Friday, July 6, 2012

അടുക്കള വിശേഷം...

കുറേ ദിവസമായി ബ്ളോഗെഴുതിയിട്ട്,
പറയാന്‍ കാര്യങ്ങളില്ലാത്തതുകൊണ്ടല്ല ബ്ളോഗൂ..
സമയം തീരെ കിട്ടാത്തതാണു കാരണം..

ഓരോരോ സംഭവങ്ങള്‍‍ അങ്ങ് വികസിച്ചോണ്ടിരിക്കുവാണ്..!‌
അന്തം വിട്ട് നോക്കി നില്ക്കാനല്ലാതെ ഒന്നും പറ്റണില്ല..
82 വയസ്സായ വലിയമ്മയും കൂട്ടരും താലപ്പൊലിയും എടുത്ത് പാട്ടും പാടാന്‍ പോകുന്നു പോലും!!
പിന്നെ, വളരെ ആക്റ്റീവ് ആയി ഒരു നിമിഷം പോലും അടങ്ങിയിരിക്കാനാവാത്ത ഒരാള്ക്ക് ഹെര്‍ണിയ വന്നുപിടിച്ചു..!
അടക്കിയിരുത്താന്‍ എല്ലാരും കൂടി പാടുപെടലോട് പെടല്.. ഞാനും കൂടി..
ജോലി ചെയ്യിപ്പിക്കാന്‍ പാടുപെടുന്ന കണ്ടിട്ടുണ്ട്.. ചെയ്യാതിരിപ്പിക്കാനും വളരെ പ്രയാസമാണെന്നു കണ്ടു..!

പിന്നെ,
ഇപ്പോള്‍ അടുക്കളേല്‍ തന്നെ..
മകന്‍‍ അടുത്തിരുന്ന് അടുത്ത ക്ളാസ്സിലേയ്ക്കുള്ളവ പ്രിപ്പയര്‍ ചെയ്യുന്നു..
അവന്‌ ശരിക്കും ഇഷ്ടമല്ലത്രെ ഈ കോര്സ്!! ഇടയ്ക്കിടയ്ക്ക് ഒരു തളര്ച.. ഒരു ഭയം..
'സാരമില്ല മോനേ ഇഷ്ടമല്ലെങ്കില്‍ ഈ കോര്സ് കമ്പ്ലീറ്റ് ചെയ്തിട്ട് വേറെ എന്തെങ്കിലും പഠിക്കാന്‍ പോകാം..'

അതുപറ്റില്ലല്ല്‌!
ആത്മവിശ്വാസം ഉണ്ടാക്കണ്ടേ!!

'ദാ നോക്ക്!
നമ്മള്ക്ക് ശരി എന്നു തൊന്നുന്നത് നമ്മള്‍ ചെയ്യാന്‍ നോക്കണം..
ആരെയും അനുകരിക്കാന്‍ നോക്കരുത്..
വലിയമ്മ ദാ താലപ്പൊലീം പാട്ടും പാടാന്‍ പോകുന്നു.. എനിക്കു തോന്നുന്നേ ഇല്ല..അനിയത്തിമാരൊക്കെ ഓരോന്നിനു പ്രിപ്പയര്‍ ചെയ്യുകയാവും. പക്ഷെ,
ഞാന്‍ അതില്‍ നിന്നും തല്ക്കാലം മാറി നില്ക്കാന്‍ ഇഷ്ടപ്പെടുന്നു..
എന്നു വച്ച്  ഞാന്‍ മോശമാണെന്ന് എനിക്ക് തോന്നുന്നില്ല.
പണ്ട് 'മോനേ' എന്നു വിളിക്കുന്നത് പരിഹാസം, ഒക്കത്തെടുത്തു നടന്നാല്‍ പരിഹാസം, നാലുക്കൊപ്പം എക്സര്സൈസ്സ് എന്നൊക്കെ പറഞ്ഞ് കൂട്ടം കൂടി നുണപറയാനും മറ്റും ചേര്ന്നില്ലെങ്കില്‍ കുറ്റം..


