Thursday, September 27, 2012

ദുര്‍ലഭമായ വസ്തു...

ചിലര്ക്ക് അത് മേശപ്പുറത്ത് വലിയ സ്ക്റീനില്‍ ആയിരിക്കും
(അമേരിക്കയിലും ജപ്പാന്ലും ആഫ്രിക്കയിലും ഒക്കെയുള്ള വലിയ വലിയ ഉദ്യോഗസ്ഥന്മാരുടെ)
ചിലര്ക്ക് മടിയില്‍ ലാപ് ടോപ്പിലൂടെ
ചിലര്ക്ക് ഐഫോണ്‍, ചിലര്ക്ക് ബ്ളാക്ക്ബെറി,പിന്നെ ഗാലക്സി
എന്നുവേണ്ട ഈ ലോകത്ത് കിട്ടുന്ന എല്ലാ ലേറ്റസ്റ്റ് സംവിധാനത്തിലൂടെയും (ബസ്സിലിരുന്നും കാറിലിരുന്നു, വഴി നടക്കുമ്പോഴും ഒക്കെ)അവര്‍
വരും..
ഉറ്റു നോക്കും..
ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ,
അംഗീകരിക്കുന്നുണ്ടോ, സ്നേഹിക്കുന്നുണ്ടോ എന്നറിയാന്!!
അപ്പോള്‍ ലച്ചം ലച്ചം കാശുകൊടുത്തിട്ടും ദുര്‍ലഭമായ വസ്തു എന്താണ്‌ ഈ ലോകത്തില്?!
സ്നേഹം..അംഗീകാരം..
ലോകം പോയ പോക്കേ..! എന്തൊരു പുരോഗമനം!

എന്താ അല്ലെ!!

നാട്ടില്‍ ഗ്രാമങ്ങളിലൊക്കെ പോയി ചേക്കാറാം എന്നു കരുതിയാല്‍ അവിടെ അമ്മമാരൊക്കെ ഇപ്പം മക്കളെ കമ്പ്യൂട്ടര്‍ പഠിപ്പിച്ച് അമേരിക്കേലും റഷ്യേലും ഒക്കെ അയക്കുന്ന സ്വപ്നം കണ്ടാണു ജീവിക്കുന്നത് തന്നെ
മുറ്റത്ത് ഓടിക്കളിക്കുന്ന ചെക്കനോട് പറയും,
'പോയി കമ്ബ്യൂട്ടറു പഠിയെടാ'
അവന്‍ പോയി കമ്യൂട്ടറിനകത്തൂടെ കാറോടിച്ചും ഫുട്ട്ബാള്‍ കളിച്ചും ചാറ്റ് ചെയ്തും സായൂജ്യമടയും
തുടരും...

1 comment:

Echmukutty said...

സാഹിത്യം പഠിച്ച നേരത്ത് കമ്പ്യൂട്ടറ് പഠിച്ചിരുന്നെങ്കില്‍.......ഇത് പറയാത്ത ഒരാളുമില്ല ആത്മേ.......ഇങ്ങനെ പിച്ചയായി കഴിയേണ്ടി വരുമായിരുന്നോന്ന് എന്‍റെ മുഖത്ത് നോക്കി പൂരിപ്പിക്കാറില്ല എന്നു മാത്രം...