Monday, August 26, 2013

സ്നാന ജപാദികള്‍...

മനസ്സിന്റെ ശുദ്ധിയാണ് ബാഹ്യമായും കാണുന്നത്..

അതുവരെ കാടും പടലുമായി കിടക്കുന്നു എന്നു തോന്നിയ സ്ഥലങ്ങള്‍ ഒക്കെ , ഒന്നു കുളിച്ച് ഫ്രഷ് ആയി വരുംപ്പൊള്‍ ആകെ ഒരു പുതുമ തോന്നും......
പണ്ടുള്ളവര്‍ ഒക്കെ ചില ബേസിക്ക് ആയിട്ടുള്ള കാര്യങ്ങള്‍ നമ്മെ പഠിപ്പിച്ചിരുന്നു.. രാവിലെ എഴുന്നേറ്റ് പല്ലുതേയ്ക്കണം, കുളിക്കണം.. വീടും പരിസരവും ശുചിയാക്കണം, ഒരു വിളക്കു കൊളുത്തി പ്രാര്‍ത്ഥിക്കണം..എന്നിങ്ങനെ..

സത്യത്തില്‍ ഇത്രയും മതി, ഒരു മനുഷ്യനെ ഒരു ദിവസത്തേയ്ക്ക് മാനസികമായും ശാരീരികമായും ഉന്മേഷം കിട്ടാന്‍..

അല്ലാതെ, കുളിക്കാതെ, പല്ലുതേയ്ക്കാതെ ഇരുന്ന് റ്റ്വിറ്ററും ഫേസ്ബുക്കും മാറി മാറി നോക്കി , എന്തു കൊനഷ്ട് ഒപ്പിക്കാം എന്നു കരുതി ഇരുന്നാല്‍, നൊ ബെനഫിറ്റ്, നൊ റിട്ടേണ്‍സ്.. ഒണ്‍ലി ഡിപ്രഷന്‍.. കാരണം, ഫേസ്ബുക്കിലൊക്കെ എല്ലാവരും അവരവരുറ്റെ പൊങ്ങച്ചം വിളമ്പി വിലസിക്കുകയാവും.. ഈ, കുളിക്കാതെ, പല്ലുതേയ്ക്കാതെ, വീട് ശുചിയാക്കാതെ, വിളക്കു കൊളുത്താതെ, പോയി മറ്റവന്റെ പൊങ്ങച്ചം കേട്ട് , മനസ്സില്‍  നെഗറ്റിവിറ്റി കുത്തി നിറച്ച്, നേരെ പായും ഓഫീസിലേക്ക് ..

എങ്കേ നിമ്മതി..?! എങ്കേ നിമ്മതി...??!!

2 comments:

ajith said...

ആത്മ എങ്ങനെ?

ആത്മ said...

എന്റെ അനുഭവം ആണ് ഞാന്‍ കൂടുതലും എഴുതുന്നത്...:))