Sunday, October 7, 2012

The Last Samurai

ഈയ്യിടെ രണ്ട്മൂന്ന് ഇംഗ്ളീഷ് പടങ്ങള്‍ കണ്ടു
അതില്‍ Last Samurai ആണ്‌ എനിക്ക് കൂടുതല്‍ ഇഷ്ടമായത്..
ടോം ക്രൂസിന്റെ അഭിനയവും ഇഷ്ടമായി..

ഒരുപാട് യുദ്ധങ്ങളില്‍ പങ്കെടുത്ത് രക്തച്ചൊരിച്ചിലുകള് കണ്ട് ജീവിത വിരക്തിയും മടുപ്പും ബാധിച്ച് നടക്കുന്ന ക്രൂസിനു മറ്റൊരു ഓഫര്‍ കൂടി കിട്ടുന്നു. ജപ്പാനില്‍ സാമുറായി കലാപം ഒതുക്കാന്..

ക്രൂസിനു(നാഥന്‍ ) സാഹചര്യങ്ങളുടെ സമ്മര്ദ്ദത്താല്‍ യുദ്ധം ചെയ്യേണ്ടി വന്നതാണു..
അയാളുടെ മനസ്സാക്ഷി എപ്പോഴും അയാളെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കയും ചെയ്യുന്നു..
ഇതിനിടയിലായിരുന്നു സാമുറായികളെ തോല്പ്പിക്കാന്‍ നിയോഗിക്കപ്പെട്ടത്..

സാമുറായികള്‍ എന്നാല്‍ ജപ്പാനിലെ പഴയ മുറയിലെ യുദ്ധ പോരാളികള്‍ ആണ്.‌
ജപ്പാനിലെ ഇപ്പോഴത്തെ ഭരണാധികാരിക്ക് ജപ്പാനെ വെസ്റ്റേണൈസ് ആക്കാന്‍ ബദ്ധപ്പെടുമ്പോള്‍ സാമുറായികള്‍ അവരുടെ പഴയ രീതി വിട്ട് പുതിയ യുദ്ധമുറകള്‍ സ്വീകരിക്കാന്‍ കൂട്ടക്കുന്നില്ല . അവരുടെ വിശ്വാസത്തില്‍ അവര്‍ രാജാവിനെയും രാജ്യത്തെയും രക്ഷിക്കാനായി ജനിച്ചവരാണ്‌. അവര്‍ ആയുധ മുറകളില്‍ അതീവ നിപുണരും ആണ്‌..
എന്നാല്‍ രാജാവിന്റെ മന്ത്രിമാര്ക്കും മറ്റും, സ്വാര്ദ്ധലാഭത്തിനായി സാമുറായികളുടെ പ്രതാപം ഇല്ലാതാക്കി, അവരുടെ ചതിക്കും കള്ളത്തരത്തിനും കൂട്ടു നില്ക്കുന്ന ഒരു പുത്തന്‍ പടയെ ഒരുക്കണം എന്നതാണ്!

 നാഥന്‍ ചെറുപ്പക്കാരെ പുതിയ രീതിയില്‍ വെടിവയ്ക്കാനും മറ്റും തയ്യാറാക്കുന്നതിനിടയില്‍ സാമുറായികളുമായി ഏറ്റുമുട്ടേണ്ടി വരുന്നു.. തോക്കു നേരെ പിടിക്കാനൊ നിറയൊഴിക്കാനോ പോലും ശീലമില്ലാത്ത ചെറുപ്പക്കാരായ പടയാളികളുമായി നാഥന്‍ സാമുറായികളെ നേരിടുന്നു..
സ്വാഭാവികമായും നാഥന്റെ കൂട്ടര്‍ തോറ്റുപോകുന്നു.. നാഥനെ തടവിലാക്കപ്പെടുന്നു..

