Wednesday, October 10, 2012

പാഠം ഒന്ന്.. ക്യൂ പാലിക്കുക..

ഇന്ന് ഒരു പാഠം കൂടി പഠിച്ച്,
നമ്മള്‍ക്ക് വേണമെങ്കില്‍ എന്തുമാകാം.. ആരുമാകാം..!!

ക്യൂ തെറ്റിച്ച്, അവസാനം ചെന്നു നിന്ന് ഡ്രീം ചെയ്ത് ചെയ്ത് ചെയ്ത്,ഒടുവില്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ തിരിച്ചു പോകാം.. കാഷ്യറുമായി ചങ്ങാത്തം സ്ഥാപിച്ച് പരസ്പരം സന്തോഷിപ്പിക്കാം.. കുറച്ചുകൂടി മെചുര്‍ ആയി, അവരുടെ തെറ്റുകള്‍ റൂഡ്നസ്സ് അവഗണിച്ചിട്ട് പോസിറ്റീവ് ആയി ചിന്തിച്ച്, അവരെ നമുക്കെങ്ങിനെ പ്രയോജനപ്പെടുത്താം എന്ന് പഠിക്കാം.. അലസമായ ഈ ഷോപ്പിങ്ങ് ട്രിപ്പികള്‍ എന്തൊക്കെ പാഠങ്ങള്‍ ആണ്‍ നമ്മെ പഠിപ്പിക്കുന്നത്!

'ഉറക്കം തൂങ്ങി തൂങ്ങി ക്യൂ നിയ്ക്കലിന്റെ' അവസാനം എപ്പോഴോ തിരിച്ചറിയുന്നു, 'എന്തേ പതിവു പരിചയക്കാരി ചീനത്തി മൈന്റ് ചെയ്യുന്നില്ല!',
തനിക്കു ശേഷം വരുന്നവരെയും സെര്‍വ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു..!
ഇനി ഞാന്‍ വല്ല അദൃശ്യ ജീവിയോ മറ്റോ ആണോ!
മകള്‍ക്കുവേണ്ടിയായിരുന്നു ക്യൂ നിന്നത്..
ഉച്ച ഉറക്കം തഴുകി തളര്‍ത്തുന്ന മിഴികളുമായി, ഞാന്‍ ചുറ്റും നോക്കുന്നുണ്ടെങ്കിലും അത് തലചായ്ക്കാന്‍ ഒരിടത്തിനുവേണ്ടിയുള്ള ദാഹമാണെന്ന ആരും അറിയുന്നില്ലല്ലൊ! (ഇതിനിടയിലാണു ഞാന്‍ അവാറ്ഡ് വിന്നിങ്ങ് പറ്റങ്ങളൊക്കെ പ്ളസ്സിലേക്ക് ഡയറക്റ്റ് ചെയ്തിരുന്നത്..ഹും)

ഈ മാന്യ യുവതിക്ക് എന്നെ വലിയ കാര്യമായിരുന്നു. കുശലാന്വേക്ഷണമൊക്കെ നടത്തുമായിരുന്നു..പിന്നീട് ഒരാഴച്ച കഴിഞ്ഞ് ഒരിക്കല്‍ ചെല്ലുമ്പോള്, അപ്രതീക്ഷിതമെന്നോണം അവര് വല്ലാതെ മൂഡൌട്ട് ആയി കണ്ടു. ഇനി വല്ല പാസ്സൊ മറ്റോ ആവുമോ?!
അതിത്രയും ബാധിക്കുമോ സ്ത്രീകളെ! അതാവില്ല, അവരുടെ ഭര്‍ത്താവിനു വല്ല അവിഹിത ബന്ധവും ഉണ്ടായിക്കാണും.. അതുമല്ലെങ്കില്‍ മക്കള്‍ പ്രതീക്ഷയ്ക്ക് വിപരീതമായി വല്ലതും പ്രവര്ത്തിച്ചുകാണും.. എന്നാലും ഇത്രയും പ്ളസന്റ് ആയ ഒരു യുവതി പെട്ടെന്ന് ഇങ്ങനെ ഗ്ലൂമിയാകാന്‍ കാരണമെന്തെ!

