Monday, February 11, 2013

മനുഷ്യത്വം തീർത്തും നശിച്ചിട്ടില്ല ആയിശാ...!

ഇന്നലെ ഒരാശ്ചമുൻപ് വാങ്ങിയ ലാപ്ടോപ്പ് ചാർജ്ജർ
ചാർജ്ജ് ചെയ്യുമ്പോൾ വീടു മൊത്തം പവ്വർ കട്ട്..!
ബന്ധുക്കളൊക്കെ സൂര്യ ഫെസ്റ്റിവൽ കാണാനും നടത്താനുമൊക്കെയായി ഓടി നടക്കുവല്യോ!
ഞാൻ വാങ്ങിയ ചാർജ്ജറിനെ വിശ്വസിച്ച് മകാൾ മറ്റേ ചാർജ്ജർ ഹോസ്റ്റലിൽ വച്ചിട്ടു വന്നു..താനും..
വിശ്വാസമാണല്ലൊ എല്ലാം..!
അവർ ടെസ്റ്റിനു ഘോരഘോരമായി പഠിക്കുമ്പോൾ ഈ പ്രായത്തിൽ ഞാനെന്തിനു രാധാമാധവലീല കാണാൻ പോകുന്നു...ഹും! അതും ശോഭന..!
പോകാമായിരുന്നു.. ആരെങ്കിലും കൊണ്ടുപോയി കാണിച്ചിട്ട് ഭദ്രമായി തിരിച്ചുകൊണ്ടാക്കിയെങ്കിൽ.. അത് .. ഇവിടേ ഷോ കാണലല്ല, അതിന്റെ നടത്തിപ്പുകളുടെ പുറകിൽ.. അങ്ങിനെ അങ്ങിനെ 2 മണിക്കൂർ മുൻപ് പോകും 2 മണിക്കൂർ കഴിഞ്ഞേ തിരിച്ചെത്തൂ..!

സാരമില്ല.. സാക്രിഫൈസ് ആണല്ലൊ ജീവിതമേ..
അതിലും ഉണ്ടൊരു സാറ്റിസ്ഫാക്ഷൻ. ആരും അംഗീകരിക്കില്ല..അവൾക്ക് മടിയാണ് എന്നു പറയും.. അല്ലാതെ അവളില്ലാതെ വീട് വീടാകില്ല എന്നു പറയില്ല..

മക്കൾക്ക് ആഹാരമൊക്കെ കൊടുത്ത് കംഫർട്ടബിൾ ആയെന്നുറപ്പു വരുത്തിയിട്ട്..
സമയം ഉണ്ട്..
ചാർജ്ജറിന്റെ കാര്യം ഓർത്തു..
ഒന്ന് ഭാഗ്യം പരീക്ഷിച്ചാലോ!
നേരേ നടന്നു..
ഷോപ്പിങ്ങ് കോപ്ലക്സിൽ നല്ല ആളും വെട്ടവും ബഹളവും ഒക്കെയാണ് . ചൈനീസ് ന്യൂ ഇയർ പ്രമാണിച്ച ആളുകൾ കയ്യിൽ കിട്ടുന്നതൊക്കെ വാങ്ങി കൂട്ടുകയാണ്.. പഴയതെല്ലാം പെറുക്കി കളയുക (അത് ശേഖരിച്ച് ആളുകൾ പുതിയതാക്കി വീണ്ടും കൊണ്ടു വരുന്നതും ആകാം..) പുതിയത് വാങ്ങി വയ്ക്കുക എന്നത് അവരുടെ ഒരാചാരം ആണ്.
കിളികളെ പിടിച്ച് കൂട്ടിലടയ്ക്കും..
പിന്നീട് ഒരു ശുഭദിനത്തിൽ തുറന്ന് വിട്ട് പുണ്യം നേടാനായി...!
ഈ പറന്നുപോകുന്ന കിളികളെ തന്നെ മറ്റൊരു കൂട്ടർ വീണ്ടും പിടികൂടി കൂട്ടിലടയ്ക്കുന്നുണ്ടാകാം.. അടുത്ത സീസണിലെ വില്പനയ്ക്കായിട്ട്.
എന്തു ചെയ്യാം.. കിളികളായിപ്പോയില്ലേ!
ഒന്നികിൽ വിലപ്പന , അല്ലെങ്കിൽ ഇറച്ചി...
ഇതിൽ കൂടുതൽ എന്തു പ്രതീക്ഷിക്കാൻ..!
എങ്കിലും പ്രഭാതത്തിൽ മുറ്റത്ത് വന്ന പല ഈണത്തിൽ പാടുന്ന കിളികളെ ഇതിലും ഒക്കെ വലിയ ഒരു സന്ദേശവുമായാണ് ദൈവം തമ്പുരാൻ സ്ര്‌ഷ്ടിച്ചു വിടുന്നത് എന്നൊരു തോന്നൽ.
ലോകത്തിൽ സ്നേഹം സന്തോഷം ഒക്കെ നിറയ്ക്കാൻ..
(ആർക്കുവേണം സന്തോഷം സമാധാനം സ്നേഹം ഒക്കെ ഇക്കാലത്ത്..!!)


