Sunday, July 22, 2012

വളരെ ലോ ആയ ഒരു അബദ്ധം

ഒരു വലിയ അബദ്ധവും പറ്റിയിട്ടാണ്‌ എന്റെ ഈ വരവ് ബ്ളോഗൂ..
നീ ഉണ്ടെന്നതു തന്നെ വലിയ ഒരാശ്വാസം. വലിയ അല്ല, ഒരേ ഒരു ആശ്വാസം.
അവിടെ കുറച്ച് ഹൈ ആയി ചിന്തിക്കുന്ന വനിതകളുടെ ഇടയ്ക്ക് ചെന്നു പെട്ടുപോയി.. ചെന്നു പെട്ടതല്ല, ആരാധന മൂത്ത്, മനപൂര്‍വ്വം ചെന്ന്  തല വച്ചുകൊടുക്കുകയായിരുന്നു..

'ഒരു അച്ഛന്റെയോ ഭര്ത്താവിന്റേയോ മകന്റേയോ സംരക്ഷണയുണ്ടെങ്കിലേ ഒരു സ്ത്രീയ്ക്ക് മാന്യമായി സമൂഹത്തില്‍ ജാവിക്കാന്‍ പറ്റൂ' എന്ന എന്റെ ആശയം ആണ്‌ അവരെ പ്രകോപിപ്പിച്ചത്.. ഞാന്‍ വളരെ ലോ ആയി ചിന്തിക്കുന്നവളെന്ന് മുദ്രകുത്തി ഇങ്ങ് തിരിച്ചു വിട്ട്..

നമ്മള്‍ കണ്ടിട്ടുക് കേട്ടിട്ടും ഒക്കെയുള്ള ലോകത്തിനെപ്പറ്റിയല്ലെ നമുക്കറിയൂ..
അതുകൊണ്ട് എനിക്കറിയാവുന്നതിനെ പറ്റി ഞാന്‍ എഴുതി..
അത്രയേ ഞാന്‍ ചെയ്തുള്ളൂ ബ്ളോഗൂ..!

അപ്പോള്‍ ഞാന്‍ പറഞ്ഞുവന്നത്,
എന്റെ അമ്മ ഗവഃ ഉദ്യോഗസ്ഥയായിരുന്നു.. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി എങ്കിലും എനിക്ക് തോന്നിയിട്ടുള്ളത് അച്ഛനും,കുടുംബവും അമ്മയുടെ പരിശ്രമങ്ങളെയെല്ലാം വിദഗ്ധമായി അപഹരിക്കുകയായിരുന്നു എന്നതാണ്!
ഞാന്‍ വലിയ കൊംബത്തെ കുടുംബം എന്നും പരഞ്ഞ് ചെന്നു കയറിയതൊ, അതിലും അപകടം പിടിച്ചയിടം. സ്ത്രീയുടെ സ്വാതന്ത്യം കുടുംബത്തിനു ആപത്തു വരുത്തും എന്നു ഭീതിയുള്ള ഒരു കുടുംബത്തില്..ഇവള്‍ ഇത്രയൊക്കെ വളര്‍ന്നത് മതി..
ഇനി അടങ്ങിയൊതുങ്ങി ജീവിക്ക്..

ഇന്നലെ എന്നെ കാണാന്‍ ഒരു ആന്റി വന്നിരുന്നു..
ഇവിടെ എന്റെ തന്നെ ഒരു ബന്ധുവിന്റെ വീട്ടിലെ വിസിറ്റര്‍ ആയി താമസിക്കുകയാണ്‌.
ആ ബന്ധുക്കള്‍ വളരെ  മോഡേണ്‍ ആള്‍ക്കാരാണ്‌.. എന്നുവച്ചാല്,  ഇംഗ്ളീഷായി മാതൃ ഭാക്ഷ, ബന്ധുക്കളൊക്കെ അമേരിക്കക്കാരും ചീനരും ഒക്കെയാണ്‌.. വേഷം ഹൈ ആയിട്ട് ചിന്തിക്കുന്നവരുടെ വേഷം..

അങ്ങിനെ,  ഈ ആന്റി വന്നു. ആന്റിയുടെ രണ്ടു മക്കള്‍ ഡോക്റ്റേര്സ്, ഒരാള്‍ വക്കീല്.. ആന്റി വലിയ സ്ഥിതിയില്‍ ആണ്‌. വന്നപ്പോള്‍ എന്റെ വീട് അലങ്കോലവും, മക്കളുടെ അരികില്‍, അവരോടൊപ്പം കോളേജ് പ്രോജക്റ്റ്കളുമായി കുടുങ്ങിക്കിടക്കുന്ന ഞാനും.
ഞാന്‍ ഒരു സിമ്പിള്‍ നൈറ്റിയാണ്‌ ഇട്ടിരുന്നത്.എനിക്ക് ഒരു കുറച്ചില്‍ അനുഭവപ്പെട്ടു. വിളിക്കാതെ പെട്ടെന്ന് വന്നതുകൊണ്ട് ആകെ അംബരപ്പ്.. മക്കളോട് നല്ല വേഷം ഇട്ട് ബോഡി ഒക്കെ നന്നായി കവര്‍ ചെയ്യാന്‍ പറഞ്ഞു.(നാട്ടിലുള്ളവര്‍ എന്തു മേഡേണിറ്റിയേയും ആരാധനയോടെ നോക്കുന്നവരാണെങ്കിലും ഒരു ഭയം)

