Sunday, November 11, 2012

'തെറ്റില്‍ നിന്നും ശരിയിലേക്കുള്ള ദൂരം..'

ഒടുവില്‍ ആരുടേയോ ഭാഗ്യം കൊണ്ട് ഇളമൊഴി കിട്ടിതുടങി..
(അതിനുകൂടി രണ്ടു ദിവസമായി റ്റ്വിറ്ററിനെ കാണാനില്ല..)

നിറയെ ഐഡിയകളും ആയാണ്‌ ഇന്നത്തെ വരവ്..
ആദ്യം ഏതെടുക്കണം എന്നതാണ്‌!

ആദ്യം 'തെറ്റില്' നിന്നും തുടങ്ങാം..
'തെറ്റില്‍ നിന്നും ശരിയിലേക്കുള്ള ദൂരം..'
അത് ദൂരമേ അല്ല..!
തെറ്റുണ്ടാകുന്നതെ ശരിയില്‍ നിന്നത്രെ!

ഒരാളുടെ തെറ്റ് ഉടലെടുക്കുന്നത്
മറ്റൊരാളുടെ ശരിയില്‍ നിന്നാകാം..
ഒരാളുടെ അമിതമായ പുണ്യവാളനാകാനുള്ള വാഞ്ചന;
മറ്റൊരുവന്റെ വളര്‍ചയെ ബാധിക്കുന്നു..

ഒരു വീട്ടില്‍ തന്നെ ഉദാഹരണമായെടുക്കാം..
ഒരു കുട്ടി വളരെ നല്ല സ്വഭാവം കാട്ടി എന്നിരിക്കട്ടെ,
അപ്പോള്‍ നാം പറയും 'കണ്ടോ മോനെ ചേട്ടനെ കണ്ടു പഠി' എന്ന്
ഇത് ഒരു പരിധിവരെയൊക്കെ ഇളയവനു സന്തോഷം നല്കും
എന്നാല്‍ താന്‍ ചേട്ടനല്ലല്ലൊ മറ്റൊരു വ്യക്തിയല്ലെ,
എന്ന് തിരിച്ചറിയുമ്പോള്‍ ഈ കമ്പാരിസണില്‍ അവനു നീരസം
ആത്മവിശ്വാസക്കുറവ്.. തുടങ്ങി ഒരുപാട് ദുശ്ശീലങ്ങള്‍ വളരാനിടയാക്കും..
ഒരു പരിധിയില്‍ കവിഞ്ഞ് മൂത്തകുട്ടിയെ പുകഴ്ത്തും തോറും അല്ലെങ്കില്‍ മൂത്തവന്‍ നന്നാവും തോറും ഇളയവനില്‍ എതിര്‍ സ്വഭാവം ഉടലെടുക്കാന്‍ കാരണമായേക്കും..

സമൂഹത്തിലും ഇതു തന്നെ സ്ഥിതി!
ഒരുവന്‍ ധാരാളം പണം സമ്പാദിക്കുന്നു (കൈക്കലാക്കുന്നു എന്നു വേണമെങ്കില്‍ പറയാം)
അത് മറ്റൊരുവനെ ദരിദ്രനാക്കുന്നു..
ഒരുവന്റെ ചൂഷണം സഹിക്കാനാവാതെ മറ്റൊരുവന്‍ അവനെ കൊല്ലുന്നു..
ആ കൊലയ്ക്കും കൊല്ലപ്പെട്ടവനും കൊന്നവരും ഒരുപോലെ ഉത്തരവാദികള്‍..!!

ഹിറ്റ്‌ലര്‍,‍ മുസ്സോളിനി ഒക്കെ കൂട്ടത്തോടെ മനുഷ്യരെ കൊന്നൊടുക്കിയതും
ഈ തെറ്റുകള് (എന്ന അവര്‍ കരുതിയ) ഉടെ പെരുപ്പമായിരുന്നു.
അവരെ ചീത്തയാക്കിയ നല്ലവരെ(മറിച്ചും കരുതാമ്) അവര്‍ കൊന്നൊടുക്കി..!!

ഇനി അടുത്ത പോയിന്റ്..
ഒരാള്ക്ക് തന്റെ ഇണയെ കൂടാതെ,‍ മറ്റൊരുവളോട് ഇഷ്ടം തോന്നിയെന്നിരിക്കട്ടെ, സ്ത്രീക്കും ആവാം..
അവര്‍ പതിയെ ഉണയുടെ അരികില്‍ എത്തും.. കുറ്റങ്ങള്‍ കണ്ടുപിടിച്ച് ആ എസ്ക്യൂസും ആയി പോകും (ഈ പറിച്ചെടുക്കല്‍ ഇണയ്ക്ക് നന്നായി അനുഭവപ്പെടും)കാമുകിയെ സ്നേഹിക്കാന്..
അല്ലെങ്കില്‍ മൌനമായ ഒരു അനുവാദത്തോടെ,
ഞാന്‍ പരിധിയില്‍ കൂടുതല്‍ എന്റെ ഹൃദയം കൊടുക്കില്ല എന്ന ഏതോ ഒരദൃശ്യ കരാറ്
എത്ര കൊള്ളരുതാത്ത ഭാര്യയായാലും ഭര്ത്താവായാലും
ഈ ഒരു കടം വാങ്ങള്‍, മൌനാനുവാദം ചോദിക്കല്‍; നടക്കും എന്നു തോന്നുന്നു..മറ്റൊരു ഹൃദയത്തെ സ്നേഹിക്കാന് , ഇന്നൊരു ഹൃദയത്തിന്റെ മൌനാനുവാദം വേണം..

ഇനി  കവിതാ ശകലം കൂടി...

എനിക്ക് സ്നേഹം എന്നാല്‍ ഉറക്കമാണ്‌..
മയക്കമാണ്‌.. ശാന്തിയാണ്..
അനാഥമാകുന്ന എന്റെ ആത്മാവ്
ആരുമറിയാതെ പറന്നകലും..
നിന്റെ ആത്മാവിലേയ്ക്ക്..
സ്നേഹം ആവോളം ശേഖരിക്കും,
ഒരു കള്ളനെപ്പോലെ..
നിറയെ സമാധാനവും ശാന്തിയുമായി
മടങ്ങി,
മയങ്ങി വീണുറങ്ങാന്‍..
പിന്നീട് അന്നം തേടി പറന്നുപോയ പക്ഷിയെപ്പോലെ ,
തിരിച്ചെത്തി,
കട്ടെടുത്ത ആ സ്നേഹം കൊണ്ട് ഉറ്റോരെയൊക്കെ ഊട്ടും..!

2 comments:

Echmukutty said...

അമ്പമ്പോ! ആത്മ കേമായിട്ട് എഴുതീട്ടുണ്ട്. ഈ പോസ്റ്റ് കുറെ പ്രാവശ്യം വായിച്ചിട്ടാ പശുക്കുട്ടിക്ക് വല്ലതും ഒക്കെ തിരിഞ്ഞത്......
മനസ്സിലായത് ശരിയാണോന്ന് ഉറപ്പും ഇല്ല....

ആത്മ said...

യച്ചുമു കുറേ പ്റാവശ്യം വായിച്ചു എന്നൊക്കെ അറിയുമ്പോള്‍ തന്നെ അതൊരംഗീകാരം ആയി തോന്നുന്നു...

താങ്ക് യ്യൂ യച്ചുമു....