Saturday, April 28, 2012

റൈറ്റേര്സ് ബ്ളോക്ക്

ഈ ബ്ളോഗെഴുത്തിന്‌ ഒരു കുഴപ്പമേ ഉള്ളൂ..!റൈറ്റേര്സ് ബ്ളോക്ക് എന്നു പറയുമ്പോലെ ഇവിടെ ഒരു കമന്റ് കം റൈറ്റേര്സ് ബ്ളോക്ക് ഉണ്ട്!!,
നമ്മള്‍ എഴുതുന്നു.. ആരെങ്കിലും ഒക്കെ ദയവു തോന്നി ഒന്നോ രണ്ടോ കമന്റൊക്കെ പറഞ്ഞിട്ട് പോകുന്നു..നമ്മള്‍ അതിന്റെ സുഖം പിടിച്ച് വീണ്ടും വീണ്ടും എഴുതുന്നു..
അങ്ങിനെ ഇരിക്കുമ്പോള്‍ പെട്ടെന്ന് കമന്റുകള്‍ ഒരു ദിവസം കാണാതാകുമ്പോള്‍ ഒരു ബ്ളോക്കുണ്ട്.. അതാണ്‌ കമന്റ് കം റൈറ്റേര്സ് ബ്ളോക്ക്!

എനിക്ക് കുറച്ച് ദിവസമായി മേല്‍ പറഞ്ഞ ബ്ളോക്കായിരുന്നു എന്നു തോന്നുന്നു..
ആദ്യം കമന്റ് കാണാതായി!!
പിന്നെ പൊടുന്നനവെ പ്രത്യകഷമായി!!
രണ്ടും പ്രതീക്ഷയ്ക്ക് വിപരീതമായതുകൊണ്ട് ഉള്ക്കൊള്ളാന്‍ അല്പം താമസമെടുത്തു.

പ്രതീക്ഷയ്ക്ക് വിപരീതം എന്നു പറഞ്ഞപ്പോള്‍ മറ്റൊരു പ്രതീക്ഷയ്ക്ക് വിവരം ഡയലോഗ് ഓര്മ്മ വന്നു!!
എനിക്ക് ഞാന്‍ ശീലിച്ച സാഹചര്യങ്ങള്‍ മാറുമ്പോള്‍ വല്ലാതെ അസ്വസ്ഥതയുളവാകും.
പതിവായി കേള്ക്കുന്ന ഭക്തിഗാനം, പതിവായി ആന്‍ലിന്‍ പാല് ഇട്ട് കുടിക്കുന്ന ചായ, അതിനോടൊപ്പം കഴിക്കുന്ന ഒന്നു രണ്ട് എം സി വിറ്റീസ് എന്ന ബിസ്ക്കറ്റ്.. ഈ ബിസ്കറ്റ് തീര്ന്നുപോയാലും ആലിന്  തീര്ന്നുപോയാലും ആകെ പര്ഭ്രാന്തയാകും!!
പിന്നെ പതിവായി രാവിലെ ഭര്ത്താവിന്റെ വായിലിരിക്കുന്നതും കേട്ട് ഓഫ്ഫീസില്‍ പോയി ഒറ്റ ഇരുപ്പില്‍ ജോലികളൊക്കെ തീര്ത്ത് നല്ല വിശപ്പോടെ തിരികെ വരുന്നു..
പിന്നെ വാരിവലിച്ച് കഴിക്കുന്നു
കിടക്കുന്നു..
ബ്ളോഗെഴുതുന്നു..
ഇതിനിടയില്‍ എന്റെ ഷോപ്പിങ്ങ് പോകലിന്റെ അഭാവം എന്നെ വല്ലാതെ അസ്വസ്ഥയാക്കും..
ഒരു കറിയെങ്കിലും വച്ചില്ലെങ്കിലും വല്ലാതെ നിരാശപ്പെടും..

