Monday, May 7, 2012

പ്രണയ സങ്കല്പ്പവും പരുക്കന്‍ ജീവിത യാധാര്ഥ്യങ്ങളും...

കണ്ടുപിടിത്തം!!!

സങ്കല്പ പ്രണയങ്ങള്ക്കാണ്‌ നിലനില്പ്പ്!
കാരണമ്, പ്രണയം എപ്പോഴും അമാനുഷികമായ സങ്കല്പ്പങ്ങളിലല്ലെ നിലനില്ക്കുന്നത്..

നമ്മുടെ ഓരോ ചിന്തയും ആഗ്രഹങ്ങളും മോഹങ്ങളും , മോഹഭംഗങ്ങളും ചലനങ്ങളും, ഒക്കെ നമ്മുടെ പ്രണയിതാവ് അറിയുന്നുണ്ടെന്നും, അത് അവരില്‍ നമ്മള്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ ഒരു പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഉള്ള ഒരു വിചാരമാണല്ലൊ പ്രണയിപ്പിക്കുന്നത്..

പ്രണയം തോന്നുമ്പോഴേ, 'ഈ മനസ്സിനു തന്നെ മനസ്സിലാക്കാനാവുമ്, തന്റെ മനസ്സും വിചാരങ്ങളുമായി സാമ്യം ഉണ്ടെന്നും' ഉള്ള ഒരു കണ്ടെത്തലാണ്‌. ഒപ്പം ഒരു തരം സ്വാര്ദ്ധമായ പൊസ്സസ്സിവ് നസ്സ് ഉടലെടുക്കുന്നു..

യധാര്ത്ഥ ജീവിതത്തില്‍ ഒരിക്കലും ഒരു മനുഷ്യനു മറ്റൊരാളുടെ സങ്കല്പ്പത്തിനൊത്ത് ജീവിച്ചു തീര്ക്കാനാവില്ല. അവര്ക്ക് മറ്റുള്ളവരോടും ആത്മാര്ഥത തോന്നാം.. സ്നേഹം തോന്നാം.. താല്പര്യങ്ങള്‍ ഉണ്ടാവാം.. ഇതൊക്കെ കാണുമ്പോള്‍ ക്രമേണ പ്രണയിതാവ് തിരിച്ചറിയുന്നു.. താന്‍ പ്രണയിക്കുന്നതും മറ്റൊരു മനുഷ്യനെ മാത്രമാണെന്നും, അയാള്ക്ക്/അവള്ക്ക് ഒരിക്കലും താന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ 100% ജീവിക്കാനാവില്ല എന്നും.. തനിക്കൊരിക്കലും അവരുടെ പ്രതീക്ഷയ്ക്കൊത്ത് തന്നെ നിലനിര്ത്താനാവില്ല എന്നും. ഈ തിരിച്ചറിവുകള്, ഗാഢപ്രണയത്തിനു ഉലച്ചില്‍ തട്ടാന്‍ കാരണമാകും..

സങ്കല്പ്പങ്ങളിലുള്ള പ്രണയങ്ങളെ ഇത് അധികം ബാധിക്കില്ല.
നമ്മുടെ സങ്കല്പ്പങ്ങള്ക്കനുസരിച്ച് നമ്മെ പ്രണയിക്കുന്ന ഒരു ഗന്ധര്വ്വനെ മനസ്സില്‍ ധ്യാനിച്ച് ജീവിതകാലം മുഴുവന്‍ ജീവിക്കാം.. അതായിരിക്കാം പണ്ടൊക്കെ പറയുന്നത്
'സഫലീകരിക്കാത്ത പ്രണയത്തിനാണ്‌ ദീര്ഘായുസ്സ് എന്ന്!!

കാരണം: ഒരു ഫോട്ടോ പോലെ, ഒരു ചിത്രം പോലെ, വ്യക്തം!!
നാം ഒരു മനോഹരമായ ചിത്രം കാണുമ്പോള്‍ അതിന്റെ ഫോട്ടോ എടുത്തു സൂക്ഷിക്കുന്ന പോലെയാണ്‌.
നാം ഫോട്ടോ എടുത്ത് കുറച്ചു ദിവസങ്ങള്‍, കുറച്ചു മാസങ്ങള്,‍ വര്ഷങ്ങള്‍ ഒക്കെ കഴിയുമ്പോള്‍ ആദൃശ്യത്തിനും വളരെ വളരെ മാറ്റം ഉണ്ടായിക്കൊണ്ടിരിക്കും. എന്നാല്‍ നമ്മുടേ ഫോട്ടോയില്‍ ആ ദൃശ്യം അതുപോലെ എന്നും ഉണ്ടാവും.