ശത്രുവിനെ കൊല്ലുകയല്ല, മനസ്സിലാക്കുക, അറിയുക അതുവഴി നേരിടാന്‍ പഠിക്കുക എന്നതണ്‍ സമുറായികളുടെ രീതി.. അതുകൊണ്ട് നാഥനെ കൂടെ താമസിപ്പിക്കുന്നു.. സാമുറായികളുടെ തടവില്‍ കഴിയുമ്പോള്‍ നാഥനെ ശുശ്രൂഷിക്കുന്നത് താന്‍ കൊലചെയ്ത ആളുടെ ഭാര്യയും ലാസ്റ്റ് സാമുറായി Katsumoto യുടെ സഹോദരിയുമാണ്‌.. കസ്സുമോട്ടൊയുടേയും നാഥന്റെയും സംസ്ക്കാരങ്ങള്‍ തികച്ചും വ്യത്യസ്തമാണെങ്കിലും ഇരുവരും പരസ്പ്പരം ഉള്ള നന്മകള്‍ തിരിച്ചറിഞ്ഞ് പരസ്പ്പരം മതിപ്പ് ഉണ്ടാവുന്നു..  കസ്സുമോട്ടോയുടെ സഹോദരി ‍ തന്റെ ദുഃഖം ഉള്ളിലൊതുക്കി അയാളെ ശുശ്രൂക്ഷിച്ച് ഭേദപ്പെടുത്തുന്നു.. അടുത്ത വസന്തം വരെ നാഥന്‍ അവിടെ കഴിഞ്ഞാലെ അയാളെ മടക്കി അയക്കാന്‍ പറ്റുകയുള്ളൂ..

അവരുടെ വീട്ടിനുള്ളില്‍ കളിയാടുന്ന ശാന്തതയും സ്നേഹമയമായ അന്തരീക്ഷവും ഒക്കെയും നാഥനു അത്ഭുതമായിരുന്നു.. ഒരുതരം ആത്മീയമായ അച്ച്ചടക്കവും ചിട്ടയും ആയിരുന്നു അവരിലൊക്കെ. സ്വന്തം കര്മ്മം ഫലപ്രതീക്ഷിയില്ലാതെ ചെയ്യുക, ശാന്തമായ പ്രകൃതിയില്‍ ഇരുന്ന് ധ്യാനിക്കുക, അങ്ങിനെ മനസ്സംയമനം ചെയ്ത ഒരാള്ക്കേ സാമുറായികളുടെ യുദ്ധത്തിലെ കൂര്മ്മമായ അടവുകള്‍ പഠിച്ചെടുക്കാനും ആവുകയുള്ളൂ

അതിനാല്‍ അയാള്‍ അവിടെ കഴിയുമ്പോള്‍ , സാമുറായികളുടെ അതീവ ചിട്ടയോടുള്ള ജീവിതവും ആതിഥ്യ മര്യാദയും, അച്ഛടക്കവും, കൂര്മ്മതയും, സത്യസന്ധതയും എല്ലാം തന്നെ നാഥനെ വശീകരിക്കുന്നു..  നാഥന്‍ അവിടെ വച്ച് താന്‍ ചെയ്ത തെറ്റുകളെ വേര്തിരിച്ചറിയാനുമ്, സ്വയം വിശകലനം ചെയ്ത് പുതിയൊരു മനുഷ്യനാകാനും കഴിയുന്നു.

 പഴമയെ ഉന്മൂലനം ചെയുതു പുതുമ തേടി പോകുന്ന രാജാവിനെയും കൂട്ടരെയുംകാള്‍ ഇഷ്ടം, നേരും നേര്‍മ്മയും കര്‍മ്മകുശലതയും ഉള്ള സാമുറായികളോട് തോന്നുന്നു..അവര്‍ യുദ്ധം ചെയ്യാനായി ജനിച്ചവരാണെന്നും, യുദ്ധത്തില്‍ മരിക്കുന്നത് അഭിമാനമായും, തോല്വിയോ പരാജയമോ പറ്റിയാല്‍ ആത്മഹത്യ ചെയ്യുകയും ആണ്‌ പതിവ് . അതീവ ധൈര്യശാലികളാണ്‌ അധികവും.

സാമുറായികളുടെ ആയുധ പരിശീലനവും മെയ്വഴക്കവും ഒക്കെ കണ്ട് അതിശയപ്പെട്ട് അത് പഠിക്കാന്‍ താല്പ്പര്യപ്പെടുന്നു എങ്കിലും ആദ്യമൊക്കെ എല്ലാവരും അയാളെ സമ്ശയദൃഷ്ട്യാ ആയിരുന്നു വീക്ഷിച്ചിരുന്നു..ക്രമേണ അയാള്ക്ക് അവരില്‍ വിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നു.. തുടര്ന്ന് ആയുധ പരിശീലനത്തിനും അനുമതി കിട്ടുന്നു..

