Sunday, October 21, 2012

നഷ്ടമാകുന്ന താളുകള്‍...

എന്നെങ്കിലും ഒരിക്കല്‍ ഒരു എഴുത്തുകാരിയാകുമെന്ന് സ്വപ്നം കണ്ടുകൊണ്ടു തന്നെയാണ്‌ ഞാനും  ബ്ളോഗും പ്ളസ്സും ഒക്കെ എഴുതിയതെന്നു വേണമെങ്കില്‍ പറയാം..
അല്ലാതെ സ്വതവേ എഴുതാനുള്ള ആഗ്രഹം കൊണ്ട് എഴുതിയതാണെന്നും വരാം. ബ്ളോഗില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ, ഡയറിയിലോ മറ്റോ എഴുതി നിറച്ചേനെ.
ബ്ളോഗ് ഉണ്ടായത് ഗുണം ചെയ്തോ ദോഷം ചെയ്തോ എന്നും അറിയില്ല..

എഴുതാന്‍ വന്നതെന്തെന്നു വച്ചാല്,
നാലാളു കൂടുന്നിടം - അതും എഴുത്തുകാര്‍- എന്നു കണ്ട് അങ്ങ് ആകൃഷ്ടയായിപ്പോയി പ്ലസ്സും ബസ്സും ഒക്കെ.. പക്ഷെ, ദോഷം എന്തെന്നാല്‍ എനിക്കിതുപോലെ മനസ്സില്‍ വരുന്ന ചിന്തകള്‍ ഒന്നും പകര്ത്താനും അതുവഴി എന്നെ തിരിച്ചറിയാനും ഒക്കെ ഉള്ള അവസരം നഷ്ടമാകുന്നു..
എന്റെ ഏകാന്തതയില്‍ ഒരു കൂട്ടുകാരി എന്ന നിലയിലായിരുന്നു എനിക്ക് എന്റെ ബ്ളോഗ്.. ബ്ളോഗ് ഒന്നും ആരും വായിക്കില്ലായിരിക്കാം.. എല്ലാം മാറിക്കൊണ്ടിരിക്കുന്ന ഈ യുഗത്തില്‍ ശാശ്വതമായി ഒന്നിനും പിടിച്ചു നില്ക്കാനാവില്ല..
എങ്കിലു എനിക്ക് ജീവിച്ചു തീരും വരെ ഞാന്‍ കണ്ട, അനുഭവിച്ച, അനുഭവിക്കുന്ന ജീവിതം പങ്കുവയ്ക്കാന് ഉള്ള ഇടമായി ഞാന്‍ എന്റെ ബ്ളൊഗ് കാണുന്നു..

എഴുതുന്നതെല്ലാം നല്ലതാണെന്നോ, പ്രയോജനൈമുള്ലതാണെന്നോ ഒന്നും വിശ്വാസമില്ല,
എനിക്ക് എന്നെ തിരിച്ചറിയാനായാണ്‌ എഴുതുന്നത്.. മറ്റുള്ളവരുടെ ഇടയില്‍ നഷ്ടപ്പെട്ടുപോകുന്ന എന്റെ ആശകള്, സ്വപ്നങ്ങള്, കഷ്റ്റ നഷ്ടങ്ങള്, സ്വകായ ആനന്ദങ്ങള്‍ ഒക്കെ എനിക്ക് പങ്കുവയ്ക്കാന്‍ ഉള്ള എന്റെ പ്രിയ സുഹൃത്ത്..

ബ്ളോഗില്‍ എഴുതി വരുമ്പോഴാണ്‌ എനിക്ക് ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തെ വിലയിരുത്താനും, കുറവു കുറ്റങ്ങള്‍ തിരിച്ചറിയാനും, ഭേദഗതി ചെയ്യാനും ഒക്കെ കഴിയുന്നതും
അതില്ലാതായപ്പോള്‍ ആള്ക്കൂട്ടത്തില്‍ പെട്ട് എനിക്ക് എന്നെ നഷ്ടമായപോലെ ഒരു തോന്നല്.
പണ്ട് എനിക്ക് ഒരാള്‍ ഒരു ഓമന പേര്‍ നല്കിയിരുന്നു.. 'ആള്ക്കൂട്ടത്തില്‍ തനിയെ' എന്ന്‌..
അതെ! എത്ര ആള്ക്കൂട്ടത്തിലും എനിക്ക് എന്നെ നഷ്ടമാകാതിരിക്കാന്‍ സൂക്ഷിക്കുന്ന ഒരു പ്രകൃതമാണ്‌ എന്റേത്..

എനിക്ക് ഞാന്‍ മാത്രെ കാണൂ എന്ന തിരിച്ചറിവ്‌ ചെറുതിലേ തന്നെ എനിക്കുണ്ടായിരുന്നിരിക്കാം..
ആര്ക്കും എന്നെ ഞാന്‍ വിട്ടുകൊടുത്തിട്ടില്ല.. എന്റെ കയ്യില്‍ ഞാന്‍ സുരക്ഷിതയായിരുന്നു ഇത്രനാളും.. ആ എന്നെയാന്‌ എനിക്ക് ഇപ്പോള്‍ ഈ അജ്ഞാതരായ,രൂപവും ഭാവമില്ലാത്ത എഴുത്തുകാരുടെ എനഷ്ടമാകുന്നത്..
ഞാന്‍ സ്വയമേ ആകൃഷ്ടയായതാണേ..
അതുവഴി എനിക്ക് നഷമാകുന്നത്, എന്റെ ജീവിതത്തിന്റെ താളുകള്‍ ആണ്‌...

