Tuesday, April 23, 2013

ആക്റ്റീവ്...

എനിക്ക് രണ്ട് മൂന്ന് ഭാവങ്ങള്‍ ഉണ്ട്..
എല്ലാ മനുഷ്യര്‍ക്കും കാണും എന്റേത് അല്പം വിചിത്രമായി തോന്നി
ഏതാണ്ട് തലതിരിഞ്ഞ പോലത്തെ ചെയ്തികള്‍
പക്ഷെ അത് എന്നെ ഞാനാക്കുന്നു...

അതി രാവിലെ ഞാന്‍ ഭയങ്കര അലസയായിരിക്കും.. ചൊട്ടയിലേ ശീലം ചുടലവരെ എന്നല്ലേ,
പണ്ട് വീട്ടില്‍ ജോലിയൊന്നും ചെയ്യാതെ ചുരുണ്ടുകൂടി അമ്മയും ജോലിക്കാരിയും ചേര്‍ന്ന് ഒരുക്കുന്ന വിഭവങങളൊക്കെ കഴിഞ്ഞ് ഭയങ്കര പഠിപ്പുകാരി എന്ന പത്രോസും ആയി പുത്തകവും തുറന്നു വച്ച് ഇരിക്കുന്ന മൂഡായിരിക്കും..
സ്വാഭാവികമായി ഉറക്കവും അലസതയും .. ഒരു തരം സുഖ ലോലുപത.
ഈ സ്ഥിതി എത്രമാത്രം ദീര്‍ഘിപ്പിക്കാമോ അത്രയും ഞാന്‍ ദീര്‍ഘിപ്പിക്കും..
കാരണം അതാണെന്ന് തോന്നുന്നു എന്റെ സ്വതസിദ്ധമായ മൂഡ്..
ആ സമയം ദീര്‍ക്കിക്കുന്തോറും അത് മറ്റുള്ളവരെ കുറ്റം പറച്ചില്‍ സെല്‍ഫ് പിറ്റി തുടങ്ങിയ മാരക അസുഖങ്ങളിലേക്ക് നീങ്ങും..

ഇന്ന് അതിനു മുന്‍പ് അങ്ങ് ഉജാര്‍ ആവാമെന്ന് കരുതി
ട്വിറ്റരിലെ എല്ലാരു പോത്തുപോലെ ഉറങ്ങുവല്യോ!
രാവിലെ ഒരു പടം ഇട്ട് കണ്ടു..
പിന്നെ ഭര്‍ത്താവ് വന്നപ്പോള്‍ ഷോപ്പിങ്ങ് കോപ്ലക്സില്‍ ഇറക്കുംമോ എന്ന് ചോദിച്ചു
പതിവു കൂട്ടുകാരീയ് കൂട്ടിയില്ല.. കാരണം പര്‍ദൂക്ഷണം, പ്രയോജനമില്ലായ്മ..പിന്നെ കാലുമാറല്‍
പിന്നെ, എനിക്ക് എന്നെ കണ്ടെത്താനാണ് ഞാന്‍ സാധാരണ ഷോപ്പിങ്ങ് അലച്ചിലുകള്‍ ഒക്കെ അത് തനിയെ നടത്തുമ്പോള്‍ കിട്ടുന്ന സന്തോഷം ഒരാള്‍ കൂടെ വരുമ്പോള്‍ കിട്ടി എന്നു വരില്ല..
അതുകൊണ്ട് വേണ്ടെന്ന് വച്ച് ..
എനിക്ക് ഞാന്‍ മാത്രം..

ലൈബ്രറിയില്‍ പോയിരുന്ന് അല്പം വായിച്ചു
പിന്നെ അവിടെ തണുപ്പ് കൂടിയപ്പോള്‍ ഇറങ്ങി ജാപ്പാനീസ് കടെന്ന് ഇഷ്ടമുള്ളതൊക്കെ വാങ്ങി,
ബസ്സില്‍ കയറി അലസമായി വന്ന് എമ്പ്റ്റി വീട്ടില്‍ കയറി, രാവിലെ കണ്ട സിനിമേടെ ബാക്കി..ഇന്റൈന്‍ റുപ്പിയും കണ്ട്
ആഹാരവും കഴിച്ചിരിക്കുമ്പോള്‍ എന്റെ സാറേ നമ്മള്‍ എല്ലാം മറന്നുപോവും..

