Wednesday, November 28, 2012

ഗൂഗിള്‍ പ്ളസ്സ്

ചിലര്‍ വരും പലര്‍ പോകും..
ചിലറ് പ്രശസ്തരാകും.. ചിലപ്പോള്‍ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്യും..
ചിലര്‍ കൂട്ടം ഉണ്ടാക്കി പെര്‍സണല്‍ ആയി മറഞ്ഞു നില്‍ക്കും..

അതീനിടയില്‍ വെറുതെ പ്ലസ്സ് ജീവിതം കണ്ട് ജീവിതമെന്നു ധരിക്കുന്ന ധരിച്ചിരുന്ന; ഏകാന്തത അകറ്റിയിരുന്ന; സുരക്ഷിതത്വം തേടിയിരുന്ന; എല്ലാം ശാശ്വതമെന്നു കരുതിയിരുന്ന ചില ആത്മാക്കളും....

എനിക്ക് പ്രത്യേകിച്ച് ആരെയും അറിയില്ല, എങ്കിലും എനിക്കെന്തേ മറയാനാകാത്തത്..! ഇനി എന്നാണോ റോസൂം രഹ്നയും ഒക്കെ പ്രൊഫയിലും ഡിലീറ്റി പോകുന്നത്.. നിവിന്‍ കോറോത്ത്.. അങ്ങിനെ കുറച്ചുപേറ്..
പിന്നെ എല്ലാവരും പരിചയപ്പെട്ടില്ലെങ്കിലും പരിചയം ഉള്ളവരാണ്.

കവിത ചൊല്ലിയും കഥകള്‍ പറഞ്ഞും അനുഭവങ്ങള്‍ പങ്കുവച്ചും, നമ്മള്‍ അവരെ മനസ്സിലാക്കി, ഇഷ്ടപ്പെട്ടു തുടങ്ങുപോള്‍ പെട്ടെന്ന് ഒരുനാള്‍ അപ്രത്യക്ഷരാകുന്ന മനുഷ്യരു നിറഞ്ഞ് ഇടം.. എനിക്കും ഭയമായി തുടങ്ങി..

അല്ലേ! നമ്മളെ ഫോളോ ചെയ്യുന്നവര്‍, കൂട്ടുകൂടുന്നവര്‍ ഇവരോടൊന്നും ഒരു ബാധ്യതയും ഇല്ലേ, ഈ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്ത് മറയുന്നോര്‍ക്ക്?!

അവര്‍ക്ക് പെര്‍സണല്‍ ആയി കുറച്ച് കൂട്ടുകാര്‍ കാണും. അവരോടൊക്കെ സത്യം തുറന്നു പറഞ്ഞ് ആശ്വസിപ്പിച്ച് മറയുമായിരിക്കും.
ബാക്കിയുള്ളവര്‍, വെറും വഴിയാത്രക്കാര്‍..

---

പ്പ്ളസ്സും ജീവിത്വും വ്യത്യസ്തമാണ്. പ്ളസ്സില്‍ ഒരാള്‍ തിരഞെടുത്ത പ്രൊഫയില്, പേര്, ഒക്കെ മതിയാകുമ്പോള്‍ , അത് ഡെലീറ്റ് ചെയ്ത് മറ്റൊര്ന്ന് സ്വീകരിക്കാമ്.. അല്ലെങ്കില്‍ പ്ളസ്സ് തന്നെ വേണ്ടെന്ന് വയ്ക്കാമ്..
അങ്ങിനെ എത്ര എത്ര ഓപ്ഷന്സ്..
ജീവിതം അതുപോലല്ലല്ലൊ, നാം സഞ്ചരിച്ച പാതയിലൂടെ യാത്ര ചെയ്താലേ നമുക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ പറ്റുകയുള്ളൂ..
പ്ളസ്സും ജീവിതവും ഇടകലര്ത്തിയോരാണ്‌ വിഷമിക്കുന്നത്..

---

ഞാന്‍ പ്ളസ്സിനെ സ്നേഹിച്ചിരുന്നു.. അവിടെ എനിക്ക് എന്നെ നഷ്ടപ്പെട്ടിരിക്കുന്നു.. അതോ ഞാന്‍ ജനിച്ചതും ജീവിച്ചതും ഒക്കെ അത്തരം ഒരിടത്തായിരുന്നോ?! ജീവിതം കൈമോശം വന്നു എന്നു തിരിച്ചറിഞ്ഞതില്‍ പിന്നെ ജീവിച്ചതൊക്കെയും ഈ നേര്ത്ത മുഖാവരണത്തോടെ,
തിരശ്ശീലകള്ക്കുള്ളില്‍ മറഞ്ഞു നിന്നായിരുന്നു..((ആല്ത്തറ,ബ്ളോഗ്,റ്റ്വിറ്റര്‍,പ്ളസ്..)

ഇപ്പോള്‍ പത്തിരുപത് വര്ഷമായി , എന്റെ ജീവിതത്തിലെ പല നഷ്ടങ്ങളിലും നേട്ടങ്ങളിലും ഒക്കെ കൂടെയുണ്ടായിരുന്നത്, ബലം തന്നിരുന്നത്, ഇത്തരം ഒരു അദൃശ്യലോകത്ത് ഞാന്‍ സങ്കല്പ്പിച്ചുണ്ടാക്കിയെടുത്ത സ്നേഹബന്ധങ്ങളാണ്‌.‌
ആരുമായും നേരിട്ട് ചാറ്റിയിട്ടോ, മറ്റുരീതിയില്‍ അടുത്തിട്ടോ ഇല്ലാതാനും..

ഇപ്പോളിപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.. എനിക്ക് മറ്റൊരു ലോകവും ഇത്രയും പ്രിയപ്പെട്ടതായി ഇല്ല എന്ന്!
നമ്മുടെ മനസ്സിനെ ചിന്തക്ളെ സ്വപ്നങ്ങളെ;  മനസ്സിലാകാന്, അറിയാന്
അല്ലെ യധാര്ത്ഥ ജീവിതത്തില്‍ നമ്മള്‍ ആശ്രയിക്കുന്നവര്ക്ക് കഴിയാത്തതും മിനക്കെടാത്തതും..

ഇവിടെ നമ്മുടെ ഉള്ളറിയുന്ന മനുഷ്യര്‍ ഉണ്ടെന്നതാകാം ഈ അടുപ്പത്തിനു കാരണം.  അതല്ലെങ്കില്‍ ഇത്തരം ഒരു സമൂഹം വെളിയില്‍ ഇല്ലാത്തതുകൊണ്ടാകാം...

4 comments:

അനില്‍@ബ്ലോഗ് // anil said...

വിർച്വൽ ലോകം !
വിർച്വലിൽ നിന്നും റിയാലിറ്റിയിലേക്ക് കടക്കാതിരിക്കുക, അതാ നല്ലത്.

ആത്മ said...

അതെ..!

thanks...

Echmukutty said...

അരിയില്ല, ആത്മേ, വിവരമില്ല.

ആത്മ said...

എന്തിനെ പറ്റി അറിയില്ല?!:)