Friday, May 31, 2013

അല്‍പ്പം നുണ: കുശുമ്പ്:

എന്നാല്‍ ഞാന്‍ ഒരു നഗ്ന സത്യം പറയാം..
ഈ ഇംഗ്ലീഷ് സംസാരിക്കുന്ന ഇന്ത്യാക്കാരെപ്പോലെ അഹങ്കാരികള്‍ ലോകത്ത് വേറെ ഒരിടത്തും കാണില്ല..
അസ്സല്‍ ഇംഗ്ലീഷുകാര്‍ക്കുപോലും ഇല്ലാത്ത അഹങ്കാരം
ഇംഗ്ലീഷുകാരനു അഹങ്കരിക്കേണ്ട ആവശ്യം വരുന്നില്ല കാരണം ആ നാട്ടില്‍ പട്ടിണിയും കൂലിപ്പണിക്കാരനും ഒക്കെ നല്ല ഒന്നാം തരം ഇംഗ്ലീഷിലാണല്ലൊ സംസാരിക്കുന്നത്
എന്നാല്‍..
ഇന്ത്യയില്‍ ഇംഗ്ലീഷ് പഠിച്ചുകഴിഞ്ഞാല്‍ പിന്നെ ഹൊ! അവര്‍ ബ്രിട്ടീഷ് രാജകുടുംബത്തിലെക്കാളും അന്തസ്സെന്നാണ്‍ വയ്പ്പ്പ്
എന്തൊരു സുപ്പീരിയോരിറ്റി

മറ്റൊരു കഷ്ടം പണ്ടൊക്കെ ചുരുക്കം ചില അഭ്യസ്ഥവിദ്യര്‍ക്കേ ഈ ഇംഗ്ല്ളീഷ് പരിജ്ഞാനം ഉണ്ടായിരുന്നുള്ളൂ
എന്നാല്‍ ഇന്ന് അതല്ല സ്ഥിതി..
ഒരുവിധം എല്ലാ യംഗര്‍ ജനറേഷനും ഇംഗ്ലീഷും ജീന്‍സും ഷോറ്റ്സും ബനിയനും യൂസ് ചെയ്യാന്‍ പഠിച്ചുകഴിഞ്ഞു..
അവര്‍ പിന്നെ യാതൊരു കാരണവശാലും ആരേം വകവയ്ക്കില്ല
സാക്ഷാല്‍ ഇംഗ്ലീഷുകാരനെ കണ്ടാലും .. ഹും! ഞാന്‍ അതിലും വലിയ ഇന്ത്യന്‍ ഇംഗളീഷുകാരന്‍ എന്ന പുശ്ചത്തോടെ നടക്കാനുള്ള ഒരു ത്വര

മലയാളികള്‍ക്കും ഹിന്ദിക്കാര്‍ക്കും ആണെന്നു തോന്നുന്നു ഈ വെമ്പല്‍ കൂടുതല്‍

ഇംഗ്ലീഷും ജീന്‍സും ഷോട്ട്സും പിന്നെ ഒരു നല്ല ജാലിയും കൂടി കിട്ടിയാല്‍ പിന്നെ അവര്‍ സ്വന്തം അച്ഛനമ്മമാരെപ്പോലും വകവയ്ക്കുന്ന പ്രശനമില്ല.. പിന്നെയല്ലെ, സംസ്ക്കാരവും മറ്റും വരികയുള്ളൂ..

ഇന്നലെ ബതാമീസ് ദില്‍ കാണാന്‍ പോയപ്പോള്‍ ഒരു ഗ്രൂപ്പ് ഹിന്ദിക്കാരി ഇന്താക്കാരി പെണ്‍കുട്ടികള്‍ ..
ഒന്നുകില്‍ വിസിറ്റിനു വന്നവര്‍ അല്ലെങ്കില്‍ ഇവിടെ വല്ല കോര്‍സും എടുത്തു പഠിക്കുകയോ ജോലി ചെയ്യുകയോ ആയിരിക്കും..
എനിക്കെന്തൊ, മറ്റു കാണികള്‍ ഒക്കെ മാന്യമായിരിക്കുമ്പോള്‍ ഇവരുടെ ആ അഹങ്കാരം ഒട്ടും ബോധിച്ചില്ല
സ്റ്റൈല്‍ ആയിരിക്കാം..
എനാലും
ഒരുത്തി സീട്ടില്‍ കയറി ചമ്രം പടിഞ്ഞിരിക്കയാണ്‍ ഗ്രൂപ്പ് ലീഡര്‍ ആയിരിക്കാം..
പിന്നെ നമ്മുടെ രണ്‍ബീര്‍ കപൂറും ദീപികാപടുകോണും ഒക്കെ അവരുടെ കുടുമ്പക്കാരാരാണെന്ന ഭാവവും
ഇടയ്ക്കിടെ രണ്‍ബീര്‍ കപൂറിന്റെ ഇംഗ്ല്ലീഷ് പ്രൊനൗണ്‍സിയേഷനെ കളിയാക്കുന്നും ഉണ്ടായിരുന്നു..

ഇനി ഇവിടെ ജനിച്ചു വളര്‍ന്ന തനി കണ്ട്രി ഹിന്ദിക്കാരുടെ മക്കളൂം ആവാന്‍ സാധ്യതയുണ്ട്..
വെറുത്തുപോയി..
മനുഷ്യന്‍ അഹങ്കാരം കൂടിപ്പോയാല്‍ എന്നാ ചെയ്യാനാ..!!

അവരുടെ സ്ഥാനത്ത് ഒരു ഗ്രൂപ്പ് തനി ഇംഗ്ലീഷ് കാരി പെണ്‍കുട്ടികള്‍ ആയിരുന്നു ഇരുന്നിരുന്നതെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോയി.. എന്തൊരു മാന്യമായിരുന്നേനെ അവരുടെ ഇരുപ്പും, ചലനവും , ഡീസന്‍സിയും..
നിറകുടം തുളുമ്പില്ലല്ലൊ!

ഒരു പാവം വീട്ടമ്മ.Sent from my iPad

5 comments:

ajith said...

നിറകുടം തുളുമ്പുകയില്ല

ശ്രീ said...

:)

ബൈജു മണിയങ്കാല said...

ഇംഗ്ലീഷ് ഒരു വല്യ മറയാണ്, ബ്രിട്ടീഷ്‌ കാരന്റെ തിരു ശേഷിപ്പ് ആദരവോടെ ചുമക്കുമ്പോൾ നമ്മൾ ക്ക് സഹതാപം തോന്നിയാൽ മതി, അവരോടെ, അവർ പ്രതീക്ഷിക്കുന്നത് പക്ഷെ ആദരവു ആകും, അതിനു വേണ്ടത് അറിവാണ് ഇംഗ്ലീഷ് അല്ല എന്ന് അവർ അറിയട്ടെ

ആത്മ said...

അജിത്, ശ്രീ, ബൈജു മണിയങ്കാല

കമന്റുകള്‍ക്ക് നന്ദി..
വന്നു വായിച്ചു എന്നറിഞ്ഞതിലും സന്തോഷം..:)

Echmukutty said...

എല്ലാ നാട്ടിലും ഇതുണ്ട് ആത്മേ...