അതുപോലെ, നമ്മുടെ മനസ്സില്‍ പതിഞ്ഞ അവരുടെ മനസ്സിന്റെ മനോഹാരിത, സോഫ്റ്റനസ്സ്; അതുപോലെ നമ്മുടെ ഹൃദയത്തില്‍ മാത്രമേ നിലനിര്ത്താനാവൂ...

മാറ്റം പ്രകൃതി നിയമമാണ്‌..
നമ്മുടെ സങ്കല്പ്പത്തിനസുസരിച്ച് (ഫോട്ടോ എടുക്കും പോലെ ചിത്രം വരയ്ക്കും പോലെ..) ഒരു മനുഷ്യനെ നിര്‍വീര്ന്യനാക്കാനാവില്ല, നിശ്ചലനാക്കാനാവില്ല.

ഫോട്ടോയ്ക്കും ചിത്രത്തിനും ഒക്കെ മറ്റൊരു പ്രത്യേകത കൂടിയുണ്ട്..
നമുക്കിഷ്ടമായ ഒരു ആഗ്കിളില്‍ നിന്നാണ്‌ ഫോട്ടോ എടുക്കുന്നത്. ചിത്രത്തിനും നമ്മുടെ പ്രതീക്ഷയ്ക്കൊത്ത് മനോഹാരിത ചേറ്ക്കാം..രണ്ടിലും നമ്മുടെ സങ്കല്പ്പം കലരുന്നു..അപ്പോള്‍ ഹ്ദൃശ്യം 100% ആയി ആര്ക്കും പകര്ത്താനാവില്ല! അപ്പോള്‍ എല്ലാം ഒരു സങ്കല്പ്പത്തില്‍ അധിഷ്ഠിതമായിരിക്കുന്നു...

എന്നു വച്ചാല്‍ പ്രണയവും ചിത്രവും ഒക്കെ സങ്കല്പ്പത്തില്‍ നിന്നും ഉരുത്തിരിയുന്നതാണ്‌.. സങ്കല്പ്പവും യാധാര്ത്ഥ്യവും ചേര്ന്ന ഒരു മനോഹര ആവിഷ്ക്കരണം..!!
------
അതു പറഞ്ഞപ്പോള്‍ ഇന്ന് സുരേഷ് ഗോപിച്ചേട്ടന്‍ കോടീശ്വരനില്‍ ഒരു ഡയലോഗ് പറയുമല്ലൊ, 'ഒരു പുഞ്ചിരി അത് മറ്റുള്ളവരില്‍ ചുറ്റുമുള്ളവരില്‍ എന്തുമാത്രം മാറ്റം വരുമെന്നൊ!' അതങ്ങോട്ടു കേള്ക്കാത്ത താമസം
ഇവിടത്തെ സുരേഷ്ഗോപിച്ചേട്ടന്, 'കണ്ടോ  ആത്മേ ഇതാണ്‌ വേണ്ടത്!
എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കുക'
ഞാന്: ഓഹ്! അതന്നെ! നിങ്ങളു എന്നെ വല്ല ചാണകക്കുഴീലും തള്ളിയിട്ടേച്ച് മറ്റുള്ളവരേയും പൊക്കിക്കോണ്ടു നടക്കുമ്പോഴും ഞാന്‍ അവിടെ കിടന്ന് മനോഹരമായി പുഞ്ചിരിക്കാം ഓ. കെ.
സന്തോഷമയല്ലു..!!

അപ്പോള്..‍ ഇന്നലത്തെ കഥയുടെ ബാക്കി...
അങ്ങിനെ രാത്രിയായി മണി 8 ആയി 9 ആയി 10, 11... മകള്ക്ക് ബിരിയാണിയുമായി വരാം എന്നു പറഞ്ഞ ഗൃഹനാഥന്‍ ഇനിയും എത്തിയിട്ടില്ല. മൊബയിലില്‍ വിളിച്ചാല്‍ ബാക് ഗ്രൌണ്ടില്‍ ആഘോഷങ്ങളുടെ ആരവങ്ങള്‍ കേള്ക്കാം..
ഹും! ഭാര്യയെ കൂടാതെ ആഘോഷിക്കുന്നത് ഈ ഉലകത്തില്‍ ഈ മഹാന്‍ മാത്രമേ കാണൂ..!
സാരമില്ല..പക്ഷെ, ദാ മറുവശത്ത് യജമാന പുത്രിയ്ക്ക് ദേഷ്യം!!
അവിടെ ദേഷ്യം വന്നാല്‍ മുട്ടന്‍ ഡയലോഗ് ആണ്‌!
എന്റെ കണ്ണില്‍ നിന്നും കണ്ണീരു കാണുന്നവരെ അവള്‍ ഡയലോഗ് വിടും.

