Tuesday, August 13, 2013

റ്റ്വിറ്ററും അതിന്റെ ഒരു ടെക്നിക്കല്‍ പ്രോബ്ളമും....

റ്റ്വിറ്ററില്‍ മുറിച്ച് മുറിച്ച് എഴുതാന്‍ ചെന്നതാണ്.. അപ്പോള്‍ അവിടെ എന്തോ ടെക്നിക്കല്‍ പ്രോബ് ളംസ്..! എങ്കിപ്പിന്നെ എന്റെ സ്വന്തം എഴുത്തുപുരയിലേക്ക് കടക്കാം എന്നു കരുതി..

എഴുതാന്‍ ചെന്നത്.. സ്നേഹത്തെ പറ്റിയാണ്..
അങ്ങിനേ ഇരുന്നപ്പോള്‍ തോന്നി..സത്യത്തില്‍ ഈ സ്നേഹം എന്നൊന്ന് ഉണ്ടോ?!
മറ്റൊരാളിനെ കൊണ്ട് നമ്മെ ഇഷ്ടപ്പെടീക്കാനുള്ള അടങ്ങാത്ത ഒരാവേശം അതല്ലെ നാം സ്നേഹമായി വ്യാഖ്യാനിക്കുന്നത്..! നമ്മളെ അയാള്‍ അംഗീകരിക്കണം, ഇഷ്ടപ്പെടീക്കണം എന്ന ഒരു കൊതി.. ഇതിലപ്പുറം എന്താണ്! അയാളുടെ വ്യക്തിത്വത്തോട് നമുക്കൊരിഷ്ടം.. അപ്പോള്‍ മറിച്ചും തോന്നിപ്പിക്കാനുള്ള പരിശ്രമങ്ങള്‍.. അതല്ലേ കാമിതാക്കള്‍ ചെയ്യുന്നത്..
ഒടുവിലൊടുവില്‍ പരസ്പരം അംഗീകരിച്ചംഗീകരിച്ച് സ്വന്തം വ്യക്തിത്വം ഇല്ലാതാകും..
ഒരു പരിധി കഴിയുമ്പോള്‍ പിന്തിരിഞ്ഞ് നടക്കും.. അകലും.. ഇത്രയേ ഉള്ളൂ സ്നേഹം..

പിന്നെ അടുത്ത ചിന്ത എന്തായിരുന്നെന്നാല്‍, എനിക്ക് 70 വയസ്സായy ഒരു ഫ്രണ്ട് ആന്റി ഉണ്ട്..
ആ ആന്റിക്ക് എന്ത് ഊര്‍ജ്ജ്വസ്വലത ആണെന്നോ..! ഞാന്‍ കരുതും ഒരു ചെറുപ്പമുള്ള ശരീരം കൂടി കിട്ടിയിരുന്നെങ്കില്‍ ആന്റിക്ക് എന്തെല്ലാം ചെയ്യാമായിരുന്നു.. ഒരുപാട് ലക്ഷ്യങ്ങള്‍ കഴിവുകള്‍.. പക്ഷെ, ശരീരം അനുവദിക്കുന്നുമ്ല്ല..

ഞാന്‍ ചുറ്റിനും കാണുന്ന പ്രായം ചെന്ന ആള്‍ക്കാരില്‍ മിക്കവരും മനസ്സ് കൊണ്ട് ചെറുപ്പമാണ്.. എന്നെക്കാട്ടിലും എന്തിന് എന്നെക്കാട്ടിലും 20 വയസ്സുകൂടി ഇളപ്പമുള്ളവര്‍ക്കൊപ്പം എല്ലാ കാര്യങ്ങളിലും താല്പര്യം ഉള്ളവര്‍.. (അവര്‍ക്കൊക്കെ ലൗകീക സുഖങ്ങളോടൊക്കെ എന്തൊരാസക്തി ആണിപ്പോഴും! ഒരു പുതിയ സാരിയോ, വിലകൂടീയ ആഭരണങ്ങളോ, അതുമല്ലെങ്കില്‍ സൗന്ദര്യ വര്‍ദ്ധക സാധങ്ങളോ, എന്തായാലും.. ഇല്ലാത്ത പുരികം വെച്ചു പിടിപ്പിക്കുവാനാണെങ്കിലും ബൊത്തോക്സ് , ഡിറ്റോക്സ്, ഫേഷ്യല്‍ ഒക്കെ ചെയ്ത് വികൃതമാക്കപ്പെട്ട ശരീരവും ആയി കെട്ടി ഒരുങ്ങി നടക്കല്‍ ആണ്‍ മിക്കവരുടേയും ഹോബി. ആണ്‌ പെണ്‍ വേഷം കെട്ടുമ്പോലെ ഒരു വൈരുദ്ധ്യാത്മകത! വാര്‍ദ്ധക്ക്യത്തിന്റെ കുലീനത, ശാന്തി,സംതൃപ്തി,ഇവയൊന്നും കണി കാണാന്‍ പോലും കിട്ടില്ല ).

ദൈവം എന്തിനായിരിക്കും ഈ ചതി ചെയ്യുന്നത്..! ഏതിനും പുനര്‍ജ്ജനിക്കും. അപ്പോള്‍ പിന്നെ ശാശ്വതമായ ഒരു ശരീരം അങ്ങ് നല്‍കിക്കൂടേ..! വേണമെന്നുള്ളവര്‍ കൊതിതീരുംവരെ ജീവിച്ചോട്ടെ എന്നു കരുതണം.. അല്ല പിന്നെ..!!

പക്ഷെ, എനിക്കങ്ങിനെ വലിയ ആഗ്രഹം ഒന്നും ഇല്ല.. എന്നെക്കൊണ്ട് ആര്‍ക്കെങ്കിലും ആവശ്യമുള്ളിടത്തോളം ജീവിക്കണം എന്ന ആഗ്രഹമേ ഉള്ളൂ.. അല്ലാതെ എനിക്ക് പ്രത്യേകിച്ച് ഈ ലോകത്ത് ഒന്നും സാധിക്കാനില്ല.. വന്നതെവിടേയ്ക്കോ, അവിടേയ്ക്ക് പോയി അങ്ങ് സമാധിയാവാനാണിഷ്ടം.. മനസ്സും ചിന്തകളും ശരീരവും അതിന്റെ സുഖദുഃഖങ്ങളും ആശാപാശങ്ങളും ഒന്നും ഇല്ലാതെ, ഞാനെന്ന ഞാനേ ഇല്ലാതെ അങ്ങ് പോവാന്‍ കഴിയണം..

ട്വിറ്ററില്‍ ആണെങ്കില്‍ ഇത്ര വിശദമായി എഴുതാന്‍ പറ്റുവോ..
നന്ദി ടിറ്ററേ.. നിന്റെ ടെക്നിക്കള്‍ പ്രോബ്ളത്തിന് 

4 comments:

Echmukutty said...

അതെ... ടെക്നിക്കല്‍ പ്രോബ്ലവും നന്നായി..

ആത്മ said...

അതെ...:)
യച്ചുമുവിനെ കണ്ടതും അതിലേറെ നന്നായി...

ajith said...

ഉര്‍വശീശാപം ഉപകാരം എന്നപോലെ!

ആത്മ said...

:)അതെ...!