ഒടുവില്‍ ഗത്യന്തരമില്ലാതെ ഞാന്‍ എല്ലാം അവഗണിക്കാന്‍ പഠിച്ചു..!!

എനിക്കൊരു ശരിയുണ്ട്..

എന്റെ ശരി ഞാന്‍ കണ്ടെത്തിയത് പ്രകൃതിയില്‍ നിന്നായിരുന്നു..
ആദ്യം നാട്ടില്‍ നിന്നും വരുമ്പോള്, ഞാന്‍ വേരുകളാല്‍ ചുറ്റപ്പെട്ട് ശ്വാസം മുട്ടുന്ന ഒരു ജീവിയായിരുന്നു..
നാട്ടിലെ വേരുകള്‍ വരിഞ്ഞുമുറുക്കുന്ന അസ്വസ്ഥത..
ഇവിടത്തെ വേരുകള്‍ പുറംതള്ളുന്നതിന്റെയും, പരിഹസിക്കുന്നതിന്റേയും അപഹര്‍ഷത..
എന്റെ വിദ്യാഭ്യാസത്തിനു വിലയില്ല, സംസ്ക്കാരത്തിനു വിലയില്ല, പാരമ്പര്യത്തിനു വിലയില്ലാ..
നാട്ടില്‍ ഞാന്‍ ഒരു മന്ത്രിയെ കുത്തി കൊലപ്പെടുത്തിയെന്നു പറഞ്ഞാലും ആരും വിശ്വസിക്കില്ല.. അയ്യോ പാവം..!!
ഇവിടെ ഒരു കൊതൂനെ കൊന്നാലും കൊലപാതകിയാവും!
നാട്ടില്‍ ഒരു നൈറ്റി ധരിച്ചു വീട്ടില്‍ നിന്നാലും മോഡേണ്‍ ലുക്ക്!
ഇവിടെ ഒരു പാന്റും ഷര്ട്ടുമിട്ടാലും കണ്ട്രി ലൂക്ക് വരും!!
നാട്ടില്‍ കമാന്നൊരു ഇംഗ്ളീഷ് പറയാതെ ഇരുന്നാലും ഇംഗ്ളീഷ് എജ്യൂക്കേറ്റഡ്!
ഇവിടെ ഇംഗ്ളീഷില്‍ അരമുറി കവിതയെഴുതിയാല്‍ പോലും
തറ മലയാളി..!!
നാട്ടില്‍ കാല്‍ കാശില്ലാതെ ബാഗുമായി നടന്നാലും പണക്കാരി!
ഇവിടെ ലച്ചം കാശ് ബാഗേല്‍ വച്ചു നടന്നാലും ദരിദ്രവാസി പ്രവാസി..!!
അങ്ങിനെ വൈരുദ്ധ്യങ്ങളുടെ ഒരു കൂമ്പാരം...


ഒരുദിവസം ഈ ശ്വാസംമുട്ടലും പേറി ഗത്യന്തരമില്ലാതെ വീട്ടിനകത്തെ ഇരുളില്‍ നിന്നും പുറത്തെ പ്രകൃതിയിലേക്കിറങ്ങി നടന്നു..!
അവിടെ കിളികള്,‍ ചെടികള്‍ ഒക്കെ ശുദ്ധവായു ശ്വസിക്കുന്നുണ്ട്!, ആരുടെയും പഴി കേള്ക്കുന്നില്ല..
അവര്ക്ക് ഇംഗ്ളീഷും മലയാളവും തമ്മിലെ വ്യത്യാസം അറിയില്ല..!
ജീന്സും നൈറ്റിയും തമ്മിലുള്ള അന്തരം അറിയില്ല..!
കേരളവും അമേരിക്കയും തമ്മിലുള്ള വ്യത്യാസമൊ, ക്ളിന്റനും ചെല്ലപ്പനും തമ്മിലുള്ള അന്തരമോ പ്രശ്നമല്ല!,
കാറ്റും,മഴയും, സൂര്യനും, നക്ഷത്രങ്ങളും ഒക്കെ  എല്ലാവര്ക്കും ഉള്ളതാണെന്നും, ; ഭൂമിയും എല്ലാവര്ക്കും വേണ്ടിയുള്ളതാണെന്നും,
അവ കരുതുന്നു..
അവര്‍ സ്വതന്ത്രരാണ്‌!