ആന്റി എന്റെ അരികില്‍ വന്ന് ഞങ്ങള്‍ ഒരുമിച്ച് ഒരു ഫോണെ നംബര്‍ തപ്പുന്നതിനിടയില്‍ എന്നെ ചേര്ന്ന് നിന്നു..
പണ്ടത്തെ ഓര്മ്മയാണ്‌..!
അച്ഛനും അമ്മയും ഞാന്‍ കൈക്കുഞ്ഞായിരുന്നപ്പോള്‍ അവരുടെ വീട്ടില്‍ കുറെ നാള്‍ താമസിച്ചിട്ടുണ്ട്.. എന്നെ എടുത്തുകൊണ്ട് നടന്നിട്ടുണ്ടെന്നുമ്, ഞാന്‍ അവര്‍ക്ക് മകളെപ്പോലെയാണെന്നും ഒക്കെ പറഞ്ഞപ്പോള്‍ ഇവിടത്തെ ഏര്‍ലി ഇന്ഹാബിറ്റന്സ് വിശ്വസിക്കാനാകാതെ കണ്ണല്‍പ്പം ഒന്ന് തുറന്നടച്ചു..

ഇതുപോലെ, മകളെപ്പോലെയൊക്കെ കരുതിയ ഒരുപാട് നല്ല മനുഷ്യര്‍ ഉണ്ടായിരുന്നു ലോകത്ത. എന്നിട്ടും..രക്ഷപ്പെട്ട് വരുന്നു..ഇനി അല്പം കൂടി.. മക്കളിലൂടെ എനിക്ക് നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരിച്ചു പിടിക്കാമെന്ന വ്യാമോഹമായിരിക്കുമോ?
മനസ്സില്‍ തോന്നിയതൊക്കെ ഉള്ളിലടക്കി.

അച്ഛനും അമ്മയും അവിടെ താമസിച്ചിരുന്നപ്പോല്‍ രാത്രി എല്ലാവരും കൂടി ഒരുമിച്ചിരുന്ന് വളരെ നേരം ചീട്ട് കളിക്കുകയൊക്കെ ചെയ്യുമായിരുന്നു എന്നൊക്കെ ആ ആന്റി ഓര്മ്മകള്‍ അയവിറക്കി..
ഞാന്‍ മരവിച്ച മനസ്സോടെ കേട്ടു നിന്നു..

ഇന്ന് ഇത്രെം എഴുതി ചുരുക്കുന്നു ബ്ളോഗൂ..
ബാക്കി നാളെ..
--

8 comments:

സന്തോഷ്‌ കോറോത്ത് said...

:))))))))))

ആത്മ said...

ഹും!
നിങ്ങളൊക്കെ എതിര്‍ പാര്‍ട്ടിക്കാരല്ലെ...

കലികാലം കലികാലം.. ആണുങ്ങള്‍ക്കു പോലും വേണ്ട
ആണുങ്ങളെ...:(

സന്തോഷ്‌ കോറോത്ത് said...

ഹ ഹ ഹ :)) എന്നാലും ആത്മേച്ചി പിടിച്ചു നിന്ന് :)

ആത്മ said...

ആകെ നനഞ്ഞാല്‍ കുളിച്ച് കയറണമെന്നല്ലെ?:)
അതായിരിക്കും...

bijoy said...

ആകെ പ്രാന്തായി (depressed) ഗൂഗിളില്‍ എന്തൊക്കെയോ സെര്‍ച്ച്‌ ചെയ്തു കൊണ്ടിരിക്കായിരുന്നു ഞാന്‍. വെറുതെ 'ഒക്കെ മതിയായി' എന്ന് സെര്‍ച്ച്‌ ചെയ്യാന്‍ കൊടുത്തു. അപ്പൊ കിട്ടിയ ആദ്യത്തെ റിസള്‍ട്ട്‌ ആണ് ആത്മയുടെ ബ്ലോഗ്‌. :) ഇവിടെ വന്നു പോസ്റ്റുകളൊക്കെ വായിക്കുമ്പോള്‍ മനസ്സ് കുറേശ്ശെ തെളിയുന്നു... എവിടെയൊക്കെയോ ഒരുപാട് സമാന വികാരങ്ങള്‍... വളരെ നന്ദി ആത്മ, ഹൃദയത്തില്‍ നിന്ന്... :)

ആത്മ said...

'ഒക്കെ മതിയായി' എന്നൊരു ചിന്തയില്‍ നിന്നും വെളിച്ചത്തിലേക്കുള്ള ഒരു പ്രയാണമാണ്‍ പലപ്പോഴും
എന്റെ ഈ ബ്ലോഗെഴുത്ത്...:)
നല്ല അനുഭവങ്ങളും ചീത്ത അനുഭവങ്ങളും ഒക്കെയുണ്ടാവും...
പ്രയോജനപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം തോന്നുന്നു...
നന്ദി
സമയം കിട്ടുമ്പോള്‍ വന്ന് വായിക്കൂ...

Echmukutty said...

ഒരു സങ്കടം...എന്താവോ....എന്‍റെ അമ്മയെ ഓര്‍മ്മിച്ചിട്ടാവും.....ഇപ്പോ രാത്രിയായി, നാളെ ഫോണ്‍ ചെയ്യണം അമ്മയ്ക്ക്.....

ആത്മ said...

അമ്മയെ വിളിച്ചൊ? :)