Monday, December 3, 2012

Life of Pi എന്ന പടം..

Life of Pi എന്ന പടം കണ്ടു..

Yann Martel‍ ന്റെ 'ലൈഫ് ഒഫ് പൈ (പി)' എന്ന പുസ്തകത്തിനു Man Booker Prize കിട്ടിയ ആയിടക്ക് തന്നെ  വായിച്ചായിരുന്നു..

അന്നൊക്കെ ഇഷ്ടം പോലെ ഏകാന്തത കിട്ടുമായിരുന്നു..
എന്തുചെയ്യണമെന്നറിയാത്ത ഏകാന്തത..
അപ്പോള്‍ ഇതുപോലെ കുറെ ബുക്സ് വായിച്ചു..
ഇപ്പോഴാണെങ്കില്‍ അതിനെപ്പറ്റിയൊക്കെ ആരോടെങ്കിലും ഷെയര്‍ ചെയ്ത് കൂടുതല്‍ അതിനെപ്പറ്റി അറിയാന്‍ പറ്റും.. അന്നൊക്കെ വായിക്കും.. ആസ്വദിക്കും.. പിന്നെ പതിയെ പതിയെ മറന്നുപോകും.. എന്നാലും നന്നായി ആകൃഷ്ടയായി വായിച്ച ഒരു പുസ്തകം ആയിരുന്നു..

അന്ന്, പുതിയ വീടു കിട്ടിയ കാലം..
യജമാനനു നല്ല വീടു കിട്ടിയതില്‍ കുറ്റബോധം കാരണം വീടിന്റെ മാറ്റു കുറയ്ക്കാനോ മറ്റൊ കുറേ ആള്ക്കാരെ വിളിച്ച് റെന്നോവേഷന്‍ എന്നും പറഞ്ഞ് ഒരുമാസം..
അവര്‍ വീട്ടിലെ പല ഷെല്ഫുകളും വാതിലുകളും ഒക്കെ ഇളക്കും, പുതിയതു വയ്ക്കും , ഒരു വാതിലിലൂടെ നടന്ന് മറ്റൊന്നിലൂടെ പുറത്തു വരും..
എനിക്കാണെങ്കില്‍ വെളിയില്‍ പോകാന്‍ പറ്റില്ല,
റ്റി. വി ഇല്ല, നല്ല ആഹാരം വച്ച് കഴിക്കാന്‍ പറ്റില്ല..സിനിമ കാണാന്‍ പറ്റില്ല, കമ്പ്യൂട്ടര്‍ കണക്ഷന്‍ ഇല്ല(അതും കുറ്റബോധത്തിന്റെ അങ്കലാപ്പ് കുറയ്ക്കാന്‍ യജമാനന്‍ ചെയ്ത സൂത്രം ആണ്‌) ..
ഉച്ചയ്ക്ക് അവര്‍ ഭക്ഷണം കഴിഞ്ഞ് വീടിന്റെ വെളിയില്‍ ഒരു മൂലയില്‍ ചുരുണ്ടു കൂടി കിടക്കും അപ്പോള്‍ ഞാന്‍ വീടിന്റെ മറ്റൊരറ്റത് വെളിയില്‍ തന്നെ(അകത്ത് കിടക്കാന്‍ ഭയം)ചുരുണ്ട് കൂടും.. കാല്പ്പെരുമാറ്റം കേട്ടാല്‍ ഉടന്‍ എണീക്കാന്‍ പാകത്തിനു..
അതിനിടയില്‍ ജാഗ്രതയായി ഈ അന്യഭാഷക്കാര്‍ (ചൈനീസ്, ശ്രീലങ്ക, മലായ്)  നല്ലവരായിരിക്കണെ.. എന്ന പ്രാര്ദ്ധനയോടെ കഴിവതും ഒഴിഞ്ഞും മാറിയും ഒക്കെ നടക്കുന്നതിനിടയിലാണ്‍ ഈ ബുക്ക് വായന..!
അപ്പോള്‍ എനിക്ക് സ്വാഭാവികമായി ഞാന്‍ 'പൈ' ആയും ആ ജോലിക്കാരൊക്കെ കടുവകളായും തോന്നിയിരുന്നു..

