Saturday, February 23, 2013

എല്ലാം മനസ്സിന്റെ തോന്നലുകള്‍ മാത്രം..


എല്ലാം മനസ്സിന്റെ തോന്നലുകള്‍ മാത്രം..
സത്യത്തില്‍ ഒന്നും തന്നെ ഇല്ല..

ഇപ്പോള്‍ അന്തരീക്ഷം ശാന്തവും മൂകവും ഏതാണ്ട് ഒരു ഒറ്റപ്പെറ്റലും വിരസതയും ഒക്കെ നിറഞ്ഞതാണ്..‌
എന്റെ ജോലിയൊക്കെ തീര്ന്നിരിക്കുന്നു..

പെട്ടെന്നാണ്‌ പ്രതീക്ഷകളൊക്കെ തകര്ന്നത്..

ഞാന്‍ പറഞ്ഞില്ലേ, എല്ലാം ഒരു ദ്വിതീയതയാണ്‌ ഇപ്പോളിപ്പോള്‍:
ഈ എഴുത്തിന്റെ ലോകത്തില്‍ എനിക്ക് അനുഭവപ്പെടുന്ന അതേ
വിരക്തി, പുറം തള്ളല്, അതുപോലെ തന്നെ എനിക്ക് പുറത്തും അനുഭവപ്പെടുന്നു.
ഇനി രണ്ടിടത്തും ഞാന്‍ തന്നെയാണ്‌ കര്ത്താവ് എന്നതുകൊണ്ടാവുമോ?!
അപ്പോള്‍‍ യധാര്‍ത്ഥത്തില്‍ ‘ഞാന്’, ‘എന്റെ ചിന്തകള്‍‘ മാത്രമാണ്‌ മാറുന്നത്..
ബാക്കിയൊക്കെ സ്ഥാനഭ്രംശമില്ലാതെ ഇരിക്കയാണ്‌.

ഞാന്‍ ഒരു നിമിഷം കരുതും ഞാന്‍ എന്തോ നല്ല കാര്യം ചെയ്തു, ആരുടെയൊക്കെയോ പ്രീതിക്ക് പാത്രമായി, എന്ന മനസ്സും ആയി നടക്കുമ്പോള്..ഈ അജ്ഞാത ലോകത്തില്‍ നിന്നും, ശരിക്കും ഉള്ള ലോകത്തു നിന്നും, അതു തന്നെ ഫലം കിട്ടുന്നു.
എന്നെ ആരോ മുറിവേല്പ്പിക്കുന്നു, ഒറ്റപ്പെടുത്തുന്നു എന്ന മനസ്സ് ഉണ്ടാവുമ്പോള്, പെട്ടെന്ന് രണ്ടിടങ്ങളിലും ഞാന്‍ എല്ലാവരില്‍ നിന്നും അകലുന്നു...
ഇനി പോസിറ്റീവ് ആയി ചിന്തിച്ച് സന്തോഷം വരുത്തി
വന്നാല്‍ പെട്ടെന്ന് രണ്ടിടങ്ങളും ചൈതന്യവത്തായി തോന്നുന്നതു കാണാം..
എല്ലാം അവരവരുടെ മനസ്സിന്റെ മായാവിലാസങ്ങള്‍..!

നാം തന്നെയാണ്‌ നമ്മുടെ ലോകം ഓരോ നിമിഷവും പണിതുയര്ത്തുന്നത്:
നാം ഒരാളെ ഇഷ്ടപ്പെടുന്നു.. അപ്പോള്‍ വെറുതെ തോന്നും, അവര്‍ ചിരിക്കുന്നതും സംസാരിക്കുന്നതും ഒക്കെ നമ്മെ സന്തോഷിപ്പിക്കാന്‍ ആണെന്ന്.
അല്ലെങ്കില്, നമ്മെ സന്തോഷിപ്പിക്കാനായി നാം ഒരാളെ തിരഞ്ഞെടുക്കുകയാണ്‌ അബോധമായി..
കണ്ടിഷന്‍ ‘നീ എനിക്ക് സന്തോഷം തരിക
ഞാന്‍ നിനക്കും’,
ഞാന്‍ നിന്റെ സ്വഭാവം അക്സപ്റ്റ് ചെയ്യാം
നീ എന്റേതും,
ഞാന്‍ നിന്നോട് ആത്മാര്ത്ഥത പുലര്ത്താം
നീ എനോടും
എല്ലാറ്റിലും ഈ ഇക്വാലിറ്റി വച്ചുപുലര്ത്തുന്നു..

