Wednesday, January 30, 2013

ഒരു പുനര്ജ്ജനി വിദ്യ

നമ്മുടെ മനസ്സ് ആകെ കുഴഞ്ഞു മറിഞ്ഞ പരുവത്തില്‍ ഇരിക്കുകയാണ്‌ എന്നിരിക്കട്ടെ, ശരീരത്തിനും നല്ല ക്ഷീണം ഉണ്ട്..
എങ്കില്...

ആദ്യം, പോയി അല്പം ഇരുട്ടുള്ള ഒരു മുറിയില്‍ പോയി അല്പം ഉറങ്ങുക..
പിന്നെ, എന്തെങ്കിലും നല്ല ആഹാരം കഴിക്കുക..
ശരീരത്തിനു അല്പം ഉണര്വ്വൊക്കെ തോന്നുമ്പോള്, പതിയെ വീടുമുഴുവനും (ഓഫീസ് ജോലിയേ ചെയ്യൂ എന്നുള്ളവര്‍ അത്) ഒന്ന് അടുക്കി ചിട്ടവരുത്തുക..
സധങ്ങളെല്ലാം ഇരിക്കേണ്ടിടത്തിരിക്കുമ്പോള്‍ തന്നെ ഒരുവിധം സംതൃപ്തി കൈവരും. ഈ പ്രവര്ത്തി നമ്മുടെ ഉപബോധ മനസ്സിലും ഒരു അടുക്കും ചിട്ടയും നാമറിയാതെ വരുത്തുന്നുണ്ടാവും..
കളയേണ്ട സാധങ്ങ്നള്‍ കളയുമ്പോള്‍ നമ്മള്‍ നമ്മെ ഗ്രസിച്ചിരിക്കുന്ന പാഴ്ചിന്തകളും നാം അറിയാതെ ഒഴിവാക്കുകയാണ്‌.
വേണ്ടുന്നവ അടുക്കി ഉപയോഗിക്കാന്‍ എളുപ്പത്തില്‍ വയ്ക്കുമ്പോള്‍ നമ്മള്‍ നമുക്ക് ജീവിതത്തില്‍ മുന്നോട്ടു പോകാന്‍ ആവശ്യമായ സത് ചിന്തകളെ മുന്നില്‍ പ്രതിഷ്ഠിക്കുകയാണ്‌
 അതുകഴിഞ്ഞ് മറ്റുള്ളവര്‍ വരുത്തി വച്ച വൃത്തികേടുകള്‍ നീക്കുമ്പോള്‍ നാം
മറ്റുള്ളവരുടെ തെറ്റുക്കള്‍ പൊറുക്കുന്നു..
മറ്റുള്ളവര്ക്ക് വേണ്ടി എന്തെങ്കിലും ഒരുക്കുമ്പോള്‍ സമൂഹത്തിനു നല്ലതു ചെയ്യുന്നതിന്റ് ഒരു ആദ്യപടിയായി.

ചെടി നനയ്ക്കുമ്പോള്‍ നമ്മള്‍ ലൌകീകാനന്ദം കടന്ന് ആത്മീയ പുരോഗതിയിലെത്തിക്കഴിഞ്ഞു.. പട്ടുപോകാതെ രക്ഷിക്കാനായി നിറയെ വെള്ളം കൊടുക്കുന്നു.. ഒന്നും ആഗ്രഹിച്ചല്ല..
വെറുതെ.. പ്രകൃതിയുമായി ഒരു ബന്ധം..

അതുകഴിഞ്ഞ് വെള്ളത്തിലാണ്‌ ചികില്സ..
വെള്ളം ആവശ്യത്തിനു കുടിക്കുക..പിന്നെ തലയും ദേഹവും ഒക്കെ കഴുകി, അകത്തും പുറത്തും ഒക്കെ വെള്ളത്താല്‍ ഒരു അഭിഷേകം നടത്തുക..
നാം എന്ന ദൈവത്തിന്റെ അംശത്തെ നമ്മള്‍ ശുദ്ധീകരിക്കുകയാണ്‌..
ചെയ്ത തെറ്റുകള്‍ കഴുകിക്കളഞ്ഞ് ശുദ്ധമായ മനസ്സുമായി
പുതുതായി ജനിച്ചുവീണ കുഞ്ഞിന്റെ ഒരു ശാന്തതയും
നിഷ്ക്കളങ്കതയുമായി പുനര്ജ്ജനിക്കാനാവും...

പരിക്ഷിച്ചു നോക്കൂ .. വിജയിച്ചില്ലെങ്കില്,
മണി ബാക്ക് ...
ദി എന്റ്..

2 comments:

ajith said...

പരീക്ഷിച്ച് നോക്കട്ടെ
മണി ബായ്ക് ഗാരണ്ടിയുണ്ടല്ലോ അല്ലേ?

ശ്രീ said...

അതു കൊള്ളാമല്ലോ ചേച്ചീ, താങ്ക്സ് ണ്ട് ട്ടാ :)