Thursday, August 8, 2013

തമോ, സത്വ, രജോ ഗുണഃ../ബാല്യഃ യൌവ്വനഃ വാര്‍ദ്ധക്ക്യഃ

എനിക്ക് മൂന്നു ബെസ്റ്റ് ഫ്രന്‍ഡ്സ് ഉണ്ട്.. എന്റെ മൂഡ് മാറുന്നതനുസരിച്ച് ഞാന്‍ ഓരോരുത്തരെ വിളിക്കും.. കാണും..
ഒരു വിഷമം ഉണ്ടാവുംപ്പോള്‍ നിയന്ത്രണമില്ലാത്ത മനസ്സ് ആദ്യം ആദ്യത്തെ കൂട്ടുകാരിയെ വിളിക്കും.. ..എനിക്ക് ലൌകീകത കൂടുതലുള്ളത് അപ്പോഴാന്.. ഫ്രണ്ടിനും ലൌകീകതയില്‍ താല്പര്യം അധികം ഉള്ള ഫ്രണ്ട് ആണ്...

പിന്നെ ഒരല്പം കണ്ട്രോള്‍ ഒക്കെ വന്ന് പക്വതയോടെ നില്‍ക്കുമ്പോള്‍ അടുത്ത ഫ്രണ്ടിനെ.. അവള്‍ക്ക് അല്പം കൂടി സംയമനവും ഒക്കെ ഉള്ള കൂട്ടത്തില്‍ ആണ്.. അല്പം കൂടി ഉയര്‍ന്ന് ചിന്തിക്കുന്നവള്‍ എന്നും കരുതാം..

ഏറ്റവും നല്ല ആത്മസംയമനം കൈവരുമ്പോള്‍ മൂന്നാമത്തവളെ വിളിക്കും.. ഞങ്ങള്‍ക്ക് തമ്മില്‍ എന്തും പറയാനാകും.. അവള്‍ക്ക് ചിലപ്പോല്‍ എന്നെ അല്പം കൂടി ഉയര്‍ത്താനുള്ള ഉപദേശം കൂടി തരാനുള്ള കഴിവുണ്ട്..അവള്‍ക്ക് എന്നെയും എനിക്ക് അവളെയും നന്നായറിയാം..
ഹോസ്റ്റലില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നപ്പോള്‍ അവള്‍ എന്റെ സഹോദരി എന്നാണ് പലരും കരുതിയിരുന്നത്.. കാരണം ഞങ്ങള്‍ എപ്പോഴും മറ്റേ ആളിന്റെ ഡ്രസ്സും സാധങ്ങളും ഒക്കെ ഉപയോഗിക്കുമായിരുന്നു.. ഒരു വീട്ടില്‍ നിന്നും വരുന്ന സഹോദരിമാരെ പോലെ..
അന്ന് പക്ഷെ, ഞങ്ങളുടെ ബെസ്റ്റ് ഫ്രണ്ട്സ് വേറെ ആയിരുന്നു താനും.. ഇതൊരു കുടുംബബന്ധം പോലെ..ഈയ്യിടെയാണ് അവളെ വീണ്ടും കണ്ടുമുട്ടിയത്..
അവള്‍ക്ക് ഇപ്പോഴും ഞാന്‍ ഒരു സഹോദരിയും അമ്മയും ഒക്കെയാണ്. എനിക്ക് അവളും..
അറിയാതെ ഞങ്ങള്‍ ഞങ്ങളുടെ മക്കള്‍ക്ക് ഒരേ ദൈവത്തിന്റെ പേരുകളാണിട്ടിരിക്കുന്നതും..!

ഏറ്റവും ഒടുവില്‍ എന്റെ തന്നെ ആത്മാവിനോട് പരമാര്‍ത്ഥം പറഞ്ഞ് ഒരു രമ്യതയില്‍ എത്തും..

അതുപോലെ, എനിക്ക് രാവിലെ തമോ ഗുണം അധികവും..(തമസ്സ്);
ഉച്ചയ്ക്ക് രാജോഗുണം അധികം..; വൈകിട്ട്  സത്വഗുണവും ഞാനറിയാതെ തന്നെ എന്നെ ഭരിക്കുന്നു..
രാവിലെ ഉറക്കം തൂങ്ങി ഒരാത്മവിശ്വാസമില്ലാതെ അലയും, തമോഗുണലക്ഷണങ്ങളുമായി..
പിന്നെ ഉച്ചയാവുമ്പോ സുഖലോലുപതയ്ക്കുള്ള വഴി ആരായുകയായി, നല്ല ഭക്ഷണം, ഷോപ്പിങ്ങ് , അലസമായ ഉറക്കം, റ്റ്വീറ്റിംഗ് അങ്ങിനെ രജോഗുണം നിറയും..
വൈകിട്ടാകുമ്പോള്‍ എന്നിലെ നല്ല ചിന്തകളൊക്കെ തിരിച്ചുവരാന്‍ തുടങ്ങും.. ഒപ്പം ശുഭാപ്തി വിശ്വാസവും.. അപ്പോഴാണ് ഞാന്‍ പ്രധാനമായും നല്ല കാര്യങ്ങളൊക്കെ തന്നെ ചെയ്യുന്നത്.. കുക്കിങ്ങ്, അങ്ങിനെ കുടുംബത്തിനും എനിക്കും മേല്‍ഗതിക്കുള്ള കാര്യങ്ങള്‍ എന്തെങ്കിലും ഒക്കെ ചെയ്യും..

ഇതുപോലെ സൈക്ക് ളിക്കല്‍ ആയി ആണ് ഒരു മാസത്തിലും എന്റെ മനോനിലയിലെ മാറ്റങ്ങള്‍.. ഫ്രഷ് ആയി സ്റ്റാര്‍ട്ട് ചെയ്യും പിന്നെ കുറഞ്ഞ് കുറഞ്ഞ് മാക്സിമം ഡിപ്രഷനിലും തളര്‍ച്ചയിലും എത്തും.. അതുകഴിഞ്ഞ് വീണ്ടും ഫ്രഷ് ആയി പുനര്‍ജനിക്കും പോലെ വീണ്ടും തുടങ്ങും..

ഇനി പ്രായം കുറെക്കൂടി ആയാലും ഇങ്ങിനെയൊക്കെ തന്നെ ആയിരിക്കും അല്ലേ..
അതോ ഇതിനു വിപരീതം ആവുമോ കാര്യങ്ങള്‍..!

2 comments:

Echmukutty said...

ഇതൊക്കെ വായിക്കുമ്പോള്‍ ആത്മയുടെ വ്യക്തിത്വത്തിലെ ഔന്നത്യം വെളിവാകുന്നുണ്ട്.. ഞാന്‍ വായിച്ച് അല്‍ഭുതപ്പെട്ടിരിക്കുന്നു..

ആത്മ said...

യച്ചുമു ‘അല്‍ഭുതപ്പെട്ടിരിക്കുന്നു‘ എന്നെഴുതിയത് കണ്ട് ഞാന്‍ എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ മടിച്ച് അല്‍ഭുതപ്പെട്ട് അങ്ങ് പോയി..

താങ്ക്യൂ യച്ചുമു ഈ നല്ല വാക്കുകള്‍ക്ക്..

എഴുതാന്‍ ആഗ്രഹമുള്ള ഒരു സ്ത്രീയെ ഇടയ്ക്കിടെ പ്രോത്സാഹിപ്പിക്കാന്‍ തോന്നുന്ന യച്ചുമുവിന്റെ നല്ല മനസ്സിന് നന്ദി..