ഈ നിമിഷം ഇഷ്ടമുണ്ടെന്ന് കരുതും, അടുത്ത നിമിഷം തോന്നും എല്ലാം വെറുതെ ആയിരുന്നു എന്നും.
എല്ലാം മനസ്സിന്റെ ഭാവനയല്ലെ,
സത്യത്തില്‍ ഒന്നും സംഭവിക്കുന്നില്ലല്ലൊ,
നാം തനിച്ചല്ലെ,നാമും നമ്മുടെ ചിന്തകളും..
പുറത്തെ ലോകത്തില്‍ അത് പങ്കിടാന്‍ ആളില്ലാതെ വരികയും, ഈ എഴുത്തിന്റെ ലോകത്തില്‍ നമ്മുടെ മനസ്സിലുയരുന്ന ചിന്തകള്‍ അപ്പടി മറ്റുള്ളവരെ മനസ്സിലാക്കിക്കാനും ആവുന്നു..
എന്നു കരുതി, നാം പ്രതിഫലിപ്പിക്കുന്നതു തന്നെയാണൊ അവര്‍ മനസ്സിലാക്കുന്നത് എന്നതും അറിയില്ല..!
നമ്മെ പറ്റി അവരുടെ കണക്കുകൂട്ടലുകള്‍ എന്തെന്നും അറിയില്ല..

ഇത്രയും എഴുതാന്‍ കാരണം:
ഇന്ന് ഞാന്‍ വെറും പൊസ്സസ്സീവ്  ആയ ഒരു സ്ത്രീയായി തരം താഴ്ത്തപ്പെട്ടിരിക്കുന്നു..
ഈ ചിന്തയില്‍ നിന്ന് കരകയറണമെങ്കില്‍ ആദ്യം ഞാന്‍ എന്റെത് എന്ന് കരുതിയവ പലതും എന്ടേത് മാത്രം അല്ലായിരുന്നു അല്ലെങ്കില്‍ എനിക്കുള്ളതേ ആയിരുന്നില്ല, എല്ലാം എന്റെ തോന്നല്‍ ആയിരുന്നു എന്നു ആദ്യം അംഗീകരിക്കണം
പിന്നെ, സ്വയം എന്റെ കര്ത്തവ്യങ്ങള്‍ തിരഞ്ഞു പിടിക്കണം
ആരാണോ എന്റെ ആത്മാര്‍ത്ഥതയെ ചൂക്ഷണം ചെയ്തത് അവരെ തിരസ്ക്കരിച്ച്, ഞാന്‍ എന്നെ മനസ്സിലാക്കുന്നവരെ കണ്ടെത്തണം..


ഞാന്‍ ഈയ്യിടെ അല്ല, പലപ്പോഴും സ്നേഹത്തെ പറ്റി പ്രസംഗിക്കുന്നുണ്ട്:
എന്നാല്‍ സത്യത്തില്‍ നേരിട്ട് ആരോടും നാന്‍ നിങ്ങളെ സ്നേഹിക്കുന്നെന്നോ, മറ്റൊരാള്‍ എന്നോട് നേരിട്ടോ പറന്നിട്ടില്ല. അത്രയ്ക്ക് മുരടിച്ച ഒരു പ്രകൃതവുമായാണ്‌ ഞാന്‍‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ അരികില്‍ നില്ക്കാറ്.  ഇന്റ്രൊവെറ്റിന്റെ ഉച്ഛ സ്ഥിതിയിലായിരിക്കും അപ്പോള്‍ ഞാന്‍. ആമ ഉള്ളിലേക്ക് വലിയും പോലെ ഞാന്‍‍ സ്വയം എന്നിലേക്ക് ചുരുങ്ങിക്കൂടും.

