Tuesday, July 17, 2012

കൈമോശം വന്ന സ്വപ്നം... ചെറുകഥ...

ആകപ്പാടെ ഒരു മ്ളാനമായ പ്രകൃതി..
മഴ വന്നുപോയി.. ഒരു കൊള്ളാത്ത മഴ
പ്രകൃതി ആവശ്യത്തിനു തണുത്തുമില്ല, നനഞ്ഞുമില്ല,
ആകപ്പാടെ ഒരു കോമാളിയായി വൃത്തികെട്ട്, രാവിന്‍ കരിമ്പടവും പുതച്ച് മൌനിയായി കിടക്കുന്ന പോലെ (ഹൊ! എന്തൊരു സാഹിത്യം!)
എങ്കിപ്പിന്നെ ഒരു കഥയെഴുതി നോക്കാം..

അവള്‍ തലേന്ന് മോഹന്ലാലിനെ സ്വപ്നം കണ്ട കഥയോര്ത്തു..
സ്വപ്നം വളരെ ക്ളിയര്‍ ആയിട്ട് ഇപ്പോഴും ഓര്മ്മയില്!!!!
മോഹന്ലാല്‍ തന്റെ എതിര്‍ വീട്ടില്‍ താമസമാക്കിയിരിക്കയാണ്!‌
തനിക്ക് മോഹന്ലാലിന്റെ വീട്ടില്‍ ആള്ക്കാര്‍ വരുന്നതും സല്ലപിക്കുന്നതും ഒക്കെ കാണാം..

അവളുടെ വീട്ടിലും എന്തോ ആഘോഷങ്ങള്‍ ഒക്കെ നടക്കുന്നുണ്ട്
ഒരു 'ബോംബെ' സിനിമയിലെപ്പോലെ ഒരു പ്രതീതി..
ഒരു പാര്ട്ടി മൂഡ്!

അതിനിടയില്‍ അവള്‍ മോഹന്ലാലിനെ ശ്രദ്ധിക്കുന്നത് മോഹന്ലാല്‍ കാണുന്നു.. പ്രിയദര്ശനോടോ മറ്റോ ഒക്കെ സീരിയസ്സ് ആയി സമ്സാരിക്കുന്നതിനിടയില്‍ മോഹന്ലാല്‍ അവളെ കണ്ണിമയ്ക്കാതെ നോക്കുന്നുണ്ട്..
അവള്ക്കതൊരു അല്ഭുതമാകുന്നു!
യ്യൊ! മോഹന്ലാലിന്റെ ശ്രദ്ധയില്‍ പെടാനുള്ള സൌന്ദര്യം ഒക്കെ തനിക്കുണ്ടോ?!
പതിവിനു വിപരീതമായി താന്‍ നല്ല ഒരുങ്ങിയിട്ടുണ്ട്.. അപ്പോള്‍ സുന്ദരിയായിരിക്കണം...
മോഹന്ലാല്‍ നോക്കുമ്പോള്‍ കണ്ടില്ലെന്നു നടിക്കണോ, കണ്‍വെട്ടത്തുന്നു മറയണോ (തന്റെ യൂഷ്വല്‍ പ്രകൃതം.. അല്ലെങ്കില്‍ വേണ്ട ഓവര്‍ ഏജ് ഒക്കെയായില്ലെ ഇനിയിപ്പൊ നൊക്കിയില്ലേലായിരിക്കും നഷ്ടം
നോക്കിക്കളയാം..)
അങ്ങിനെ അവളും നോക്കി..
അത് മോഹന്ലാലിനു സന്തോഷം നല്കി.

അടുത്ത പടിയായി മോഹന്ലാല്‍ ഒരു വലിയ പ്രസന്റ് ഉം ആയി വരുന്നു.. നിറയെ വിലപിടിപ്പുള്ള പഴങ്ങളായിരുന്നു.. സ്റ്റ്രോബറിയോ, അതുപോലുള്ള മറ്റെന്തൊക്കെയോ പഴവര്ഗ്ഗങ്ങള്..
അത് വാങ്ങാനായി കൈനീട്ടുമ്പോള്‍ അവള്‍ മോഹന്ലാലിനെ മുഖം ശ്രദ്ധിക്കുന്നു..!
താടിയും മുഖവും ഒക്കെ അതുപോലുള്ള 30, 35 വയസ്സുള്ള ഒരു യുവാവായിരുന്നു അത്! മോഹന്ലാലല്ല!!
അവള്‍ നിരാശയോടെ പ്രസന്റ് വാങ്ങാതെ പിന്തിരിയുന്നു..
മുഖത്ത് വിഷാദം പടരുന്ന യുവാവ്‌..

ഇത് ഒരു സ്വപന കഥ

4 comments:

Manoraj said...

ഹ..ഹ.. ആത്മയുടെ കഥ വായിക്കുവാന്‍ ഉള്ള ഒരു ആത്മവേഗത്തില്‍ വന്നതാണ്. കഥ എന്ന് പറയുവാന്‍ തോന്നിയില്ല. പക്ഷെ എഴുത്ത് നന്നായിട്ടുണ്ട്. ഒരല്പം തേച്ച് മിനുക്കിയിരുന്നെങ്കില്‍ , അല്പം കൂടെ സീരിയസ്സ് അപ്രോച്ച് ആ വിഷയത്തോട് കാട്ടിയിരുന്നെങ്കില്‍ നല്ല ഒരു കഥയാക്കി ഡവലപ്പ് ചെയ്യാമായിരുന്നു എന്ന് തോന്നി. വിമര്‍ശനമല്ല കേട്ടോ.. :)

ആത്മ said...

നന്ദി...
നിരാശപ്പെടുത്താത്ത കഥയെഴുതാന്‍ ശ്രമിക്കാം... :)

Echmukutty said...

അതെ, നല്ലൊരു കഥയാക്കാമായിരുന്നു....ആത്മയ്ക്ക് നല്ല കഥകള്‍ എഴുതുവാന്‍ കഴിയും.....

ആത്മ said...

'ആത്മയ്ക്ക് നല്ല കഥകള്‍ എഴുതുവാന്‍ കഴിയും.....'

കഴിയുമായിരിക്കും അല്ലെ,
ശ്രമിച്ചു നോക്കണം..
നന്ദി...

കഥയെഴുതാന്‍ തക്ക അനുഭവങ്ങള്‍ ഒന്നും ഇല്ല ലച്ചുമൂ.. വളരെ ചെറിയ ഒരു ലോകം ആയിരുന്നു എന്റെത്...:(