ഒരു ദിവസം ഭര്ത്താവ് വിരട്ടി 'നിനക്ക് എല്ലാം നീ വിചാരിക്കും പോലെ വേണം അല്ലെങ്കില്‍ ദേഷ്യം വരുമ്' എന്ന്!
ഞാന്‍ പറഞ്ഞു ' അതെ!, അത് ലാഭമായാലും നഷ്ടമായാലും പതിവായി സംഭവിക്കുന്നപോലെ വേണം..
ചിലപ്പോള്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ലാഭങ്ങളും വിജയങ്ങളും പോലും എന്നെ സ്തബ്ദയാക്കും..
പതിവിനു വിപരീതമായതുകൊണ്ട്..

എന്തിനിത്ര എഴുതിയെന്നു വച്ചാല്..
ഇനിയിപ്പോള്‍ കമന്റ് കിട്ടാതെ ശീലിച്ച എന്നെ മാറ്റി മറിച്ച്,
ഹൃദയത്തില്‍ കമന്റിന്‌ ഇടമുണ്ടാക്കി, ഓരോ കമന്റ് കാണുമ്പോഴും തരളിതമാകുന്ന എന്റെ ഹൃദയത്തെ പുനര്ജ്ജീവിപ്പിക്കണം!

ബാക്കി പിന്നെ..

സസ്നേഹം
ആത്മ

6 comments:

Rare Rose said...

എല്ലാം വായിക്കുന്നുണ്ടേ ആത്മേച്ചീ :)
ഒരു ബ്ലോക്കും,കുന്തോം വേണ്ട.നിറയെ എഴുതണം..ഇവിടെ തിരക്ക്..പിന്നെ കമന്റാന്‍ പോലും ഒരു മൂഡില്ലായ്മേം,മടീമൊക്കെ കാരണം വായിച്ചോടിപ്പോവലാ :(

SHANAVAS said...

അയ്യയ്യോ.. ഞാനും വായിക്കുന്നുണ്ടെ.. തിരക്കില്‍ കമന്റു വിട്ടു പോകുന്നതാണ്.. എഴുതിക്കോളൂ.. ആശംസകളോടെ..

ആത്മ said...

റോസൂ '

കമന്റ് കാണാത്തോണ്ട് വലിയ വിഷമം ഒന്നും ഇല്ലായിരുന്നു..(കാരണം ഞാന്‍ തോന്നുമ്പോഴൊക്കെ ചറ പറാ എഴുതി വിടുകയല്ലെ,
അതിനൊക്കെ എല്ലാറ്റിനും കമന്റിടാന്‍ ആര്ക്കും പറ്റില്ല..:))
ആകപ്പാടെ ജീവിതത്തില്‍ ഒരു കണ്ഫ്യൂഷന്‍ അടിച്ചു നില്ക്കുന്ന സമയം അത്രയേ ഉള്ളൂ..(മക്കളില്‍ ഒരാള്‍ വെളിനാട്ടില്.. മറ്റേയാള്‍ നാളെ പോകുന്നു.. ഒക്കെ പുതിയ അനുഭവം ആണ്‌..)
റോസൂനെ കണ്ടതില്‍ സന്തോഷം!!:)

ആത്മ said...

SHANAVAS Sir,

thank you very much!

Echmukutty said...

അയ്യോ! ഇങ്ങനെ പറയല്ലേ......ഇനീം എഴുതു എഴുതു.....

ആത്മ said...

എഴുതാം എച്ചുമു!
സമയവും കിട്ടുന്നില്ല!!
ആകെ ഗുലുമാലായി നടക്കുന്നു...:(

ഞാന്‍ യച്ചുമുവിന്റെ എഴുത്തിന്റെ ഒരു കടുത്ത ആരാധികയാണ്‍
എന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു..
പ്രത്യേകിച്ചും നാടന്‍ വര്‍ത്തമാനങ്ങള്‍ ചേര്‍ത്ത് പാവപ്പെട്ട സ്ത്രീകളുടെ ജീവിതം ചിത്രീകരിക്കുമ്പോള്‍...