Sunday, June 23, 2013

അല്പം വീട്ട് വിശേഷം...

ഇപ്പോള്‍ ഞാന്‍:
Scene-1
“ടേയ് കൃഷ്ണന്‍ കുട്ടീ.. കൃഷ്ണന്‍ കുട്ടി മാമനു എന്തോന്ന് കൊണ്ട് കൊടുത്ത് ?”
“അത്..”-കൃഷ്ണന്‍ കുട്ടി.
“അത് കൊടുക്കണ്ട..” - ഞാന്‍
“അത് കുടിച്ചാല്‍ മാമന്‍ വായില്‍ തോന്നിയതൊക്കെ പറയും എന്ന് മാമന്റെ മക്കള്‍ പറഞ്ഞു.
എനിക്കാണെങ്കില്‍ എന്നെ എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ ആകെ പ്രയാസം ആവും
എനിക്ക് എന്റെ അച്ഛനെയും അമ്മയെയും പോലും നോക്കാന്‍ അവസരം കിട്ടിയിട്ടില്ല
മാമനെ കുറച്ചു ദിവസം നോക്കാന്‍ സമ്മതിക്കില്ല അല്ലെ, മാമനെ സന്തോഷിപ്പിക്കാനാണെങ്കില്‍ വെളിയില്‍ വിളിച്ചുകൊണ്ടുപോയി വല്ല സ്ഥലങ്ങളെങ്ങാനും കാണീക്കുകയോ മറ്റോ ചെയ്യൂ ”- ഞാന്‍
3 മണീക്കൂര്‍ കഴിഞ്ഞ്..
“അയ്യോ ചേച്ചീ സോറി എനിക്ക് മനസ്സിലായി
മാമനും വേണ്ടെന്ന് പറഞ്ഞു.. ” കൃഷ്ണന്‍ കുട്ടി.
എനിക്ക് സന്തോഷമായി ഞാനും കൃഷ്ണന്‍ കുട്ടിയെ നോക്ക്കി പുഞ്ചിരിച്ചു.
നാളെ മാമന്റെ ബെഡ്ഷീറ്റൊക്കെ മാറ്റണം..
പാവം..
ഒരുകാലത്ത് ആനയും അമ്പാരിയും ഒക്കെ ഉണ്ടായിരുന്ന ആളാണേ...

Scene-2
“ടീ കൊച്ചേ.. നിനക്കിവിടെ നില്‍ക്കണമെങ്കില്‍ മോറാലിറ്റി നന്നായിരിക്കണം
ഞങ്ങള്‍ ഇന്ത്യാക്കാര്‍ അതൊക്കെ നോക്കും ഹാ..!
ആണൂങ്ങള്‍ മുന്‍പില്‍ ഇരിക്കുമ്പോള്‍ പെണ്ണുങ്ങള്‍ അവിടേയ്ക്കൊന്നു പോകരുത്..
റെസ്പക്റ്റ് കൊടുക്കണം.. പറഞ്ഞത് മനസ്സിലായോ..?” ( ഇന്തോനേഷ്യന്‍ മത്തങ്ങേ..
വെറുതേ മനുഷ്യന്മാരെ പൊക്കിയെടുത്ത് ബാക്കിയുള്ളോരെ ടെന്‍ഷന്‍ അടിപ്പിക്കുന്നു.. ഹും!)

Scene-3
“മാഡം കാന്‍ ഐ കാള്‍ മൈ ബ്രദര്‍?”
“ഓകെ, അതൊക്കെ ഏറ്റ് , നിന്റെ മൊറാലിറ്റി നന്നായാല്‍ മതി..”
“ഏടീ.. സമയം 15 മിനിട്ടായി”
“അയ്യോ സോറി മദാം..”
“മദാം ഇവിടെ ആഷുണ്ടെന്ന് ബ്രദര്‍ പറഞ്ഞു?”
“ആഷല്ല, ഹേസ് ഹേസ്..”
“എങ്ങിനെ മാദം?”
“അത് ഇന്റോനേഷ്യയിലെ കാടുകള്‍ തീപിടിക്കുന്ന പുക കൊച്ചേ..”

Scene-4

“ടേയ് മനൂ.. മാമനു പേപ്പറും കൊണ്ടു വന്നതാകും അല്ലെ?”
“അതെ..”
“എന്നെ ഒന്നു നോര്‍ത്ത് പോയിന്റില്‍ ഇറക്കിവിടാമോ?”
“ഓ കെ”.
വലിയ വാനില്‍ കയറി പറ്റുന്നു..
“മകാള്‍ അവിടെ വെയിറ്റ് ചെയ്യുവാണ്..അവള്‍ക്ക് എന്തോ ഷോപ്പിങ്ങ് ഉണ്ട്.. കട അടയ്ക്കും മുന്‍പ് എത്താനാണ്”
“തിരിച്ച്?”
“അത് ഞങ്ങള്‍ ബസ്സിലോ നാന്നോ ടാക്സി പിടിച്ചോ ഒക്കെ പൊയ്ക്കോളാം..
റൊമ്പ താങ്ക്സ്..!”

Sent from my iPad

6 comments:

ajith said...

ഒന്നും അങ്ങോട്ട്...........!!

ആത്മ said...

:)
ചുമ്മാ ചില കുറിപ്പുകള്‍.. അത്രയേ ഉള്ളൂ..

Echmukutty said...

ചുമ്മാ കുറിപ്പ് അല്ലേ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അജിത്തേട്ടൻ പറഞ്ഞത് ഞാൻ മുഴുമിപ്പിക്കാം "----മനസിലായില്ല" സാരമില്ല എല്ലാം മനസിലായാലും കുഴപ്പമാ അല്ലെ :)

ആത്മ said...

യച്ചുമു..:)
അതെ ചുമ്മാ കുറെ കൊച്ചു കൊച്ചു സംഭവങ്ങള്‍...

ആത്മ said...

ഹെറിറ്റേജ് സര്‍,

കണ്ടതില്‍ സന്തോഷം...:)