Saturday, June 9, 2012

ഒളിച്ചോടല്..!

ഒടുവില്‍ ഞാന്‍ വീണ്ടും നിന്നടുത്തെത്തി ബ്ളോഗൂ!!!
എല്ലായിടത്തുനിന്നും പരിത്വജിക്കപ്പെട്ട നിലയില്..

ഈ പരിത്വജനമാണ്‌ ഞാന്‍ ഉള്ളിന്റെ ഉള്ളില്‍ ആഗ്രഹിക്കുന്നതെന്നു തോന്നുന്നു..
എല്ലാറ്റില്‍ നിന്നും ഒളിച്ചോടല്..!

സഫലീകരിക്കാനാവാത്ത; പൂര്ത്തിയാക്കാന്‍ പറ്റാത്ത; ഒരു നൂറു അറകളുണ്ട് എന്റ് ഹൃദയത്തില്..
ഓരോരുത്തരോടുള്ള കടമകളാണ്‌.. ഒന്നും തന്നെ പൂര്ണ്ണമാക്കിയിട്ടില്ല.
എവിടെ തുടങ്ങണമെന്നോ, പൂര്ത്തിയാക്കാന്‍ പറ്റുമോ എന്നോ ഒന്നും അറിയില്ല.
ജീവിതം നിറയെ തെറ്റുകളായിരുന്നു.. ഒളിച്ചോട്ടങ്ങളായിരുന്നു നടത്തിയിരുന്നത് എന്നു തോന്നുന്നു..
ആത്മാര്ത്ഥത കാണുമ്പോള്‍ ഭയം..
വഞ്ചന കാണുമ്പോഴും ഭയം തന്നെ..
എല്ലായിടത്തു നിന്നും ഒഴിഞ്ഞുമാറി ഭയന്നിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി എന്തെങ്കിലും സമ്ഭവിക്കുമ്പോള്‍ ആകെ പരിഭ്രാന്തയാകുന്നു..

[ബ്ളോഗൂ..!
ഞാനീയിടെയായി ഇതുപോലെ ഓരോന്നെഴുതുന്നു..
പക്ഷെ, ഒരൊഴുക്ക് കിട്ടാതെ ഒടുവില്‍ മതിയാക്കി പോവുകയാണ്‌ പതിവ്..
ഇന്ന് ഏതായാലും ഡ്രാഫ്റ്റില്‍ ഇടാതെ  ഈ പോസ്റ്റിനെയെങ്കിലും രക്ഷിക്കണം എന്നുണ്ട്.. അതുകൊണ്ട് ഇത് അപൂര്ണ്ണമെങ്കിലും പബ്ളിഷ് ചെയ്യുന്നു..]

