Saturday, April 13, 2013

ഒരു സത്യം...


എന്നാൽ ഞാൻ ഒരു സത്യം പറയാം..
യഥാർത്ഥ സ്നേഹം എന്നൊന്ന് ഭൂമിയിൽ  ഇല്ല. അത് 
ഈ സാഹിത്യകാരന്മാരുടെ ഭാവനയിൽ മാത്രം ഉണ്ടായിട്ടുള്ള 
അസംഭാവ്യമായ ഒരു
ആശയം ആണ് . ഒരു സ്ത്രീയെ മാത്രം സ്നേഹിച്ച് സായൂജ്യമടയുന്ന പുരുഷനും
ഒരു പുരുഷനെ മാത്രം സ്നേഹിച്ചും ആരാധിച്ചും ഒരു ജന്മം ഹോമിക്കുന്ന സ്ത്രീയും ഇല്ല.
സത്യം പറഞ്ഞാൽ  ഞാൻ കണ്ടിട്ടില്ല അങ്ങിനെ ഒരു ബന്ധം. അതിലും തീവ്രമായി എനിക്ക് അനുഭവമുള്ളത് അന്യോന്യം പറ്റിക്കയും കാശിനുവേണ്ടിയും പ്രതാപത്തിന് വേണ്ടിയും സ്വാര്ദ്ധ കാമപൂർത്തീകരണത്തിനായുംര്ത്ത്ഹപ്രതാപത്തിനvവേണ്ടിയുംസ്വാര്ത്ത്ഹസത്തമ്മിൽ  തല്ലുണ്ടാക്കുന്ന സ്ത്രീ പുരുഷന്മാരെയാണ്‍. 
പൂർത്തീകരിക്കാത്ത പ്രണയത്തെ ഓര്‍ത്ത് ജീവിതകാലം മുഴുവൻ കഴിച്ചുകൂട്ടുന്നവരുണ്ടായേക്കാം.  പക്ഷെ, ഒരാളെ മാത്രം സ്നേഹിച്ച് അവരോട് മാത്രം ആത്മാർത്ഥത പുലര്ത്തി ജീവിച്ചിട്ടുള്ള ആരേയും ഞാൻ എന്റെ ജീവിതകാലത്തിൽ കണ്ടിട്ടില്ല.

പ്രണയിച്ചു വിവാഹം കഴിച്ചവർ തന്നെ മറ്റൊരു പ്രണയത്തിൽ അകപ്പെടുന്നതും പ്രണയത്തിലേ

റെ കാശിനു മുൻ‌തൂക്കം നല്കി തളരുന്നതും ജീവിത യാഥാർത്ഥ്യങ്ങളുടെ മുന്നില് പ്രേമം ദാരുണമായി പൊലിഞ്ഞുപോകുന്നതും ഒക്കെ കണ്ടിട്ടുണ്ട്.
ചുരുക്കത്തിൽ ഈ ലോക സാഹിത്യകാരന്മാർ ഷേക്സ്പ്പീർ മുതൽ ചങ്ങമ്പുഴ വരെ പാടി പുകഴ്ത്തി നമ്മെയൊക്കെ വിശ്വസിപ്പിച്ചിട്ടുള്ള ഒരു സ്നേഹം ഭൂമിയില്‍ ഇല്ല..!!

നമ്മുടെ മനസ്സില്‍ പ്പരിശുദ്ധ പ്ര്പ്രണയത്തിന്ന് ഉദാഹരണങ്ങള്‍ ലൈല മഞ്ഞ്നു റോമിയോ ജൂലിയറ്റ് രമണൻ കറുത്തമ്മ അങ്ങിനെ കുറെ കഥാപാത്രങ്ങൾ..
യധാര്‍ത്ഥ ജീവിതത്തിൽ അവരൊക്കെ വഴിപിഴച്ച അസാന്മാർഗ്ഗികൾ മാത്രം..!
മാന്യമായി പ്രേമിച്ച് വിവാഹം കഴിക്കുന്നവരോ, മേൽപ്പറഞ്ഞ പോലെ മറ്റ് പലതിനും വേണ്ടി പ്രേമം ഹോമിക്കുകയും ചെയ്യും

എന്താ അല്ലെ, ..!!

ഞാൻ തന്നെ പ്രേമത്തെ പറ്റിയും മറ്റും എഴുതുന്നത്, സാഹിത്യം എന്ന് പറയുമ്പോൾ അതൊക്കെയാണെന്ന ഒരു ധാരണ എന്നിൽ പതിഞ്ഞു പോയതുകൊണ്ടാണ്‍
എനിക്ക് സാഹിത്യം ചമയ്ക്കണം
എന്നാൽ പ്രേമ പരീക്ഷണങ്ങ്നൾ ഒന്നും തന്നെ ഇല്ല 
ഞാൻ അവധിക്കാലത്ത്‌ വീട്ടില് ഇരുന്ന് ഹോസ്റ്റലിൽ ഉണ്ടായിരുന്ന് പെണ്‍കുട്ടികളിൽ അന്യോന്യം ഇഷ്ടമുള്ളവരെ ആണും പെണ്ണുമായി സങ്കൽപ്പിച്ച് കഥ ഉണ്ടാക്കാൻ നോക്കി.. ഒരു രക്ഷയും ഇല്ല..!
ഒരു എച്ച് കേട്ടല്‍. നോ ഫീലിങ്ങ്സ്.. കഥാ പാത്രങ്ങള്‍ക്ക്..

പിന്നീറ്റ് വിവാഹം കഴിഞ്ഞപ്പോൾ ഭര്ത്താവിനെ മെയിന്‍  കഥാപാത്രമായി കഥകൾ എഴുതാൻ നോക്കി.. നായകന് ആക്കിയും വില്ലാൻ ആക്കിയും ഒക്കെ പരീക്ഷിച്ചു നോക്കുന്നു.. പിന്നെ ഇന്റർനെറ്റിൽ നേരിട്ട് കാണാത്തവരെ വച്ച് സാങ്കല്പ്പികമായി ഒരു ഉഗ്രാൻ പ്രേമം കെട്ടിപ്പടുത്ത് നോക്കി ഏറെ ക്കുറെ വിജയിച്ചു.. ഫീലിങ്ങ്സ് ഒക്കെ വരുന്നുണ്ട്.. എങ്കിലും ഒരു ജീവനില്ലായ്മ  എന്റെ
നായകനും നായികയ്ക്കും..
അപ്പോൾ പരഞ്ഞുവന്നത്
കഥയല്ല ജീവിതം എന്ന്..

5 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അല്ല ഇതിനിടയ്ക്ക് പടവും ഇട്ടൊ നന്നായി. 50 കഴിഞ്ഞ, ഒരു പ്രൗഢ ആയിട്ടായിരുന്നു മനസിൽ കണ്ടിരുന്നത്. ഇത് നല്ല കൊച്ചു സുന്ദരി ആയല്ലൊ

ആത്മ said...

thanks....:)
50
aavaaraayi..

Echmukutty said...

കഥയല്ലേ അല്ല ജീവിതം.... അക്കാര്യത്തില്‍ സംശയമേതുമില്ല കേട്ടോ...

മാണിക്യം said...

:)

ആത്മ said...

യച്ചുമുക്കുട്ടി,
വന്നു വായിച്ചതിനും കമന്റിയതിനും ഒരുപാട് നന്ദിയും സന്തോഷവും..:)

മാണിക്യം:
കണ്ടിട്ട് ഒരുപാടു നാളായി.. കണ്ടതില്‍ വളരെ സന്തോഷം..:)