അപ്പോൾ നമ്മൾ പറയാൻ വന്നത് മണ്ണിൽ മനുഷ്യത്വം നശിച്ചിട്ടില്ല എന്നതല്ലിയോ..!
അങ്ങിനെ ഞാൻ ചാർജ്ജർ കടയെ ലക്ഷ്യമാക്കി നടന്നു..
അവിടത്തെ ഇൻ_ ചാർജ്ജ് സ്ത്രീകൾ വളരെ നല്ല ഒരു മന്ദസ്മിതത്തോടെ സ്വാഗതം ചെയ്തു..
ഞാൻ ചാർജ്ജർ കാട്ടി.
ഇത് ചാർജ്ജ് ചെയ്ത് എന്റെ വീട്ടിലെ ഗമ്പ്ലീറ്റ് ചാർജ്ജും പോയി.. ഷോർട്ട് കട്ട്.. ഷോർട്ട് കട്ട്!
എവിടെ.. നോക്കട്ട് ?!
അവർ പോയി അവരുടെ പ്ലഗ്ഗിൽ കുത്തി നോക്കി..
ടപ്പ്.. ആ കടയിലും അയിലോക്കത്തെ കടയിലും ഒരുമിച്ച് ഷോർട്ട് കട്ട്..!
ഗമ്പ്ലീട്ട് ഡാർക്ക്നസ്സ്...!
അതിനിടയിലും തെറ്റ് മനസ്സിലാക്കിയുള്ള അവരുടെ ആ ചിരിയുണ്ടല്ലൊ ആയിഷാ..
ഖൽബിൽ ജീവനുള്ള കാലം വരെ മറക്കില്ലാ...ആയിഷാ..മറക്കില്ലാ...!!
അവർ സോറി പറഞ്ഞു കാശും തിരിച്ചു തന്നു.. വേണമെങ്കിൽ പുതിയത് വാങ്ങി തരാം എന്നും പ്രലോഭിപ്പിച്ചു..
ഞാൻ പറഞ്ഞു,  സാരമില്ല നോർത്ത് പോയിറ്റ് ഷോപ്പിങ്ങ്സെന്ററിൽ പോയി നോക്കട്ട്..
അവർ ഓ. കെ പറഞ്ഞു..
(ഇവർക്ക് പ്രകോപനമേ വരില്ലെ..!)
നല്ല മനുഷ്യർ..
ഇനീ വരാമേ..
*
അപ്പോൾ നമ്മൾ പറയാൻ വന്നത് മണ്ണിൽ മനുഷ്യത്വം നശിച്ചിട്ടില്ല എന്നതല്ലിയോ..!
നേരേ നടന്നു..
ഇടയ്ക്ക് ചപല മനസ്സ് തലപൊക്കി..
ഒരു പ്ലാസ്റ്റിക് കടയിൽ കയറി.. കറി വേറേ ചോറുവേറേയായി  പാക്ക് ചെയ്യാൻ പറ്റുന്ന ഒരു പാത്രം.. ഉണ്ടോ.. ഇല്ലാ.. ഇല്ലാ..
അയ്യോ ആത്മേ നിന്റെ ചാർജ്ജർ കട..
സമയം ഒൺലി 8
ദെയർ ഇസ്സ് സ്റ്റിൽ ഹോപ്പ് ആത്മ..

