Monday, December 31, 2012

വീട്ടിലേക്കുള്ള വഴി

ഓഫീസ് ജോലി തീര്ത്ത സാറ്റിസ്ഫാക്ഷനില്‍ വെളിയില്‍
മീറ്റിങ്ങിനിരിക്കുന്ന മുതലാളിയോ ടാ ടാ ഒക്കെ പറഞ്ഞ് ഇറങ്ങുമ്പോള്,
മേലുദ്യോഗസ്ഥന്‍ എന്നു നടിക്കുന്ന പയ്യന്സ് അത് ഇല്ലാതാക്കി തന്നു
ഖേദമില്ല.. ദുഃഖം മാത്രം
എന്റെ സ്ഥാപനം..(എന്റെ കൂടി..)ഹും!
അവന്‍ മേലുദ്യോഗസ്ഥന്‍ ചമയുന്നു...ഹും സാരമില്ല
നോക്കിവച്ചിട്ടുണ്ട്..ങ്ങ്ഹാ..!!

വെളിയിലിറങ്ങിയപ്പോള് വേറേ ഗ്റേഡിലെ മേലുദ്യോഗസ്ഥര്..
വാനില്..
പിള്ളേര്സേ..(ചുമ്മാ തടിയന്മാര്) എന്നെ ഷോപ്പിങ്ങ് കോപ്ളക്സില്‍ ഇറക്കാവോ?! മുതലാളീടെ ഭാര്യയാണേ..
ഇന്ന് അവര്ക്കും ക്ഷമയില്ല ..
വെളിയില്‍ പെരുമഴ, അതിനിടയില്‍ മാരണത്തിനെ കൂടി വലിച്ച് കേറ്റണോ എന്നാകും.. സാരമില്ല വിട്ടുപോ മക്കളെ..(തടിയന്മാരേ..) (അവര്‍ എന്നോടാണോ ഞാന്‍ അവരോടാണോ ചോദിച്ചത് എന്ന് നിശ്ചയമില്ല..
ഇടയ്ക്ക് നശിച്ച മഴ.. ഒന്നും കാണാനും കേള്ക്കാനും പറ്റുന്നില്ല..
സാരമില്ല, ഞാന്‍ നടന്നുപൊയ്ക്കോളാം..)

കുറച്ചുകൂടി കാത്തിരുന്നെങ്കില്‍ മഴ അല്പം ശമിച്ചേനെ
ഇത്രയും നനയാതെ ബസ്റ്റോപ്പില്‍ എത്താമായിരുന്നു..
വഴിയില്‍ കണ്ട വാന്‍ കാരന്‍ പയ്യനോട്
ലിഫ്റ്റ് ചോദിക്കാന്‍ നിന്നില്ലായിരുന്നെങ്കില്‍
ബസ്സ് മിസ്സ് ആവില്ലായിരുന്നു..:(
ഇപ്പോള്‍ മഴ ശമിച്ചു ..
ഇനി കാത്തിരിപ്പിന്റെ നിമിഷങ്ങളാണ്‍..
ബസ്സിനായി

ബസ്സിനകത്തും നല്ല തണുപ്പ്..
നനഞ്ഞ കുറേ ചീനരും മലായ്ക്കാരും
കൂനിക്കൂടിയിരിക്കുന്നു..
മഴ, കാറ്റ്, വയില്‍ ഒക്കെ
മനുഷ്യരെ ഒന്നാക്കുന്നു..
സുനാമിയോ..?
അതിലും വലിയ ഒരു ഒരുമ സമ്മാനിക്കുന്നു..
നനഞ്ഞു കാലില്‍ ഒട്ടിപ്പിടിക്കുന്ന വസ്ത്രങ്ങളുമായി
ഇനിയും ഏറെ നടക്കുവാനുണ്ട്..
തനിയേ ഒരല്പം ഷോപ്പിങ്ങ് നടത്തണം..:(

ബസ്സില്‍ നിന്നിറങ്ങി നേറേ ഷോപ്പിങ് കോമ്ളസ്കിലേക്ക് നടന്നു..
ക്രിസ്തുമസ്സ് ഡെക്കറേഷന്സ് ഒക്കെ മാറി..
ഇനി ന്യൂ ഇയര്‍ കാണുവോ..?
എങ്കി ഫോട്ടം പിടിക്കാമായിരുന്നു
ഷോപ്പില്‍ നിന്നും അല്ലറ ചില്ലറ പൊരുള്കള്‍ വാങ്ങി..
ഇനി ഒരു പ്രിന്റര്‍ കേബിള്‍ വാങ്ങണം
രാവിലെ കമ്പ്യൂട്ടര്‍ നന്നാക്കാന്‍ വന്ന പയാന്‍ ആണു പരഞ്ഞത് വയര്‍ലസ് പ്രവര്ത്തിക്കാത്തപ്പോള്‍ ഇത് ഉപകരിക്കും എന്ന്..
വലിയ ഫോണ്‍ പോലെയുള്ള ടാബ്ലറ്റുകള്
എല്ലാം കൂടി ഒന്നില്‍ ചെയ്യാന്‍ പറ്റുമെങ്കില്‍ അതാണു നന്ന്‌
നോക്കണം അങ്ങിനെ വല്ലതും കിട്ടുമോന്ന്
ഇന്ന് സമയമില്ല
ആവശ്യത്തിനു കാശും ഇല്ല
നല്ല ഉറക്കം കണ്കളില്‍..

വീട്ടിലേക്കുള്ള ബസ്സില്‍ നിന്ന് ആടുമ്പോള്‍
ഉറങ്ങിപ്പോകാതിരിക്കാന്‍ ശ്രദ്ധിച്ചു
മനപൂര്വ്വം ഇരിക്കഞ്ഞതാണു..
രണ്ടു സ്റ്റോപ്പ് അല്ലെ ഉള്ളൂ
അടുത്ത് രണ്ട് ആര്മിക്കാര്‍ യുവാക്കള്‍ ആണ്‌..
മുന്പില്‍ ഒരു ടീനേജ് പെണ്കുട്ടി പരിസരം മറന്ന് അവളുടെ പുതിയ മൊബയിലിലെ പാട്ടുകള്‍ ഇളയ കുട്ടികള്ക്ക് കേള്പ്പിക്കുന്ന ഉത്സാഹം ആസ്വദിച്ച് നിന്നു..

ബ്സ്സിറങ്ങി നടക്കുമ്പോള്‍ ഗവിതേടെ ബാക്കികൂടി എഴുതണമല്ലൊ എന്നോര്‍ത്തു..

ഓവര്‍ ബ്രിഡ്ജിലൂടെ ചുരീദാരിന്റെ ഷാള്‍ തലയില്‍ മുറുകെ കെട്ടി ..ഇപ്പോള്‍ ആരെങ്കിലും കണ്ടാല്‍ വല്ല മലായ് സ്ത്രീകള്‍ ആണെന്നു കരുതും
താന്‍ ധരിച്ചിരിക്കുന്നതും മലായ്ക്കാരുടെ ടോപ്പ് ആണ്‌..
അത് ഇന്ത്യന്‍ ടോപ്പിനെക്കാലും അല്പം കൂടി ലൂസ് ആയി കിടക്കും
ആകെക്കൂടി തന്നെ കണ്ടാല്‍ ഒരു മലായ് ലുക്ക് ആണ്‌
പണ്ടും തനിക്ക് തലമുഴുവന്‍ മൂടി നടക്കുന്ന മുസ്ലീം യുവതികളോട് അസൂയയായിരുന്നു..
അവര്ക്ക് അധികം ഒന്നും ഒരുങ്ങണ്ടല്ലൊ എന്ന കുശുമ്പ്
തല ചീകണ്ട..
തന്റെ ചപ്രശ മുടി(അച്ഛനു വിശിഷ്ടമായ മുടിയും..!) ഒതുക്കിവയ്ക്കാന്‍ പെടുന്ന പാട്..
മുസ്ലീമായിരുന്നെങ്കില്‍ ഒറ്റയടിക്ക് എല്ലാം ഒളിപ്പിച്ച് നടക്കാമായിരുന്നു..(രണ്ടു വര്ഷമായി സ്റ്റ്രൈറ്റന്‍ ചെയ്യുന്നതുകൊണ്ട് അല്പം ആശ്വാസം.. പക്ഷെ, ഇനി ഒറിജിനല്‍ മതി)
ഇപ്പോഴത്തെ കുശുമ്പ്.. മുസ്ലീമായിരുന്നെങ്കില്‍ ആവശ്യമില്ലാതെ തലയില്‍ വാരി തേയ്ക്കുന്ന ഡൈ(മസ്കാര) ഒഴിവാക്കാമായിരുന്നു എന്നതിലാണ്‌..

