.. എന്റെ കണവന്‍ ഇവിടെ ജനിച്ച്, നാട്ടില്‍ വളര്‍ന്ന് വീണ്ടും ഇങ്ങോട്ടണഞ്ഞ മനിതനത്രെ!
കോമളാസ് 19 മത്തെ ഔട്ട്ലറ്റും തുറന്നു വച്ച് കണ്ണുതള്ളുന്ന കാര്യവും, ജി. എം. റ്റി
അടച്ചുപൂട്ടാന്‍ പോണെന്നും ഒക്കെ കാരണം ഈ ലേബര്‍ പ്രോബ് ളം ആണത്രെ! അദ്ദേഹം ഉറക്കച്ചടവുള്ള കണ്ണുകളോടെ എന്നെയും കണവനേയും നോക്കി ആശ്വാസമായും വിഷമത്തോടെയും തുടര്‍ന്നു..(ഞാന്‍ ഇവിടെ ഗംബ് ളീറ്റ് സയിലന്‍സ് ആയിരുന്നു.. എന്തെന്നെനിക്കും അറിയില്ല)

ഇദ്ദേഹം ലേബര്‍ പ്രോബ് ളം തീര്‍ക്കാനായി ministry‍ ചെന്നപ്പോള്‍ അവിടെനിന്നും കൊടുത്തയാള്‍ mental asylum ‍ നിന്നും വന്നവനത്രെ! നോ സ്റ്റേബിള്‍  മൈന്റ്..

ഞാനെന്താ കണ്ട പ്രാന്തന്മാര്‍ക്കൊക്കെ കഞ്ഞി വയ്ക്കണോ എന്ന് നാട്ടിലെ എം.എ .ക്കാരി എക്കൌണ്ടന്റ് ആയ തമിഴത്തി (നല്ല ഇംഗ് ളീഷ് സ്റ്റയില്‍) പുലമ്പൂന്നത്രെ!

അങ്ങിനെ അദ്ദേഹം പ്രിസണില്‍ ചെന്നു, ജോലിക്കാര്‍ക്ക് വേണ്ടി.. അവിടത്തെ ആള്‍ക്കാരും ഭയങ്കര ചൂസിയാണെന്ന്! അവര്‍ക്ക് മെക്ക്ഡൊണാള്‍ഡ്, കെന്റക്കി എന്നിവിടം ഒക്കെയാണ് പ്രിഫര്‍ ചെയ്യുന്നത്..! എന്താ അല്ലെ?!

കണവന്‍ സമാധാനിപ്പിച്ചു, 'സാരമില്ല , ഒരു ആറു മാസം കൂടി വെയിറ്റ് ചെയ്യൂ.. അപ്പോ ഗവഃ റൂള്‍സ് ഒക്കെ അല്പം ഭേദഗതി ചെയ്യും..' (പിന്നല്ല!)

ഇതിനിടയില്‍, ഞാനിരുന്നോര്‍ത്തു, ഹൊ! എന്റെ പ്രതിഫലം ഇല്ലാ വീട്ടുജോലി ആരെയെങ്കിലും ഏല്‍പ്പിച്ച് ഇങ്ങോട്ട് കയറിയാലും കുറെ ഡോളര്‍ സമ്പാദിക്കാമായിരുന്നു..! എന്തു ചെയ്യാം.. മക്കള്‍ അധോഗതിയായിപ്പോവില്ലേ!

അങ്ങിനെ ഒടുവില്‍, ഉറക്കച്ചടവില്‍ നിന്ന് പുലമ്പിയ നല്ല പെര്‍സണാലിറ്റിയുള്ള ‍ ഷോപ്പ് ഓണറെ ഒരുവിധം സമാധാനിപ്പിച്ച്, ഒരു മണിക്കൂറെങ്കിലും ഒന്നു തലചായ്ച്ച്ട്ട് വെളിയില്‍ പോകാനായി ഇവിടത്തെ മുതലാളി..

ഞാന്‍ ചോദിച്ചു, ‘ചേട്ടന് അങ്ങോട്ടും അന്നം പൊന്നിക്കൂടായിരുന്നോ, ‘എനിക്കും ഉറക്കം ഒന്നുമില്ല, ഇതിലപ്പുറം ആണ് ഞങ്ങടെ ലേബര്‍ പ്രോബ് ളം‘ എന്നൊക്കെ.. അയാളുടെ കണ്ണുമാത്രമേ കരുവാളിച്ചുകിടക്കുന്നുള്ളൂ.. ചേട്ടന്‍ ആകെമൊത്തം ഒരു പ്രാന്തന്‍ മട്ടില്‍ നടക്കുകയാണ്.. (ഒരുകണക്കിന് ഈ ഗവണ്മെന്റു തന്നെ ഒരു റസ്ട്രിക്ഷന്‍ വയ്ക്കുന്നതും ഒരു നല്ലതാണേ..! അല്ലെങ്കില്‍ ഇങ്ങിനെ ആക്രാന്തത്തോടെ ഓടിനടക്കുന്ന മുതലാളിമാരൊക്കെ ഗംബ് ളീറ്റ് പ്രാന്തന്മാരായേനേം.. അല്ലെങ്കില്‍ നല്ല ഒന്നാന്തരം രോഗികള്‍...