പറഞ്ഞ് വന്നത് ഞാന്‍ ആക്റ്റീവ് ആവുന്ന സമയത്തെ എടുത്തുകാട്ടാനായിരുന്നു..
രണ്ടുമൂന്ന് സ്റ്റേജസ് ആണ് , സ്വഭാവമാണ് ,മൂഡ് ആണ്‍ എന്നൊക്കെ പറയാം..
അങ്ങീനെ ഒടുവില്‍ 5 ആയി .. പനിയുടെ മരുന്ന് രണ്ടെണ്ണം കൂടി വിഴുങ്ങി കിടക്കുകയായിരുന്ന ഞാന്‍ ദാ പൊങ്ങുന്നു..!
വെളിയിലേക്ക്..
അവിടെ കിളികളെ കാണാം എന്നു കരുതി.. അപ്പോള്‍ നിവീടെ കിളീടെ വീഡിയോ കണ്ട്
പെട്ടെന്ന് ചുറ്റിനും ബോധം ഉദിക്കുന്നു. എല്ലായിടത്തും കരിയില. തേച്ചുകഴുകാത്ത മേശയും കസേരയും. പ്
പോയി സോപ്പ് കൊണ്ട് വന്ന എല്ലാം ബ്രഷിട്ട് തേച്ച് കഴുകി,  ഉണങ്ങിയ ഇലകള്‍ കൂട്ടി
ഓസ് വച്ച് എല്ലായിറ്റവും ഒന്ന് ഓടിച്ച് കഴുകി,
ഇനി?
നല്ല ഒരു കുളി
മകള്‍ക്ക് പനി അടുത്തിരിക്കാന്‍ വിളിച്ചു.. കുളിച്ചിട്ടാവട്ടെ,
പിന്നെ പനിയുടെ മയക്കം.. ജോലീടെയും.. സോഫയില്‍ പോയി ഒന്നു മയങ്ങി
വീണ്ടും പൊങ്ങി
ഇറച്ചി ഡീഫ്രോസ്റ്റ് ചെയ്തു
പിരട്ടി,
പൊരിച്ചു
പപ്പടം 
പൊട്ടിച്ചു
നിരത്തി
എണ്ണിയില്‍ ഓരോന്നായി പൊരിച്ചെടുത്തു
ചോറ് വച്ചു
ഭര്‍ത്താവിനു ചോറു വിളമ്പി
പനിക്കാരി മകാളുക്ക് കഞ്ഞിയും നാരങ്ങാ അച്ചറും പൊരിച്ച് കോയീം.
വയറ്റില്‍ എരിച്ചി
ഒരല്പം ചോറ് കിഴങ്ങ് നാരാങ്ങാ അച്ചാര്‍ .. പോതും
മുകളില്‍ ഇരിക്കണോ താഴെ ഇരിക്കണൊ
ആദ്യം ഒരാള്‍ താഴെ കൂട്ടിരിക്കാന്‍ വിളിച്ചു.. അവിടെ ഇരുന്നാണ് പകുതി എഴുതിയത്
അപോള്‍ മുകളില്‍ വിളി
പനി വിളി..
ബാക്കി ഇവിടെയും


ശുഭം..!

5 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പനി ഒക്കെ മാറിയൊ?

ആത്മ said...

നന്ദി ഹെറിറ്റേജ് സര്‍,

പനിയൊക്കെ മാറി..
ക്ഷമിക്കണം..ഇങ്ങോട്ട് വന്നിട്ട് കുറെ ദിവസം ആയി..
ഇപ്പോള്‍ റ്റ്വിറ്ററില്‍ പോയി ചെറിയ കുറിപ്പുകള്‍ എഴുതി അങ്ങ് പോകും..
നല്ല സമയം കിട്ടുന്നില്ല ബ്ലോഗെഴുതാന്‍.. അതാണ്..

സാറിനും കുടുംബത്തിനും സുഖം എന്ന് കരുതുന്നു..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതു നന്നായി പനി മാറിയല്ലൊ. പിന്നെ ബ്ലോഗെഴുതാൻ താമസിച്ചതും നന്നായി.

കുറച്ചു ദിവസത്തേക്ക് മോനും മരുമകളും അവളുടെ ആങ്ങളയും വന്നിട്ടുണ്ടായിരുന്നു. ആങ്ങള ഞങ്ങളുടെ കമ്പനിയിൽ സമ്മർ ട്രെയിനി ആയി കൂടെ തന്നെ ഉണ്ട്. അപ്പോൾ ആകെ തെരക്ക്. ആ സന്തൊഷത്തിനിടയിൽ --

അതിനിടയ്ക്ക് ബ്ലോഗും കൂടി ഉണ്ടായിരുന്നെങ്കിൽ ചുറ്റി പോയേനെ

ഇനി എഴുതിക്കൊ

ഹ ഹ ഹ :)

ആത്മ said...

:))

Echmukutty said...

ആഹാ! ഇങ്ങനൊക്കെയാണ് അല്ലേ... കൊള്ളാലോ..