അടുത്ത ബസ്സിൽ കയറി.. (നമ്മൾ പണ്ട് പാരിജാതവും വാങ്ങി കയറിയ അതേ ബസ്സ്..)
ബസ്സിൽ ഇരിക്കുമ്പോൾ.. ബസ്സിനു സ്പീട് പോരാ എന്ന തോന്നൽ..
ആ പ്ലാസ്റ്റിക്ക് കടയിൽ കയറണ്ടായിരുന്നു
ടിറ്റർ നോക്കി.. എന്റെ ടെൻഷൻ പങ്കു വയ്ക്കാം..
ഉദ്ദ്യോഹജനകമായ നിനിഷങ്ങൾ എന്നൊക്കെ പറഞ്ഞ് എഴുതിവിട്ട് ടെൻഷൻ കുറയ്ക്കാം എന്നു കരുതി..
ഫോൺ തുറന്നപ്പോള് 'നോ കണക്ഷൺ..!'
അല്ലെങ്കിലും ഇത്തരം..ക്രിറ്റിക്കൽ കണ്ടിഷൻസിൽ നമുക്ക് നാം മാത്രമല്ലെ കാണൂ..
എല്ലാം കഴിഞ്ഞ് രക്ഷപ്പെടുവാണേൽ ട്വിറ്ററിനോടോ പ്ലസ്സിനോടോ ഒക്കെ പോയി ഷെയറി സമാധാനിക്കാം..ഹും!

അങ്ങിനെ ഞാൻ ഞാൻ  മാത്രം ഇരുന്നു..ബസ്സിൽ ..
റ്റ്വിറ്ററും പ്ലസ്സും ഒന്നും ഇല്ലാതെ...
ആത്മേ നിനക്ക് ചാർജ്ജർ ഇന്ന് കിട്ടാൻ ഭാഗ്യം ഉണ്ടോ ഇല്ല്യോ..?!
അടുത്ത 15 നിമിഷം വളരെ വിലപിടിച്ചതാണ് യു സീ..!
ആഫ്റ്റർ ഓൾ, യു ആന്റ് യുവർ റ്റൈം ഹാവ് വാല്യു..
*
 നോർത്ത് പോയിറ്റിലെ ഇലക്റ്റ്രോണിക്സ് കടയിൽ കയറുമ്പോഴും ഇപ്പോൾ ഒരു പരിചിതത്വം ആണ്. എന്റെ ഒരുപാട് കാശ് ഞാൻ ഇവിടെ തുലച്ചിട്ടുണ്ടേ..!
ഒരു പരിചിത മുഖത്തിനോട് ചെന്ന് എന്റെ ചാർജ്ജറിന്റെ കാര്യം പറഞ്ഞു. അവൻ മറ്റൊരു കസ്റ്റമർക്ക് ഒരു ബിഗ് ലാപ്ടോപ്പ് വിൽക്കുന്നതിന്റെ ഇടപാടിലായിപ്പോയതോണ്ട് എന്റ് ആവശ്യം ഇൻഫീരിയർ എന്ന മാതിരി,
'അയ്യോ.....! ഞങ്ങൾ ഈ ചാർജ്ജർ ഒന്നും വിൽക്കില്ലാ.... ഇത് ആപ്പിൾ കടയിൽ തന്നെ പോകണം..'
ഹും..!
വലിയ ഒരു ഷോപ്പും ഇട്ടുകൊണ്ട് ആളുകളെ പറ്റിക്കുന്നതും പോരാ..!
(ഹാർവേ നോമൻ)
അല്ലെങ്കിൽ പറയണം, 'സോറി കസ്റ്റമറേ.. ഇത്.. ഇവിടെ തൽക്കാലം ഇല്ല' എന്ന്..
ബാഡ് സെയിൽസ് ബോയ്..!
എന്റെ മനസ്സിൽ ഇവിടെ രണ്ട് കടകൂടിയുണ്ട് അവിടെ പോകണം എന്ന
അടുത്ത ചിന്ത നിറഞ്ഞതുകൊണ്ട് ഞാൻ അവനെപ്പറ്റി കൂടുതൽ വറീഡ് ആയില്ല
*
നേരെ.. സ്റ്റാർ ഹബ്ബിന്റെ ഷോപ്പിൽ ചെന്നു.
എന്തൊരു മര്യാദ!
എന്തൊരു ഇംഗ്ലീഷ്!
യെസ്..
ഞാനും ഇംഗ്ലീഷിൽ എന്റെ ചാർജ്ജർ സ്റ്റോറി എടുത്തിട്ടു..
'സോറി..ഇവിടെ ഇതില്ല..(നല്ല ഒരു ചിരി..). പിന്നെ കൂട്ടിചെർത്തു, 'ദെയർ ഈസ് അ ഷോപ്പ് ഓൺ ദി തേഡ് ഫ്ലോർ' .  'ദി ചലജ്ചർ..'
(അതെ, അതാണ് എന്റെ അടുത്ത ലക്ഷ്യം)
അയ്യോ എന്റെ മനസ്സിൽ കൊള്ളിയാൻ മിന്നി..!
പിന്നെ ഞാൻ പോയ എസ്കലേറ്ററും താണ്ടിയ വീഥികളും ഒക്കെ ഒരു മായ പോലെ ആയിരുന്നു ആയിശാ..
'ദി ചലജ്ചറി'ന്റെ ഡോർ അടയും മുൻപ് ഉള്ളൈ കയറിപറ്റിയാൽ ഞാൻ ജയിച്ചു എന്ന ഒറ്റ ഉദ്ദേശ്യം മാത്രം..!
(9 ആയാൽ എല്ലാ കടകളും അടയ്ക്കണം എന്നാണ് ഇവിടത്തെ നിയമം)

