Saturday, August 10, 2013

വിവേചനങ്ങള്‍ .. വിവേചനങ്ങള്‍...

സമൂഹത്തില്‍ നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടു അനുഭവിച്ചുകൊണ്ടും ഇരിക്കുന്ന കാര്യങ്ങള്‍ എഴുതാനല്ല്യോ ബ് ളോഗുകള്‍..

ഞാനീയിടെ നാട്ടില്‍ നിന്നും ഇവിടെ വന്ന് സെറ്റില്‍ഡ് ആയ ചില സ്ത്രീകളുടെ സംസാരം ശ്രവിക്കയുണ്ടായി..

ഒരുവള്‍..ഗീതേ ഞാനിന്നലെ അമ്മായീടെ വീട്ടില്‍ പോയി.. അവര്‍ക്ക് ഇപ്പോഴും നമ്മളോടും നമ്മളുടെ മക്കളോടും വേര്‍തിരിവ് മാറിയിട്ടില്ല..
നാട്ടില്‍ നിന്ന് വന്നവരെ ഇവിടെ വളര്‍ന്നവരുമായി കമ്പയറ് ചെയ്യാന്‍ പറ്റില്ലത്രെ..
ഒരിക്കല്‍ നാത്തൂന്റെ മകള്‍ എന്റെ മുഖത്ത് നോക്കി പറഞ്ഞു, മാമിയും എന്റെ അമ്മയെയും തമ്മില്‍ എങ്ങിനെ കമ്പയര്‍ ചെയ്യാന്‍ തോന്നി, എന്റെ അമ്മ ഇവിടെ ജനിച്ചു വളര്‍ന്നതല്ലെ?!

മീന: അത് അവര്‍ക്ക് വിവരം ഇല്ലാത്തതുകൊണ്ടാകും ഗീതേ
ഇന്നലെ ഞാനൊരു വീട്ടില്‍ ഹൌസ് വാമിങ്ങിനു പോയി. അവരുടെ മരുമക്കള്‍ നാട്ടീന്നും മക്കള്‍ ഇവിടെയുള്ളവരും ആണ്.. ആ ആന്റി എന്തു കാര്യമായിട്ടാണ് അവരോടൊക്കെ ഇടപെടുന്നത്‌.
നാട്ടില്‍ നിന്നു വന്നവര്‍, ഇവിടെ ജനിച്ചു വളര്‍ന്നവര്‍ എന്നൊന്നും ആ ആന്റി ഒരു വേര്‍തിരിയും കാട്ടുന്നത് കണ്ടില്ല..

ഗീത: അതുപോലെ മീനേ, ഞാന്‍ ഈയ്യിടെ ആ കുട്ടിയ്ക്ക് ഒരു ഡിപ് ളോമ എഞ്ജിനീയറ് പയ്യന്റെ ആലോചന കൊണ്ടുവന്നപ്പോള്‍ അമ്മയും മോളും കൂടി എന്നെ വല്ലാതാക്കി.
അവള്‍ ഇവിടെ ഡിഗ്രി എടുത്ത കുട്ടിയല്ലെ, അവളെക്കാളും കുറഞ്ഞ പഠിത്തം ഉള്ളവരെ വിവാഹം കഴിക്കാന്‍ പറ്റില്ല, നാട്ടില്‍ നിന്നു വന്നവരെ ഇഷ്ടമല്ല എന്നിങ്ങനെ നൂറു നിബന്ധനകള്‍..

മീന: ഓഹ് ശരിക്കും എനിക്ക് ഈ ഡിപ് ളോമ എഞിജിനീയേഴ്സും ശരിക്കും ഉള്ള എഞ്ജിനീയേഴ്സും തമ്മിലുള്ള വ്യത്യാസം ശരിക്കറിയില്ല. പക്ഷെ, എന്റെ അറിവില്‍ ഡിപ് ളോമ എഞ്ജിനീയേഴ്സ് ഒരുപാട് പേര്‍ക്ക് മറ്റ് എഞ്ജിനീയേഴ്സിനെക്കാള്‍ സാലറി കിട്ടുന്നവര്‍ ഉണ്ട് ഇവിടെ..

ഗീത:അതാണ് ഞാന്‍ പറഞ്ഞത്.. അപ്പോള്‍ അവര്‍ക്ക് പുശ്ചം

മീന:.. അത് ഗീതേ.. ഇവിടെ ഒരുപക്ഷെ, അതിന്റെ ഫാമിലിയില്‍ അത് ആദ്യത്തെ ഡിഗ്രി ഹോള്‍ഡര്‍ ആയിരിക്കാം.. അതിന്റെ ഒരു സുപ്പീരിയോരിറ്റി ആകും.
നമ്മുടെ ഒക്കെ അച്ഛനമ്മമാര്‍ വിദ്യാഭ്യാസമുള്ളവരായിരുന്നതുകൊണ്ടും, അവിടെ ഡിഗ്രിക്ക് ഇവിടുത്തെപ്പോലെ അത്ര വില ഇല്ലാത്തതുകൊണ്ടുമായിരിക്കാം.. അങ്ങിനെ..

