Sunday, July 1, 2012

രണ്ടുമൂന്ന് ഷോപ്പിങ്ങുകളും ഗാര്ഡണിങ്ങും പിന്നെ കുറേ പുയൂസും..

വെളിയില്,‍ ചെടികള്ക്കിടയില്‍ ഒരുതരം കറുത്ത പുഴുക്കള്‍ !, ആദ്യം കണ്‍ടപ്പോഴേ ഭയം തോന്നി, ഒപ്പം ഒരു പരിചിതത്വവും..! 'ആട്ടാണാം പുഴു' എന്നു വിളിക്കുന്ന നമ്മുടെ സ്വന്തം പുഴു! 'എങ്ങിനെ ഞാന്‍ കൊല്ലും ദുഷ്ടനെന്നാലും നീ പുഴുവേ..' എന്നും പറഞ്ഞ് വീട്ടിനകത്ത് കയറി.
നാളുകള്‍ കുറേ കടന്നുപോയി ആട്ടാണാം പുഴു പെറ്റു പെരുകി.. വലിയ ഫാമിലിയായി..
അവ കൂടുകെട്ടി മുട്ടയിടുമ്പോള്‍ നശിപ്പിക്കാമെന്നു വച്ചാല്‍ 'മുട്ടപ്രാക്ക്' കിട്ടും
പുറത്ത് വന്നിട്ട് നശിപ്പിക്കാമെന്ന് വച്ചാല്‍ 'പിള്ള പ്രാക്ക്'!
പകലായാല്‍ തീറ്റയന്വേക്ഷിച്ചു നടക്കുന്ന പുഴുക്കളെ കൊന്നിട്ട് എന്തു നേടാന്‍ എന്ന ചിന്ത!
രാത്രിയായാല്‍ 'ശ്ശ്യൊ!, പാവം! രാത്രി അതെവിടെ പോകാന്?!' സ്വന്തം കൂട്ടിലിരുന്നോട്ടെ' എന്ന വിചാരാം..

ഒരു ദിവസം ഞാന്‍ കറിക്കറിയുഞ്ഞു വച്ച പാത്രത്തില്‍ ഒരു ചെറു കുസൃതിപ്പുഴു ഒളിഞ്ഞിരിക്കുന്നു..!
ഫോട്ടോ എടുക്കാന്‍ നോക്കിയപ്പം ഒറ്റ പോക്കായിരുന്നു.. 'ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ..' എന്ന മട്ടില്‍. .
ഇന്നിപ്പോള്‍ അടുക്കളേല്‍ ഒന്ന് കവാത്ത് നടത്തുന്നു..!
എനിക്ക് ദേഷ്യം വന്നു.. 'ഏയ് പുഴൂ ഇത് മനുഷ്യര്ക്ക് താമസിക്കാനുള്ള ഇടമല്ലെ! ഇറങ്ങിപ്പോ..' എന്നും പറഞ്ഞ് ചൂലെടുത്ത് ദൂരെ കൊണ്ടാക്കി..

ഇതിനിടയില്‍ എന്റെ കോവയ്ക്ക വള്ളികള്‍ ഒട്ടുമുക്കാലും തിന്നു തീര്ത്ത്, പുഴുക്കള്‍ വീര്ത്തു വീര്ത്ത്, പെറ്റു പെരുകി, ഇപ്പോള്‍ ഇതൊരു ബെറ്റാലിയനായിരിക്കുന്നു.. ഇനി കൊല്ലാതെ പറ്റില്ലാ താനും! ഇനി നശീപ്പിക്കണമെങ്കില്‍ ഒരുപാട് പുഴുക്കളെ കൊല്ലേണ്ടി വരും..
ഇതാണ്‌ മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കിലുള്ള വിന..!!

പുഴു കഥ കേട്ടല്ലൊ അല്ലെ,
അല്പ്പം അരോചകമായി തോന്നി അല്ലെ, എപ്പോഴും നല്ല വാര്ത്തകള്‍ മാത്രം പോരല്ലൊ നല്ലതും കെട്ടതും ഒക്കെ നിറഞ്ഞതല്ലെ ലോകം ബ്ളോഗൂ..!

ഇനി ഇന്നത്തെ വിശേഷം എഴുതാം..

