Wednesday, November 21, 2012

Jab Tak Hai Jaan

'ജബ് തക് ഹൈ ജാന്'‍ ‍ എന്ന സിനിമ കണ്ടു..‍

എനിക്ക് ഭയങ്കര ഇഷ്ടമായി ഈ സിനിമ.
ഇനി ബോറടിച്ചിരുന്നപ്പോള്‍ പതിവില്ലാതെ മകാള്‍ സിനിമ കാണാന്‍ വിളിച്ച സന്തോഷം ആണൊ എന്താന്നറിയില്ല..

മക്കളൊക്കെ ഷാരൂഖാന്‍ ഫാന്‍ ആയിരുന്നെങ്കിലും എനിക്ക് ഷാരൂഖാനെ അത്ര ഇഷ്ടം അല്ലായിരുന്നു പണ്ടും..
ഷാരൂഖാനു ഞങ്ങളുടെ പുരയിടം കിളയ്ക്കാന്‍ വരുന്ന പാക്കരന്റെ ഛായയും ഐശ്വര്യ റായിക്ക് അടുക്കളക്കാരി മീനാച്ചിയുടെ ഛായയും ആയിരുന്നു തോന്നിയിരുന്നത്.
മീനാച്ചിയുടെ പല്ലുകള്‍ കമ്പിയിട്ട് വരിയൊത്തതാക്കിയിരുന്നെങ്കില്‍ ഐശ്വര്യയെ വെല്ലുന്ന ഫിഗര്‍ ആണ്‌..
പാക്കരനു നല്ല മീനും മുട്ടയും ഒക്കെ നിറയെ കൊടുത്ത് ഒരുമാസം നോക്കിയാല്‍ ഷാരൂഖാന്റെ സൌന്ദര്യവും  കിട്ടും..
ലോകസുന്ദരീ പട്ടത്തിനായി മല്സരിക്കുന്ന എല്ലും തോലുമായി കവിളും ഒട്ടിയ ചില ആഫ്രിക്കന്‍ സുന്ദരിമാരെയും കാണുമ്പോള്‍ പാടത്ത് പണിയെടുത്തിരുന്ന ചെറുമി പെണ്ണുങ്ങളൊക്കെ എന്തു ബെറ്റര്‍ എന്നു തോന്നിപ്പോകും..
അപ്പോള്‍ ഇതായിരുന്നോ സൌന്ദര്യം..!!
അല്ല മനുഷ്യരുടേ സൌന്ദര്യാസ്വാദനം  പോയ പോക്ക്..!!

അപ്പോള്‍ വന്നത് സിനിമയെക്കുറിച്ചല്ല്യോ!
സിനിമേല്‍ അഭിനയിക്കണമെങ്കില്‍ സൌന്ദര്യം മാത്രം  പോരല്ല്.
അഭിനയിക്കാനറിയണം..
ഈ സിനിമയിലെ നായികയെയും കുറേ നാള്‍ ഇഷ്ടമല്ലായിരുന്നു.. ആവശ്യത്തിലും കവിഞ്ഞ പൊക്കം.. പിന്നെ അഭിനയിക്കാനറിയില്ല എന്നതും..
എന്നിട്ടും എനിക്ക് ഈ സിനിമ ഇഷ്ടമായി.
ഒരു ചൊല്ലുണ്ട്, 'Don't judje people, you cannot love them' (Mother Theresa)....എന്ന്
അതുപോലെ ഞാന്‍ judje ചെയ്യാന്‍ പോയില്ല, അതുകൊണ്ട് എനിക്ക് പടം ആസ്വദിക്കാന്‍ പറ്റി.. അത്രന്നെ..! സോ സിമ്പിള്..!

