Thursday, July 4, 2013

നെഗറ്റീവ് x നെഗറ്റീവ് = പോസിറ്റീവ്

ദുഃഖകരമായ ഒരു സത്യം കൂടി വെളിപ്പെടുത്തിക്കോട്ടെ ബ്ളോഗ്,

(ഈ ബ്ലോഗിന്റെ ലക്ഷ്യം എനിക്ക് വലിയ എഴുത്തുകാരി ആവണമെന്നോ, പേരെടുക്കണമെന്നോ ഒന്നും അല്ലല്ലൊ, അതിലുപരി എന്റെ ജീവിതത്തെ വിലയിരുത്തി,
എന്നെ തന്നെ ഉദ്ധരിക്കുക എന്നതായിരുന്നുവല്ലൊ, അതുകൊണ്ട് ഞാന്‍
വീണ്ടും എന്റെ ലക്ഷ്യത്തില്‍ ഉറച്ചു നില്‍ക്കട്ടെ,)

ദുഃഖകരമായ തിരിച്ചറിവ് എന്തെന്നാല്‍ എനിക്ക് ഈയീടെ (പണ്ടും) ആത്മാര്‍ത്ഥമായി ആര്‍ക്കെങ്കിലും എന്നോട് സ്നേഹമോ മതിപ്പോ ഉണ്ടെന്ന് കണ്ടാല്‍ ഉടന്‍ ഞാന്‍ എന്റെ ജീവിതത്തിലെ നെഗറ്റീവ് വശങ്ങള്‍ നിരത്താന്‍ തുടങ്ങും ..
അത് അവര്‍ക്ക് എന്നോടുള്ള ഇഷ്ടം കുറയ്ക്കും എന്ന് നന്നായറിയാമെങ്കിലും ഞാന്‍ മനപൂര്‍വ്വം
എന്റെ കോട്ടങ്ങളും പരിഭവങ്ങളും നിരത്താന്‍ തുടങ്ങും.. എന്റെ മനസ്സില്‍ സ്നേഹം എന്നാല്‍ പരാതി പറച്ചില്‍ ആണെന്നു തോന്നുന്നു.. സ്നേഹത്തിന്റെ ദൃഢത കൂടും തോറും പരാതി പറച്ചിലിന്റെ കാഠിന്യവും കൂടും .. അത്ര തന്നെ.. ഗംബ്ളീറ്റ് സ്നേഹവും വറ്റും വരെ ഇങ്ങിനെ നെഗറ്റിവിറ്റി അഴിച്ചു വിട്ട് നടക്കും.. എന്താ അല്ലെ..!

ഇന്നും ഒരു പ്രിയ സ്നേഹിതയെ വിളിച്ച് ഒരുപാട് പരിഭവങ്ങള്‍ നിരത്തി..
എന്നാല്‍ ഞാന്‍ നല്ല കാര്യങ്ങള്‍ ആണ് അധികവും ചെയ്യുന്നത് അതെനിക്ക് തന്നെ തിരിച്ചറിയാന്‍ കഴിയുന്നില്ല ..

ഇന്ന് ജോലിക്കാരി പെണ്‍കുട്ടിയോടൊപ്പം ഷോപ്പിങ്ങിനു പോയി.
നടക്കും വഴി ഞാന്‍ ചോദിച്ചു,
നിനക്ക് കടയില്‍ നിന്ന് എന്തെങ്കിലും വാങ്ങാനുണ്ടോ..?
ഇല്ല, എനിക്ക് തല്‍ക്കാലം എല്ലാം ഉണ്ട്..എനിക്ക് കാശ് സേവ് ചെയ്ത് എന്റ് അച്ഛനു ഒരു മോട്ടോര്‍ വാങ്ങി കൊടുക്കണം
മോട്ടോര്‍ എന്നാല്‍? ആട്ടോറിക്ഷ പോലെ വല്ലതും?
ആട്ടോറിക്ഷയെ പറ്റി അവള്‍ക്കറിയില്ല.. മോട്ടോറിനെ പറ്റി എനിക്കും
മോട്ടോര്‍‌ എന്നാല്‍ പുറകില്‍ രണ്ടുപേരെ വച്ച് പോകുന്നത്.. അവള്‍
എന്തോ ഒരുതരം റിക്ഷ ആ‍വണം..
ഓക്കെ.. ഞാന്‍ ചിരിച്ചു.. അവളും
ഞങ്ങള്‍ നടന്ന് കടകളില്‍ കയറി വീട്ടിലേക്കാവശ്യമായതു വാങ്ങി
അവള്‍ക്ക് ഒരു പാക്കറ്റ്ഫുഡും വാങ്ങി കൊടുത്ത് ട്രാഫിക്ക് കടത്തി വിട്ട്, വീട്ടിലേക്കുള്ള വഴിയില്‍ എത്തിച്ചിട്ട് ഞാന്‍ തിരിച്ചു നടന്നു..

ഫേഷ്യന്‍ ചെയ്യാന്‍..

അവിടെ ആ സ്ത്രീയുടെ അടുത്ത് മുഖവും വച്ച് കിടക്കുമ്പോള്‍ ഓര്‍ത്തു.. ഈ പ്രായത്തില്‍ എനിക്കെന്തിനിനി ഫേഷ്യല്‍? മക്കള്‍ക്കൊക്കെ അല്ലെ നല്ലത്..
അടുത്ത സെക്ഷനില്‍ ഞാന്‍ എന്റെ മകളെ കൊണ്ടു വരട്ടെ?,
അതെന്താ..?!
ഓഹ് ഞാന്‍ വയസ്സായില്ലെ,
അതിനെന്താ.. ഇനിയാണ് ഫേഷ്യല്‍ ഒക്കെ ചെയ്യേണ്ടത് അല്ലെങ്കില്‍ പെട്ടെന്ന് സൌന്ദര്യം ഒക്കെ നശിക്കും.. പിന്നെ നിന്റെ ഭര്‍ത്താവ് ഇട്ടിട്ട് പോകും..
നിന്റെ ഭര്‍ത്താവിന് നിന്ന് സ്നേഹം അല്ലെ?
ഭര്‍ത്താവിനെ ബിസിനസ്സിനെ ആണ് സ്നേഹം.
നിനക്കോ?
എനിക്ക് മക്കളേയും പിന്നെ വായന എഴുത്ത് അങ്ങിനെ ചില ഹോബികളും..
(ദാ കണ്ടാ നെഗറ്റീവ് വശം പുറത്ത് ചാടുന്നത്..!)
അവര്‍ക്ക് തോന്നിയ ഇമ്പ്രഷന്‍ ഒക്കെ കളഞ്ഞേ..!

അപ്പോള്‍ ഞാനിനി ചെയ്യേണ്ടത് നെഗറ്റീവ് വശങ്ങള്‍ ചിന്തിക്കാതിരിക്കുക, പറയാതിരിക്കുക, കാണാതിരിക്കുക..

നന്ദി ബ്ലോഗേ എന്നെ സഹിച്ചതിനു..


No comments: