Thursday, July 4, 2013

മുടിയനായ പുത്രി

ഒരു മുടിയനായ പുത്രി തിരിച്ചു വന്നതുപോലെ തോന്നുന്നെല്ലേ എന്നെ കണ്ടിട്ട്..
എങ്കിൽ അത് ശരിയാണ് ..
ആദ്യം പ്ളസ്സിൽ പോയി, പിന്നെ റ്റ്വിറ്ററിൽ..
വീട്ടിൽ പാകം ചെയ്ത നല്ല ഒന്നാം തരം ചോറും കറികളും കഴിക്കുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തിയും, വല്ല സത്രത്തിലോ ഹോട്ടലിലോ പോയി കൂട്ടം കൂടിയിരുന്ന് നല്ല രുചികരമായ ആഹാരം കഴിച്ചിട്ട് വീട്ടിൽ വന്ന് ഹെലത്തും വെൽത്തും നഷ്ടമായ സങ്കടത്തോടെ കിടന്നുറങ്ങുന്നതും തമ്മിൽ ഉള്ള ഒരു അജഗജാന്തരം ഉണ്ടായിരുന്നു ഈ എഴുത്തുകൾ തമ്മിൽ..

അപ്പോൾ പറഞ്ഞു വന്നത്,
ഞാൻ കുറെ ദിവസമായി ഭയങ്കരമായ ഡിപ്രഷനിൽ ആയിരുന്നു.. ഡിപ്രഷൻ എന്നാൽ
വെറും ഡിപ്രഷൻ അല്ല,കാര്യമായി തന്നെ വന്നു പിടിച്ച ഒരു തരം ഡിപ്രഷൻ

പ്ളസ്സിലും ട്വിറ്ററിലും ഒക്കെ ചെന്നു ചാടിയതിൽ പിന്നെ ടെൻഷൻ വരുമ്പോൾ ഓടിചെന്ന് രണ്ട് ഡയലോഗ് എഴുതും (പ്രായവ്യത്യാസം ഒന്നും എഴുത്തിനില്ലല്ലൊ എന്നു കരുതി, അവിടെയൊക്കെ കണ്ട ശൈലി തന്നെ ഞാനും അനുകരിച്ചു..).. ഭയങ്കരമായ സാറ്റിസ്ഫാക്ഷനും ആയി കിടന്ന് ഉറങ്ങും..

ഇതിനിടയിൽ ഞാൻ എന്നെതന്നെ മറന്നുപോയിരുന്നു.. അവിടെയൊക്കെ അവരോടൊപ്പം..
അവരുടെ ഒക്കെ തരത്തിൽ ആരോ ആണെന്നപോലെ ആയി..
ഇടയ്ക്ക് ഒരു നല്ല ഇരുട്ടടി കിട്ടിയപ്പോൾ ഉണർന്നു. സത്യം ബോധ്യമായി.. എഴുത്താണെങ്കിലും ഇമാജിനേഷൻ ആണെങ്കിലും ആൾക്കാരെ ആരെയും അറിയില്ലെങ്കിലും എല്ലാറ്റിനും ഒരു പരിധിയുണ്ടെന്ന തിരിച്ചറിവ്..

എന്നെപ്പറ്റി ബോധവതിയായി.. എന്റെ ഉദ്ദേശ്യമില്ലാത്ത എഴുത്തിനെ പറ്റി ബോധ്യമായി..
ആകെപ്പടെ ഒരു ശൂന്യത.. ഒരു നിരർത്ഥകത.. വെറും ഹോബിയാണെങ്കിലും അത് മറ്റുള്ളവർക്കും എനിക്കും ദോഷമാകരുതല്ലൊ, അങ്ങിനെ കുറെ ദിവസം സമാധിയിലായിരുന്ന എനിക്ക് ഒരു ഒരു മണിക്കൂറ് മുൻപ് എങ്ങുനിന്നോ പെട്ടെന്ന് ഒരു ബോധോധയം!

എല്ലാം നേരേയാക്കണം എന്ന തോന്നൽ..എനിക്ക് ഈ വഴിയല്ലാതെ മറ്റൊരു വഴി അറിയില്ല എന്നും .. ഈ വഴി മറന്നാൽ പിന്നെ ഗതിയില്ലാതെ അലയേണ്ടിവരുമെന്നും ഒക്കെ ഒരു തോന്നൽ..

അങ്ങിനെ അങ്ങിനെ..നോർമൽ ആകാമെന്ന് കരുതി..ബോധോദയം ഒക്കെ ശരി..
പക്ഷെ, എനിക്കിഷ്ടമായിരുന്നു ആ ഡിപ്രഷൻ.. അതിൽ അങ്ങിനെ ആണ്ട് ജീവിക്കാൻ
സന്തോഷത്തിനെയാണ് അന്നും ഇന്നും ഭയം.. അതെന്നെ വല്ല കുരുക്കിലും കൊണ്ട് ചാടിക്കും..

അപ്പോൾ തൽക്കാലം വിട..
 

2 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒരു ഗ്രാമർ സംശയം മുടിയനായ പുത്രി / മുടിയയായ പുത്രി / മുടിച്ചിയായ പുത്രി / മുടിയിയായ പുത്രി ഏതാ പോലും ശരി?

ആത്മ said...

:))
എനിക്കും ശരിക്കും അറിയില്ലായിരുന്നു..
മുടിച്ചി എന്നെഴുതിയപ്പോള്‍ കേട്ടിട്ടില്ലാത്ത വാക്കുപോലെ തോന്നി.. അതാണ്..:)
മാറ്റണോ?