തടവില്‍ കഴിയുന്ന നാഥനോട് ആദ്യമൊക്കെ സാമുറായികള്ക്ക് അതീവ സംശയവും വിരോധവും അകല്ചയും ഒക്കെയായിരുന്നു. അത് ക്രമേണ മാറ്റിയെടുക്കാന്‍ അയാള്‍ പരിശ്രമിച്ചു വിജയിക്കുന്ന ഭാഗം അതീവ ഹൃദ്യവും, നര്‍മ്മത്തോടും എന്നാല്‍ വളരെ ഗൌരവത്തോടും ആവിഷ്കരിച്ചിരിക്കുന്നു..!

വലിയ പരീക്ഷണങ്ങള്ക്ക് വിധേയനാക്കിയശേഷം(ഒരു തരം റാഗ്ഗിമ്ഗ് രീതി) സാമുറായി പടയാളികള്‍ നാഥനെയും അവരിലൊരാളായി പരിഗണിക്കാന്‍ തുടങ്ങുന്നു. വെസ്റ്റേണ്‍ യുദ്ധ മുറകളില്‍ അതി സമര്ദ്ധനായ നാഥന്‍ ഇതിനകം സാമുറായികളുടെ മനോനിയന്ത്രണം പരിശീലിച്ച അവരുടെ വാള്‍പ്പയറ്റിന്റെ ഒളിമുറകള്‍ ഒക്കെയും വശമാക്കുന്നു..


സാമുറായികളുടെ ഒരു വിശേഷദിവസത്തില്‍ എല്ലാം മറന്ന് ആഘൊഷിച്ചുകൊണ്ടിരിക്കുന്ന സാമുറായികളെ ഒരുകൂട്ടം ആള്ക്കാര്‍ ഉപദ്രവിക്കുന്നു. അപ്പോള്‍ നാഥന്‍ അതി വിദഗ്ദമായി എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് കസ്സുമോട്ടൊയെയും സഹോദരിയെയും കുഞ്ഞുങ്ങളേയും ഒക്കെ രക്ഷപ്പെടുത്തുന്നു.
ഇതിനകം നാഥന്‍ - ന്റെ സഹൊദരി (ഥാക്ക) യോട് ഭര്ത്താവിനെ കൊന്നതില്‍ മാപ്പ് പറയുന്നു
അവള്‍ നിങ്ങളുടെ ധര്‍മ്മം നിങ്ങള്‍ ചെയ്തു അദ്ദേഹത്തിന്റെ ധര്‍ അദ്ദേഹവും .. ആരും കുറ്റക്കാരല്ല എന്ന് അംഗീകരിക്കുന്നു.. അവര്‍ തമ്മില്‍ പതിയെ പതിയെ പ്രണയം നാമ്പിടുന്നു..

രാജാവും വെസ്റ്റേണ്‍ പടസേനാനിയും ശംബളം കൊടുക്കാമെന്നു പറഞ്ഞിട്ടും  നാഥന്‍ സാമുറായികളോടൊപ്പം തന്നെ നില്ക്കുന്നു.. നിഷ്ക്കളങ്കനായ രാജകുമാരനെ തെറ്റിധരിപ്പിച്ച്,
വിദേശികളുടെ സഹായത്തോടെ സ്വദേശത്തിന്റെ പാരമ്ബര്യത്തെ ഇല്ലാതാക്കാനും മറ്റും ശ്രമിക്കുന്നമന്ത്രിയോടും മറ്റും  അവജ്ഞ തോന്നുന്നു..

സാമുറായികളോടെ പ്രത്യെക സ്നേഹവും നന്ദിയും ഉണ്ടെങ്കിലുമ്, അപക്വവാനായ രാജകുമാരന്‌ പെട്ടെന്ന് ഒരു തീരുമാനം എടുക്കാനാവുന്നില്ല. കുതന്ത്രനായ മന്ത്രി അതിനകം സൈന്യങ്ങളെ ഒരുക്കി സാമുറായികളെ നശിപ്പിക്കാന്‍ ഒരുങ്ങുന്നു.. നാഥന്‍ സാമുറായികളോടൊപ്പം ചേര്ന്ന് ധീരമായി പൊരുതി മറുപക്ഷത്തിനു അഭിമാനിക്കാനാകാത്ത വിധം ഒരു തിരിച്ചടി നല്കുന്നുണ്ടെങ്കിലും പരിമിതമായ സാമുറായി പടയാളികളെ മെഷീന്‍ ഗണ്‍ കൊണ്ടും മറ്റും
എതിരാളികള്‍ തോല്പ്പിക്കുന്നു

