Saturday, June 1, 2013

റ്റ്രൂ ലവ് ...

ചുരുക്കം പറഞ്ഞാല്‍ , ഇപ്പോള്‍ ഈ ഭൂമിയില്‍ റ്റ്രൂ ലവ് എന്നൊരു സംഗതി ഇല്ല..!

ജീവിതകാലം മുഴുവന്‍ ഒരാളെ സ്നേഹിച്ച് മരിക്കുന്ന മനുഷ്യരെ ഇനി കാണാന്‍ കിട്ടില്ല...
ഒരാള്‍ തയ്യാറായാലും മറ്റേ ആളിനും തോന്നണ്ടേ
പണ്ടും കാണില്ലായിരുന്നിരിക്കും
പെണ്ണുങ്ങള്‍ റ്റ്രൂ ലവ് എന്നും പറഞ്ഞ് കണ്ണും കെട്ടി കാതും പൂട്ടി നടക്കും
ആണുങ്ങള്‍ ഇതിനകം പല ലവ് കളിലൂടെ കടന്നു പോവേം

ഇപ്പോള്‍ തന്നെ രണ്‍ബീര്‍ കപൂറുറും ദീപികാ പടൂകോണും പൊരിഞ്ഞ ലവ്
എത്ര വര്‍ഷം അവര്‍ക്ക് പിടിച്ചു നില്‍ക്കാനാവും!!

അപ്പോള്‍ ഈ ലോകത്ത് ഇപ്പോള്‍ റ്റ്രൂ ലവ് ഇല്ലാ തന്നെ

റ്റ്രൂ ലവ് എന്നാല്‍ ഒരാള്‍ക്ക് മറ്റൊരാളോട് തോന്നുന്ന അതിഭയങ്കര ഇഷ്ടം തന്നെ..
പക്ഷെ, എനിക്ക് തോന്നുന്നത്, നമ്മള്‍ അതിനെ ഫ്രീ ആയി വിട്ടാല്‍
അതിനും ഉണ്ട് എക്സ്പയറി ഡേറ്റ്..
ലവ് കാണും പക്ഷെ...
പാഷന്‍ കുറയും..

ജീവിതകാലം മുഴുവന്‍ ഒരാളോട് ആത്മാര്‍ത്ഥത പുലര്‍ത്താനാവും
സത്യസന്ധത പുലര്‍ത്താനാവും
ഇഷ്ടം പുലര്‍ത്താനാവും
പക്ഷെ റ്റ്രൂ ലവ് പുലര്‍ത്താനാവില്ല..

അപ്പോള്‍ ഒരാള്‍ക്ക് ശാശ്വതമായ സ്നേഹം വേണമെങ്കില്‍ സ്വന്തം വിവാഹ പങ്കാളീയെ സ്നേഹിക്കുകയേ ഗതി ഉള്ളൂ..
നിസ്സാര കാരണങ്ങള്‍ പറഞ്ഞ് വിവാഹം വേര്‍പെടുത്തുമ്പോള്‍ ഒന്നൊര്‍ക്കണം
ഈ ലോകത്ത് റ്റ്രൂ ലവ് ഇല്ല , ആത്മാര്‍ത്ഥതേം വിശ്വാസവും ആണ്‌ ഒരു ബന്ധം നിലമിര്‍ത്താന്‍ ആവശ്യം എന്ന്..
ഒരു പ്രേമബന്ധത്തിലൂടെ വിവാഹപങ്കാളിയെ തിരഞ്ഞെടുക്കുന്നതുതന്നെ ബുദ്ധി
അപ്പോള്‍ റ്റ്രൂ ലവ് എന്താന്ന് അനുഭവിക്കാനും പറ്റും
പിന്നീട്, അഡ്ജസ്റ്റ് ചെയ്ത് ജീവിതകാലം മുഴുവന്‍ ജീവിക്കാനും..

കണ്ടുപിടിത്തം

7 comments:

ajith said...

കണ്ടുപിടിച്ചതാരാ...?

