Monday, November 12, 2012

മനുഷ്യന്‍ ദൈവത്തിന്റെ ശരീരത്തിലെ ഒരു തന്മാത്ര മാത്രം..



നമ്മുടെ ശരീരത്തിനകത്ത് ഒരു കോശം ഇരുന്ന് 'അയ്യോ! ഞാന്‍ വസിക്കുന്ന മനുഷ്യശരീരമേ എനിക്കു മാത്രം നല്ലതു തരൂ..
എനിക്ക് മറ്റുള്ള കോശങ്ങളെക്കാള്‍ ശക്തി തരൂ.. ആയുസ്സു തരൂ എന്നൊക്കെ പറഞ്ഞ് നിങ്ങളെ പൂജിക്കുന്നു എന്നു കരുതുക..
നിങ്ങള്‍ അറിയുമോ?!
കോശത്തിന് ആകെ ചെയ്യാന്‍ പറ്റുന്നത് തന്റെ നിലനില്പ് കാത്തു സൂക്ഷിക്കുക.. 
മറ്റു കോശങ്ങളോട് സഹകരിച്ച് പോവുക എന്നതുമാത്രം..

അതുപോലെയാണ് മനുഷ്യന്‍  എന്ന കോശം ദൈവത്തിന്റെ ശരീരത്തില്‍ ഇരുന്ന് തനിക്കുമാത്രമായി സ്വാര്‍ത്ഥലാഭത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്..
നാം അറിയേണ്ടത്.. നാം മറ്റൊരു കോശം പോലെ വന്നു മറയുന്ന ഒരു ദൈവാംശം മാത്രം...!

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആയ സ്ഥിതിക്ക്..
എനിക്ക് അക്ച്വലി ഈ സന്തോഷത്തോട് അത്ര ഇഷ്ടം അല്ല!
കാരണം, നാം വിചാരിക്കും പോലെ കാര്യങ്ങള്‍ നീങ്ങുമ്പൊള്‍ മാത്രം നമുക്ക് കിട്ടുന്ന ഒരു അനുഭൂതിയാണ് സന്തോഷം..
അതിനെ വിശ്വസിച്ചാല്‍ കാര്യങ്ങള്‍ മറിച്ചാകുമ്പോള്‍ അത് നമ്മെ തളരും..


പറഞ്ഞില്ലെന്നു വേണ്ട, തളര്‍ത്തും..
കഴിവതും മനസ്സിന്റെ സമചിത്തമാക്കി വയ്ക്കാനാണ് എനിക്കിഷ്ടം...

ആശയാണ് ദുഃഖം ഉണ്ടാക്കുന്നത്
നിരാശ( അല്ല- ആശയില്ലായ്മ) സന്തോഷവും നല്‍കും
അല്ലെങ്കില്‍ ആശകള്‍ പരിമിതപ്പെടുത്തുക..

ആത്മാനന്ദ മനസ്സിനെ 

ഇത് റേ (എന്നുവച്ചാല്‍ അല്പം സ്വാര്‍ദ്ധത)
സ്നേഹിക്കും ജീവനോളം.. കാരണം സ്നേഹിക്കാതെ (സ്നേഹം അര്‍പ്പിക്കാതെ) എനിക്ക് ജീവിക്കാനാവില്ല..
പക്ഷെ, എനിക്ക് ഉതകും വിധം കാര്യങ്ങള്‍ നീങ്ങുമ്പോള്‍ ഞാന്‍ നിശ്ശബ്ദത പാലിക്കും..
സഹിക്കാനാവാത്തത്, അത് മറ്റാരെങ്കിലും കൈക്കലാക്കി അനുഭവിക്കുന്നത് കാണുമ്പോള്‍(അസൂയ)
അത് കൈമോശം വരും എന്ന ഭയം(വിരഹം)

നമ്മള്‍ ശാശ്വതമായിട്ടുള്ളതല്ലല്ലൊ,
ഉണ്ടായി മറയുന്ന നീര്‍ക്കുമിള പോലെ എന്തോ ഒന്നല്ലെ,
ഏതു നിമിഷവും മറയാവുന്ന ഒന്ന്...
അങ്ങിനെയുള്ള നാം ശരീരത്തിലെ ഒരു ആറ്റത്തിനെ പോലെ,
ശാശ്വതമായ എന്തിന്റെയോ ഒന്നിന്റെ വെറും അംശങ്ങള്‍(ആറ്റങ്ങള്‍) മാത്രം.. :)
ഇടിയോടു കൂടിയുള്ള മഴ പെയ്യാന്‍ സാധ്യത ഉണ്ടോ?!

ഇത് വെറും ആത്മ

2 comments:

Echmukutty said...

ശരിയായിരിക്കുമല്ലേ? ഒന്നും ഉറപ്പിക്കാന്‍ പറ്റുന്നില്ല...എന്തായാലും ആത്മ എഴുതുന്നത് വായിക്കുമ്പോള്‍ ഒരു സുഖമാണു. മുഴുവനൊന്നും മനസ്സിലാക്കാന്‍ എനിക്കായില്ലെങ്കിലും....

ആത്മ said...

വായിക്കാന്‍ എത്തിയതില്‍ വളരെ സന്തോഷം..:)
സമയം കിട്ടുമ്പോള്‍ വല്ലപ്പോഴും ഒക്കെ വരൂ...
എനിക്കും എഴുതാനൊന്നും നല്ല സമയം കിട്ടുന്നില്ല..:(