Friday, December 21, 2012

ലോകാവസാനവും മുട്ടന്‍ പനിയും...

മുട്ടന്‍ പനിയായതുകൊണ്ട് ഇന്നലെയും ഇന്നും ലോകാവസാനത്തിന്റെ ടെന്ഷന്‍ അനുഭവിക്കാനുള്ള സാവകാശം കിട്ടിയില്ല..
അതിലും വലുതായിരുന്നു തലയിലെ ഭാരം.

ഇവിടെ രണ്ടുദിവസമായി മഴക്കാറു നിറഞ്ഞ പ്രകൃതിയാണ്‌
ഇപ്പോഴും മൂടിക്കെട്ടിയ പ്രകൃതി..
അമേരിക്കയിലൊക്കെ 21 കഴിയാന്‍ ഇവിടത്തെ രാത്രി പന്ത്രണ്ട് കഴിയണമായിരിക്കും അല്യോ?!
പനി അല്പം ഭേദമായതുകൊണ്ട്, ഭാവനയ്ക്ക് അല്പം ചാന്സ് ഉണ്ട്.. പുറത്തെ പതിവില്ലാതെയുള്ള ഇരുള്‍ എന്നെക്കൊണ്ട് പലതും തോന്നിപ്പിക്കുന്നു..

അതെഴുതിയപ്പോഴാണ്‌ ഓര്ത്തത്..
ഒരു പക്ഷെ, ഇന്ന് ലോകം അവസാനിക്കുന്നില്ല എന്നുതന്നെ കരുതൂ..
ഈ മനോഹര ഭൂമിയ്ക്ക് ഇനി എന്താണ്‌ നമുക്ക് തരുവാനുള്ളത്?!(നാം തന്നെ വരുത്തിവച്ച വയ്യാവേലികളില്‍ നിന്നുള്ള ഒരു മോചനമാവും ഈ ലോകാവസാനം)ഭൂമിയെ നമ്മള്‍ ചൂക്ഷണം ചെയ്ത് അതിന്റെ പരമോന്നതയില്‍ എത്തിയിരിക്കുന്നു..
ഇനി അവസാനിച്ചാലേ ജീവിക്കാന്‍ പട്ടൂ എന്ന നിലയിലായി കാര്യങ്ങള്‍..
രാവിലെ തന്നെ തുടങ്ങി അപ്പുറത്തെ പുതിയ വീടിന്റെ കോണ്ക്രീറ്റിടലും, തട്ടും മുട്ടും .. വീടൊക്കെ കുലുങ്ങും വിധം ഒച്ച..
സഹികെട്ട് എങ്കില്‍ ശബ്ദം സഹിച്ചും കതവൊക്കെ അല്പം തുടന്നിടാമെന്നു കരുതി പോയി കതകുതുറന്നപ്പോള്‍
അപ്പുറത്തെ വീട്ടിലെ ചൈനീസ് അമ്മുമ്മ നിന്ന് പുകയ്ക്കലോട് പുകയ്ക്കല്..
ഗോസ്റ്റിനെ ഓടിക്കാനാണത്രെ!!..
ശ്വാസം മുട്ടുമെന്ന് ഭയന്ന് വീണ്ടും കതകടച്ചു..
അല്പം കഴിഞ്ഞ് വീണ്ടും പുക..
വിഷ പുക അടിച്ചു കയറുന്നു..
കൊതുകിനെയും മറ്റും തുരത്താനായി ഓരോ വീട്ടുകാരായി മിക്ക ദിവ്സങ്ങളിലും ഈ പുകയ്ക്കല്‍ ഉണ്ട്.

എവിടെ പോയാലാണ്‌ ശുദ്ധവായുവും ശുദ്ധ ഭക്ഷണവും മനസ്സമാധാനവുമായി ഒരു ദിവസം കഴിച്ചുകൂടാനാവുക?!
ഒരു ആപ്പ്ളോ ഗ്രേപ്സോ എടുത്ത് കഴിക്കാമെന്നു കരുതിയാല്‍ അതിലൊക്കെ കീടനാശിനി അടിച്ചിരിക്കും വെജിറ്റബിള്സിലും പാക്കറ്റ് ഫുഡും..ഒക്കെ അവിശ്വാസയോഗ്യമായിരിക്കുന്നു..
ശുദ്ധമായ ആഹാരം അങ്ങിനെ ഒന്നുണ്ടോ ഇപ്പോള്‍ ഭൂമിയില്?!
അരി കഴുകാനെടുക്കുമ്പോള്‍ കയ്യൊക്കെ പശപോലെ ഒട്ടും വെജിറ്റബിള്സും ഫ്രൂട്സും ഒക്കെ ഇതു തന്നെ സ്ഥിതി..
അപ്പോള്‍ പറഞ്ഞുവന്നത്, ഇന്ന് ചപ്പാ കുരിശ് കണ്ടു.. ഇപ്പ്പ്പോള്‍ നല്ല മനുഷ്യരൊക്കെയാണ്‌ വില്ലന്മാരാകുന്നതെന്ന നിഗമനത്തില്‍ എത്തി..:(

--
ലോകം അവസാനിക്കില്ലെന്നൊക്കെ കരുതി ബഡായി അടിക്കാന്‍ തുടങ്ങിയപ്പോഴാണ്‌  മകന്‍ വന്നു അറിയിച്ചത്..'അമ്മേ മിക്കവാരും 7.11 നു ലോകം അവസാനിക്കും.'
ഞാന്: 'അയ്യോ ഇനി അവസാനിക്കില്ലെന്നു കരുതിയതായിരുന്നു.'
'അല്ലമ്മേ മിക്കവാറും വല്ലതും സംഭവിക്കും..'
അവര്ക്ക് പുറത്ത് പോവുകയും വേണം
ഞാന്: 'അയ്യോ ലോകം അവസാനിക്കുമ്പോള്‍ എനിക്ക് ഒറ്റയ്ക്കിരിക്കാന്‍ എന്തായാലും വയ്യ , ഞാന്‍ നിങ്ങളൊടൊപ്പം കാറിന്റെ പിറകില്‍ ഇരിക്കാം..'
ഭര്ത്താവ്: 'വേണ്ട നീ വയ്യാതെ വരണ്ട..'

അങ്ങിനെ അവര്‍ 7 11 കഴിഞ്ഞ് പുറത്തുപോകാം എന്നും കരുതി ഇരിക്കുന്നു
അതുകഴിഞ്ഞ് ബാക്കി സമയം എനിക്ക് പ്ളസ്സില്‍ കണ്ണും നട്ടിരിക്കാനേ നിര്വ്വാഹമുള്ളൂ..

3 comments:

വീ കെ said...

‘സംഭവാമി യുഗേ യുഗേ....!!’

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എന്നിട്ട് അവിടെ ലോകം അവസാനിച്ചൊ ? ഇവിടെ ഇനിയും അവസാനിച്ചില്ല

ആത്മ said...

അതെ സംഭവാമി യുഗേ യുഗേ...

ലോകം അവസാനിച്ചില്ല..