അങ്ങിനെ യാത്രയുടെ അവസാനം പറഞ്ഞില്ലല്ല്..!

ഓവര്ബ്റിഡ്ജും കറ്റന്ന് നടക്കുമ്പോള്‍ , ഒരു വണ്ടി പുറകൊട്ടെടുക്കുന്നു..!
പെട്ടെന്നൊരു തോന്നല്'അതു തിരിച്ച് വന്ന് സ്ലോ മോഷനില്‍ എന്റ് പിറകില്‍ ഇടിക്കുന്നതും,
ഞാന്‍ തമാശയെന്നപോലെ മുന്നോട്ടു നടക്കാന്‍ തുടങ്ങുമ്പോള്‍ ആ വണ്ടി വന്ന് എന്നെ ശരീരഭാഗങ്ങള്‍ ചതഞ്ഞരഞ്ഞ്, ഞാന്‍ പടമാകുന്നതും..
ഹും കണ്ണുതുറന്ന് സ്വപ്നം കാണുന്നോ ആത്മേ..
മുന്നോട്ട് നട..

ചൈനീസ് ഷോപ്പില്‍ പുതിയ കേക്കുകള്‍ (സുധിക്ക് ഡെഡികെട് ചെയ്തവ..)
പടം പിടിക്കണോ..മാണ്ട.. മഴ..

തറയില്‍ നിറയെ പുശ്പങ്ങള്‍ ചിന്നിച്ചിതറി കിടക്കുന്നു
മൊബയില്‍ എടുത്ത് അവയെ പടമാക്കണോ..?!
മാണ്ട.. മൊബയില്‍ പാഴിപ്പോയ്കാനും സാധ്യതയുണ്ട്..

ഇനി അല്പം കൂടെ ഉള്ളൂ വീടെത്താന്
ഇടതു വശത്ത് ഇറ്റാലിയന്‍ റെസ്റ്റാറന്റ്..
രാത്രി ഇതുവഴി നടന്നാല്‍ ഇറ്റലിക്കാര്‍ പിസ്സാ കഴിക്കുന്നത് കാണാം..
ഒരു ദിവസം വരണം.. കഴിക്കാന്..

6 comments:

ajith said...

ആത്മാവെന്ത്യേ...??

മാണിക്യം said...

ആത്മേ , നന്നായിരിക്കുന്നു.എനിക്ക് പറയാന്‍ തോന്നുന്ന ചിലത് ...:)

പുതുവത്സരാശംസകള്‍!!

Echmukutty said...

ഇതു കൊള്ളാലോ ഈ ആത്മഭാഷണങ്ങള്‍

ആത്മ said...

ajith,

ആത്മാവിവിടുണ്ട്..:)

ആത്മ said...

മാണിക്ക്യം:

നന്ദി..:)

പുതുവല്സരാശംസകള്‍...

എന്നും വന്നു നോക്കാറില്ല.
അതാണു മറുപടി താമസിച്ചത്.. ക്ഷമിക്കുമല്ലൊ,

ആത്മ said...

യച്ചുമു:

നന്റ്രി ...:)