ഗീത: എന്നാലും.. ഡിഗ്രീക്കാര്‍ക്ക് എന്താ ഒരു കൊമ്പുണ്ടോ

മീന: നാട്ടില്‍ എല്ലാവര്‍ക്കും ഡിഗ്രി എടുക്കാനും, എന്തിന് എഞ്ജിനീയറിഗിനും മെഡിസിനും ഒക്കെ ട്രൈ ചെയ്യാമല്ലൊ, ഇവിടെ ചെറുതിലേ തന്നെ സ്റ്റ്രീം ചെയ്ത വളരെ കുറച്ച് പേര്‍ക്കല്ലെ അഡ്മിഷന്‍ കൊടുക്കൂ.. അതുകൊണ്ട് അതിന്റേതായ ഒരു വിലയും ഉണ്ട്..

ഇന്നാളില്‍ മലയാളി അസോസിയേഷനില്‍ ഒരാള്‍ ഈ വിഷയം ചര്‍ച്ചക്കായി എടുത്തിട്ടു..
അയാള്‍ക്ക് ഈ വിഷയവുമായി ഒരു ബന്ധവും ഇല്ല എന്നിട്ടും..

ഇവിടെ നിന്നും നാട്ടില്‍ പോയി എഞ്ജിനീയറിംഗ് ഡിഗ്രീയും മെഡിസിന്‍ ഡിഗ്രീയും ഒക്കെ എടുത്തിട്ട് വരുന്നവര്‍ ശരിക്കും യോഗ്യതയുള്ളവര്‍ ആണോ, അവര്‍ക്ക് ഇവിടെ മെരിറ്റില്‍ കിട്ടാത്തതുകൊണ്ട് നാട്ടില്‍ പോയി കാശുകൊടുത്ത് എടുക്കുന്ന ഡിഗ്രി അല്ലെ, അതിന് ഇവിടത്തെ ഡിഗ്രിയുടെ വില വരുമോ എന്നുമൊക്കെയാ‍ാണ് നാട്ടില്‍ വിദ്യാഭ്യാസമന്ത്രി വിസിറ്റിനു വന്നപ്പോള്‍ തൊടുത്തുവിട്ട സംശയങ്ങള്‍..

മന്ത്രി തികഞ്ഞ ആത്മസംയമനത്തോടെ പറഞ്ഞു, അവിടെ മുക്കിനും മൂലയിലും ഒക്കെ എഞ്ജിനീയറിംഗ് കോളേജുകളൊക്കെ വരുന്നുണ്ടെങ്കിലും പാസ്സായി പുറത്തു വരുന്നവര്‍ ചുരുക്കം ചിലരേ കാണൂ..അവര്‍ യോഗ്യതയുള്ളവരും ആയിരിക്കും, എന്നും..

അയാള്‍ക്ക് ആശ്വാസമായി..

ഗീത: മീനേ, എനിക്ക് ശരിക്കും നാട്ടില്‍ നിന്നു വരുന്ന എന്‍ജിനീയേര്‍സിനോടും ഐറ്റിക്കാരോടും ഒക്കെ ഒരുതരം ആരാധന ആയിരുന്നു.. അവരുടെ കൂട്ടുകിട്ടാനും, അവര്‍ക്കൊപ്പം നടക്കുമ്പോഴും ഒക്കെ എന്തോ സ്വര്‍ഗ്ഗം കിട്ടിയ പ്രതീതി ആയിരുന്നു..(എന്റെ കാലത്ത് ഐറ്റി ഉണ്ടായിരുന്നെങ്കില്‍ ഞാനും ഒരു ഐറ്റി ആയേനെ ഹും!) പക്ഷെ, ഇപ്പോള്‍ തീര്‍ത്തും തീര്‍ന്നു കിട്ടി.. എന്തൊരു ഈഗോ ആണവര്‍ക്ക്..ഈ ഭൂമിയിലെ ഏറ്റവും സുപ്പീരിയര്‍ ക്രീച്ചേര്‍സ് അവര്‍ ആണെന്ന ഒരുതരം ഈഗോ.. അവര്‍ ഒരു പ്രത്യേക ഗ്രൂപ്പ് ഒക്കെ ഉണ്ടാക്കും..സ്വന്തം അച്ഛനും അമ്മയും സഹോദരരും ഒന്നും എഞ്ജിനീയേര്‍സ് ആയിരിക്കില്ലല്ലൊ, അപ്പോള്‍ അവരെയും ഇവര്‍ കൂട്ടത്തില്‍ കൂട്ടില്ലായിരിക്കും അല്ലെ,.. !

