Thursday, August 15, 2013

ഒരു നിമിഷം തരൂ...

കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും ഒക്കെ നോക്കിയാലും ഒടുവില്‍ സീറോയില്‍ ചെന്നെത്തുന്ന ഒരു വലിയ പ്രോബ് ളം ആണ് ജീവിതം..

ആര്‍ക്കും ആരെപ്പറ്റിയും ശരിക്കറിയില്ല. എന്തിനു സ്വന്തമായിപ്പോലും വ്യക്തമായ ഒരു ധാരണ വയ്ക്കാന്‍ പറ്റില്ല..അടുത്തനിമിഷം നാം ഒരു പുതിയ പ്രാശ്നം ഉണ്ടാവുമ്പോള്‍ എങ്ങിനെയാണ് പ്രതികരിക്കാന്‍ പോകുന്നതെന്നുപോലും നമുക്ക് ഉറപ്പില്ലാത്തപ്പോള്‍, നമുക്കെങ്ങിനെ മറ്റുള്ളവര്‍ എങ്ങിനെ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കാന്‍ പറ്റും..?!

ഒരു 30 വയസ്സിനു ശേഷമുള്ള എന്റെ ഭര്‍ത്താവിനെയേ എനിക്ക് പരിചയം ഉള്ളൂ..ഒരു മനുഷ്യനെ ഉദാഃ നമ്മുടെ മക്കളെ ജനിക്കുമ്പോഴേ കാണുന്നതുകൊണ്ട് ഒരുപക്ഷെ അവരുടെ നീക്കുപോക്കുകളെപറ്റി ഒരുവിധം ഊഹിക്കാം.. എന്നാലും കൃത്യം അല്ല. എന്നാലും കൃത്യമായി പറയാനാവില്ല. അവര്‍ക്ക് ജീവിതത്തോടുള്ള കാഴ്ച്ചപ്പാടുകള്‍ അവരുടെ കൂട്ടുകാരും ടീച്ചേര്‍സും ഒക്കെ സ്വാധീനിച്ചിരിക്കാം..

ചുരുക്കത്തില്‍ ജീവിതം ഉത്തരം ഇല്ലാത്ത ഒരു കടം കഥ ആണ്.. എല്ലാം അറിയാം എന്ന്‌ അമേരിക്കന്‍ പ്രസിഡന്റിനു പോലും പറയാനാവില്ല. ഒരു കമ്പ്യൂട്ടര്‍ എഞിജിനീയറ് ആയാല്‍ കമ്പ്യൂട്ടറിനെ പറ്റി കുറെയൊക്കെ അറിയാം, ഒരു ഡോക്ടര്‍ ആയാല്‍ ഏറെക്കുറെ ചില രോഗങ്ങളെ പറ്റി അറിയാന്‍ പറ്റും. അതൊക്കെ ആ ആറിവിന്റെ തന്നെ ബാല്യദശയായിരിക്കെ.. എത്രത്തോളം ആ മേഘലയില്‍ അറിവുനേടാമെന്നിരിക്കെ, ഒരാള്‍ക്ക് എല്ലാ അറിവുകളും സ്വന്തമാക്കാനാവും?

അപ്പോള്‍ പറഞ്ഞുവന്നത്, എനിക്ക് ആരെപ്പറ്റിയും, എന്നെപ്പറ്റിപോലും ശരിക്കറിയില്ല.. ഈ ഒരു നിമിഷം മാത്രം എന്റെ കയ്യില്‍ ഉണ്ട്.. ഇപ്പോള്‍..

8 comments:

വീ കെ said...

നമ്മുടെ ഓരോ പ്രകടനവും സാഹചര്യങ്ങളാൽ നിയന്ത്രിതമാണ്. ഒരേകാര്യത്തിലുള്ള പ്രകടനങ്ങൾ വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കും. അതല്ലെങ്കിൽ നമ്മൾ യന്ത്രങ്ങളായിപ്പോവില്ലെ..?

ആത്മ said...

അതെ, അതെ, ദൈവത്തിനു ബോറഡിക്കാതിരിക്കാനായിരിക്കും...:))
നമ്മളെയൊക്കെ ഇങ്ങിനെ മണ്ടന്മാരായി ആദിയും അന്തവും എന്തെന്നറിയാതെ സൃഷ്ടിച്ചു വിട്ടിരിക്കുന്നത്..:)


(തമാശ തോന്നിയത് അങ്ങ് എഴുതിയെന്നേ ഉള്ളൂ..കുഴപ്പം ഇല്ലല്ലൊ അല്ലെ,)

ajith said...

ഒരു സിനിമയില്‍ മോഹന്‍ ലാല്‍ പറയുന്നതുപോലെ: എന്റെ സ്വഭാവം എനിയ്ക്കുതന്നെ പിടിയ്ക്കാതിരിക്കുകയാണ്” എന്നൊക്കെ പറഞ്ഞുപോകും ചിലപ്പോള്‍. അപ്പോള്‍ പൂര്‍ണ്ണമായി അറിഞ്ഞത് ആര്‍ ആരെ?

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

എനിയ്ക്ക എന്നെ പറ്റി ആറിയില്ല എന്ന അറിവാണ് എല്ലാ അറിവും നേടുന്നതിനായുള്ള പ്രാഥമികമായ അറിവ്. സ്വയമറിഞ്ഞാല്‍ വൈജാത്യങ്ങള്‍ കേവലം ബാഹ്യവും ഉപരിപ്ലവവുമാണെന്ന തിരിച്ചറിവ് കൈവരും.

സസ്നേഹം..

മുല്ല said...

ഇങ്ങനെയൊക്കെ അങ്ങ് പോകുമായിരിക്കും ജീവിതം .

ആത്മ said...

ajith,

അതെ.. അതെ..!:)

ആത്മ said...

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം)

വന്നു വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ വളരെ നന്ദി...

ആത്മ

ആത്മ said...

മുല്ല,

അതെ, ഇങ്ങിനെയൊക്കെ അങ്ങ് പോയി തീരുമായിരിക്കും...

വീണ്ടും കണ്ടതില്‍ സന്തോഷം..:)