അങ്ങിനെ ഞാൻ ചലജ്ചറിന്റെ ഉള്ളിൽ എത്തി..!
എനിക്ക് പുതു പുത്തൻ ചാർജ്ജർ കിട്ടിയമാതിരി..
ഇനി എനിക്ക് എന്റെ മകളെ നിരാശപ്പെടുത്താത്ത നല്ല അമ്മയായി എനിക്ക് വീട്ടിൽ തലയെടുപ്പോടെ തിരിച്ചെത്താം..
ഇതിൽ കൂടുതൽ സാറ്റിസ്ഫാക്ഷൻ കിട്ടുമോ  ഒരു രാധാ ക്ര്‌ഷ്ണ ന്ര്‌ത്തം കണ്ടിട്ട് വന്നാൽ..!
അതൊക്കെ ഇമാജിനേഷനിലൂടെ അതിലും നന്നായി കാണാമെന്നിരിക്കെ.. ഹും..!
കഥ തീർന്നില്ലാ.. ഇതൊരു തുടർ കഥയാകുന്ന ലക്ഷണം ഉണ്ട്...
---

അങ്ങിനെ 'ദി ചലജ്ചറി'നകത്തുന്ന് വെളിയിൽ  സ്ലോ മോഷനിൽ വന്ന് 800 ബസ്സിന്റെ ക്യൂവിൽ നിന്നു. തൊട്ടടുത്ത് ഒരു കൊച്ചു പയ്യനും അവന്റെ ഇളം പ്രായ മാതാപിതാക്കളും ആണ്.
സാധാരണ ചീനഭാക്ഷ കേൾക്കുന്നതിനു വിപരീതമായി ഇംഗ്ലീഷ് കൊഞ്ചൽ..!
അമ്മേ.. ടൈഗറിനു നീന്താൻ പറ്റുമോ..?!
പറ്റും..
പൂച്ചയ്ക്ക് പറ്റില്ലേ, പട്ടി ആ സിനിമയിൽ നീന്തുന്നതു കണ്ടിട്ടില്ലേ.., അതുപോലെ. (ഇനി ലൈ ഓഫ് പൈ കണ്ടിട്ട് വരുന്ന വഴിയാവാം..)
ഇല്ല. ടൈഗറിനു നീന്താൻ പറ്റില്ല..
പറ്റും. അല്ലെങ്കിൽ നീ പോയ്യി 'ഗൂഗിൾ ഇറ്റ്..!'
(ഗൂഗിളിലൂടെ ഈസിയായി കുട്ടിക്ക് അറിവുണ്ടാക്കിക്കൊടുക്കാനുള്ള ഒരു ഐഡിയ
അമ്മ പേരന്റിൽ പ്രകടം ആയി..)
കുഞ്ഞിനു അമ്മ തന്നോട് നേറിട്ട് തർക്കിച്ച് ജയിക്കാതെ ഗൂഗിളിനെ കൂട്ടുപിടിച്ചതിൽ ഒരു അസ്വസ്ഥത..
അവൻ തളരാതെ തന്റെ നിലപാട് തുടർന്നു.
'അമ്മേ പൂച്ച ഭയങ്കര സ്ലോ യും ലേസിയും ആണ്.. അതുപോലെ ടഗറും നീന്തില്ല..പട്ടിയെപ്പോലെയല്ല..'
ഒരു അഞ്ച് അഞ്ചര വയസ്സുള്ള കുട്ടിയാണ്..!
ഞാനും അവന്റെ മാതാപിതാക്കളും ഒപ്പം വണ്ടറടിച്ചു.
എന്റെ വണ്ടറഡി കണ്ടി അവരുടേത് അല്പം കൂടി കൂടി..
അതുകണ്ട് എനിക്ക് പെട്ടന്ന് നാണം വന്നു..
ഇത്തരത്തിൽ ഒരു മാനസിക ഷെയറിങ്ങ് വരുന്ന സന്ദർഭങ്ങൾ എനിക്ക് ഭയങ്കർ ഒരു പ്രതിസന്ധി ഘട്ടം ആണ്.

