Thursday, February 14, 2013

വാലന്റയിൻസ് ഡേ...


ഇന്ന് വാലന്റയിൻസ് ഡേ ആണ്.. !

ഇങ്ങിനെ ഒരു ഡേ ഉണ്ടേന്നു തന്നെ അറിഞ്ഞത് 30 വയസ്സെങ്കിലും ആയതിൽ പിന്നെയാണ്.. ആദ്യമൊക്കെ ഭയമായിരുന്നു.. പുറത്ത് ലാവിഷ് ആയി നടക്കുന്ന ഭർത്താവിനിട്ട് ആരെങ്കിലും വാലന്റയിൻ സമ്മാനം നൽകിക്കളയുമോ എന്ന ഭയം..
അതുകൊണ്ട് വാലന്റയിൻ ഡേയെ ഓർക്കും..

ഇപ്പോൾ ബ്ലോഗ് വായന ഉള്ളതുകൊണ്ട് എല്ലാം കറക്റ്റിനറിയാൻ പറ്റുന്നുണ്ട്..
അല്ലെങ്കിൽ അറിയാതെ പോയാലും ആയി..

എനിക്ക് പ്രായം ആയി എന്ന ഒരു തോന്നല്‍ .. !

അത്  എന്നെക്കാൾ പ്രായം കുറഞ്ഞവരുടെ ഇടയിൽ അധികം സഹവസിക്കുന്നതുകൊണ്ട് ഉണ്ടായതാണ്‌..
പക്ഷെ, സ്വന്തക്കാരോടും മറ്റു സമൂഹത്തിലും പോകുമ്പോൾ നമ്മെക്കാളും ഇളയവരും മൂത്തവരും ഏകദേശം തുല്യ അളവിൽ ഉള്ളതുകൊണ്ട്..
ഒരു മദ്ധ്യപ്രായമേ ഇപ്പോഴും അനുഭവപ്പെടുന്നുള്ളൂ...

മദ്ധ്യവയസ്സിനെ പറ്റി പറഞ്ഞപ്പോൾ ഇന്നലെ ഓർത്ത ഒരു കാര്യം എഴുതാം..

മനുഷ്യർക്ക് യൗവ്വനത്തോടാണ് പ്രിയം..
കൊച്ചുകുട്ടികളും കൗമാരക്കാരും ഒക്കെ വളർന്ന് യൗവ്വനയുക്തരാകാൻ ആഗ്രഹിക്കുന്നു..
യൗവ്വനം കടക്കാറാകുന്തോറും മനുഷ്യർ തിരിച്ച് യൗവ്വനത്തിലേക്ക് ഒരു യാത്രയും ആഗ്രഹിക്കുന്നു..
യൗവ്വനത്തെ പിടിച്ചു നിർത്താൻ കിണഞ്ഞ് പരിശ്രമിക്കുന്നവരാണ് മനുഷ്യരൊക്കെതന്നെയും
കാരണം യൗവ്വനം തരുന്ന ഊർജ്ജം, ഹെൽത്, അങ്ങിനെ എല്ലാ കഴിവുകളുടെയും പാരമ്യത യൗവ്വനത്തിൽ ആയതുകൊണ്ടാകുമോ ഈ ഒരു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നത്..
പക്ഷെ ഞാൻ നോക്കിയിട്ട യൗവ്വനം കഴിഞ്ഞുകിട്ടുമ്പോൾ ആണ് നമുക്ക് ജീവിതത്തെ കുറച്ചുകൂടി സമാധാനമായി സാവകാശത്തോടെയും മനസ്സിലാക്കാൻ കഴിയുക..
നമ്മൾ അതുവരെ അനുഭവിച്ച നോസ്റ്റാൾജിയ, വിരഹം, അസൂയ, അപകർഷത,അഹംഭാവം തുടങ്ങി ഒട്ടനവധി വികാരങ്ങൾ വെറും ക്ഷണികവും അർത്ഥശൂന്യവും ആണെന്ന കണ്ടെത്തൽ ആണ് ഏറെ ആശ്വാസം..


