Thursday, June 28, 2012

ചിക്കണും, ഞാനും, പിന്നെ, സ്വിമ്മിങ് പൂള്‍ ഉള്ള ഒരു അയല്പക്കവും!

ഗുരുവായൂരപ്പന്റെ പാട്ട് എം.പി. ത്രീ പ്ളെയറിലൂടെ ഒഴുകിവരുന്നു..
മകള്‍ നാളത്തെയ്ക്കുള്ള മാത്സ് പ്രിപ്പയര്‍ ചെയ്യുന്നു..
മറ്റെയാള്‍ ഒരു കൊച്ചു ആനിമേഷന്‍ ചെയ്തു മോഡിഫൈ ചെയ്യുന്ന തിരക്കില്..ഞാന്‍ പതിവുപോലെ അടുക്കളയില്.. ചിക്കണ്‍ അടുപ്പത്ത് തിളയ്ക്കുന്നു..

നിറപറയുടെ പെപ്പര്‍ ചിക്കണ്‍ മസാലയും അല്പ്പം ഉപ്പും ചേര്ത്ത് വെവിക്കണം..
പിന്നെ, വെന്തശേഷം ഒരു ചീനച്ചട്ടിയില്‍ അല്പ്പം എണ്ണ ഒഴിച്ച് കുറച്ച് സവാള അരിഞ്ഞതും അല്പ്പം വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും കൂടി വഴറ്റി, വേവിച്ച ചിക്കണ്‍ അതിലിട്ട് ഇളക്കി, നിറപറയുടെ രണ്ട് മൂന്ന് ടീസ്പൂന്‍ ചിക്കന്‍ പൌഡറും കൂടി ചേര്ത്ത് അല്പം കൂടി വേവിച്ച് ഒരല്പം കുരുമുളകുപൊടി മുകളില്‍ തൂവി വാങ്ങുക..
സോ സിമ്പിള്‍ അല്ലെ?!

ഞാന്‍  അതൊക്കെ ചെയ്യാന്‍ കാത്തിരിക്കയാണ്‌!
അടുത്ത് ഒരു കപ്പില്‍ കടുപ്പത്തില്‍ ഒരു കപ്പ് കാപ്പിയും ഉണ്ട്..
പിന്നെ വേറേ വിശേഷം ഒന്നും ഇല്ല.

അപ്പുറത്തെ വീട്ടില്‍ താമസിച്ചിരുന്ന ആണ്കൂട്ടം മാറിപ്പോയി.. ഇപ്പോള്‍ ആ വീട് ഇടിച്ചു നിരത്തി ഒരു മണിമാളിക പണിയാന്‍ പോവുകയാണത്രെ! സ്വിമ്മിങ്ങ് പൂള്‍ ഒക്കെ കാണുമെന്ന്..!! പിന്നല്ല!
പക്ഷെ ഇനിയിപ്പൊ ഈ വര്ഷം മുഴുവനും കാതു തുളയ്ക്കുന്ന ശ
ശബ്ദമായിരിക്കും.. സഹിക്കുക തന്നെ അല്ലാതിപ്പൊ എന്തു ചെയ്യാന്..
വീട്ടില്‍ 'സ്വിമ്മിങ് പൂള്'‍ ഉള്ള, മനുഷ്യരെ കണികണ്ടുണരാം.. അടുത്ത വര്ഷം മുതല്..!!

വേറേ..
ഞാനിന്ന് കുറേ പ്ളാസ്റ്റിക്ക് പുഷ്പങ്ങള്‍ വാങ്ങി..
അലങ്കോലപ്പെട്ട വീടൊക്കെ ഒരുവിധം നേരെയാക്കി വരുന്നു..
എല്ലാം 'ക്ഷണപ്രഭാ ചഞ്ചലം' എന്നും പറഞ്ഞ് പ്ളസ്സും ബ്ളോഗുമായി നടന്നാല്‍ ജീവിതം കമ്പ്ളീട്ട് ഫെയില്യുര്‍ ആയിപ്പോവില്ലെ ബ്ളോഗൂ..!

പക്ഷെ, ഒന്നുപറയാം.. ആത്മാര്ദ്ധമായി സ്നേഹിക്കണമെങ്കില്‍ ഈ അജ്ഞാത ലോകം തന്നെയാണ്‌ നന്ന്!! കൊതി തീരും വരെ ഇവിടെ സ്നേഹിച്ച് മയ്യത്താവാം!!( സാങ്കല്പ്പികം! സാങ്കല്പ്പികം!)
സ്നേഹത്തിനു സ്നേഹം.. യാതൊരു ഫല പ്രതീക്ഷയുമില്ല.. നമ്മള്‍ ചീത്ത മനുഷ്യരാവില്ല..