ഇപ്പോള്‍ അവര്‍ ചിരിക്കകൂടിയില്ല. ഒരിക്കല്‍ കയര്‍ത്ത് എന്തോ പറയുകയും ചെയ്തു
അതെനിക്ക് വല്ലാത്ത വിഷമവും ആയി താലോലിച്ചിട്ട് തല്ലുന്നപോലെ..!
ഈയ്യിടെ ഒരിക്കല്‍ അവര്‍ തന്നെ  പറഞ്ഞു, 'ആന്റി,
(എന്നെക്കാട്ടിലും ഒരല്പ്പം മൂത്ത്താവനെ തരമുള്ളൂ എന്നാലും ചീനര്‍ ആന്റി എന്നാണു എല്ലാവരെയും സ്നേഹിക്കുന്നത്.. അപ്പുപ്പന്മാരൊക്കെ ഇരുന്ന ആന്റിവിളിക്കും!)
അതുപോട്ട്..,
ഈയ്യിടെ ഒരിക്കല്‍ അവര്‍ പറഞ്ഞു,
എനിക്ക് ചെവി തീരെ കേള്ക്കാന്‍ പറ്റുന്നില്ല.'
അപ്പോള്‍ അതായിരുന്നു കാര്യം!
ഓഹ്! സാരമില്ല.
അതിനാണോ വിഷമിക്കുന്നത്, ചെവിയല്ല, കണ്ണുകാണാന്‍ വയ്യെങ്കിലും നിങ്ങളെ ഞാന്‍ ഇഷ്ടപ്പെട്ടോളാം..' എന്ന് മനസ്സില്‍ പറഞ്ഞ് സഹതാപപൂര്‍വ്വം ഒന്നു പുഞ്ചിരിക്കേം ചെയ്തതായിരുന്നു..
(ഇംഗ്ളീഷ് എനിക്കും അവര്ക്കും തമ്മില്‍ ഒരു കോമണ്‍ അറിവില്ലാത്തതിനാല്‍ കൂടുതല്‍ കമ്മൂണിക്കേഷന്‍ പറ്റില്ല)

അങ്ങിനെ ഉള്ള എന്റെ സ്വന്തം ഷോപ്പ് ഓണര്‍ ആണ്‌ ഇന്ന് എന്നെ കണ്ടില്ലെന്നും പറഞ്ഞ് മറ്റുള്ളവരെ സെര്‍വ് ചെയ്യുന്നത്. ഞാനിനി ഉറങ്ങി സ്വപ്നം കാണുകയാണൊ!
ഞാന്‍ തിരിഞ്ഞുനോക്കി, ഇപ്പോള്‍ വന്ന ഒരാള്‍ക്കാണ്‌ അവര്‍ ആഹാരം എടുക്കുന്നത്..!
ഹും! എനിക്കൊന്നും തോന്നിയില്ല, ഞാന്‍ അതേ ഉറക്കമൂടില്‍ ഒഴുകി ഒഴുകി, പതിയെ ഇങ്ങ് പോന്നു..
അവര്‍ എന്നെ കണ്ടില്ലെങ്കില്‍ ഞാന്‍ അവരെയും അവരുടെ കടയെയും മകള്‍ക്ക് വാങ്ങാനിരുന്ന ആഹാരത്തെയും ഒന്നും തന്നെ കണ്ടില്ല..ഹും..!

നേരെ പോയി പോപ്പുലറില്‍ ചെന്ന് പ്രിന്റര്‍ ഇങ്ക് വാങ്ങി.. അവള്‍ കുറച്ചുകൂടി വ്ദ്യാഭ്യാസമുള്ള ചീന പെണ്കുട്ടിയാണ്..‌
അവള്‍ ചിരിച്ചുകൊണ്ട്, 'ദാ കുറച്ചുകൂടി വലുതും ഉണ്ട് ..!, ഞാനും ചിരിച്ചു..'ഒരേ വിലയല്ലല്ലൊ, വലുതിനു വിലയും കൂടുതലല്ലെ..!'
താഴത്തെ കാന്റീന്‍കാരി ചീനത്തീ..(പാവം.. എനിക്ക് ദേഷ്യം ഒന്നും ഇല്ല)
കണ്ടോ എനിക്ക് മര്യാദയും സ്നേഹവും ഒക്കെ കിട്ടിയത്..!