അങ്ങിനെ വീടെത്തി.. വീടെത്തി കീയൊക്കെ എടുത്ത് ഒന്നാം തരമായി കതവൊക്കെ തുറന്ന് അകത്തുകയറിയപ്പോള്‍ പുറകില്‍ മുറിയിലെ ബാത്ത് റൂം മലര്‍ക്കെ തുറന്ന് കിടക്കുന്നു!
അതിനകത്തൂടെ പുറകിലത്തെ മുറിയിലും, പിന്നെ വീടുമൊത്തവും ആര്‍ക്കും സുഖമായി കയറാവുന്നതേ ഉള്ളൂ.. അതും പോരാഞ്ഞ്,  പാസ്പോര്‍ട്ട് എടുക്കാന്‍ തുറന്ന കപ്പ്ബോഡിന്റെ വാതിലും നല്ല ഒന്നാന്തരമായി മലര്‍ക്കെ തുറന്ന്  അങ്ങിനെ ഇന്‍വൈറ്റ് ചെയ്യുന്നു...! അതിനകത്ത് ഒരു ചില സ്വര്‍ണ്ണ പണ്ടങ്ങോളൊക്കെ ഇരുന്ന് കണ്ണുചിമ്മുന്നും ഉണ്ട്..!

ശിവ ! ശിവ! ഒരുകണക്കിന് ഈ ലേബര്‍ പ്രോബ് ളമും ഒരു നല്ലതിനു തന്നെ..
നാട്ടിലെങ്ങാനും ആയിരുന്നെങ്കില്‍ ഇതുപോലെ വച്ചത് വച്ചയിടത്ത് തന്നെ നമ്മളേം വെയിറ്റ് ചെയ്തോണ്ട് ക്ഷമയോടി ഇരിക്കുമായിരുന്നോ?!

ലേബര്‍ പ്രോബ് ളം ആയതുകൊണ്ട് കള്ളന്മാര്‍ക്കും നേരമില്ലെന്നേ.. ഒന്നിനും...!!

[കണവനോട് മിണ്ടിയും ഉരിയാടിയും ഒക്കെ നടന്നാല്‍ ഇതുപോലെ കുറെ അനുഭവങ്ങള്‍ സമ്പാദിക്കും..പക്ഷെ, ഇന്നലെ എന്നെ കൂട്ടാത്തെ ബന്ധുക്കളോടൊപ്പം ഉല്ലസിക്കാന്‍ പോയതുകൊണ്ട് ഞാനങ്ങ് പിണങ്ങി...]

6 comments:

ajith said...

ലേബര്‍ പ്രോബ്ലം അത്ര വലിയ പ്രോബ്ലമായോ സിംഗപ്പൂരില്‍?
സിംഗപ്പൂരെന്ന് കേള്‍ക്കുമ്പോള്‍ ഒരു നൊസ്റ്റാള്‍ജിക് ഫീല്‍ വരുന്നു. 1988 മുതല്‍ എട്ടുവര്‍ഷം തേബാന്‍ ഗാര്‍ഡന്‍സിലായിരുന്നു ജീവിതം. കെപ്പെല്‍ ഷിപ് യാര്‍ഡില്‍ ജോലിയും!

Echmukutty said...

തന്നെ?
എല്ലായിടത്തും ഈ പ്രോബ്ലമുണ്ടെന്നാ പറഞ്ഞു കേള്‍ക്കുന്നത്..
ആത്മ കേമായിട്ട് എഴുതി..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ ലേബർ റൂമിൽ പണീ കഴിഞ്ഞ് വന്നതും ഇത് കണ്ട് ഞെട്ടിപ്പോയി. അവിടെങ്ങും ഒരു പ്രശ്നവും ഇല്ലായിരുന്നു :)

ആത്മ said...

ajith,

അതെ, ഗവണ്മെന്റ് നിയമങ്ങള്‍ കര്‍ശ്ശനമാക്കും ഇടയ്ക്കിടെ.. ആ വര്‍ഷത്തില്‍ ഞാനും ഉണ്ട് ഇവിടെ.. പക്ഷെ, വെളിലോകം ഒന്നും അറിയില്ലായിരുന്നു...:)

ആത്മ said...

താങ്ക്യൂ യുച്ചുമു...!
കമന്റ് കാണാന്‍ താമസിച്ചുപോയി..
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി..

സ്നേഹപൂര്‍വ്വം
ആത്മ

ആത്മ said...

ഹെറിറ്റേജ് സാറ്

ഇത് വേറേ ലേബര്‍ ആണ്...:)