മാറി മാറി വരുന്ന സംഭവവികാസങ്ങളാണ്‌ എന്നെ ജീവിതത്തിന്റെ നശ്വരതയോര്ത്ത് ആശ്ചര്യപ്പെടുത്തുന്നത്..!
കഴിഞ്ഞവര്ഷം അപ്രതീക്ഷിതമായി നഷ്ടമായ അമ്മ.
വിടപറയാന്‍ കാത്തു കിടക്കുന്ന അച്ഛന്!
(ഇതു തന്നെ ജീവിതത്തിലെ ഒരു വലിയ ആഘാതം അല്ലെ!)
അതിലപ്പുറം..
ചിറക് വിരിക്കാന്‍ തുടങ്ങുന്ന മക്കള്‍..
എന്നില്‍ നിന്നും തികച്ചും വ്യത്യസ്ഥനായ ഭര്ത്താവ്..
അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ എന്റേതല്ലെങ്കിലും എന്നില്‍ അദ്ദേഹം ഒരു കുടുംബം കാണുന്നു..
ഇതിനിടയില്‍ നഷ്ടപ്പെട്ടു എന്നു കരുതിയ ജോലി..
അവിടെ, എന്നോ ഒരിക്കല്‍ സ്വപ്നം കണ്ടിരുന്ന അന്തരീക്ഷം..!
അത് വൈകിയ വേളയില്‍ മുന്നില്‍ വന്നു നില്ക്കുമ്പോള്‍ എന്നോടു തന്നെ പുശ്ചവും,
ഒന്നും ഉള്ക്കൊള്ളാനാകാതെ നിശ്ശബ്ദയായിപ്പോകുന്ന ഹൃദയം!!
ഒരു വലിയ വിജയം നേടി അതിശയിപ്പിച്ച് സ്തബ്ദയാക്കിയ മകള്..
തോല്‍വികളും നഷ്ടങ്ങളും നേട്ടങ്ങളും കോട്ടങ്ങളും ഒക്കെ കുഴഞ്ഞുമറിഞ്ഞ് എന്നെ ശ്വാസം മുട്ടിക്കുന്നു..
ഇതില്‍ എവിടെയാണ്‌ എന്റെ യധാര്ത്ഥ സ്ഥാനം?!
ഞാന്‍ ആരാണ്‌? എന്താണ്‌?
അമ്മയോ?!
ഒരുപക്ഷെ, നാളെ ആവശ്യമില്ലാത്ത അമ്മയായേക്കാം..
വിരക്തയായ ഭാര്യ..
അനാഥയായ മകള്..
നിശ്ശബ്ദ മോഹങ്ങള്‍ ഉള്ളിലൊതുക്കി ശീലിച്ച്, ഒടുവില്‍ സ്വയം അപഹര്ഷതയില്‍ ജീവിക്കുന്ന സ്ത്രീ..
ഒരേ ഒരു കാത്തിരിപ്പേ ഇവള്ക്കുള്ളൂ
അന്തിമമായ ആ യാത്രയ്ക്കായി..
ആ ഒരു യാധാര്ത്ഥ്യം !!
എന്നും ആ ഒരു സത്യമായിരുന്നു ഇവള്ക്ക് കരുത്തും ഊര്ജ്ജവും നല്കിയിരുന്നത്..
ഇക്കാണുന്നതൊന്നും ശാശ്വതമല്ലെന്ന ഒരു ആശ്വാസം
ഞാന്‍ എല്ലാറ്റില്‍ നിന്നും വിടപറഞ്ഞു പോകേണ്ടവളാണെന്ന സത്യം-
എനിക്കായി ഒന്നുമില്ലെന്നും
ഈ വേദനകള്‍ ഒക്കെ താല്ക്കാലികമാണെന്നുമുള്ള തിരിച്ചറിവ്..
അതെന്നെ ആശ്വസിപ്പിക്കുന്നു..

എങ്കിലും വീണ്ടും ഞാന്‍ ഉണരുമ്പോള്‍ , വിജയങ്ങളുടെ നേരേ കണ്ണടച്ച്, ക്ഷണികമായ ദുഃഖങ്ങളില്‍ തളര്ന്ന്, നേട്ടങ്ങള്‍ അല്ഭുതപ്പെടുത്തി..
താല്ക്കാലികമായെങ്കിലും അവയെ ശാശ്വതമെന്നു കരുതി മുറുകെപ്പിടിച്ച് ഒരു നിമിഷം അവയില്‍ സുരക്ഷിതത്വം കണ്ടെത്താന്‍ വെമ്പി..
സ്വപ്നങ്ങള്‍ അരികെ വന്നു വിളിച്ചാലും വിശ്വസിക്കാന്‍ മടിച്ച്..
ഒടുവില്‍, നഷ്ടങ്ങളുടെ മാറാപ്പും പേറി കൂന്നിക്കൂടി നടക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു യാത്രികയാവും..

എന്റെ പരാജയങ്ങളും വിജയങ്ങളും തുല്യോം വ്യത്യസ്ഥമായതിനാല്‍ ആ വ്യത്യാസം തന്നെ എന്നെ മറ്റുള്ളവരില്‍ നിന്നും അകറ്റിനിര്ത്തുന്നു..
എനിക്ക് ഒപ്പം സന്തോഷം പങ്കിടാനോ,  പരാജയത്തില്‍ ഒപ്പം നിന്ന് കരയാനോ ആരുമില്ലാതായിപ്പോകുന്നു..
തികച്ചും ഞാന്‍ ഏകാകിനിയാണ്‌..
..