രാവിലെ മുതല്‍ ഭയങ്കര ഉത്സാഹ ശീലയായിരുന്നു..
നാട്ടില്‍ നിന്നും മണ്ണോടേ പൊതിഞ്ഞു കെട്ടിക്കൊണ്ടു വന്ന‍ അരുളിച്ചെടികള്‍ ചെറിയ വെള്ള പാല പൂ ചെടികള്‍ ഒക്കെയും ഇന്ന് പലപ്പോഴായി കുഴികുത്തി ഇവിറ്റത്തെ മണ്ണില്‍ ചേര്ത്തു വച്ചു..
പിന്നെ ചെന്തെങ്ങിന്റെ രണ്ട് ഓലകള്‍ വെട്ടി മാറ്റി..
വെട്ടിക്കളഞ്ഞിട്ട് വീണ്ടും കിളിച്ചു വരുന്ന കൊന്നയുടെ ശിഖരങ്ങള്‍ വെട്ടി മാറ്റി,
കടലാസു ചെടിയുടെ അയല്പക്കത്തേയ്ക്ക് ആഞ്ഞുപോകുന്ന ചില്ലകള്‍ വെട്ടി കുറച്ചു,
ചൈനീസ് ചെടി വെട്ടി വേരോടെ പിഴുതെടുത്ത് ഒരു വലിയ ചട്ടിയിലാക്കി,
നെല്ലിയുടെ ഒരു ചായ്ഞ്ഞ കവരം വെട്ടി മാറ്റി,
അയല്പക്കത്തിലേക്ക് എത്തിയുളിഞ്ഞു നോക്കാന്‍ പോകുന്ന മ്ണിപ്ളാന്റിനെ വളച്ചു തിരിച്ച് അനുസരിപ്പിച്ചു വച്ചു,
കറിവേപ്പില കുറേ കോതിക്കളഞ്ഞു,
തുണിവിരിക്കുന്നയിടത്ത് വന്നുവീണ്‌ പൊടിച്ച് കായ്ക്കാന്‍ തുടങ്ങുന്ന അത്തി മരത്തിന്റെ കുറേ ചില്ലകള്‍ വിഷമത്തോടെയെങ്കിലും വെട്ടി മാട്ടി,
നല്ല പിങ്കും രോസും കലര്ന്ന പൂക്കളുള്ള വള്ളിച്ചെടിയെ പലയിടത്തൂന്നും നിര്ദ്ദാക്ഷിണ്യം വെട്ടിമാറ്റി,
മുല്ല വെട്ടി നിരപ്പാക്കി, മണ്ണ്‌ കുറഞ്ഞ് വേരുകള്‍ എത്തിനോക്കിത്തുടങ്ങിയ ചെടിക്ക് ഒരു ചട്ടിയില്‍ മണ്ണ്‌ നിറച്ച് കൊണ്ട് ഇട്ടുകൊടുത്തു..
അങ്ങിനെ എന്നാലാവിധം സഹായങ്ങളും ദ്രോഹങ്ങളും ഒക്കെ ചെയ്തു സംതൃപ്തിയടഞ്ഞു..
ഐ ആം ദി ഹാപ്പി! (കട:പ്ളസ്സില്‍ നിന്നും)

പിന്നെ രണ്ടു പ്രാവശ്യം ഷോപ്പിങ്ങ്‌ നടത്തി..
ഇതു രണ്ടുമാണല്ലൊ എന്റെ പ്രിയ വിനോദം..

ആദ്യം
പൂക്കടയില്‍ കയറി രണ്ടുമൂന്ന് മനോഹര പുഷ്പങ്ങള്‍ വാങ്ങി,
പിന്നെ കുഷന്‍ കവര്‍ 7 എണ്ണം വാങ്ങി ടവ്വലും 7
ചോക്കളേട്ട് ടാര്ട്ട്, മഷ്റൂം ചീസ് ബണ്, നൂഡില്സ്..
പിന്നെ ഒരു കൊച്ചു മണ്‍വെട്ടിയും!

വഴിയില്‍ ഒരു മലയാളീ ഫ്രണ്ട് കം റിലേറ്റീവ് ജോലിക്കാരിയോടൊപ്പം ഷോപ്പിങ്ങ് നടത്തുന്നു..
ഇതുപോലൊരെണ്ണത്തിനെ എനിക്കും തേടിപ്പിടിച്ചു തരവോ എന്നു ചോദിച്ചു അവരുടെ സഹതാപത്തിനു പാത്രമായിട്ട് നീട്ടി വലിച്ച് നടന്നു..