വീണ്ടും അടുത്ത ചീനക്കടയില്‍ സി.ഡി തിരിച്ചുകൊടുക്കാന്..
ഒരുദിവസം വൈകി.
മൂന്നു ഡോളര്‍ ഫൈന്! പിന്നല്ല!
'ഞാന്‍ നിങ്ങളുടെ റെഗുലര്‍ കസ്റ്റമര്‍ ആകാന്‍ പോവുകയാണു മിസ്സ്. തടിച്ച ചീനത്തീ.. എനിക്ക് കിഴിവു തന്നിരുന്നെങ്കില്‍ ഞാന്‍ ഒരുപാട് ഒരു പാട് സി. ഡി കള്‍ എടുത്ത്, നിങ്ങളെ അങ്ങ് റിച്ച്
ആക്കിയേനെ' എന്ന് മനസ്സില്‍ പറഞ്ഞു..

ഉള്ളില്‍ ഉറക്കം ക്ഷീണം (ഓഫ്ഫീസ്സില്‍ നിന്ന് ജോലിയും തീര്ത്ത് തിരിച്ച് പോകുന്ന വഴിയാണേ ഇപ്പോള്‍ എന്റെ ഷോപ്പിങ് വായിനോട്ടങ്ങള്)..
ഞാന്‍ സി. ഡികള്‍ക്കിടയില്‍ നിന്നു.. അരമണിക്കൂറോളം.. ഞാന്‍ ഉറങ്ങുകയായിരുന്നോ ഉണര്ന്നിരിക്കുകയായിരുന്നോ എന്നെനിക്കും അറിയില്ല!
സി.ഡി. എടുക്കാതെ കടയില്‍ നിന്നിറങ്ങാന്‍ മടിക്കുന്ന കാലുകള് ഒടുവില്‍ ഞാന്‍ മന്ദം മന്ദം ഫൈനടിക്കാരി ചീനത്തിയുടെ അടുത്ത് ചെന്നു,
'കാന്‍ യു കെല്പ് മെ റ്റു.. ഫൈന്ഡ് ഒരു നല്ല രണ്ടുമൂന്ന് ചൈനീസ് മൂവീസ്..?! ജാക്കി ചാനോ, ഹിസ്റ്റോറിക്കലോ, ഹ്യൂമറോ, റൊമാന്റിക്കൊ ആവാമ്.. വളരെ പോപ്പുലര്‍ ആയത്..'

അവള്ക്ക് ഫൈന്‍ കിട്ടിയല്ലൊ, ഇനിയിപ്പൊ എന്ത്..
അവള്‍ വന്നു മൂന്നു നാലെണ്ണം ഒപ്പിച്ച് തന്നു..
അതുമായി ഞാന്‍ തിരിച്ചെത്തി..

എനിക്കിനി ശരിക്കും ശരിക്കും ജ്ഞാനം കൈവന്നോ!
മാനാപമാനങ്ങള്‍ ഒന്നും എന്നെ സ്പര്‍ശ്ശിക്കുന്നേ ഇല്ല..!!


ഇപ്പോള്‍ ആകപ്പാടെ ഒരുന്മേഷം..
അടുക്കളയില്‍ ഇരുന്ന് ഈ വിധം എഴുതാന്‍ പറ്റിയിട്ട് ഒരുപാട് നാളായി..

2 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ :) ഇതെപ്പൊ പോസ്റ്റി കണ്ടില്ലായിരുന്നു സോറി

സി ഡി വേണമെങ്കില്‍ ഞാന്‍ അയച്ചു തരാം ഫൈന്‍ അടയ്ക്കുന്ന ഡോളര്‍ ഇങ്ങോട്ടയച്ചു തന്നാല്‍ മതി :)

Echmukutty said...

അപ്പോ ഇങ്ങനേം ഫൈനടിക്കും.....