Tuesday, May 15, 2012

മാണിക്ക്യം!!

കുറേ നാളായി ഒരു പ്രതീക്ഷയുമില്ലാതെ നീന്തുകയായിരുന്നു..
ഒടുവില്‍ കരയെത്തിയ ക്ഷീണം!!
ആരും കരുതിയില്ല!!!
മൌനമായായിരുന്നു എന്റെ കവചം.. ക്ഷമയായിരുന്നു എന്റെ ആയുധം!
ആര്ക്കും തോല്പ്പിക്കാനാവാത്തവ!!
എല്ലാരും അവഗണിക്കുന്നവ
അവയണിഞ്ഞ് ഞാന്‍ പതിയെ പതിയെ തുഴഞ്ഞു...
ഒടുവില്‍ കരയെത്തിയപ്പോള്‍ അമ്പരപ്പ്!!
ഒന്നാശ്വസിച്ചോട്ടെ.
അവര്‍ വരും.. വന്‍ ആയുധങ്ങളുമായി.. എന്നെ തളര്‍ത്താന്!
എന്റെ നീന്തല്‍ പ്രകടനമായിരുന്നു, എന്റെ ആയുധങ്ങള്‍ വിലകുറഞ്ഞതായിരുന്നും.. അങ്ങിനെ ഓരോ കണ്ടുപിടിത്തങ്ങളുമായി.
അതുവരെ ഞാന്‍ ഒരല്പ്പം ആശ്വസിച്ചോട്ടേ.. ‌
എന്റെ തോളില്‍ ഒരു കൊച്ചു സുഖമുള്ള ഭാരം ഉണ്ടായിരുന്നു
അതാണ്‌ എന്നെ നീന്താന്‍ പ്രേരിപ്പിച്ചതും
ആ ഭാരം കാറ്റും വെയിലും ഏറ്റ് ഒരു മാണിക്ക്യമായി മാറിയത്  ഞാനറിഞ്ഞു!
ആര്‍ക്കും പരിഹസിച്ചു തള്ളാനാവാത്ത ഒരു മാണിക്ക്യം!!
എടുക്കാനും തൊടാനും പോലും ആകാതെ ഞാനും ഇരിക്കുന്നു അതിനരികില്...

കടംകഥ

6 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതു കടംകഥയൊന്നുമല്ല ഇതിനുത്തരം ഞാന്‍ പറയാം

രാത്രി ഉറങ്ങിയില്ല അല്ലെ ഉറക്കമിളച്ചാല്‍ ഇങ്ങനൊക്കെയാ.

നല്ല ചന്ദനാദി എണ്ണ തേച്ചു കുളിച്ച്‌ സുഖമായുറങ്ങുക എല്ലാം ശരിയാകും

പിന്നെ ആ മാണിക്യം എവിടാന്നു പറഞ്ഞാല്‍ കൊള്ളാമായിരുന്നു ഹ ഹ :
മോട്ടിക്കാനൊന്നുമല്ല കേട്ടൊ ചുമ്മാ

ആത്മ said...

വീണ്ടും അതേ ചിരി!!!:))

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഞാനെഴുതുന്ന കമന്റുകള്‍ വായിച്ചാല്‍ പലപ്പോഴും എനിക്കു തന്നെ എന്നെ തല്ലാന്‍ തോന്നും അതുകൊണ്ട്‌ അവസാനം ഒരു ചിരി പാസാക്കുന്നതാ അല്ലതെ കാര്യം ഒന്നുമില്ലെ ഹ ഹ :)

ദാ പിന്നെയും ചിരി

ആത്മ said...

:))

വല്യമ്മായി said...

?

ആത്മ said...

അങ്ങിനെ കഷ്ടപ്പെടുമ്പോള്‍ ഇടയ്ക്കിടെ മുത്തും മാണിക്ക്യോം ഒക്കെ കിട്ടും..! അപ്പോള്‍ അതുവരെ നീന്തിയ ക്ഷീണം മറക്കും..
പിന്നും നീന്തും...:)(ജീവിതം.. ഇതു ജീവിതം..)