Thursday, December 6, 2012

മനസ്സ്.. മനസ്സ്.. മനസ്സ് ..

മനസ്സിനു ഒരുപാട് കഴിവുകള്‍ ഉണ്ട്..

ശൂന്യതയില്‍ നിന്ന് ഭസ്മമുണ്ടാക്കുന്നു എന്നൊക്കെ കേട്ടിട്ടില്ലെ,

നമുക്കും ശൂന്യതയില്‍ നിന്നും നമുക്ക് ഇഷ്ടമുള്ള ഒരു ലോകം ഉണ്ടാക്കാന്‍ കഴിയും..അതിനാണ്‌ മനസ്സ്; സങ്കല്പ്പം.
നമ്മള്‍ സങ്കലപ്പിക്കുന്ന പലതും ന്നമുക്ക് അനുഭവപ്പെടുത്താനും ആകും..!

 നാം ഭാവനയില്‍ ഒരു സാമ്പാര്‍ വേണമെന്നാഗ്രഹിക്കുന്നു
അതിനെ നമുക്ക് നമ്മുടെ വീട്ടില്‍ പ്രത്യക്ഷപ്പെടുത്താനാകും!
അതിനു വേണ്ട വെജിറ്റബിള്സ് സംഘടിപ്പിക്കുക
സാമ്പാര്‍ പൊടി..പിന്നെ നമ്മുടെ ഉള്ളില്‍ സാമ്പാറിനെ പറ്റിയുള്ള അറിവ്
നാമും നമ്മുടെ ഭാവവയും ഇംഗ്രീഡിയന്സും ചേരുമ്പോള്‍ സാമ്പാറായി..
വെറുതെ അയ്യോ സാമ്പാര്‍ ഇല്ലേ
അമ്മയുണ്ടായിരുന്നെഗ്കില്‍ സാമ്പാര്‍ വച്ചു തന്നേനെ
സാമ്പാര്‍ ഇല്ലാതെ എങ്ങിനെ ജീവിക്കാന്‍ എന്നു നിരാശപ്പെട്ട് ഒരിടത്ത് ചുരുണ്ട് കൂടി വിഷമിക്കാനും പറ്റും .. രണ്ടും നമ്മുടെ മനസ്സിന്റെ തിരഞ്ഞെടുക്കലാണ്,,


ഇതുപോലെ, തന്നെ വിരസവും ശൂന്യവുമായ നമ്മുടെ ജീവിതത്തില്‍ നമുക്ക് ഇഷ്ടമുള്ള ഒരു ലോകം ഉണ്ടാക്കിയെടുക്കല്..

ഇരുള്‍ നിറഞ്ഞ ഒരു വീട്ടില്‍ മുറിയില്‍ ഒരു വിളക്കു കത്തിച്ചു വച്ച്
ഒരു ദൈവത്തിന്റെ പടമോ വിഗ്രഹമോ വച്ച് ഒരു തിരിയും കത്തിച്ചു വച്ചു നോക്കൂ .. പെട്ടെന്ന് തമസ്സ് അകന്ന് അവിടെ ഒരു ചൈതന്യം പ്രവഹിക്കും
അവിടെ പോയി കുറച്ചു നേരം ചുമ്മാ ഇരുന്നു നോക്കൂ..
ആ ചൈതന്യം നമ്മിലും പ്രവഹിക്കും..

