Wednesday, December 19, 2012

ഒരു തിരിച്ചറിവ്..തത്വമസി..!!


ഞാന്‍‍ പരമമായ സത്യത്തെ കണ്ടെത്തിയിരിക്കുന്നു..!!
ആരും ഞെട്ടരുത്..

നമുക്ക് ഒരു സൂര്യന്.. അതിനു ചുറ്റും ഗ്രഹങ്ങളും
സൌരയൂധങ്ങള്, മറ്റൊരു ലോകവും ,
പല പല സൂര്യനും അതിനു ചുറ്റും ഭൂമിപോലെ ഗ്രഹങ്ങളും..
അങ്ങിനെ.. അങ്ങിനെ..അങ്ങിനെ.. പോകും..(കൂടുതല്‍ എഴുതാനുള്ള ജ്ഞാനമില്ലാതതുകൊണ്ട് ചുരുക്കാം..)
ഏതിനും നമ്മള്‍ ഇമ്ഗ്ളീഷ് സിനിമയില്‍ ഒക്കെ കണ്ടിട്ടില്ലേ
അങ്ങിനെ നക്ഷ്ത്രകൂട്ടങ്ങളും ഒക്കെയായി ചെന്നെത്താന്‍ ഭാവനചെയ്യാന്‍ കൂടി അസാധ്യമായ അത്രയും ഗോളങ്ങളും നക്ഷത്രങ്ങളും ഒക്കെ അടങ്ങിയ പുറം ലോകമ്..അത് അനന്തമാണ്‌ അജ്ഞാതമാണ്‌...ഇരുട്ടാണ്‌..അന്ധകാരമാണ്‌ ശൂന്യതയാണ്...‌

അപ്പോള്‍ സത്യം എവിടെയാണുള്ളത്..?!
ഒരുനിമിഷം ആ അനേകം ഗ്രഹങ്ങളും ഉലകങ്ങളേയും ഒക്കെ വിട്ട്നമ്മുടെ ഭൂമിയില്‍ വരിക..
എന്നിട്ട് നമ്മള്‍ താമസിക്കുന്ന രാജ്യത്തില്‍ കോണ്സന്റ്രേറ്റ് ചെയ്യുക..
പിന്നെ നമ്മുടെ വീട്ടിലേക്ക് കയറുക..
അതിനകത്തെ നാം ചിന്തിച്ചുകൊണ്ടിരിക്കുന്ന മുറിയില്‍ എത്തുക..
അതിനു ചുറ്റും ഉള്ള വെളിച്ചം കാണുക..
നമ്മുടെ മക്കളെയും പ്രിയപ്പെട്ടവരെയും
നമുക്ക് ഇഷ്ടമുള്ള പൊരുള്കളേയും കാണുക..
അതാണ്‌ സത്യം..

എനിക്ക് ഇപ്പോള്‍ എന്റെ മുന്നില്‍ ഒരു ചായയും അതോടൊപ്പം കഴിക്കാനുള്ള ബിസ്ക്കറ്റും കാണാം..
ഫ്റ്രിഡ്ജിന്റെ ഡോറില്‍ , അമൃതാനന്ദമയീ ദേവിയുടെ പടം ഉണ്ട്..
കാസറ്റില്‍ ഹരിനാമകീര്ത്തനം ഉണ്ട്..
പ്ളസ് തുറന്നാല്‍ മലയാളം ലോകം കാണാം..
എന്റെ മുന്നില്‍ ഗൃഹനാഥന്‍ ധൃതിപിടിച്ച് ഇരുന്ന് ചായ കുടിക്കുന്നുണ്ട്, കുടിച്ചിട്ട് പാഞ്ഞ് വെളിയില്‍ പോകാനാണ്‌..
പതിവില്ലാതെ, ചായകുടിച്ചിട്ട്, എന്റെ ഈ കുത്തിക്കുറിക്കലും സഹിച്ച് (ഇത് എഴുതി തുടങ്ങിയതിനിടയ്ക്കായിരുന്നു ആഗമനം..) അദ്ദേഹം താങ്ക് യു വും പറഞ്ഞു!!!


