Friday, September 21, 2012

സ്നേഹം

ഈയ്യിടെയായി എനിക്കെന്നെ തന്നെ തീരെ ഇഷ്ടമല്ലാതായി വരുന്നു
പാവം, ശുദ്ധ, എന്നൊക്കെ ആളുകള്‍ പറയുമ്പോള്‍
ഉള്ളില്‍ ഇരുന്ന് എന്റെ മനസ്സാക്ഷി എന്നെ പുശ്ചിക്കും..
ശരിക്കും നീ ഇത് അര്ഹിക്കുന്നുണ്ടോ?!
കപടതയല്ലെ ഉള്ളില്‍ മുഴുവന്?!
അവരെയൊക്കെ വഞ്ചിച്ച്,ഇഷ്ടമാണെന്ന് ഭാവിക്കുമെങ്കിലും
നിനക്ക് നിന്നോടു മാതമല്ലെ ഉള്ളൂ സ്നേഹം..?!

അതെ, ഞാന്‍ സ്നേഹങ്ങളിലൊന്നും വിശ്വസിക്കാതായിട്ട്
കുറെ വര്ഷങ്ങളായി..
ജീവിതം എന്നെ പഠിപ്പിച്ചത് അതാണ്‌..
എനിക്ക് ചിലരെ ഇഷ്ടമാണ്‌.. ആരാധന ഉണ്ട്..
പക്ഷെ, അതും സ്നേഹവും രണ്ടല്ലെ?,
ഒരു മനുഷ്യനും മറ്റൊരു മനുഷ്യനെ ആത്മാര്ദ്ധമായി സ്നേഹിക്കാനാവില്ല എന്നു ഞാനങ്ങ്‍ കണ്ടുപിഠിച്ചുപോയി!

കുറച്ചുനാള്‍ മുന്പ് വരെ വിരഹവും പൊസ്സസ്സീവ് നസ്സും ആയിരുന്നു
സ്നേഹത്തിലെ മറികടക്കാനാവാത്ത രണ്ടു വികാരങ്ങള്
എനിക്കാരെയെങ്കിലും ഇഷ്ടമാനെങ്കില്‍ ,
അവര്‍ പിരിഞ്ഞുപോകുന്നത് സഹിക്കാനാവില്ലായിരുന്നു..
പിന്നെ മറ്റൊന്ന്, അവര്‍ മറ്റാരെയെങ്കിലും ഇഷ്ടപ്പെടുന്നു
എന്ന തിരിച്ചറിവ് എന്നെ തളര്ത്തും..
തളര്ത്തുക മാത്രമല്ല ഒരു പൈശാചിക ഭാവം കൈവരും എനിക്ക്..

ഇതു രണ്ടും തന്നെ, പ്രത്യേകിച്ച് രണ്ടാമത്തെത് ,
എനിക്ക് തീരെ  ഇഷ്ടമില്ലാത്ത ഒരു വികാരം ആണ്.
എന്നെ തന്നെ വെറുത്തുപോകുന്ന ഒരു തരം തരം താഴ്ന്ന വികാരം.
എന്റെ മാതാപിതാക്കളോടു പോലും ഇപ്പോഴും പരിഭവം ഉണ്ട്
കൂടുതല്‍ സ്നേഹവം ​കാട്ടിയത് സഹോദരനോടായിരുന്നില്ലെ എന്ന്...
ഇതില്‍ നിന്നൊക്കെ രക്ഷപ്പെടാനായിട്ട് എന്റെ ഹൃദയം ഒരു
പരുക്കന്‍ പുറം ചട്ട തീര്ത്തിട്ടുണ്ട്,
സ്നേഹത്തിന്റെ മുന്നില്‍ തുറക്കാന്‍ കൂട്ടാക്കാത്ത ഒരു വാതിലുമ്
അതിന്റെ താക്കോല്‍ എങോ കളഞ്ഞും പോയി..!