Anand said...
This comment has been removed by the author.
Anand said...

enthina adjust cheytu passion illathae snehikkunnu ennu swayam bodhyapeduthunnae... aa sprit in love povumbol nirthuka... allenkil athu aathmaavilatha sneham allae.. oru tarathil oru tattipp...
madukkumbol.. allenkil thudakkathil ulla a passion povumbol oru punchiriyodae piriyuka... randuperudeyum jeevitham kooduthal maharam akkuka.. atum madukkuna varae :)
nishkalankamayi... pure ayi.. natural ayi..simple ayi.. wild ayi pranayikkua...
like a tree in the wild forest..

Sreejith S said...

എനിക്കീ ചെറുപ്രായത്തിലേ മനസ്സിലായ കാര്യം ആത്മേച്ചിക്ക് ഇപ്പവാ പുരിയത്??
:) പിന്നേയ്.. പെമ്പിള്ളേ൪ ട്രൂ ലവ് എന്ന് പറഞ്ഞ് നടക്കുമായിരുന്നു.. അത് പണ്ട്.. 90കളില്.. ഇപ്പൊ കാലവും കഥയും മാറിയില്ലേന്ന്.. ചിരിച്ചുകൊണ്ട് Sad emoticon ഇടണ കാലം.. ഇപ്പൊ പെങ്കുട്ട്യോളാണ് ടൈം പാസ് പ്രണയത്തിന് മുമ്പില്.. സംശയണ്ടെങ്കി എ൯റ്റെ ബ്ലോഗ് നോക്കൂ.. :)

ആത്മ said...

അജിത്, ആനന്ദ്, ശ്രീജിത്..
കമന്റുകള്‍ക്ക് നന്ദി..

പലരും പല പ്രായത്തില്‍ അല്ലെ ഓരോന്നും മനസ്സിലാക്കുന്നത്..
എല്ലാ മനുഷ്യരും ഒരുപോലെ അല്ലല്ലൊ,
:)

Echmukutty said...

ഉണ്ടായിരുന്ന ഒരു സംഗതി ഇല്ലാതായതൊന്നുമല്ല... അങ്ങനെ ഒരു സാധനമേ ഇല്ലായിരുന്നു... ഉണ്ടാരുന്നെങ്കില്‍ കാക്ക്ത്തൊള്ളായിരം സിനിമ, കഥ, കവിത, ലേഖനം... ഇതൊന്നും അതിനെപ്പറ്റി മാത്രം പറയണതാവില്ലായിരുന്നു.
അല്ലെങ്കി നോക്കിയേ... ഇപ്പോ ഒരു ഉള്ള ശരിക്കും ഉള്ള ഉണ്ടായിരുന്ന ഒന്നിനേപ്പറ്റിയെങ്കിലും നമ്മളിങ്ങനെ പറേന്നൊണ്ടോ... ഒന്നോര്‍ത്ത് നോക്കിയേ...

ആത്മ said...

യച്ചുമു,

ഞാന്‍ ബ്ലോഗ് തല്‍ക്കാലം കുറെ നാളത്തെയ്ക്ക് പൂട്ടി വയ്ക്കാനായി വന്നതായിരുന്നു..
അപ്പോഴാണ് യച്ചുമുവിന്റെ കമന്റ് കണ്ടത്..

യച്ചുമു എന്റെ ബ്ലോഗില്‍ വന്ന് കമന്റ് എഴുതണം എങ്കില്‍ എനിക്ക് എഴുതാനുള്ള എന്തെങ്കിലും കഴിവ് കാണാതിരിക്കില്ല എന്ന ഒരു ആത്മവിശ്വാസം..

അതുകൂടാതെ, വല്ലപ്പോഴും വരുന്ന ഈ സന്ദര്‍ശ്ശനം ഇല്ലാതാക്കാന്‍ ഒരു മടി..

ചുരുക്കത്തില്‍ യച്ചുമു എന്റെ ബ്ലോഗിനെ അടച്ചുപൂട്ടലില്‍ നിന്നും തല്‍ക്കാലം രക്ഷിച്ചു...:))