Sunday, August 5, 2012

ഭഗവത് ഗീതയും ഇളമൊഴിയും പിന്നെ കുറെ ജനലുകളും...

ഇന്ന് ഞാന്‍ ഒരു രഹസ്യം പറഞ്ഞുതരാം കേട്ടോ ബ്ളോഗൂ!
നമുക്ക് ഇന്റര്നെറ്റ് ലോകത്തുനിന്നും എത്ര അകന്നു നില്ക്കണം എത്ര അടുത്തു നില്ക്കണം എന്നു ഒരു നിയന്ത്രണം വേണമെന്നു തോന്നുമ്പോള്‍ ഈ വിധം ചെയ്യുക..
ഒരു നിശ്ചിത അകലം പാലിക്കണമെങ്കില്‍ ഏറ്റവും നല്ലത് മൊബൈല്‍ ആണ്‍.
കുറച്ചുകൂടി അടുക്കണമെങ്കില്‍ ഐപാഡ് എടുക്കാം.
ഇനിയും കുറച്ചുകൂടി ഇന്‍വോള്വ്ഡ് ആവണമെങ്കില്‍ ലാപ്ടോപ്പ് ആവാം..
അപ്പോള്‍ കുറച്ചുകൂടി നന്നായി എഴുതാം വായിക്കാം..
അതല്ല, ഗമ്ബ്ലീറ്റ് മുഴുകണമെങ്കില്, എനിക്കു തോന്നുന്നത് വലിയ കമ്പ്യൂട്ടര്‍ തന്നെയാണ്‌ നന്നെന്ന്..
അതിലൂടെ നോക്കുമ്പോള്‍ നമ്മള്‍ മൊബൈലില്‍ കണ്ട കൊച്ചു ലോകം ഒക്കെ വളരെ വിസ്തൃതമായും കുറച്ചുകൂടി റിയലിസ്റ്റിക് ആയും തോന്നും.

ഇത്രയും എഴുതിയതെന്തെന്നു വച്ചാല്, ഞാന്‍ ലാപ്ടോപ്പിലൂടെ വളരെ ആകൃഷ്ടയായി പ്ളസ്സില്‍ പോയി വല്ല കമന്റും ഒക്കെ ഇട്ടിട്ട് ഓടി പോയി നിശ്ചിത അകലം പാലിക്കുന്നത് മോബൈലില്‍ ചെന്നാണ്‌. അവിടെ ചെന്ന് ചെറിയ വാതായനത്തിലൂടെ നോക്കുമ്പോള്‍ ഒരാശ്വാസം..
നമ്മുടെ തെറ്റുകളൊക്കെ ചെറുതായി തോന്നും..

അപ്പൊള്‍ പറഞ്ഞു വന്നത്..
അന്ന് വസ്ത്രധാരണത്തെപ്പറ്റിയും സ്ത്രീ പുരുഷ സമത്വത്തെപ്പറ്റിയും ഘോരഘോരം വാദിച്ചത് അധികവും ഈ ചെറിയ വാതില്‍ പഴുതിലൂടെയാണ്‌.. എന്നിട്ടും അല്പം സീരിയസ്സ് ആയിപ്പോയി..
വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലൊ.. ആ, പോട്ട്.. അല്ലെ ബ്ളോഗൂ..

ഞാന്‍ ഈയ്യിടെ ഭഗവത് ഗീതയില്‍ വളരെ ആകൃഷ്ടയായി നടക്കുകയാണ്‌ ബ്ളൊഗൂ..
ഞാന്‍ ഭഗവത് ഗീത സംസ്കൃതവും അതിന്റെ മലയാള വിവര്ത്തനവും വളരെ നാളുകളായി അവിടെയും ഇവിടെയും ഒക്കെ വായിക്കുന്നുണ്ടായിരുന്നു എന്നിട്ടും ആകപ്പാടെ ഒരു എത്തും പിടിയുമില്ലാത്ത മട്ടായിരുന്നു..  അപ്പോഴാണ്‌ ഈ ബുക്ക് കിട്ടിയത്..