എന്റെ ഉച്ചയുറക്കത്തിനും കമ്പ്യൂട്ടര്‍ സര്ഫിങ്ങിനും തടസ്സം വന്നതിലാണ്‌ ഞാന്‍ കൂടുതലും അവരെയൊക്കെ കടുവകളായി കാണാന്‍ തുടങ്ങിയത്..
പോരാത്തതിനു എന്റെ സ്വപ്ന സൌധത്തില്‍ അവര്‍ വരുത്തുന്ന അനാവശ്യ മാറ്റങ്ങള്‍ എന്നെ വല്ലാതെ പിടിച്ചുലയ്ക്കുന്നു. എന്റെ മക്കള്ക്ക് സുരക്ഷിതത്വം നല്കാനാവാത്ത നൊമ്പരം മറ്റൊരിടത്ത്.
പഴയ വീടു നഷ്ടപ്പെട്ട വിഷമത്തില്‍ നടക്കുന്ന കുട്ടികള്‍ ..
ആകപ്പാടെ ഒരു അരക്ഷിതാവസ്ഥ..
അതിനിടയില്‍ ലൈഫ് ഓഫ് പൈ ഗമ്ബ്ലീട്ട് വായിച്ചു തീര്ത്ത ഒരു സംപ്തൃപ്തി മാത്രം ബാക്കി നിന്നു..

ഇന്ന് ആ പടം തീയറ്ററില്‍ പോയി കണ്ടു..
നമുഷ്യര്‍ ദൈവങ്ങളെപ്പോലെ ഉയരുന്ന ചില സന്ധര്ഭങ്ങള്‍ ഉണ്ട്.. ഈ പടം എടുത്ത ഡയറക്റ്ററെ പറ്റി ഓര്ത്ത് എനിക്ക് അങ്ങിനെ തോന്നി.. എഴുത്തുകാരനും തീര്ച്ചയായും ദൈവ്ത്തിന്റെ കയ്യൊപ്പുള്ള ആള്‍ തന്നെയാണ്‌ തീര്ച്ച..!

എങിനെ ഇത്ര ഗമ്ഭീരമായി ഓരോ സീനുകളും എടുക്കാന്‍ പറ്റുന്നു..!! പല ഇമ്ഗ്ളീഷ് സിനിമകളും കാണുമ്പോള്‍ അന്തം വിട്ടിരുന്നുപോകും..മനുഷ്യന്റെ ഭാവനാശക്തിക്ക് സ്ക്രീനിലൂടെ ജീവന്‍ കൈവരുത്തുന്നത് കണ്ട്..!!

ഇതില്‍ വായിച്ചതിനൊത്ത് വരാത്ത ഒരു സീന്‍ മാത്രമെ തോന്നിയുള്ളൂ.. ആ ദ്വീപില്‍ പോയപ്പോള്‍ ഉള്ല അനുഭവം. അത് കുറച്ചുകൂടി ഭാവനാത്മകമായിരുന്നു(?)..
ബാക്കിയൊക്കെ വായിച്ചതിലും ഗമ്ഭീരമായി തോന്നി..

ഇത്രയും വലിയ ബുക്ക് ഒക്കെ വായിക്കാനുള്ള അriവൊന്നും ഉണ്ടായിട്ടല്ല വായിച്ചത്..
'ഗതികെട്ടാല്‍... എന്നപോലെ കുറെ ബുക്ക്സ് വായിച്ചു തീര്ത്ത കൂട്ടത്തില്‍ ഇതും പെട്ടു എന്നേ ഉള്ളൂ..
കൂടുതല്‍ ആ ബുക്കിനെ പറ്റിയോ സിനിമയെ പറ്റിയോ അഭിപ്രായം പറyaaനുള്ള അriവും ഇല്ല..
എങ്കിലും എന്റെ സന്തോഷം പങ്കുവയ്ക്കാമല്ലൊ,

എന്റെ മോള്ക്ക്  ഇഷ്ടമായതുകൊണ്ടുകൂടിയാണ്‌ എനിക്ക് സന്തോഷം വരാന്‍ കാരണം..
സിനിമാ കണ്ടതിനുശേഷം അവള്ക്ക് ഈ ബുക്ക് വായിക്കണം എന്ന ആഗ്രഹം .. ഞാന്‍ അഭിമാനപുരസ്സരം എന്റെ കളക്ഷന്സില്‍ നിന്നും 'Life of Pi' എടുത്തുകൊടുക്കുമ്പോള്‍ ഒരു വലിയ കൊടുമുടി കയറിയ സമ്തൃപ്തി..

4 comments:

Echmukutty said...

നന്നായി എഴുതി , ആത്മ. അവസാന വരി വളരെ നന്നായി....

സിറാജ് ( മഹി) said...


ഇവിടെ റിലീസ് ആയില്ല, ആയാല്‍ കാണണം :)

ആത്മ said...

Echumu,
thanks....

ആത്മ said...

സിറാജ് ( മഹി

കാണൂ.. നല്ല പടമാണ്‌..:)