Saturday, December 22, 2012

കേരളത്തിനെ ഉദ്ധരിക്കുന്ന കുറേ നല്ല സിനിമകള്.‍..


ട്രിവാന്‍ഡ്രം ലോഡ്ജ് കണ്ടു..!

ഒന്നു രണ്ട് പടങ്ങള്‍ ഇവിടെ വന്നപ്പോള്‍ കാണാന്‍ പറ്റാതിരുന്നതില്‍ ഒരു നഷ്ടവുപറ്റിയിട്ടില്ലെന്ന  ആശ്വാസം....! ചാപ്പാ കുരിശ് , ട്റിവാന്‍ഡ്രം ലോഡ്ജ്, തട്ടത്തിന്‍ മറയത്ത് , ഉസ്താദ് ഹോട്ടല്‍ ..

കണ്ടതില്‍ 'തട്ടത്തിന്‍ മറയത്തും' 'ഉസ്താദ് ഹോട്ടലും' മോറലി നല്ല ഒരു സന്ദേശം യുവജനതയ്ക്കു നല്‍കുന്നുണ്ടെങ്കിലും, പകുതികഴിഞ്ഞുള്ള കഥയ്ക്ക് ഒരു ബലഹീനത ..

'ചാപ്പാ കുരിശും' 'ട്റിവാന്‍ഡ്റം ലോഡ്ജും' സമൂഹത്തെ വഴിതെറ്റിക്കാന്‍ പോന്ന പടങ്ങള്‍.. പക്ഷെ നല്ല പെര്‍ഫക്ഷന്‍..!

'ഡയമണ്ട് നെക്ലേസ്' ഇഷ്ടമായി .. നല്ല സന്ദേശവും നല്ല സിനിമയും. (പെണ്കുട്ടികള്‍ ആണുകുട്ടികളെ കണ്ണുമടച്ച് വിശ്വസിച്ച് ഇടപെടുന്നതും ആണുകുട്ടികള്‍ പെണ്കുട്ടികളെ വഞ്ചിക്കാതിരിക്കാനും ഒരു പ്രചോദനം നലുകും..)

'22 ഫീമെയിലും' കഥയിലും ആവിഷ്ക്കരണത്തിലും നീതിപുലര്‍ത്തിയിട്ടുണ്ട് ..
ഗംഭീരന്‍ അഭിനയവും..ഇതിലും പെണ്കുട്ടികളെ വഞ്ചിക്കാതിരിക്കാനും , വിവാഹത്തിനു മുന്പുള്ള ആണ്പെണ്ബന്ധങ്ങള്‍ സൂക്ഷിച്ചുവേണം എന്ന ഒരു പാഠവും ഉണ്ട്..

ഇന്നത്തെ സമൂഹത്തിനു വേണ്ട, ഞെട്ടിക്കുന്ന ഇതുവൃത്തങ്ങള്‍ ആണ്‍ ആധികവും..ചീറ്റിങ്ങ്, കള്ളം പ്രതികാരം മൈംഗീകമായ മുതലെടുപ്പുകള്‍..

അല്ല ..! ഇതെല്ലാം കണ്ടു വളരുന്ന കേരളത്തിലെ യുവജനത , പ്രത്യേകിച്ചും ആണ്‍കുട്ടികള്‍ , അവരുടെ ലൈംഗീകാവയവം ഒരു ക്രിമിനല്‍ കുറ്റം ചെയ്യാന്‍ പര്യാപ്തമാണെന്നും, അത് സ്ത്രീയെ അവഹേളിക്കാനും അടിമപ്പെടുത്താനും ഉള്ളതാണെന്നു ധരിച്ചു വളരുന്നതില്‍ കുറ്റം പറയാനാവില്ല..

പെണ്‍കുട്ടികള്‍ വിവാഹേതര ബന്ധങ്ങള്‍ക്കും വിവാഹത്തിനു മുന്‍പുള്ള ലൈംഗീഗ വേഴ്ചയ്ക്കും ഒക്കെ തയ്യാര്‍.. അവരെ ചൂഷണം ചെയ്യുന്ന പുരുഷനെ തിരിച്ചും നശിപ്പിക്കാനായാല്‍ പിന്നെ പൂര്‍ ണ്ണ സ്തീ സ്വാതന്ത്ര്യമായല്ലൊ! മാറേണ്ടത് സമൂഹമാണ്‌‍.. സമൂഹം മാത്രമാണ്‌‍..
എല്ലാംകണ്ടിട്ടും കണ്ടില്ലെന്നു നടിക്കാന്‍ തക്കവണ്ണം.. (22 ഫീമെയില്‍)