അങ്ങിനെ ഉള്ള എനിക്ക് ആരെയെങ്കിലും പൂര്ണ്ണമായി സ്നേഹിക്കാനാവുമോ?
ഞാനെന്തിന്‌ ഈ പൂര്ണ്ണത പ്രതീക്ഷിക്കുന്നു എന്നെനിക്കറിയില്ല!
ഒരാള്‍ നമ്മളെ മാത്രം സ്നേഹിച്ചുകൊണ്ടിരിക്കാന്‍ പറ്റുമോ?!
അവര്ക്ക് വേറേ ബന്ധങ്ങളും കാണില്ലെ,
ഇതൊക്കെ ഭയന്ന ഇപ്പോള്‍ ഞാന്‍ തന്നെ അങ്ങ് തീരുമാനിച്ചു,
എനിക്ക് ആരെയും സ്നേഹിക്കാനറിയില്ല
തീര്ന്നല്ലൊ പ്രശ്നം..

പക്ഷെ, ഞാന്‍ വഞ്ചിക്കുന്നുണ്ട് ഇപ്പോഴും
കാരണം ആര്ക്കും അറിയില്ലല്ലൊ എനിക്ക് സ്നേഹിക്കാനറിയില്ല എന്ന്!
വിരഹത്തെയും പരിത്വജനത്തെയും ആണ്‌ ഞാന്‍
ഭയക്കുന്നതെന്നുമ്!
അവര്‍ എന്നെ സ്നേഹിക്കുന്നത് കാണുമ്പോള്‍
ഉള്ളില്‍ ഒരു കുറ്റബോധം ഉണരുന്നു..
എനിക്ക് സ്നേഹിക്കാനാവില്ല
ഒരു പരിധി കഴിയുമ്പോള്‍ എന്റെ മനസ്സാക്ഷി
സ്നേഹത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങും..
ഒടുവില്‍ സ്നേഹം തോറ്റ് പിന്‍വാങ്ങും
അതിനു മുന്പ് ഞാന്‍ വിരഹവും അസൂയയും ബാധിക്കാത്ത എന്നെ
തിരിച്ചെടുത്തു കഴിഞ്ഞിരിക്കും
സാഡിസ്റ്റുകള്‍ ആണ്‌ ഞാനും എന്റെ ഹൃദയവും
അതോ കോഴയാണോ?!

*
പക്ഷെ, ഈ പരുക്കന്‍ പുറം ചട്ട അഴിച്ചുമാറ്റിയാല്‍,
എനിക്ക് ദയവായി ഒരു പുഞ്ചിരി സമ്മാനിച്ചവരെപ്പോലും
എന്റെ മനസ്സിലെ സ്നേഹ സിംഹാസനത്തില്‍ ഇരുത്തി
ആദരിച്ചു പൂജിക്കുന്നത് കാണാം..
ആര്‍ക്കും വേണ്ടാത്തപോലെ പരിത്വജിക്കപ്പെടുന്ന എന്റെ സ്നേഹം,
ഒടുവില്‍ തിരിച്ചെത്തി വിലപിക്കുന്നതും ഈ ഉള്ളറകളിലാണ്‍..
*
വേണ്ട, സ്നേഹത്തെപ്പറ്റി നമുക്ക് സംസാരിക്കണ്ട
സ്നേഹം ചപലമാണ്‌ സ്വാര്ദ്ധമാണ്‌
അത് മനുഷ്യന്റെ ഏറ്റവും അധമ വികാരമാണ്‌
നമുക്ക് നല്ലവരാകാം...

(വിവര്‍ത്തനം - ഒരു നോവലില്‍ നിന്നും)

3 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശെടാ വായിച്ചു തുടങ്ങിയപ്പൊ വിചാരിച്ചു ഇപ്പോഴെങ്കിലും ആത്മയ്ക്കു വിവരം വച്ചല്ലൊ എന്ന്
അവസാനം വിവര്‍ത്തനം എന്നു കണ്ടപ്പോള്‍ !!! കളഞ്ഞു എല്ലാം കളഞ്ഞു

ആത്മ said...

ശരിക്കും വിവരം വച്ചുകൊണ്ടിരിക്കുകയാണ്‌ സര്‍...
ഒരല്പം കൂടി കഴിയുമ്പോള്‍ ശരിയാവും...:)

Echmukutty said...

ആത്മയ്ക്ക് നല്ല വിവരമുണ്ട്.
ഈ എഴുതി വെച്ചതൊക്കെ ശരിയുമാണ്, പിന്നെ ചില മനുഷ്യരെ സംബന്ധിച്ച് ചിലപ്പോഴൊക്കെ തെറ്റുമാണ്.