കുട്ടി വീണ്ടും സംശയങ്ങൾ തുടരെ തുടരെ ചോദിക്കുകയാണ്..
അടുത്ത തർക്കം വന്നു.. കുട്ടിക്കറിയാൻ പറ്റുന്ന ഒരു നിസ്സാര കഥയിൽ നിന്നുള്ള
 ചോദ്യം ആണ്..
ഒടുവിൽ തീർത്തും തനിക്ക് അറിയാൻ പാടില്ലാതിരുന്ന ഒരു വിഷയം വന്നപ്പോൽ അവർ തന്റെ നിസ്സഹായത വെളിപ്പെടുത്തി..
കുട്ടി ഉടനെ.. 'അറിയില്ല അല്ലെ, എങ്കിൽ അമ്മ യു ഗൂഗിൾ ഇറ്റ്..!'
അവന് താൻ പേരന്റിസിനോറ്റ് ഡൗട്ട് ചോദിച്ചപ്പോൽ അത് അവർ തന്നെ ക്ലിയർ ആക്കിക്കൊടുക്കാതിരുന്ന ഒരു അപമാനം..
അതവർ അവർക്ക് തിരിച്ച് കാട്ടിക്കൊടുത്തതാണ്.
കുട്ടികൾ എത്ര സെൻസിറ്റീവ് ആണ് ബുദ്ധിയുള്ളവർ ആണ്..!

അതിനിടയിൽ മറ്റൊരു ബസ്സ് വന്നപ്പോൾ ആക്രാന്ത പർവേശരായി കുഞ്ഞിനേയും കൊണ്ട് എസ്ക്യൂസ് മീ എന്നും പറഞ്ഞ് ക്യൂവിൽ നിന്നും പുറത്തുപോയി.
പക്ഷെ, നമ്മുടെ ബസ്സും ഒപ്പം വന്നു..
ക്യൂവിനു പുറത്തായ യങ്ങ് ലേഡി ആകെ പകച്ചു! ഈ ബസ്സിൽ തന്നെ കയറിയാൽ കൊള്ളാമെന്നുണ്ട്..
ആളുകൾ യന്ത്ര മൻഷ്യരെപ്പോലെ അടുക്കടുക്കായി ബസ്സിനുള്ളിലേക്ക്..
അവർ എന്റെ അടുത്തല്ലെ നിന്നത്.. അവർ ക്യൂവിൽ നിന്നതായി തെളിവുള്ള ഒരാൾ ഞാനാണല്ലൊ, അവർ എന്നെ നോക്കി.. അല്പം സങ്കോചത്തോടെ..
എന്റെ ഊഴം വന്നു.. ഞാനെന്ന് യന്ത്രത്തിനും ജീവൻ വന്നു.
യെസ് യു കാൻ ഗോ ഫസ്റ്റ്..
അവർ ചിരിച്ചുകൊണ്ട് ഉള്ളൈ നുഴഞ്ഞു മറഞ്ഞു..
അപ്പോൾ ഭാക്ഷ ഒന്നായിരുന്നെങ്കിൽ ഈ രാജ്യത്തും ഇതുപോലെ എത്രയോ
മൻഷ്യരെ മനസ്സിലാക്കാമായിരുന്നു...!