അപ്പോള്‍ പറഞ്ഞു വന്നത്,
നാം എന്താണൊ കാണാന്‍ ശ്രമിക്കുന്നത്,അത് നമ്മുടെ മുന്നില്‍ ഉണ്ട്. ആ പരമമായ സത്യം, വെളിച്ചം, ചൈതന്യം ഒക്കെയാണ്‌ നമുക് അനുഭവപ്പെറ്റുന്നത്..
അത് തിരിച്ചറിയാനാകുന്നവര്ക്ക് അത് അനുഭവയോഗ്യമാവും..
ഏറ്റവും ചെരിയ ഒരു ആറ്റത്തില്‍ ഉള്ളതുതന്നെയാണ്‌ അതിന്റെ ബാഹ്യമായ രൂപത്തിലും ഉള്ളത്..
വിത്തില്‍ നിന്നും മരമുണ്ടാകുന്നതുപോലെ
ബീജത്തില്‍ നിന്നും മനുഷ്യനുണ്ടാകുന്നാതുപോലെ..

ഒരു തിരിച്ചറിവ് കൂടി..
തീരെ ചെറിയ ലോകവും തീരെ വലിയവയും നമുക്ക് നഗ്നനേത്രം കൊണ്ട് അറിയാനാവുന്നില്ല..
നാം അറിയുന്ന ലോകമാണ്‌ നമുക്ക് സത്യം.
അതില്‍ തന്നെ തീരെ ചെറുതും വലുതും ഒക്കെ അടങ്ങിയിരിക്കുന്നു..
നാം അന്വേക്ഷിക്കുന്ന സത്യമാണ്‌ നമ്മുടെ കണ്മുന്നില്‍ നമുക്ക് അനുഭവയോഗ്യമായ ഈ ലോകം, നാം നമ്മുടെ ചിന്തകള്‍ ഒക്കെ..
ചുരുക്കത്തില്, നാം തന്നെയാണ്‌ 'അത്'
തത്വമസി.. അത് നീ തന്നെയാകുന്നു..

7 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

യദിഹാസ്തി തദന്യത്ര
യന്നേഹാസ്തി ന തത് ക്വചിത്

യാവന്ത പുരുഷേ താവന്തൊ ഹി ലോകെ
യാവന്തൊ ഹി ലോകെ താവന്ത പുരുഷേ

ആത്മൈവ ഹ്യാത്മനൊ ബന്ധു - മനസിലായില്ലെ ആത്മ മാത്രമാണ് ആത്മയുടെ ബന്ധു - ഭഗവാൻ ഗീത ഉപദേശിച്ചപ്പൊഴെ അതറിയാമായിരുന്നു ഹ ഹ ഹ :)

ശ്രീ said...

നന്നായി ചേച്ചീ...

ക്രിസ്തുമസ്സ് - പുതുവത്സര ആശംസകള്‍

ആത്മ said...

സാറു ആദ്യം എഴുതിയതിന്റെ ഒന്നും അര്ത്ഥം മനസ്സിലായില്ല..:(

'ആത്മൈവ ഹ്യാത്മനൊ ബന്ധു - മനസിലായില്ലെ ആത്മ മാത്രമാണ് ആത്മയുടെ ബന്ധു..'
ഇതു മാത്രം മനസ്സിലായി..വായിച്ചിട്ടുണ്ട്..:)

'വെല്ക്കം ടു പുതിയ ലോകം..'(അവസാനിച്ചില്ലല്ല്!)

ആത്മ said...

ശ്രീയെ കണ്ടതില്‍ വളരെ സന്തോഷം...

ശ്രീയ്ക്കും ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

യദ് ഇഹ അസ്തി = യാതൊന്ന് ഇവിടെ ഉണ്ടൊ
തദ് ആന്യത്ര = അത ആണ് മറ്റുള്ളിടത്തും ഉള്ളത്
യത് ന ഇഹ അസ്തി = യാതൊന്ന് ഇവിടെ ഇല്ലയൊ
ന തത് ക്വചിത് = അത് വേറെ എങ്ങും ഇല്ല

യാവന്തഃ പുരുഷേ = പുരുഷനിൽ - (ജീവശരീരത്തിൽ)യാതൊക്കെ ഉണ്ടൊ
താവന്തഃ ഹി ലോകെ = അവ ഒക്കെ തന്നെയാണ് ലോകത്തിലും ഉള്ളത്
യാവന്തഃ ഹി ലോകെ - ലോകത്തിൽ യാതൊക്കെ ഉണ്ടൊ
താവന്തഃ പുരുഷേ - അവയൊക്കെ തന്നെയാണ് പുരുഷനിലുള്ളതും

ഇപ്പൊ ക്ലിയർ ആയൊ :)

ആത്മ said...
This comment has been removed by the author.
ആത്മ said...

ഇപ്പം മനസ്സിലായി..:)

വളരെ വളരെ നന്ദി...

ഇതും ഭഗവത് ഗീതയിലെയാണോ?