എന്റെ സ്വന്തം ഭാഷ മലയാളം ആണ്‌. ഇംഗ്ളീഷ് മലയാളത്തിന്റെ അത്ര സുപരിചിതവും അല്ല, എങ്കിലും.. എങ്കിലും.. ഇംഗ്ളീഷിലൂടെ ഇത് വായിച്ചപ്പോള്‍ ഗമ്ബ്ലീറ്റ് അങ്ങ് മനസ്സിലായി..! എന്റെ അവബോധമനസ്സ് ഗ്രാസ്പ് ചെയ്യുന്നത് ഇംഗ്ളീഷ് ലാങ്വേജ് ആണെന്നു തോന്നുന്നു. മലയാളത്തില്‍ ഞാന്‍ വായിച്ചിട്ടുള്ള പുസ്തകങ്ങള്‍ ഒന്നും മനസ്സില്‍ തങ്ങി നിക്കുന്നില്ല..
അല്ലറ ചില്ലറ ബ്ളോഗ് വായനയല്ലാതെ.. എന്നാല്‍ ഇംഗ്ളീഷില്‍ എന്തു വായിച്ചാലും അങ്ങ് ഹൃദിഷ്ടമാവുകയും ചെയ്യും.. ഓരൊ തലൈ വിധികളെ..! ഒരുപക്ഷെ എന്റെ മക്കളും അയലപക്കക്കാരും ഞാന്‍ ഇപ്പോള്‍ ജീവിക്കുന്ന സ്ഥലത്തുള്ള മുക്കാല്‍ പേരും ഇംഗ്ളീഷിലൂടെ ആശയവിനിമയം ചെയ്യുന്നത് കൊണ്ട് എന്റെ തലച്ചോറില്‍ അറിയാതെ ആ ഭാക്ഷ അങ്ങ് ഒന്നാം ഭാഷയായി സ്വീകരിച്ചിരിക്കാം..

അത് പോട്ട്,
ഞാന്‍ ഭഗവത് ഗീതയെപ്പറ്റിയല്ല്യോ പറഞ്ഞു വരുന്നത്,
അതില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്,  'വിശ്വാസം ഇല്ലാത്തവരോട് ഇതേ പറ്റി പറയരുത്' എന്ന്..
അതുകൊണ്ട് ഇനിയുള്ള ഭാഗം വേണമെന്നുള്ളവര്‍ വായിച്ചാല്‍ മതി..
ഈ ബുക്ക് അനേകം പ്രാവശ്യം വായിച്ച് ഹൃദിഷ്ഠമാക്കാനുള്ളതാണെന്നും, അതുകൊണ്ട് ജീവിതത്തില്‍ സാരമായ ഗുണങ്ങളുണ്ടാകും എന്നും ഒരു വിളിച്ചം എന്നിക്ക് കിട്ടിയിരിക്കുന്നു ബ്ളോഗൂ
ഇതു മാത്രം വായിച്ചാല്‍ മതി മനോബലത്തിലും ആത്മശാന്തിക്കും ഒക്കെ..!
പിന്നെ ലൌകീക സുഖം സന്തോഷം ഒക്കെ വേണമെന്നു തോന്നുമ്പോള്‍ അല്പാപ്പം പോയി മുഴുകീട്ട് ഓടി തിരിച്ച് വന്ന് ഈ ബുക്കിനേം കെട്ടിപ്പിടിച്ച് അങ്ങ് അന്ത്യ നിദ്ര ചെയ്യാമെന്ന ഒരു പ്രത്യാശ..
അതു മതിയല്ല്‌ ജീവിക്കാന്, അല്ലെ ബ്ളോഗൂ?
ആരു ചതിച്ചാലും ആരു സ്നെഹിച്ചില്ലേലും നമുക്ക് നമ്മുടെ ആത്മാവുണ്ടെന്ന ചിന്ത..
അതുണ്ടെങ്കില്‍ പിന്നെ ഒന്നും വേണ്ടല്ല്..നമ്മെ സ്നേഹിക്കുന്നവരും വെറുക്കുന്ന്വരും നാമും ഒക്കെ ഒറേ ചൈതന്യത്തിന്റെ അംശങ്ങളാണെന്ന തിരിച്ചറിവ് മതിയല്ലൊ ബ്ളോഗൂ.. നമുക്ക് സമാധാനിക്കാന്..