'ആരോ വരാനായ് കാത്തുനില്ക്കാറുണ്ട്..' എന്ന ഗാനം ഇത്തരുണത്തില്‍ ഓര്മ്മ വരുന്നു...
പ്രായം പോയതറിയാതെ ഞാന്‍ വഴിക്കണ്ണും നട്ട് അവിടെ ഇരിക്കും വെറുതെ.. ഒരു വഴിയാത്രക്കാരിയായി.. എന്തിനെന്നറിയാതെ...ഇളം തലമുറക്കാരുടെ ആഹ്ളാദ തിമിര്‍പ്പുകള്‍ കണ്ട് എനിക്ക് നഷ്ടമായ ശൂന്യവും വിരസവും ആയിരുന്ന എന്റെ ഇന്നലെകള്‍ പൂരിപ്പിക്കാനാവില്ലല്ലൊ എന്ന നഷ്ടവും ഉള്ളിലൊതുക്കി.. ഇത് എഴുതുമ്പോഴും എന്റെ മനസ്സ് അവിടെ പോയി എന്താണ്‌ സമ്ഭവിക്കുന്നതെന്നറിയാനുള്ല ആകാമ്ഷ..! മനുഷ്യ സഹചമായ എന്തെങ്കിലും ഒരു ആഗ്രഹം ആയിരിക്കാം..
എങ്കിലും തളര്ന്നുപോയപോലെ ബ്ളോഗൂ..
കളിയറിയാത്ത ഒരു കളിക്കളത്തില്‍ പോയി എന്തൊക്കെയോ കാട്ടിക്കൂട്ടി, ജയിച്ചാലും തോറ്റാലും അപഹാസ്യയാകുന്ന പോലെ ഒരു തോന്നല്...‍
ബാക്കി പിന്നെ..

ആര്ക്കും ബ്ളോഗ് വായിക്കാനൊന്നും സമയമില്ലാത്ത കാലത്ത് ഇനിമുതല്‍ എന്റെ ബ്ളോഗെഴുത്തുകള്‍ തികച്ചും എനിക്കുവേണ്ടി മാത്രം...
എനിക്ക് എന്നെ തിരഞ്ഞു പിടിക്കണം
നഷ്ടമായ താളുകള്‍ പൂരിപ്പിക്കണം

9 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ അതു ശരി അപ്പൊ ഞാന്‍ ഇനി വായിക്കാന്‍ വരണ്ടായൊ

വെറുതെ വേണ്ടാതീനമൊന്നും പറയല്ലെ ആള്‍കൂട്ടത്തിലെ ഒറ്റയാാളേ

:)

വല്യമ്മായി said...

അറിയാതെ ഞാനും വായിച്ചു പ്രശ്നാവോ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ അല്ല പ്രശ്നമാകുമൊ? :) ഹേയ്‌ നമ്മുടെ ആത്മയല്ലെ

ദിയ കണ്ണന്‍ said...

njanum vayichu athemchi... :)

ആത്മ said...

ഇപ്പം വരും, വായിക്കും എന്നും കരുതി കണ്ണിലെണ്ണയും ഒഴിച്ച് ഇരിക്കുമ്പോള്‍ ആരേം കാണില്ല.
എന്നാപ്പിന്നെ ആരും വേണ്ട..എനിക്ക് ഞാന്‍ മാത്രം എന്നും കരുതി ഇരിക്കുമ്പോള്‍ എവിടെനിന്നോ എന്നപോലെ പ്രത്യക്ഷപ്പെടും..!

അതിന്റെ ശിക്ഷയാണു വന്നപ്പോള്‍ ആത്മയെ കാണാന്‍ പറ്റാതിരുന്നത്...

എന്തായാലും വന്നു കണ്ടതില്‍ വളരെ വളരെ സന്തോഷം..
രഹ്നയെ പ്ളസ്സില്‍ വച്ച് കാണാറുണ്ട്..:)
ദിയക്കുട്ടിയെ കുറേ നാളായി കണ്ടിട്ട്...!!

Diya Kannan said...

athmechi..
kure naalayi vallatha thirakkilayi poyi..
ente blogil poyi nokkiyal thirukkenthayirunnu ennu manassilavum.. :)

ആത്മ said...

കണ്ടു..!!:)

നല്ല സുന്ദരി വാവ...!

ഞാന്‍ ഇന്ന് ഇതുപോലെ ഒരു കുഞ്ഞു വാവയെ കണ്ടിട്ടാണു വരുന്നത്..

വിശേഷം ആത്മേച്ചിയെ അറിയിച്ചതില്‍ വളരെ സന്തോഷം ട്ടൊ,

ഇനി കുറേ നാള്‍ മാലാഖമാരുടെ രാജ്യത്തല്ലെ..!അവരുടെ നിഷ്ക്കളങ്ക ലോകത്തില്..!
എന്തൊരു ശാന്തിയാണവിടെ..!
കുട്ടികള് .. പ്രത്യേകിച്ചും ആദ്യത്തെ കുഞ്ഞ് തരുന്ന സന്തോഷം ഈ ലോകത്തില്‍ ഒന്നിനും പകരം വയ്ക്കാനാവില്ല.. അല്ലെ,

My Hearty Congratulations...!

ആത്മ said...

ഹെറിറ്റേജ് സാറിനെ പറ്റി പ്രത്യേകം എഴുതാന്‍ വിട്ടുപോയി.. ക്ഷമിക്കുമല്ലൊ,

'മനസ്സ്'ഇല്‍ ചേര്‍ന്നു..
നന്നായി നോക്കാനൊന്നും സമയം കിട്ടിയില്ല..
സാവകാശം വരാം...

നന്ദി..!

Echmukutty said...

ഞാന്‍ വൈകിയാലും വരുമല്ലോ....