Tuesday, December 25, 2012

അസ്ഥിരത..

കുറേ നേരമായി ഉറങ്ങാതെ കിടന്ന് ചിന്തിക്കുകയാണ്‌..
ലോകത്തിന്റെ അസ്ഥിരതയെപ്പറ്റി..
സ്നേഹബന്ധങ്ങളുടെ ബലമില്ലായ്മ
ആകപ്പാടെ ജീവിതം ബോറായി തോന്നുന്ന ജീവിതം എവിടെയും..

ഉറങ്ങാന്‍ നേരം ഒരല്പം വിശ്വാസത്തിനായി പരതി..
എന്തെങ്കിലും ഒരു വിശ്വാസം, പ്രാര്ത്ഥന
ഭഗവത് ഗീത കേട്ട് ഉറങ്ങാമെന്നു കരുതി..
ഈയ്യിടെ റഷ്യയിലോ മറ്റോ ആ ബുക്ക് നിരോധിച്ചെന്നു കണ്ടു!
ലോകം മുഴുവനും അമ്ഗീകരിക്കുന്ന ഒരു വിശ്വാസം ഉണ്ടെങ്കില്‍
എത്ര നന്നായിരുന്നു..

ഞാന്‍ എന്തോര്ത്താണ്‌ മനസ്സമാധാനം കൊള്ളേണ്ടത്..
വെറുതെ ഇടയ്ക്കിടെ ചെന്ന് പ്ളസ്സ് വായിക്കും..
മനുഷ്യരെ കാണാന്‍ അറിയാന്‍ ഒക്കെ പറ്റുന്നുണ്ട്..
അത്രയും ഒരാശ്വാസം..

എന്തുകൊണ്ടാണ്‌ അവധി ദിവസങ്ങളിലും മറ്റും ഇത്തരം ഒരു ശൂന്യത, വിരസത വന്നു മൂടുന്നതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നും ഇല്ല..
മായാമോഹിനി എന്ന സിനിമ കണ്ടു.. അല്പം സന്തോഷം തോന്നി.
ഒരു കറി വച്ച സന്തോഷം ഉണ്ട്,
അല്പം ഷോപ്പിങ്ങിനും പോയി
എന്റെ കൊച്ചു ഫാമിലിയും ഉണ്ട്..
പക്ഷെ, സന്തോഷത്തെ ആരോ ബ്ളോക് ചെയ്തിരിക്കുന്നപോലെ..
ലോകത്തില്‍ പൊതുവേ കാണുന്ന അരക്ഷിതാവസ്ഥയാകുമോ?

ഈയ്യിടെ മിക്കവാറും മനസ്സ് ചെന്നു നില്ക്കുന്നത് ഡെല്ഹിയിലെ സമ്ഭവമാണ്.. പിന്നെ സിനിമകള്‍ ഏതു കണ്ടാലും ഒക്കെ അക്രമവും അഴിമതിയും വെടിവയ്പ്പും ബോമ്പു വയ്പ്പും ഒക്കെ..
ശാന്തി, സമാധാനം എങ്ങുമില്ല..
മതങ്ങള്‍ തമ്മില്‍ സമ്ശയം... മനുഷ്യര്‍ തമ്മില്‍
ഗ്രൂപ്പുകള്‍ തമ്മില്.. ഫാമിലികള്‍ തമ്മില്..
അതിനിടയില്‍ വയസ്സായി തളര്ന്നുവീഴുന്ന ഒരുകൂട്ടര്..
കൊഴിഞ്ഞുവീഴുന്നതും കാത്ത് മറ്റുചിലര്..

ഉറക്കം വന്ന് അനുഗ്രഹിക്കും വരെ ഞാന്‍ ഈ വിധം ചിന്തിച്ചു കിടക്കും
ഇന്ന് ഒരു പ്രാര്ദ്ധനയിലും മനസ്സ് ഉറച്ചില്ല..

സന്തോഷത്തിന്റെ ശാന്തിയുടെ കിരണം എപ്പോഴാണൊ ഹൃദയത്തില്‍ ഉല്ഭവിക്കുക..

ഇത്രയും എഴുതിയപ്പോള്‍ ഉറക്കം അകലെയെങോ നിന്ന് പതിയെ വരവാകുന്നതിന്റെ ഒരു നേരിയ ലക്ഷണം..

2 comments:

Shahid Ibrahim said...

ചിന്തിച്ചാല്‍ ഒരു അന്ധവും ഇല്ല

ആത്മ said...

അതെ..:)