പിഴച്ചു നടക്കുന്ന മകളും, വഴിപിഴച്ച ഭാര്യ ഉണ്ടാക്കിയ സ്മ്പത്ത് അനുഭവിക്കാന്‍ മാത്രം വിവേകം/വിശാലമനസ്ക്കത ആര്‍ജ്ജിച്ച ഉത്തമ മകനും..! (ട്രിവാന്ഡ്രം ലോഡ്ജ്).
വേശ്യകളും, കുടുംബത്തില്‍ പിറന്ന പെണ്കുട്ടികളും,റൌഡികളും, പിമ്പുമാരും; ഭര്ത്താവിന്റെ വീക്നസ്സ് മുതലെടുക്കുന്ന ഉത്തമ ഭാര്യയും; ഭാര്യ വഴിവിട്ടുനേടിയ സ്വത്തില്‍ മാന്യനായി ജീവിക്കുന്ന പൊന്നു മകനും.. എല്ലാവരും ഒത്തൊരുമിച്ച് ജീവിക്കുന്ന സമത്വസുന്ദരമായ  ഭാവി കേരളത്തെ അനൂപ് മേനോന്‍ ട്രിവാന്ഡ്രും ലോഡ്ജിലൂടെ രൂപകല്പ്പന ചെയ്തിരിക്കുന്നു..!! ആ ഇതിവൃത്തത്തിനു തന്നെ അവാര്ഡ് കൊടുക്കണം..
ഒരു പെണ്കുട്ടി കാമുകനോടൊപ്പം ബസ്സില്‍ തനിച്ച് യാത്ര ചെയ്ത് ഇത്രയും അങ്കലാപ്പോടെയിരിക്കുന്ന സമൂഹത്തിനു അതിലും നല്ല മാര്ഗ്ഗമാണ്‌ ഒറ്റയ്ക്ക് പലതരത്തില്‍ കാമഭ്രാന്തുമായി ജീവിക്കുന്ന ഒരുകൂട്ടം വകതിരിവു കെട്ട ആണുങ്ങളുടെ ഇടയിലേക്ക് സംസ്ക്കാരസമ്പന്നയും എഴുത്തുകാരിയും ഒക്കെയായ മോഡേണ്‍ വനിത ചെന്ന് എല്ലാവരേയും ഉദ്ധരിക്കുന്ന ഈ ചിത്രം.. എന്തുകൊണ്ടും സ്ത്യുത്യര്ഹമാണ്‌..!!

കേരളം (ഇന്ത്യ) വിട്ടുപോന്നതില്‍ ഈയ്യിടെയായി ഒരഭിമാനം/ആശ്വാസം തോന്നിത്തുടങ്ങുന്നു.. ഈ രീതിയില്‍ പോയാല്‍ കേരളവും , ഡല്‍ഹിയും ബോംബെയും ഒക്കെ പോലെ മാന്യന്മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത - പെണ്കുട്ടികള്ക്ക് രാത്രി വഴിനടക്കാനാവാത്തനാടായി മാറും ങ്ഹാ പറഞ്ഞേക്കാം....(ഇന്ത്യയിലെ പെണ്കുട്ടികള്‍ രാത്രിയൊക്കെ എവിടെ, എന്തിനു പോകുന്നു?! വീട്ടിലിരുന്നൂടെ?! ശ്ശ്..സ്ത്രീ സ്വാതന്ത്ര്യം..!)
---
അല്ലേ..!,
ഈ സംവിധായകര്‍ ചേര്‍ന്ന്, പെണ്ണുങ്ങള്‍ മദ്യപിക്കാത്ത; ആണ്‍കുട്ടികള്‍ പെണ്ണുങ്ങളെ ചൂഷണം ചെയ്യാത്ത; മതമൈത്രിക്ക് പ്രാധാന്യം നല്‍കുന്ന; കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന; ലൈംഗീകതയ്ക്ക് വിശുദ്ധി നല്‍കുന്ന; സിനിമകള്‍ എടുത്ത്, കേരളത്തിലെ മക്കളെ നേറ് വഴിക്ക് നയിക്കാന്‍ ശ്രമിച്ചുകൂടേ..!

തട്ടത്തിന്‍ മറയത്ത്, ഉസ്താദ് ഹോട്ടല്‍ പോലുള്ള കഥകള്‍..ഇനിയും ഉണ്ടാവട്ടെ.
വിനീത് ശ്രീനിവാസനെ പോലുള്ള യുവ സംവിധായകരുടെ ശ്രമങ്ങള്‍ വിജയിക്കട്ടെ..

ഫഹദ് ഫസില്‍ എന്ന നടന്‍ വളരെ ഭാവിയുള്ളതായി തോന്നി.. മലയാളികള്‍ക്ക്
അടുത്തകാലത്തൊന്നും കിട്ടിയിട്ടില്ലാത്തവിധം ഒരു പുതിമയാര്‍ന്ന; ലാളിത്യമാര്‍ന്ന അഭിനയം..!!

No comments: