Wednesday, November 21, 2012

മോക്ഷം....

'സ്വാമീ എന്നെ എന്റെ ഭാര്യക്കും വേണ്ട, മക്കള്ക്കും വേണ്ട, സ്വാമിക്ക് വേണോ?!'
'ഒരാള്‍ എന്നോട് വന്ന ചോദിച്ചതാണ്‌, ശരിക്കും..!'

"അല്ലേ ആര്ക്കും വേണ്ടാത്തത് എനിക്കെന്തിന്‌..?!"
സ്വാമി ചിരിക്കുന്നു..

വിവാഹം കഴിക്കുന്നത് നമുക്ക് മാനസികമായുള്ള ഉന്നമനത്തിനു വേണ്ടി ആണ്‌ എന്നതിനു ഉദാഹരണം പറയുകയായിരുന്നു.. സ്വാമി ഉദിത് ചൈതന്യ.

അദ്ദേഹം ഭാഗവതത്തില്‍ നിന്ന് ഒരു കഥ ഉദാഹരണമായെടുക്കുന്നു..
ഒരിക്കല്‍ ഭഗാന്‍ രുഗ്മിണിയോട് പറയുന്നു..
"രുഗ്മിണീ , നീയും ഞാനും തമ്മില്‍ ചേരില്ല,
നീ വെളുത്തവള്, കാശുകാരി, ഉയര്ന്ന രാജവഅംശം..
നേര്‍ വിപരീതമാണു ഞാന്..നമ്മള്‍ തമ്മില്‍ ചേരില്ല..
'നീ മടങ്ങി നിന്റെ കൊട്ടാരത്തിലേക്ക് തന്നെ പോയി ശിശുപാലനോടൊപ്പം പൊയ്ക്കോളൂ "എന്ന്..

ഇതു കേട്ട് ആദ്യം രുഗ്മിണി ബോധം കെട്ട് വീഴുന്നു..
പിന്നെ ഉണര്ന്നെണീറ്റ് രുഗ്മിണി ശ്രീകൃഷ്ണനോട് പറയുന്നു,
"അങ്ങ് പറഞ്ഞില്ലേ നമ്മള്‍ യോജിക്കില്ലേ.. ശരിയാണ്‌..
കാരണം ഞങ്ങള്‍ ഞങ്ങളുടെ വാസനകള്ക്കടിമപ്പെട്ടിറ്റിക്കയാണ്‌
വാസനകള്ക്ക് അതീതനായ അങ്ങും ഞാനും തമ്മില്‍ എങ്ങിനെ യോജിക്കാന്?!
ഞാന്‍ അങ്ങയെ വിവാഹം കഴിച്ചിരിക്കുന്നത് അങ്ങ് ഏതവസ്ഥയില്‍ നില്ക്കുന്നുവോ അതിലെക്ക് ഉയര്ത്താനായിട്ടാണ്‌..."

'സത്യം പറഞ്ഞാല്‍ ഈ അറിവ് ദേവിയില്‍ നിന്നും അറിയാനാണ്‌ ഈ നാടകം കളിച്ചത്..' എന്ന് ഭഗവാനും പറയുന്നു.


സ്വാമി തുടരുന്നു..
മോക്ഷം ഒരു സുപ്രഭാതത്തില്‍ അങ്ങ് കിട്ടില്ല.
മോക്ഷം എന്നു പറയുന്നത് സ്ലോ ആന്ഡ് സ്റ്റെഡിയായി പ്രാക്റ്റീസ് ചെയ്താലേ ലഭ്യമാവൂ...
നമ്മള്‍ ശേഖരിച്ചു വച്ചിരിക്കുന്ന വാസനകളില്‍ നിന്നും ഒരു വിവേകത്തിന്റെ ലോകത്തിലേക്ക് ഉണരുമ്പോള് മോക്ഷം കിട്ടും..
'മോഹക്ഷയം' ആണ്‌ മോക്ഷം.
കാലം കൊണ്ട് ഇത് സംഭവിക്കും (കൃഷ്ണന്‍ പറയുന്നു..)
മോഹം അടക്കാനല്ല, കുറയ്ക്കാന് സ്വാമി പറയുന്നത്..
വിവേകം കൂടിക്കൂടി..മാനസികമായി ഉയര്‍ന്നുയര്ന്ന്.. പരമാത്മാവില്‍ എത്തുമ്പോള്‍ മോക്ഷം ആയി..


സബ്ളിമേഷന്.. നോട്ട് സപ്രഷന്..
ദേഷ്യം പതിയെ പതിയെ കുറയ്ക്കുക..
ദേഷ്യം വന്നു .. പോട്ടെ, കാമം വന്നു പോട്ടെ..
നിങ്ങള്‍ അതിനു അത്ര പ്രാധാന്യം‍ നല്കണ്ട..
ഒരറ്റത്തൂടെ മനസ്സിനെ ഉയര്ത്താനുള്ള, ധ്യാനം പ്രാര്ദ്ധന ഒക്കെ എചെയ്ത് മനസ്സിന്റെ ഉയര്ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുക..
പാപത്തിലേക്ക് നോക്കണ്ട, പുണ്യ്ത്തിലേക്ക് നോക്കുക.. അത് പതിയെ പതിയെ  പൂര്വ്വ ജന്മത്തിലെ വാസനകളെ മറക്കാന്‍ സഹായിക്കുമ്..
പുണ്യത്തിലേക്ക് മനസ്സിനെ നയിക്കും..

നിങ്ങളുടെ മനസ്സ് ജ്ഞാനമാകുന്ന തോണിയിലൂടെ യാത്ര ചെയ്യണം
ഒരു ദിവസം യാത്ര ചെയ്തില്ലെങ്കില്‍ വീണ്ടും അവിടെ തന്നെ നില്ക്കും..
അതുകൊണ്ട് ദിവസവും യാത്ര ചെയ്തുകൊണ്ടേ ഇരിക്കുക..
(കട: സ്വാമി ഉദിത് ചൈതന്യ)

2 comments:

Echmukutty said...

ഇതു നല്ല അറിവായല്ലോ.

ആത്മ said...

:)
thanks...