അങ്ങിനെ ഒടുവില്‍ നിസ്സഹായതയുടെ കണ്ണീര്‍ വന്നു നില്ക്കുമ്പോള്..,
ഗേറ്റില്‍ ഒരു കാളിങ്ങ് ബെല്!!
ഭര്ത്താവിന്റെ സ്നേഹിതനാണ്‌!
അദ്ദേഹം ഭയന്ന് സുഹൃത്തിനെ ഏല്പ്പിച്ചു ബിരിയാണി കാര്യം!!
എന്റെ ഈശ്വരാ!! ഭൂമി പിളരും പോലെ! എന്ന് ഇപ്പോള്‍ വേണമെങ്കില്‍ തോന്നാം.. അപ്പോള്‍ തോന്നിയില്ല. എല്ലാം ഒരു സ്വപ്നം പോലെ മങ്ങി മങി.. അപ്പോള്‍ ആകെ ധര്മ്മ സങ്കടത്തില്‍ നില്ക്കുവായിരുന്നില്ല്യോ!, അതിന്റെ കൂടെ കൂട്ടുകാരന്റെ പക്കത്തില്‍ ഇരുന്നത് എന്റ് അജ്ഞാത ലോകത്തിലെ ഒരു അതി വേണ്ടപ്പെട്ട ആള്!!
സാരമില്ല.. 'ഈ ലോക ഗോളത്തില്‍ ഒരു ശിലാ സന്ധ്യയില്‍ ഇനിയുമൊരിക്കല്‍ നാം കണ്ടുമുട്ടും'.. എന്ന പാട്ട് വേണമെങ്കില്‍ ഇത്തരുണത്തില്‍ ചേര്‍ക്കാം..(മനസ്സില്‍ ഒരുപാട് വിങ്നലുകള്‍ ഉണ്ട് ബ്ളോഗൂ.. എനിക്ക് ഞാനാകാനാവാത്തതില്..)
ഞങ്ങള്‍ ഫാമിലി സുഹൃത്തുക്കള്‍ , ബന്ധുക്കള്.. അങ്ങിനെ ഒരുപാടൊരുപാട് ബന്ധങ്ങള്‍ ഉണ്ട്.. സാരമില്ല്‌ കൊച്ചു കുഞ്ഞിനു ഉറങ്ങണം, ഭര്ത്താവ് വീട്ടില്‍ ഇല്ല, പിണങ്ങിയിരിക്കുന്ന മകാള്,‍ രാത്രി 11 മണി, എന്റെ കണ്ണില്‍ കണ്ണീര്..
അങ്ങിനെ ഒരുപാട് കാരണങ്ങള്‍ ഉണ്ട്

10 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...


നമ്മുടെ ഓരോ ചിന്തയും ആഗ്രഹങ്ങളും മോഹങ്ങളും , മോഹഭംഗങ്ങളും ചലനങ്ങളും, ഒക്കെ നമ്മുടെ പ്രണയിതാവ് അറിയുന്നുണ്ടെന്നും, അത് അവരില്‍ നമ്മള്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ ഒരു പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഉള്ള ഒരു വിചാരമാണല്ലൊ പ്രണയിപ്പിക്കുന്നത്..

ആത്മെ

ഇങ്ങനൊക്കെ നോക്കിയാണൊ പ്രണയിക്കുന്നത്‌?

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്ക്‌ എന്റെ അടുത്ത ക്ലാസിലെ ഒരു കുട്ടിയെ കണ്ടപ്പോള്‍ തോന്നിയത്‌ വിവരിക്കാന്‍ വാക്കുകള്‍ക്കാവില്ല

പിന്നീട്‌ ആ കുട്ടിയെ എപ്പോള്‍ കണ്ടാലും അതു തന്നെ.

അവസാനം ഒന്നും ആയില്ല എന്നത്‌ വേറെ കാര്യം

പ്രണയം എന്നു കേള്‍ക്കുമ്പോള്‍ എന്റെ മനസില്‍ വരുന്നത്‌ ആ അതാണ്‌
അല്ലാതെ ആ മറ്റൊരാള്‍ എന്തു വിചാരിക്കുന്നെന്നൊ കാണിക്കുന്നെന്നൊ ഒക്കെ നോക്കിയാണെന്നു ഞാന്‍ സമ്മതിക്കില്ല കട്ടായം ഹ ഹ ഹ :)

ആത്മ said...