[ഇത്രയും എഴുതിയതുകൊണ്ട് ഒരുപക്ഷെ നാളെ ശുഭാപ്തി വിശ്വാസം വന്നാലും ആയി! എഴുതാന്‍ മറ്റൊരു കാരണം, ഇവിടെ വല്ലതും ഒക്കെ കുത്തിക്കുറിച്ചില്ലെങ്കില്‍, പ്ളസ്സില്‍ പോയി വല്ല വിഡ്ഡിത്തവും കാട്ടാനുള്ള ഒരു പ്രവണത,  കുറയ്ക്കാനും  കൂടിയാണ്]

11 comments:

വല്യമ്മായി said...

എല്ലാറ്റിനുമുപരി ആത്മേച്ചി ആത്മെചിയാണ് :)

ആത്മ said...

അതെ!
ശരിക്കും ഉള്ളത് ആത്മയാണെന്നു തോന്നുന്നു...:))
താങ്ക്സ്!!

കുഞ്ഞൂസ് (Kunjuss) said...

ഈ ലോകത്തില്‍ ചുറ്റിനും എല്ലാവരുമുള്ള ഏകാന്തരാണ് നാം ഓരോരുത്തരും...
ജീവിതത്തിന്റെ താളുകള്‍ മറിയുമ്പോള്‍ നാം അത് തിരിച്ചറിയുകയും ചെയ്യും....!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പൊ ശുഭാപ്തി വിശ്വാസം വന്നോ ?
ഇന്നു വരുമെന്നല്ലെ പറഞ്ഞിരുന്നത്‌? ഹ ഹ ഹ :)

ശ്രീ said...

കുറേ കാലം കൂടിയാണ് ഈ വഴി ഒന്നു വന്നു പോകുന്നത്...

Rare Rose said...

ആത്മേച്ചീ.. ഞാനാത്മേച്ചീന്റെ ഒരു കുഞ്ഞിപ്പകര്‍പ്പാണെന്ന് തോന്നുന്നു :)

കൊറെ നേരം ഇങ്ങനെയുഴറി മനസ്സ് വേവിച്ച് നടക്ക.അവസാനം തനിയേ തണുത്ത് എന്തിലേലും മുറുകെപ്പിടിച്ച് ആശ്വസിക്കാന്‍ നോക്കുക :)

ആത്മ said...

ആദ്യമായാണ്‌ കമന്റ് എഴുതാന്‍ ഇത്രയും താമസിക്കുന്നത്..
ആകപ്പാടെ വൈരുധ്യങ്ങളുടെ ഇടയിലായതുകൊണ്ടാകും..
ക്ഷമിക്കുമല്ലൊ,
അതിനിടയില്‍ നാട്ടിലും പോകുന്നു.. അടുത്ത ആഴ്ച തിരിച്ചെത്തും..
വന്നിട്ട് വിശദമായി എഴുതാം..

ആത്മ said...

കുഞ്ഞൂസ്സ്:
അതെ! എല്ലാവരും ഏകാന്തരാണ്‌ അതില്ലാതാക്കാന്‍ ഓരോരുത്തരും ഓരോ വഴികള്‍ പരീക്ഷിക്കുന്നു അല്ലെ, :))

അഭിപ്രായത്തിനു നന്ദി!!

ആത്മ said...

ഹെറിറ്റേജ് സാറ്!

അത് വരും പോകും
പിടികിട്ടാ പുള്ളിയെപ്പോലെ!!:)

ആത്മ said...

ശ്രീ,
കണ്ടതില്‍ സന്തോഷം!
ഒരുപാടു നാളുകള്ക്ക് ശേഷം വന്നിട്ട് ഒന്നും പറഞ്ഞില്ലല്ലൊ
!!:)

ആത്മ said...

റോസൂ..

ആത്മേച്ചിയുടെ തലച്ചോറും ഹൃദയവും ഒക്കെ ആകപ്പാടെ ഒരു അനിശ്ചിതാവസ്ഥയിലെന്നപോലെ... അറിയില്ല.. എവിടെ ചെന്നു നില്ക്കുമെന്ന്...!!!