ഒരു ക്യാമറയുമായി, അല്ലെങ്കില്‍ വെറുതെ, പ്രകൃതിയില്‍ ഒറ്റയ്ക്ക് നടന്ന് നോക്കൂ.. പ്രകൃതിയും നാമുമായി താദാത്മ്യം പ്രാപിക്കുന്നതായി അനുഭവപ്പെടും.. നാം ഒറ്റയ്ക്കാണെന്ന ചിന്തയേ അകന്നു പോകും. എത്ര തരത്തിലുള്ള‍ ജീവജാലങ്ങളാണു ചുറ്റിനും ..!
ക്രൂരമായും പൊള്ളയായും വാക്കുകള്‍ ഉച്ചരിച്ച് നമ്മെ തളര്ത്തുന്നവര്, നമ്മുടെ സന്തോഷത്തിനും വളര്ച്ചയ്ക്കും ഒന്നും ചെയ്യാതെ നമ്മെ ചുറ്റിവരിയുന്ന മനുഷ്യരെക്കാള്‍ എത്രത്തോളം റിലാക്സാകുമെന്നോ അത്തരം സന്ദര്ഭങ്ങളില്..!
നാം ആരോടും പരാതി പറയുന്നില്ല, വെറുതെ നാം നാം മാത്രമവുകയാണ്.‌
നാം ആരുടെയും മകളല്ല/മകനല്ല, ഭാര്യയല്ല,  അമ്മയല്ല, സഹോദരിയല്ല,
കുറച്ചു നേരം നാം വെറും ഒരു ജീവിയായി മാറുന്നു..
ഇഴജന്തുക്കളെ ഭയക്കുന്ന; കിളികളുടെ കൂജനം കേട്ട് സന്തോഷിക്കുന്ന ഹൃദയം ;, തണുത്ത കാറ്റടിക്കുമ്പോള്‍ കുളിരുന്ന മേനിയുള്ള, നല്ല പുഷ്പം കാണുമ്പോള്‍ അതിന്റെ മനോഹാരിതയില്‍ സ്വയം മറന്ന് നിന്നുപോകുന്ന ഒരു സൌന്ദര്യാസ്വാദക..

പിന്നീട് തിരിച്ച് നമുക്ക്നമ്മെ ഈ ജന്മത്തില്‍ ദൈവം തന്നെ റോളുകളില്‍ ജീവിക്കാന്‍ നമ്മെ പര്യാപ്തരാക്കി തിരിച്ചു വരാം..
കൂട്ടത്തില്‍, നമുക്ക് ഇഷ്ടമുള്ള ഒരു സ്നേഹപ്പാട്ടുമ്/കവിതയും മനസ്സില്‍ മൂളാം..

അപ്പോള്‍ പറഞ്ഞുവ് അന്നത്,
സാമ്പാര്‍ ഉണ്ടാക്കാനും , ദൈവ സ്നേഹം അറിയാനും, നമ്മെ അറിയാനും,
നമുക്ക് സന്തോഷം കണ്ടെത്താനും ഒക്കെ നമുക്ക് നമ്മുടെ മനസ്സ് മാത്രം മതി എന്നത്രെ..!

5 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കാലത്തെ ഇഡ്ഡലി കഴിച്ചു വന്നതെ ഉള്ളു അപ്പൊഴേക്കും സാമ്പാറും കിട്ടി സന്തോഷം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതെവിടെ പോയി ആറാം തീയതി കഴിഞ്ഞ് ഇപ്പോള് 19 ആയി ചുരുങ്ങിയത് ഒരു അഞ്ച് പോസ്റ്റ് വരേണ്ട സമയം കഴിഞ്ഞു
ഇനി ലേറ്റ് ഫീ അടയ്ക്കേണ്ടി വരുമെ പറഞ്ഞില്ലെന്നു വേണ്ടാ

ആത്മ said...

ഹെറിറ്റേജ് സാറ് എവിടെ പോയാരുന്നു?! കുറേ നാളായല്ല് കണ്ടിട്ട്?!:)

പുതിയ പോസ്റ്റ് ഇട്ടു..:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുറെ ഏറെ തെരക്കുകൾ. ഇനി ഒരു രണ്ടാഴ്ച്ച ഇവിടെ ഒക്കെ കാണും അതു കഴിഞ്ഞാൽ ഒരു മാസത്തേക്ക് തെരക്കായിരിക്കും അങ്ങനെ ഒക്കെ ഇരിക്കും കണ്ടില്ലെന്നു വിചാരിച്ച് സന്തൊഷിക്കണ്ട :)

ആത്മ said...

:)