ഇന്റെര്നെറ്റിലൂടെ സ്നേഹത്തെ പറ്റി എഴുതിയിട്ടുണ്ട്ക. ത്തുകളെഴുതുന്ന ഒരു ഫ്രന്ദ് ഉണ്ടായിരുന്നു.. എങ്കിലും എന്റെ സ്നേഹം പ്രകടിപ്പിക്കാനായിട്ടില്ല. അതിനു പകരം പരാതികള്‍ എഴുന്നള്ളിക്കാറായിരുന്നു പതിവ്.. എന്റെ ജീവിതത്തിലെ ഒറ്റപ്പെടലുകള്, സ്നേഹശൂന്യത, ഒക്കെയും വരച്ചുകാട്ടല്‍ മാതമായിരുന്നു എന്റെ കൂട്ടുകെട്ടുകള്‍..

സ്നേഹത്തെ പറ്റി ഗൌരവമായി സമ്സാരിക്കേണ്ട പ്രായം ഒക്കെ കടന്നു എങ്കിലും:
എന്റെ എഴുത്തുകള്‍ ഒക്കെ കണ്ട് എന്നെ തെറ്റിധരിക്കുന്നവരുണ്ടെങ്കിലോ എന്നു കരുതിയാകാം ഞാന്‍ ഇത്രയും എഴുതുന്നത്..

അപ്പോല്‍ പറഞ്ഞു വരുന്നത്..
ഇത്രയും എഴുതിയത് എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരിക്കുന്നത് കൊണ്ടാണ്‌..
ആര്‍ക്കെങ്കിലും അസ്വസ്ഥതപ്പെടണമെങ്കില്‍ വായിച്ചോളൂ

ലേബല്: അസ്വസ്ഥത

3 comments:

jayanEvoor said...

എഴുതൂ, കൂടുതൽ എഴുതൂ!
ആത്മാവിഷ്കാരത്തിനുള്ളതാണ് ആത്മേ എഴുത്ത്!
സുഖത്തിനും ദു:ഖത്തിനും കാരണം നമ്മൾ തന്നെ.

maharshi said...

ഇത്തരം ചിന്തകള്‍ വരുന്നത് യാഥാര്‍ധിത്തില്‍ നിന്നും മനസ്സ് അകന്നു നില്‍ക്കുന്നത് കൊണ്ടാണ്.ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ സ്നേഹിഹിക്കാന്‍ കഴിയുന്നത്‌ എപ്പോഴാണ്..?
ഒരാളിന് സ്വന്തം മനസാക്ഷിയെ അതായത് സ്വന്തം ശരീരത്തെ സ്നേഹിക്കാന്‍ കഴിയുമ്പോള്‍ മറ്റുള്ളവരെയും സ്നേഹിക്കാനും ലാളിക്കാനും കഴിയും.
ഞാന്‍ ഒരു സത്യം ചോദിക്കട്ടെ?
താങ്കള്‍ എപ്പോഴെങ്കിലും കണ്ണാടിയുടെ മുന്‍പില്‍ നിന്നിട്ടുണ്ടോ?
സ്വന്തം മുഖത്തിന്റെ ഭംഗി നോക്കി ആസ്വദിച്ചിട്ടുണ്ടോ?
അങ്ങനെ ഉണ്ടെങ്കില്‍ ഈ ആത്മ രോധനത്തിന്റെ ആവശ്യം ഇല്ല.
അതിനു പോംവഴി ഉണ്ട്.
ഇല്ലെങ്കില്‍ ഒന്ന് ചിന്തിച്ച് നോക്കു

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കണ്ടൊ കണ്ടൊ ഞാൻ കമന്റൽ നിർത്തിയപ്പോൾ പുതിയ പുതിയ ആളുകളുടെ കമന്റു കിട്ടുന്നതു കണ്ടൊ? ഇതാ പറഞ്ഞത് ഹ ഹ ഹ :) ചുമ്മാ പറഞ്ഞതാ കേട്ടൊ മോന്റെ വിവാഹം ഒക്കെ കഴിഞ്ഞ് തെരക്ക് അല്പം ഒന്ന് ഒതുങ്ങിയതെ ഉള്ളു