ഈ ഇളമൊഴിക്ക് ഒരു രസകരമായ സ്ലോനസ്സ് ഒരു ആണ്‌ ബ്ളൊഗ്ഗൂ! എനിക്കതങ്ങ് ക്ഷ ഇഷ്ടായി.. എങ്ങിനെയെന്നു വച്ചാല്‍ ഞാന്‍ എഴുതി അങ്ങ് പോകും.. മംഗ്ളീഷില്
അപ്പുറത്ത് മലയാളം വരുന്നത് ഒരു രണ്ട് മിനിട്ട് ഗാപ്പില്! അപ്പോള്‍ ഞാന്‍ മനസ്സില്‍ തൊന്നിയതൊക്കെ ടൈപ്പ് ചെയ്ത് കഴിയുമ്പോള്‍ അപ്പുറത്ത് അജ്ഞാതനായ ആരോ ഒരാള്‍ എന്റെ ചിന്തകള്‍ മലയാളത്തില്‍ പകര്‍ത്തുന്നത് കണ്ട് സായൂജ്യമടയാം...!

ഇന്ന് മതിയാക്കുന്നു ബ്ളോഗൂ..
സസ്നേഹം ആത്മ

4 comments:

കുഞ്ഞൂസ് (Kunjuss) said...

കൊള്ളാം ആത്മാ, ഞാന്‍ ആ പുസ്തകം വായിച്ചിട്ടില്ല.... ഇനി ഒന്നു പുസ്തകക്കടയിലോ വായനശാലയിലോ തപ്പി നോക്കട്ടെ...

ആത്മ said...

ചുമ്മാ ... അത് ഭഗവത് ഗീതയുടെ പരിഭാഷയഅണെന്നറിയാതെ , 'ഒരിംഗ്ലീഷുകാരന്‍ മനസ്സിലാക്കിയ ഭഗവത് ഗീതാ തത്വങ്ങള്‍ ' എന്നപോലെ വായിച്ച് ആസ്വദിച്ചു.. (ഇഗ്ലീഷുകാരൊക്കെ വല്ലതും പറയുമ്പോള്‍ ഒരു മതിപ്പാണല്ലൊ)
ഏകദേശം തീരാറായപ്പൊള്‍ ഒരു സംശയം! ഓടിപ്പോയി മലയാളം ഭഗവത് ഗീത എടുത്ത് ഒത്തുനോക്കിയപ്പൊള്‍
രോമാഞ്ചപ്പെട്ടുപോയി.. ഞാന്‍ ഇത്രയും നന്നായി ഗീത മനസ്സിലാക്കിയല്ലൊ എന്ന സന്തോഷം..:)
ആ ഇംഗ്ലീഷുകാരന്റെ ശൈലിയുടെ വശ്യത കൂടിയാകും...

നന്ദി കുഞ്ഞൂസ്.. വന്നതിനും,
അഭിപ്രായം എഴുതിയതിനും ഒക്കെ...

Echmukutty said...

ഞാന്‍ വായിച്ചിട്ടില്ല.....ഗീത വേറെ പല വ്യഖ്യാനങ്ങളും മറ്റും വായിച്ചിട്ടുണ്ട്..

ആത്മ said...

ഈ ബുക്ക് ശരിക്കുള്ള ഗീത വായനയിലേക്ക് എന്നെ ആകര്ഷിപ്പിച്ചു എന്നേ ഉള്ളൂ..:)