** *
കഥ ഇനിയും തുടരുന്നു..
അങ്ങിനെ ചാർജ്ജർ ഒക്കെ കിട്ടിയ സന്തോഷത്തിൽ അലസമദാലസയായി ഞാൻ ചെടിക്കടയിൽ ഇറങ്ങി നടപ്പ് തുടങ്ങി...
നൈറ്റ് ഈസ് സ്റ്റിൽ യങ്ങ്.. 9 ഒൻലി.
ചെടിക്കടയ്ക്ക് 10 .30 വരെ ലൈസൻസ് ഉണ്ട്..
ന്യൂ ഇയർ പ്രമാണിച്ച് ഉള്ള സ്പെഷ്യൽ കടയാണ് ഈ രാജ്യത്തും മറ്റു രാജ്യത്തു നിന്നും കിട്ടാവുന്ന ഒട്ടുമിക്ക ചെടികളും അവിടെ ഒരേക്കർ സ്ഥലത്ത് മനോഹരമായി അറേഞ്ജ് ചെയ്തിരിക്കയാണ്..

അവിടെ ചെന്ന് ഒരു ചെടി വാങ്ങി. ന്യൂ ഇയർ അല്ലെ,
എന്നും വായിനോക്കി ഫോട്ടോം പിടിച്ച് നടന്നകലുന്ന എന്നെ അവർക്കും പരിചയമാണ്.
അപ്പോള് അവിടെ നിന്ന തമിഴ് പയ്യൻ.. പതിയെ,  'ന്യൂ ഇയർ കഴിഞ്ഞു വ്ന്ന് വാങ്ങൂ..'
എന്നൊരു നിർദ്ദേശം..
എന്താ അപ്പോള് വില കുറയുമോ..?!
ഉം..
(എന്താ ഒരു സ്നേഹം അല്ലെ ആയിശാ..!)
അവനു അങ്ങിനെ ഒരു ഐഡിയ പറഞ്ഞു തരാൻ തോന്നിയല്ല്! അവന്റെ ഓണർ ചീനൻ അനുഭാവത്തോടെ അടുത്തിരിപ്പുണ്ട്..നിറഞ്ഞ മനസ്സോടെ..
വിശ്വസ്ഥനായ വിൽപ്പനക്കാരനായിരിക്കും പയ്യൻസ്.
ഞാൻ വിശ്വസ്ഥയായ് കസ്റ്റമറും.. അതിലുപരി അവരുടെ ഓരോ ചെടിയെയും സൂക്ഷമായി, എന്നാൽ ഒരല്പം സങ്കോചത്തോടെ ചെന്ന് പടമാക്കാറുള്ള ധീരവനിതയും..
റിച്ച് ഏന്റ് സ്നേഹമുള്ള, അതിലും ഉപരി മനുഷ്യത്വമുള്ള മനുഷ്യർ
ഭൂമിയിൽ ഇപ്പോഴും ഉണ്ട് ബ്ലോഗ്ഗൂ.. ഉണ്ട്..ആയിശാ..! ഉണ്ട്..

4 comments:

Echmukutty said...

ആത്മ എഴുതിയത് വളരെ രസമായിട്ട് വായിച്ചു. ഈ എഴുത്തിനു ഒത്തിരി അഭിനന്ദനങ്ങള്‍, പിന്നെ നന്ദിയും കേട്ടോ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുറെ നാളുകളായി വായിച്ചതിൽ വച്ച് വളരെ മനോഹരം

വല്യമ്മായി said...

സ്നേഹ്മാണഖില സാരമൂഴിയില്‍

ആത്മ said...

യച്ചുമു, ഹെറിറ്റേജ് സാര്, രഹ്നു...എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി..
വന്നതിലും അഭിപ്രായം അറിയിച്ചതിലും ഒക്കെ വളരെ വളരെ വളരെ സന്തോഷം.
കുറച്ചു നാളായി ബ്ളോഗില്‍ അധികം ശ്രദ്ധിക്കാന്‍ സമയം കിട്ടിയില്ല,
അതാണ്‌ മറുപടി താമസിച്ചത്.. ക്ഷമിക്കുമല്ലൊ,