അത് എന്തര്- അവസാനം ഒരു ഹ ഹ ഹ
അപ്പോള്‍ എന്തോ കള്ളത്തരം ഒളിഞ്ഞുകിടപ്പുണ്ട്..

ആണുങ്ങളുടെ പ്രണയമായിരിക്കാം സാറു പറഞ്ഞത്..
പെണ്ണുങ്ങള്‍ ലോല ഹൃദയരല്ലെ!, അവര്‍ ഹൃദയവും മനസ്സും ആത്മാവിനും ഒക്കെയാവും മുന്‍തൂക്കം കൊടുക്കുക.. എങ്ങും കണ്ടേത്തുകേം ഇല്ല!!!:)

സന്തോഷ്‌ കോറോത്ത് said...

"പെണ്ണുങ്ങള്‍ ലോല ഹൃദയരല്ലെ"

Nge Nge ??? atheppo :)))) ?

ആത്മ said...

അതെ! ഒരു ലോലഹൃദയം!
തീ കണ്ടാല്‍ കരിയുന്ന;
വെയില്‍ കണ്ടാല്‍ പൊളുന്ന;
മഴയെന്നാല്‍ ഒലിച്ചുപോയേക്കാവുന്ന,
മഞ്ഞെന്നാല്‍ തണുത്ത് വിറയ്ക്കുന്ന
ഇടിവെട്ടിയാല്‍ പേടിച്ചൊളിക്കുന്ന
കുളിരെന്നാല്‍ അലിയുന്ന
ഒരു പാവം ഹൃദയം!

അതിനെ സൂക്ഷിക്കാനായി ഞാന്‍ കട്ടിയുള്ള , വൃത്തികുറഞ്ഞ
ഒരു പരുക്കന്‍ പുറം മൂടി തീര്‍ത്തിട്ടുണ്ട്...
ഈഗോയാണെന്നും ചിലര്‍
അഹങ്കാരമാണെന്നു പലര്‍
കുലീനതയെന്നും
ശാലീനതയെന്നും
കോഴത്തരമെന്നും
വിളിക്കുന്നു..
പലരും പുശ്ചിക്കുന്നു...

ഗവിത! ഗവിത! :)

മുല്ല said...

നന്നായിട്ടുണ്ട് ആത്മ.

ആത്മ said...

മുല്ല!
കണ്ടതില്‍ സന്തോഷം!:)

പണ്ടെന്നോ ഒരിക്കല്‍ ഇതുവഴി വന്നിരുന്നു..
പിന്നെ ഇപ്പോഴാണ്‌ കാണുന്നത്!

ഇഷ്ടപ്പെടുന്ന പോസ്റ്റ് വല്ലതും വായിക്കാന്‍ സമയം കിട്ടുമ്പോള്‍ വന്ന് വായിച്ച് അഭിപ്രായം പറയാന്‍ ശ്രമിക്കുമല്ലൊ,

Echmukutty said...

ആഹാ! പോസ്റ്റ് വായിച്ച് ഇഷ്ടപ്പെട്ടു. സത്യമായും ആത്മയ്ക്ക് അസാധാരണമായ കഴിവാണ് വായിയ്ക്കുന്നവരുടെ ഉള്ളിൽ കയറിച്ചെല്ലാൻ......അഭിനന്ദനങ്ങൾ.

ഞാനും എഴുതി നോക്കട്ടെ......ഇങ്ങനൊരു കുറിപ്പ്....
സ്നേഹം മാത്രം കേട്ടൊ.

ആത്മ said...

അഭിനന്ദനങ്ങള്ക്ക് ഹൃദയം നിറഞ്ഞ നന്ദി..!
യച്ചുമുവും വല്ലപ്പോഴും ഇതുപോലൊക്കെ എഴുതൂ.. അപ്പോള്‍ യച്ചുമുവിന്റെ ഇപ്പോഴത്തെ ജീവിതവും കാഴ്ചപ്പാടുകളും ഒക്കെ അറിയാമല്ലൊ,

സസ്നേഹം
ആത്മ

വല്യമ്മായി said...

"ഞാന്‍ മാത്രം ആരോടും കൂടാനാകാതെ"
അപ്പൊ ഞങ്ങളൊക്കെ ആരാ?

ആത്മ said...

അല്ല! ആരാ?!:)
കുറേ നേരമായി ആലോചിക്കുന്നു....:)

മിന്നി മറയുന്ന നക്ഷത്രങ്ങള്‍...