ആ സ്വാതന്ത്ര്യമാണ്‌ എനിക്കും വേണ്ടത്..!! ഞാന്‍ തെല്ലൊരസൂയയോടും ആരാധനയോടും അവര്യെ നോക്കി നടന്നു..!!
പതിയെ പതിയെ ഞാനും അവരില്‍ ഒരംശമായി തോന്നി തുടങ്ങി..
എന്നെ വരിഞ്ഞു മുറുക്കിയിരിക്കുന്ന അജ്ഞാത വേരുകളാണ്‌ എന്നെ ശ്വാസം മുട്ടിച്ച് ഇരുളിലാഴ്ത്തുന്നതെന്നു മനസ്സിലാക്കി,
ഞാന്‍ മെല്ലെ മെല്ലെ അവയെ അടര്ത്തി മാറ്റി സ്വതന്ത്രയായി...!
ഞാനും എന്റെ പ്രോബ്ളമ്സും വേറേയാണെന്നു മനസ്സിലായി തുടങ്ങി..
ഞാന്‍ എല്ലാറ്റില്‍ നിന്നും വേറിട്ട  ഒരാത്മാവാണെന്നും,
ആ ആത്മാവിനെ എനിക്ക് സ്വന്തം ഇഷ്ടപ്രകാരം , വളര്ത്തിയെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മനസ്സിലായി..

മറ്റുള്ളവര്‍ എനിക്കു നല്കിയ പരിവേഷങ്ങളൊക്കെ വലിച്ചെറിഞ്ഞ് ഞാന്‍ എനിക്കായി സൌമ്യവും ശാന്തവും മനോഹരവുമായ ഒരു കുപ്പായമുണ്ടാക്കി..
അതുമിട്ട് കൂളായി നടന്ന് ഇവിടെ വരെ എത്തി..
പഴി പറഞ്ഞവര്ക്ക് എന്റെ അനുമതിയില്ലാതെ എന്നെ (എന്റെ ആത്മാവിനെ)ഒന്നും ചെയ്യാനായില്ല.

ഞാന്‍ എന്റെതായ വഴിയിലൂടെ എന്റെ തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചുകൊണ്ടും ഇരുന്നു..
ഉദാഹരണം: കഴിഞ്ഞ വര്ഷം എന്നെയും സഹോദരിയെയും തമ്മില്‍ പിണക്കാന്‍ പലരും ശ്രമിച്ചിരുന്നു.. അവര്‍ അതിനു വഴിപ്പെട്ട് കുറ്റം പറയാനും കൂടുതല്‍ ശത്രുക്കളാവാനും ഒക്കെ തുടങ്ങി.. പക്ഷെ, ഞാന്‍ ഒക്കെ കണ്ടില്ലെന്നു നടിച്ചു.. അജ്ഞതമൂലം വരുന്ന തെറ്റുകളെ കണ്ടെത്തി അവ സ്വയം തിരുത്തുകയും, അവരെ സ്നേഹിക്കാനും അംഗീകരിക്കാനും  കഴിഞ്ഞപ്പോള്‍ പ്രോബ്ളം സോള്വ്ഡ്!!'

ആ.. അങ്ങിനെയൊക്കെ പോകും പൊങ്ങച്ചങ്ങളുടെ ഒരു ഗതി..

ഇനി നാളെ ബാക്കി..


2 comments:

Rare Rose said...

ഞാന്‍ ഇടക്കിടക്കേ ഇവിടെ വരണുണ്ട്,വായിക്കണൂണ്ട് ട്ടാ ആത്മേച്ചീ :)

ആത്മ said...

:)

Ok...thanks!!!