Friday, August 17, 2012

ചാക്രികം! ചാക്രികം!

കുഞ്ഞുങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ! അവര്‍ പലപ്പോഴും നമ്മെക്കാള്‍ പക്വത കാട്ടും പലപ്പോഴും..
കര്‍മ്മപഥത്തില്‍ അവര്‍ നമ്മെക്കാളും മുന്നിലാണ്‍..

കാരണം ഒരുപക്ഷെ, അവർ നമ്മെക്കാൾ ഒരു ജന്മം മുൻപിൽ ആയിരിക്കാം.. നാം ഈ ജന്മത്തിൽ ആർജ്ജിക്കുന്ന അ​‍ീവു അവർ കഴിഞ്ഞ ജന്മത്തിലേ നേടി കഴിഞ്ഞിരിക്കണം.. അവർ മുന്നേ പോകുന്നവരായിക്കൂടെ..?!

മൂപ്പിളമ എന്നൊക്കെ നാം കരുതുന്നതൊക്കെ വെറും ചാക്രികം! ചാക്രികം!

അതുപോലെ,

ഈശരവാദിയും നിരീശ്വരവാദിയും ഒടുവില്‍ ചെന്നെത്തുന്നതും ഒരേ പോയിന്റില്‍ ! ഒന്നുമില്ലായ്മയിൽ, ശൂന്യത, ബിഗ് ബാങ്ങ്.. സംഭവാമി യുഗേ യുഗേ..!

നിസ്സംഗതയോടെ കർമ്മം ചെയ്താൽ ശാന്തി കിട്ടു മെന്നും, ഫ ലം പ്രതീക്ഷിച്ച് ചെയ്യുന്ന കർമ്മങ്ങൾ ഒടുവിൽ ദുഃഖം ഉണ്ടാക്കും എന്നു ഈശരവാദി ആത്മീയത്തിലൂടെ സമാധാനപരമായി പ്രകൃതിയുടെ തിരിച്ചടികളെ നേരിടാൻ പാകപ്പെടുത്തുമ്പോൾ;
നിരീശ്വരവാദികൾ, സുഖവും ദുഃഖവും ഒക്കെ എപ്പോഴും കൂടെയുണ്ടെന്നു കരുതി എന്തും സഹിക്കാൻ തയാ​‍ായി, സുഖങ്ങളിൽ മുഴുകുന്നു, ദുഖം വരുമ്പോൾ നേരിടുന്നു...
രണ്ടും ഒന്നു തന്നെ..

ഒന്ന്, തിരിച്ചറിവോടെ; മറ്റേത്, അറിയാതെയും ..കർമ്മം ചെയ്യുന്നു.. ഇത്രയേ ഉള്ളൂ.. (അ​‍റിവുള്ള, ജ്ഞാനമുള്ള നിരീശ്വരവാദി യുടെ കാര്യമാണേ ഞാൻ ഉദ്ദേശിക്കുന്നത്.. -അതിനെ ജ്ഞാനയോഗം എന്നും പയാം-അ​‍ീവില്ലാത്തവർക്ക് ആത്മീയം തന്നെയാണ്‌ നന്ന്.. ശരിയായ പാതയിലൂടെ നടത്തും,,)

ഇതൊന്നും അല്ലാതെ, 'അദൃശ്യമായ ഒരു നേര്‍ വര'യുണ്ട്..
സത്യത്തിന്റേതായ..
അതും ഈശ്വരവാദികള്ക്കും നിരീശ്വരവാദികള്ക്കും ഒരുപോലെ അനുഭവപ്പെടും..
നമ്മുടെ ശരികളും നല്ല ചിന്ത്കളും സാക്രിഫൈസുകളും ഒക്കെ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത് 'വെളിച്ചത്തിന്റേതായ ഈ നേര്‍ വഴി'യിലേക്കാണ്
ഈശ്വരവാദികള്, ഇത് ഈശ്വരന്‍ അറിഞ്ഞുകൊണ്ട് അരുളുന്നതാണെന്നും
നിരീശ്വരവാദികള്‍ തന്റെ ശ്രമത്തിന്റെ ഫലം തനിക്കു കിട്ടി എന്നും പറഞ്ഞും സംതൃപ്തിപ്പെടുന്നു..
രണ്ടായാലും നന്മയുടെ ഫലം സന്തോഷവും സമാധാനവും തന്നെയാകുന്നു.
തിന്മയുടെ (അന്യരെ ദ്രോഹിക്കല്..) ഫലം, ദുഃഖവും ദുരിതവും ആയിരിക്കയും ചെയ്യും..

4 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ ഞാന്‍ കമന്റാഞ്ഞിട്ടും അങ്ങനെ തന്നെ അല്ലെ
ആത്മേ ദാ ഞാന്‍ ഒരു ലിങ്കു അയക്കാം അവിടെ ചേരൂ മനസ്‌ എന്ന ഗ്രൂപ്‌

ആത്മ said...

'മനസ്സ്' ഇല്‍ പോയി നോക്കാന്‍ ഇതുവരെ പറ്റിയില്ല.. നാട്ടില്‍ പോയി വന്നു..
പഴയപോലെ യായി വരുന്നേ ഉള്ളൂ..
നോര്‍മല്‍ ആകുമ്പോള്‍ പോയി നോക്കാം...:)
നന്ദി...

Echmukutty said...

തന്നെ , പറഞ്ഞത് മുഴുവന്‍ ഉള്ളത് തന്നെ...സമ്മതിച്ചു

ആത്മ said...

ഏച്ചുമു സമയം കിട്ടുമ്പോള്‍ എല്ലാം കൂടി ഒരുമിച്ച് വായിച്ചേച്ച് പോവും അല്ലെ?!
നന്ദി...:)