അല്ലേ! നമ്മളൊക്കെ യാഷ് ചോപ്രയെക്കാളും ഷാരൂഖാനെക്കാളും രഹ്മാനെക്കാളുമൊക്കെ കേമന്മാരാണൊ ഇങ്ങിനെ ഒരു സിനിമയെ അങ്ങ പുശ്ചിച്ചു തള്ളാന്?! അതോ അവരുടെ ഇത്രനാളത്തെ അനുഭവ സമ്പത്തൊന്നും വിലവയ്ക്കാനുള്ള നമ്മുടെ ഇടുങിയ മനസ്സിന്റെ മടിയോ?!

ഷാരൂഖാനെ മോഹന്‍ലാലിനെ പോലെ ചവിട്ടി പുറത്താക്കാന്‍ വെമ്പുന്ന യുവ ജനത (അധികവും ഒരു 30 + ഇല്‍ ആണു ഈ വ്യഗ്രത.. പ്രായം കൂടിവരുന്നു സ്വന്തം അപകര്‍ഷത കുറയ്ക്കാനും ആവും..അല്ല പിന്നെ!)

എനിക്ക് ഭയങ്കര ഇഷ്ടമാണ്‌ ഇപ്പോഴത്തെ - രണ്ബീര്‍ കപൂറിനെ.. എന്നു വച്ച് അയാള്ക്കെങ്ങിനെ  ഷാരൂഖാനെക്കാള്‍ കഴിവ് കൂടും..?! ഭംഗിയും ചെറുപ്പവും ഉള്ള നടന്മാരുണ്ടെന്നു  കരുതി, ഭംഗി കുറഞ്ഞവരേയും പ്രായം ചെന്നവരെയും വേണ്ടെന്നു വയ്ക്കാമെന്നോ! അഭിനയത്തിനാണൊ, പ്രായത്തിനാണൊ ഇപ്പോള്‍ വില..?! ഷാരൂഖാനു പ്രായം കൂടിവരുന്നുണ്ടെന്ന് യാഷ്ചോപരയ്ക്കും അറിയാം.. അദ്ദേഹം അതിനൊത്ത രീതിയില്‍ തന്നെയാണ്‌ പടം സംവിധാനം ചെയ്തിരിക്കുന്നതും..

കഥയ്ക്ക് വലിയ പുതുമ ഒന്നും ഇല്ല.. പക്ഷെ, യാഷ്ചോപ്രയുടെ പ്രണയ കഥകള്‍ ഒക്കെ പണ്ടും ഇങ്ങിനെയൊക്കെയല്ലെ?!, ഒരു ഒളിച്ചോട്ടം ഒരു ട്രയിന്‍ മിസ്സാകല്‍ ,  ത്രികോണ പ്രണയങ്ങള്..

ലോകത്തില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന കഥകളും ഇങ്ങിനെ ആവര്ത്തനങ്ങളല്ലെ, അപ്പോള്‍ പിന്നെ സിനിമായ്ക്കായി ഇനി ഹരിച്ചും ഗുണിച്ചും ഹരിച്ചും ഒക്കെ ചെയ്താലും ഒന്നു തന്നെ വരും ?! (മോഹന്‍ലാല്‍ മണിചിത്രത്താളില്‍ പറയും പോലെ..)

2 comments:

Echmukutty said...

സിനിമ കണ്ടിട്ട് കുറെക്കാലമായി. പക്ഷെ, ഷാറൂഖ് ഖാനെ എനിക്കിഷ്ടമാണു. അദ്ദേഹം സംസാരിക്കുന്നത് കേള്‍ക്കാന്‍ വളരെ ഇഷ്ടം. പല ഇന്‍റര്‍ വ്യൂകളിലും അദ്ദേഹം സംസാരിക്കുന്നത് കേട്ട് ഞാന്‍ അന്തംവിട്ടിരുന്നിട്ടുണ്ട്.

ആത്മ said...

ഷാരൂഖാന്‍ നല്ല നടനാണ്‌ , മനുഷ്യനാണ്‌..
പക്ഷെ, കമലാഹാസനെയും മോഹന്‍ലാലിനെയും ഒക്കെ ഇഷ്ടപ്പെട്ടപോലെ ഒരു ഇഷ്ടം തോന്നിയില്ല എന്നേ ഉള്ളൂ..:)