Sunday, July 15, 2012

ഞങ്ങള്‍ ഇവിടെ സന്തുഷ്ടരാണ്‌..!!!

രാത്രി കിടന്നുറങ്ങിയത് വളരെ മനസ്സമാധാനത്തോടെ ആയിരുന്നു..
ആരോടൊക്കെയോ സംസാരിച്ച, പരിചയപ്പെട്ട ഒരു സംതൃപ്തി.
അല്പ്പം ഓവര്‍ ആയോ?!

നാളെ ഓണം പ്രോഗ്രാം ഉണ്ട്..
ഉച്ചയ്ക്ക് പോയി ഊണെങ്കിലും കഴിച്ചിട്ട് വരണം..
സാരിയുടുക്കണോ ചുരീദാര്‍ ഇടണോ..!
മക്കള്‍ രണ്ടുപേരും ബിസിയാണ്‌ സ്കൂള്‍ പ്രോജക്റ്റ് ഉം ആയി
അവരുടെ അടുത്ത് ഇരിക്കയും വേണം
എങ്കിലും ഒന്ന് പോയി തല കാണിച്ചില്ലെങ്കില്..

രാവിലെ സൂര്യന്‍ ഉദിച്ചു..
നടത്തിപ്പുകാര്‍ ഒക്കെ ഉടുത്തൊരുങ്ങി പോയി.
പണ്ടത്തെപ്പോലെ ഒരു ഉല്സാഹമൊന്നും ഇല്ല.. ആരോഗ്യ പ്രശ്നം!
ആത്മ പതിവുപോലെ ദിനചര്യകളൊക്കെ നടത്തി.
മക്കള്ക്ക് ആഹാരം കൊടുത്തു..
അവരോട്
'മക്കളേ നമുക്ക് ഉച്ചയ്ക്ക് ഒന്നു പോയി കഴിച്ചിട്ട് വരാം
രണ്ടുപേരുടേയും മുഖം വാടുന്നു.
എങ്കി വേണ്ട ഞാന്‍ തനിച്ചു പൊയ്ക്കോളാം

ഡയലിങ്ങ് ബിന്ധൂസ് നമ്പര്
മകന്‍ എടുക്കുന്നു..
അമ്മ നേരത്തെ പൊയി!(നോ പ്രീ പ്ലാനിങ്ങ്!..
ഇന്നലെ വൈകിട്ടും റിഹെര്‍സല്‍ സമയത്ത് കണ്ടതായിരുന്നു..(അവള്‍ ഭര്‍ത്താവിന്റെ പാട്ട് കേള്‍ക്കാനും, ഞാന്‍ മകാളുടെ വര്‍ക്ക്ഷീറ്റ് കോപ്പി എടുക്കാനും പോകുന്നതിനിടയ്ക്ക്)
ഭര്‍ത്താവ്: അല്ലാ ഇതാര്‍ നമ്മുടെ സ്റ്റുഡന്റ്! പാട്ടു ക്ലാസ്സില്‍ വരില്ലേ?!
ഭാര്യ: ഗ്രൂപ്പ് സോങ് റിഹേര്‍സലിനു വരില്ലേ?
നോം: സമയം കിട്ടുന്നില്ല
ഭാര്യ: അതൊക്കെ കിട്ടും, അടുത്താഴ്ച വരില്ലേ?
നോം: വരാന്‍ നോക്കാം അല്ലെ?!
അതെ വരണം..)

അടുത്ത ഫ്റണ്ടിനെ വിളിച്ചു:
ഇല്ല ഞാന്‍ പോണില്ല ഏട്ടന്‍ പോയ്റ്ക്കും.. പിന്നെ കുശലാന്വേക്ഷണമായി.. അപ്പോള്‍ അടുത്ത ആഴ്ച നമുക്ക് കൂടാം.. ശരി

ഇനി?
ഹലൊ ഹസ്ബന്ഡേ ഞാന്‍ വരണോ? ആരുടെ കൂടെ വരാന്?
നീ തനിച്ച് ഇങ്ങ് വന്നാല്‍ മതി..
ഞാനിവിടെ എന്റ്രന്സില്‍ ഉണ്ട്, കൂട്ടിക്കൊണ്ട് പോകാം
ധൈരയവതിയായ ആത്മ ഉടുത്തൊരുങ്ങാന്‍ പ്ളാനിടുന്നു..
അപ്പോള്‍ ഒരു ദയനീയ സബ്ദം!
അമ്മേ! അമ്മയ്ക്ക് ശരിക്കും പോകണമെന്നുണ്ടോ?!
'എയ്! എനിക്ക് പോകണമെന്നൊന്നും ഇല്ല.. പിന്നെ പൊയില്ലെങ്കില്..
ചെന്നില്ലെങ്കില്‍ അച്ഛന്‍ വഴക്ക് പറയുമൊ?!
ചോദിച്ചു നോക്കാം..
'മി. ആത്മേ, മകള്ക്ക് ഞാന്‍ ഇവിടെ നിന്നാല്‍ കൊള്ളാമെന്നുണ്ട്..
ഞാന്‍ വന്നില്ലെങ്കിലും കുഴപ്പമില്ലേ?'
'നോ പ്രോബ്ളം..
നിനക്ക് വരണമെങ്കില്‍ വരാം..
വരണില്ലെങ്കില്‍ വരാതിരിക്കാം.. എല്ലാം നിന്നുടെ ഇഷ്ടം..'
ഹായ്!! എന്തൊരാശ്വാസം!
'എങ്കി പിന്നെ ഞാന്‍ വരുന്നില്ല.'

എയറ്ക്കോണില്‍ മക്കളുടെ പ്രോജകറ്റ് വര്ക്കുകള്ക്കിടയില്‍ ഈ ലാപ്ടോപ്പുമായി ആത്മ ഇരിക്കുന്നു...!!
ഇതാണ്‌ എന്റെ ലോകം..
അവര്ക്കു വേണ്ടെങ്കില്‍ പിന്നെ എനിക്കെന്തിനു?!
ഞങ്ങള്‍ ഇവിടെ സന്തുഷ്ടരാണ്‌..!!!

ഇപ്പോൾ വിളിച്ചു ചോദിക്കുന്നു,
നീ വരുന്നോ ഇന്നാണ്‌ മിഷനിലെ പ്രവാസി വാരികയുടെ ഉല്ക്കാടനം..
എനിക്ക് ദേഷ്യം വരാതിരുന്നില്ല.. (അതെങ്ങിനെ?! ടെസ്റ്റിനു പ്രിപ്പയർ ചെയ്യുന്ന മക്കളേം
കളഞ്ഞിട്ട് ഞാനും കൂടി വരട്ടേ?! അല്ലാ പിന്നെ!!!) പിന്നെ കണ്ട്രോൾ ചെയ്തു.. മലയാളം നാലക്ഷരം നന്നായി കൂട്ടി എഴുതാന​‍ീയാത്ത ബന്ധുക്കളെയും കൊണ്ടാണ്‌ എന്നെ അവഗണിച്ച് മുന്നേറുന്നത്.. ഓർക്കണം!!

ഒന്നുകിൽ ഞാനൊരു ഭയങ്കര വിഡ്ഢിയാണ്‌ അല്ലെങ്കിൽ ഒരു ഭയങ്കര ക്ഷമാശീല

2 comments:

മാണിക്യം said...

"പെണ്ണിന്‍റെ സഹനം ആരും ദൌര്‍ബല്യമായി കാണരുത്"

ആത്മ said...

:)

thanks...