പിന്നെ പ്രൊഫൈലും ഡിലീട്ട് ആളുകള്‍ അങ്ങ് സമധിയാവുകയാണ്‌..! തീയില്‍ വന്നടിഞ്ഞു മറയുന്ന ഈയ്യാം പാറ്റകളെപ്പോലെ!!
ദൈവീക സ്നേഹം.. ഡിവൈന്‍ ലവ്! (ഇത് മംഗ്ലീഷ് ഉച്ചാരണമാണേ!)
പിന്നെ വേറേ ഒന്നും ഇല്ല ബ്ളോഗൂ..

നിര്ത്തട്ടെ,

സസ്നേഹം
ആത്മ

[ഇവിടെ വല്ലോം എഴുതിയേച്ച് പോയി പ്ളസ്സ് ഒക്കെ വായിക്കാം എന്നു കരുതി.. അല്ലെങ്കില്‍ എല്ലാരും കൂടി ബ്രയിന്‍ വാഷ് ചെയ്തുകളയും കൂടെ എന്റെ അന്നം പൊന്നലും ഒഴുകിപ്പൊയ്പ്പോവും..]

7 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"വീട്ടില്‍ സ്വിമ്മിങ് പൂള്‍ ഉള്ള മനുഷ്യരെ കണികണ്ടുണരാം.. അടുത്ത വര്ഷം മുതല്..!! "

ഹ ഹ ഹ ഇന്നും കിട്ടി ഒരെണ്ണം

"സ്വിമ്മിംഗ്‌ പൂള്‍ ഉള്ള മനുഷ്യര്‍" അവരെ കണ്ടാല്‍ എങ്ങനെ ആയിരിക്കുമൊ ആവോ

കുറെ ഏറെ കോമകള്‍ കരുതിക്കൊ

:)

ആത്മ said...

"വീട്ടില്‍ സ്വിമ്മിംഗ്‌ പൂള്‍ ഉള്ള മനുഷ്യര്‍" എന്നല്ലെ എഴുതിയത്!അതിലും തെറ്റുണ്ടോ?!

ഇക്കാലത്ത് ഒരു ശരിയും ചെയ്യാനാവില്ലെ ഭഗവാനേ!!!:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആത്മേ കാലം മാറിപ്പോയി. കടുകുപോലെ ഉള്ള ദോഷത്തെ മലപോലെ ആക്കി കാണിക്കുന്ന സൂത്രങ്ങളും കൊണ്ടാ ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്‌

രക്ഷയില്ല
'മനുഷ്യര്‍' ക്കു പിന്നില്‍ ഒരു കോമാ ഇട്ടോളൂ അതാ നല്ലത്‌.
ഇനി 'വീട്ടില്‍' കഴിഞ്ഞിട്ട്‌ കോമ ഇട്ടേക്കല്ലെ
ഹ ഹ ഹ :)

ആത്മ said...

ഹും! അങ്ങിനെ പറഞ്ഞുതരണ്ടേ!!
ഇപ്പോഴല്ലെ സാര്‍ ശരിക്കും സാറായത്...:)

താങ്ക് യു വെരി മച്ച്!!!

ആത്മ said...

കോമ ഇട്ടു തുടങ്ങിയപ്പോള്‍ ആകെ കണ്ഫ്യൂഷന്‍ !!

വീട്ടില്, സ്വിമ്മിങ്ങ് പൂള്‍ ഉള്ള, മന്ഷ്യരെ,
വീട്ടില്‍ സ്വിമ്മിങ്ങ് പൂള്‍ ഉള്ള, മനുഷ്യരെ
'വീട്ടില്‍ സ്വിമ്മിങ്ങ് പൂള്‍ ഉള്ള' മനുഷരെ,

ഇങ്ങിനെ, ആദിയും അന്തവുമില്ലാതെ നീണ്ടു നീണ്ടു പോകുന്നു സംശയങ്ങള്‍:))

ഞാന്‍ എന്നെ കൊണ്ട് തോറ്റു..:(

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"
ഇക്കാലത്ത് ഒരു ശരിയും ചെയ്യാനാവില്ലെ ഭഗവാനേ!!!:)
"

ശ്ശെടാ ഇതു പറയേണ്ടിയിരുന്നില്ല അല്ലെ ?

ആദ്യം 'ഭഗവാനേ' ന്നു വിളിച്ചതു കേട്ടങ്ങു പൊങ്ങി പോയതായിരുന്നു

ഇപ്പൊ 'സാര്‍`
ഇനി എന്താകുമൊ എന്തോ
ചുമ്മാ തമാശയ്ക്ക്‌ എഴുതുന്നതാ കേട്ടൊ
ഇതിലൊന്നും ഒരു കാര്യവുമില്ല

ആത്മ said...

ഭഗവാനേ എന്നു ഞാന്‍ ശ്രീകൃഷ്ണനെ വിളിച്ചതല്ലെ?!:)

എനിക്ക് സാര്‍ അന്നും ഇന്നും എന്നും സാറു തന്നെയായിരിക്കും
സാറു വിഷമിക്കണ്ട...:)