പലവര്ഷങ്ങളായി രാജ്യത്തെയും രാജാവിനെയും രക്ഷിച്ചുകൊണ്ടിരുന്ന സാമുറായികളെ നശിപ്പിച്ചു എന്ന സംതൃപ്തിയോടെ ക്രൂരനായ മന്ത്രി പുഞ്ചിരിക്കുമ്പോള് രാജകുമാരനും ബ്രിട്ടീഷ് സേനാനിക്കുപോലും കണ്ണുനീരായിരുന്നു... നാഥനോടോപ്പം നിന്ന് അവസാനം വരെയും ധീരമായി പൊരുതിയ  അവസാനത്തെ സാമുറായി, കസ്സുമോട്ടൊ, തോല്‍വി സ്വീകരിച്ച് , നാഥന്റെ പിന്തുണയോടെ വീരമൃത്യു മരണം വരിക്കാനായി  സ്വയം കുത്തി മരിക്കുന്നു..(തോല്ക്കുന്നതില്‍ ഭേദം മരണമാണ്‌ അവര്ക്ക് അഭിമാനം..)

ഒടുവില്‍ നാഥന്‍ മാത്രം അവശേഷിക്കുന്നു..

ധീരരും സത്യസന്ധരും നിസ്വാര്ദ്ധരുമായ സാമുറായികളുടെ തോല്‍വിയില്‍ മനംനൊന്ത് നാഥന്‍ തിരിച്ചു പോകാനൊരുങ്ങുന്നതിനിടയില്‍ രാജകുമാരനെ ചെന്നു കണ്ട് സാമുറായിയുടെ വാള്‍ സ്വീകരിക്കാന്‍ അപേക്ഷിക്കുന്നു.. അതുകണ്ട് രാജകുമാരന്റെ കണ്ണു നിറയുന്നു
എങ്ങിനെയായിരുന്നു സാമുറായിയുടെ അന്ത്യം എന്നാരായുന്നു. ദുഖവും ഒപ്പം രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സാമുറായികളുടെ ധീരത പതിയെ തന്നില്‍ പടരുകയും, ആദ്യമായി ഉറച്ച വാക്കുകളോടെ ചതിയനായ മന്ത്രിയെ ജോലിയില്‍ നിന്നും പുറത്താക്കുകയും, അയാളുടെ സമ്പാദ്യമെല്ലാം  യുദ്ധത്തില്‍ മരിച്ച സാമുറായികളുടെ അനാധ കുടുംബത്തിനു വിതരണം ചെയ്യാനും ഉത്തരവിടുന്നു... പിന്നീട് വെസ്റ്റേണ്‍ ഭ്രമത്തിനു അടിമപ്പെടാതെ, പുതിയതും പഴയതും ഒരുമിച്ച് ഒരു പുതിയ ഭരണകൂടം രൂപീകരിച്ച് രാജ്യം ഭരിക്കാന്‍ തയ്യറാകുന്നു..

സാമുറായി പരമ്പരയില്‍ പെട്ടവര്‍ എന്നാല്‍ ഇപ്പോഴും ജപ്പാനില്‍ ഏറ്റവും വലിയ ബഹുമതിയായി കണക്കാക്കപ്പെടുന്നു. വെസ്റ്റേണ്‍ ശക്തിയെ തോല്പ്പിക്കാന്‍ തക്കവണ്ണം കഴിവു തെളിയിച്ച ധീരശാലികള്‍ എന്ന നിലയില്‍ ..

 സാമുറായി കലാപം തീര്ത്ത് രാജാവുമായി ഒരുമിപ്പിക്കാന്‍ കഴിഞ്ഞ ചാരിതാര്ത്ത്യത്തോടെ നാഥന്‍ തിരിച്ച് സാമുറായികളുടെ ഗ്രാമത്തിലേക്ക് തന്നെ പോകുന്നു. അവിടെ അതി മ്മനോഹരമായ പ്രകൃതിയുമായി ഇണങ്ങിച്ചേര്ന്ന് പ്രകൃതിയുമായി ഇണങ്ങിച്ചേര്ന്ന് യുദ്ധം സ്വധര്മ്മമായി കഴിയുന്ന ശുദ്ധരായ ഒരുകൂട്ടം മനുഷ്യരുടെയും . അവിടെ കണ്ട സന്തോഷവും ശാന്തതയും സ്നേഹവും ആയിരുന്നല്ലൊ അയാളെ പുതിയ ഒരു മനുഷ്യനാക്കിയതും..

2 comments:

Echmukutty said...

ലാസ്റ്റ് സമുറായ് ഇന്ത പശുക്കുട്ടിയും പാത്തിരുക്കേന്‍....

ആത്മ said...

:)