ഇന്ന് ഞാൻ എന്നെ ഇഷ്ടപ്പെടുന്ന (ഞാനും) വ്യക്തികളുടെ  അരികിൽ ആയിരുന്നു...കുറച്ചു സമയം.
..ആരും പരസ്പരം ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞിട്ടില്ല ..(എല്ലാവരും വെയിറ്റ് ചെയ്യുകയല്ലേ ഈ ലോകത്തിൽ നമ്മുടെ പെർഫക്റ്റ് ലവിനെ കണ്ടെത്താനായി.. ഇതല്ലെങ്കിലോ.. ഒരുപക്ഷെ, എന്നുള്ള ഒരു കാത്തിരിപ്പ് ഉണ്ട് എല്ലാവരിലും  ..
വ്യക്തി ബന്ധങ്ങള്‍ എല്ലാം സ്നേഹത്തില്‍ തന്നെ നിലനില്ക്കും എന്ന് ഉറപ്പില്ലല്ലൊ,
പല ഘട്ടങ്ങളിലായി നിൽക്കുന്ന അനേകം ബന്ധങ്ങൾ ഞാൻ കണ്ടിട്ടുണ്ട്..


ഒരു കണക്കിന് പരസ്പരം ഇഷ്ടമാണെന്ന് പ്രഖ്യാപിച്ച് അന്യോന്യം ജീവിതം പടുത്തുയർത്തുന്ന രണ്ടു മനുഷ്യർ ഉണ്ടെങ്കിൽ അവരാണ് ഈ ലോകത്തിലെ പുണ്യാത്മാക്കൾ എന്ന് ഞാൻ പറയും..
സമൂഹത്തെ ഭയക്കാതെ, സമ്പത്തിനെയും സൽപ്പേരിനേയും കണക്കാക്കാതെ, സ്നേഹത്തിന് മുൻ തൂക്കം നൽകാൻ കഴിഞ്ഞ അവരല്ലെ ഈ ഭൂമിയിലെ മാലാഖമാരും പുണ്യാളന്മാരും..?!

അല്ല, ആക്ച്വലി, സ്നേഹത്തേക്കാൾ മഹത്തരമായി എന്തുണ്ട് ഈ ഭൂമിയിൽ?!
നമുക്ക് എടുക്കാൻ, അനുഭവിക്കാൻ!
വീഞ്ഞോ?! സിഗരറ്റോ?!
കാശ്?!
പദവി?!
ഇല്ല ഒന്നിനും പകരം വയ്ക്കാനാവില്ല, അതൊക്കെ ഒരു 10 ശതമാനമേ ആകുന്നുള്ളൂ, ഒരു മൻഷ്യനു മറ്റൊരു മനുഷ്യനോട് തോന്നുന്ന ഇഷ്ടത്തെ മറികടക്കാൻ..

എന്തിനിത്രയും എഴുതി എന്നു ചോദിച്ചാൽ,
ഞാൻ ഇപ്പോൽ കൂടുതലും ഇൻവോൾവ്ഡ്(മാനസികമായി) ഇരിക്കുന്ന ലോകത്തിൽ ആകെ മൊത്തം ആൾക്കാരും.
വാലന്റയിൻ, സ്നേഹം എന്നൊക്കെ പറയുമ്പോൾ ഞാനും അതേ കുറിച്ച് ആലോചിക്കുന്നു
എഴുതുന്നു..
അത്ര തന്നെ.
ശുഭം.

3 comments:

Echmukutty said...

അവരു തന്നെയാവും പുണ്യാത്മാക്കള്‍...

വല്യമ്മായി said...

ഇക്കൊല്ലം വാലന്റൈന്‍സ് ടെ ആഘോഷിച്ചൊ?

അമൃതംഗമയ said...

മനുഷ്യർക്ക് യൗവ്വനത്തോടാണ് പ്രിയം. ബാല്യമല്ലേ കൂടുതല്‍ നല്ലത് !!!