നാട്ടില്‍ നിന്നു വന്ന മലയാളികള്‍, ഇവിടെ ജനിച്ചു വളര്‍ന്ന മലയാളികള്‍, എഞിനീയേഴ്സ്, നോണ്‍ എഞിഞിനീയേഴ്സ് എന്നിങ്ങനെ വന്‍ വേര്‍തിരിവുകളുടെ ഇടയിലാണ് നമ്മുടെ ജീവിതം ഇപ്പോള്‍..

വര്‍ണ്ണവിവേചനങ്ങളും മറ്റും എല്ലായിടത്തും ഉണ്ട് ഗീതെ.. കേള്‍ക്കുന്നില്ലേ , ആധുനികമെന്ന് നാം കരുതുന്ന അമേരിക്കയിലാണ് കറുത്ത വര്‍ഗ്ഗക്കാരും വെളുത്ത വര്‍ഗ്ഗക്കാരും എന്നൊക്കെ പറഞ്ഞ് പല ചൂഷണങ്ങളും വര്‍ണ്ണവിവേചനങ്ങളും മനുഷ്വത്വമില്ലായ്മയും നടമാടുന്നത് ഇപ്പോഴും.. മനുഷ്യരില്‍ സ്വതസിദ്ധമായി അടിഞ്ഞുകൂടിയിരിക്കുന്ന ഈഗോകളാണ് ഇവയൊക്കെ ഒന്നും മാറ്റാന്‍ എളുപ്പമല്ല..

ഒരു ചൊല്ലുണ്ട്, പ്രകൃതിയെപ്പറ്റി പൊതുവേ, മനുഷ്യനും പ്രകൃതിയില്‍ ഉള്‍പ്പെട്ടതല്ലെ,
‘ഒന്നു ചീഞ്ഞാലേ മറ്റേതിനു വലമാകൂ‘ എന്ന്. അല്ലെങ്കില്‍ ‘സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ്‘ എന്ന് ഇംഗ് ളീഷില്‍. ഇതാണ് ലോകമെങ്ങും നടക്കുന്നത്. ഒന്നിന്റെ ചീയാന്‍ മറ്റേത് പലതും ചെയ്തു നോക്കും.. എന്നാലെ തനിക്ക് പുഷ്ടിപ്പെടാനാകൂ എന്ന വെറിയില്‍..

സ്വന്തം മാതാപിതാക്കള്‍ മാത്രമെ ഇതിനു വിപരീതമായി കാണൂ.. താന്‍ ചീഞ്ഞാലും നശിച്ചാലും തന്റെ മക്കള്‍ രക്ഷപ്പെട്ടോട്ടെ എന്ന മനോഭാവത്തോടെ ഈ ഭൂമിയില്‍ ജീവിക്കുന്നവര്‍ രണ്ടേ രണ്ടു മനുഷ്യാത്മാക്കളേ കാണൂ, ഏതുതരം മനുഷ്യര്‍ക്കിടയിലും.. സ്വയം വെന്തു നീറി അവിഞ്ഞ് ചീഞ്ഞാലും അത് മക്കള്‍ക്കായി ആവുമ്പോള്‍ നിര്‍വൃതിപ്പെട്ട് അവര്‍ ജീവിക്കും.. അവര്‍ക്ക് തങ്ങളുടെ മക്കള്‍ നാട്ടില്‍ വളര്‍ന്നവരായാലും അന്യനാട്ടില്‍ വളര്‍ന്നവരായാലും, എഞ്ജിനീയേഴ്സ് ആയാലും ഡോക്ടേര്‍സ് ആയാലും, എല്ലാം ഒന്നുപോലെയായിരിക്കും. വേര്‍തിരിക്കാനാവില്ല..

2 comments:

ajith said...

എന്തിനീ വേര്‍തിരിവുകള്‍. അല്ലേ?

ആത്മ said...

അതെ.. അല്ലാതെ തന്നെ നൂറു നൂറു തിരിവുകള്‍ ഉള്ളപ്പോള്‍ ഇങ്ങിനെ നിസ്സാര വ്യത്യാസങ്ങള്‍ പെരുപ്പിച്ചുകാട്ടി, മനുഷ്യര്‍ തമ്മില്‍ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുന്നതുകാണുമ്പോള്‍ ഒരു വൈക് ളബ്യം..:)