പിന്നെ രണ്ടാമതും പോയി, വാങ്ങാന്‍ മറന്ന ടീ ബാഗും, എടുക്കാന്‍ മറന്ന പൂക്കളും എടുത്ത്, ഐഫോണിന്റെ വെള്ള ഇയര്ഫോണ്‍ മാറ്റി കറുപ്പാക്കി, നോക്കിയയുടെതെന്നു പറഞ്ഞ് ഒന്ന് തന്നു..പിന്നെ, അതും ചെവിയില്‍ തിരുകി ജ്ഞാനപ്പാനയും കേട്ടാസ്വദിച്ച് തിരിച്ച് വീട്ടിലേക്ക്..
വീണ്ടും ഐ ആം ദി ഹാപ്പി!!

അപ്പോള്‍ ഇന്നത്തെ ദിവസം ആകെ ധന്യമായിരുന്നു എന്നു വേണമെങ്കില്‍ കരുതാം..

ഇനീം ഒരു ഷോപ്പിങ്ങ് കൂടി വരും..

അത് രാത്രീലായിരുന്നു..ഗൃഹനാഥനോടൊപ്പം.. മര്യാദയ്ക്ക്, അല്ലറ ചില്ലറ വെയിറ്റ് ഉള്ള സാധനങ്ങളൊക്കെ വാങ്ങി, നല്ല വീട്ടമ്മയായി, മാനം മര്യാദയ്ക്ക് വീടണഞ്ഞു...

4 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"അപ്പോള്‍ ഇന്നത്തെ ദിവസം ആകെ ധന്യമായിരുന്നു"

സമാധാനം ഞാനായിട്ടു കമന്റിട്ടു കെടുത്തുന്നില്ല

യു ബി ദി ഹാപ്പി

ആത്മ said...

ഓരോ ദിവസവും സന്തോഷം ഉണ്ടാക്കാനുള്ള വഴികള്‍ ആരായുകയും
പിറ്റെ ദിവസം ആവുമ്പോള്‍ മറന്നുപോവുകയും ചെയ്യുന്നു..:(
പിന്നെ ആദ്യമേ അന്വേക്ഷിക്കണം..:(

ഞാന്‍ ഈയ്യിടെ ഒരു ഭഗവത് ഗീത സംഗ്രഹം വായിച്ചു..
ഇപ്പോഴാണ്‌ അതിന്റെ ഒരു ഏകദേശ രൂപം പിടികിട്ടിയത്..!!
ഇന്ന് അതിന്റെ ഒരു സന്തോഷം..:)
താമസിയാതെ മനസ്സിലായത് എഴുതാന്‍ ശ്രമിക്കാം..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഞാന്‍ കമന്റിട്ടപോസ്റ്റിലൊന്നും ആത്മയ്ക്ക്‌ മറ്റുള്ളവരുടെ കമന്റ്‌ കിട്ടുന്നില്ല അതുകൊണ്ട്‌ പുതിയ പോസ്റ്റിന്‌ (അടുക്കള വിശേഷം...)ഇടുന്നില്ല ബാക്കി ഉള്ളവര്‍ ഇട്ടോട്ടെ ഞാനായിട്ടെന്തിനാ പ്രശ്നം ഉണ്ടാക്കുന്നത്‌

ആത്മ said...

എനിക്ക് ആത്മാര്ദ്ധമായ ഒരു കമന്റു മാത്രം ആയാലും മതി അങ്ങ് എഴുതി പോകാന്..:)
ആരും കമന്റിടാത്തത് സമയമില്ലാത്തതുകൊണ്ടാവും..
മിക്കവരും മറ്റു പലയിടത്തും ആക്റ്റീവ് ആയി നടക്കുന്നു..
പ്ളസ്സിലൊക്കെ കയറിയാല്‍ പിന്നെ ഒരു ബോധവും കാണില്ല.
അതാവും.. അല്ലാതെ സാറു കമന്റിടുന്നതുകൊണ്ടൊന്നും ആവില്ല..:)