Wednesday, April 25, 2012

പ്രോല്‍സാഹനമില്ലാതെ..

ഇന്ന് നമുക്ക് പ്രോല്‍സാഹനം ഒന്നും കിട്ടാതെ എങ്ങിനെ ബ്ളോഗ് എഴുതി ഒപ്പിക്കാം എന്ന് പരിശോധിക്കാം..

ആദ്യമായി എന്തെങ്കിലും എഴുതി ഫലിപ്പിക്കാന്‍ ഉണ്ടോ എന്ന് നോക്കാം..
സത്യം പറഞ്ഞാല്‍ ഒന്നും തന്നെ ഇല്ല എന്നതാണ്‌ സത്യം!
കമന്റുകള്‍ കാണാത്ത ഒരു അപൂര്ണ്ണത! അതുമാത്രമാണ്‌ എന്നെ എഴുതാന്‍ പ്രേരിപ്പിക്കുന്നത്!

അപ്പുറത്തെ ആര്‍മി കാമ്പില്‍ നിന്നും ആരൊ പൂച്ച കരയുന്നത് ഇമിറ്റേറ്റ് ചെയ്യുന്നു.. ഇവിടെ പ്ളസ് ടു കഴിഞ്ഞാല്‍ ആണ്കുട്ടികളെല്ലാം നിര്ബന്ധമായും ആര്മിയില്‍ ചേര്ന്ന് രണ്ട് വര്ഷം സേവനം അനുഷ്ടിക്കണം എന്ന കര്ശന നിയമപ്രകാരം വന്നണഞ്ഞ കൊച്ചു പിള്ളാരാരെങ്കിലും ആയിരിക്കാം!
പാവും!

അല്പം മുന്പ് നമ്മുടെ വയറിങ്ങ്-പെയിന്റിങ്ങ് അമ്മാവന്‍
(നിനക്ക് വലിയ സ്ഥിതിയായിപ്പോയല്ലൊ എന്ന് ആക്രാന്തപ്പെട്ട)
വന്നിരുന്നു. പുറത്തു നിന്ന മരത്തില്‍ നിന്നും ഒരു കായ് പറിച്ച് കൊണ്ട് വന്ന്
'ഇത് എന്തു പഴമാണ്‌?' എന്ന് ചോദിച്ചു (ഗസ്സ് ചെയ്തു കളിക്കല്)
ഞാന്‍ പറഞ്ഞു അത് ഒരു വിശിഷ്ടമായ പഴമാണ,‌ ഭയങ്കര എക്സ്പെന്സിവ് ആണ്,‌ സാധാരണ അത് അല്പം കൂടി വലുതാകേണ്ടതാണ്‌, ഇപ്രാവശ്യം അത് ചെറുതായിപ്പോയി... പോരാത്തതിനു അപ്പുറത്തെ ചൈനീസ് വൃദ്ധന്‍ നട്ടുപിടിപ്പിച്ചതാണ്‌ എന്നുകൂടി പറഞ്ഞ് പൊലിപ്പിച്ചു. (ഇവര്ക്ക് ഇംഗ്ളീഷുകാരെയൊന്നും വിലയില്ല. പൂത്ത ചീനനെയേ മതിക്കൂ.. ഹും!)
അയാള്ക്ക് വിശ്വാസം വന്നില്ല. എന്തോ നഞ്ച് പഴമാണെന്ന് പറഞ്ഞ് സ്വയം സമാധാനിച്ച് മേശപ്പുറത്ത് വച്ചു.
ങ്ഹാ ! പോട്ടെ! പക്ഷെ, അത് കായ്ക്കുമ്പോള്‍ ഒരുപാട് വഴിപോക്കരൊക്കെ പറിച്ചുകൊണ്ട് പോകുന്നുണ്ട്.. ഏതിനും വിഷമല്ല..

ഞാന്‍ സംസാരിക്കുമ്പോള്‍ അയാളുടെ കണ്ണുകളെ അവോയിഡ് ചെയ്യാന്‍ പഠിച്ചു.. ഇതിനിടെ ഭര്ത്താവിനോട് ചോദിച്ചു,
'അയാള്ക്ക് എത്ര വയസ്സുണ്ടാകും?' എന്ന്.
'ഗസ്സ് ചെയ്യാന്‍ പറ്റുമോ?'എന്ന്. (മലയാളത്തില്‍ എന്തു വേണേലും പറയാമല്ലൊ അവരുടെ മുന്നില്‍ വച്ച് എനിക്കങ്ങിനെ പറയുന്നതില്‍ പരം ഒരു പരമാനന്ദം ഇല്ല. അവര്‍ എന്തെങ്കിലും സീരിയസ് ആയി സിംഗ്ളീഷില്‍ കാച്ചുമ്പോള്‍ അതിനെ മലയാളത്തില്‍ എതിര്ക്കുക എന്നത് എന്റെ ഒരു ഹോബിയായി മാറിയിരിക്കുന്നു..ഈ സ്വഭാവവും കൊണ്ട് നാട്ടില്‍ ചെന്നപ്പോള്‍ അവിടെ ഒരു കടക്കാരന്റെ കയ്യില്‍ നിന്നും ചീത്ത കിട്ടി പക്ഷെ, അത് പിന്നെ പറയാം...അല്ലെങ്കില്‍ ഇപ്പം പറയാം..
കടയില്‍ കയറി ഇളിച്ച് കാണിച്ച് ഭവ്യതയോടെ ചോദിക്കുന്നതിനിടയ്ക്ക്, (പാസ്റ്റ് ടെന്സ്‌) 'ഇയാള്‍ നമ്മളെ പറ്റിക്കുകയായിരിക്കും..' എന്ന് അല്പം പതുക്കെയും.. അയാള്, അത് കേട്ട് 'നിങ്ങളെ പറ്റിക്കാനാണെങ്കില്‍ ഞാന്‍ ഈ കടയും വച്ചുകൊണ്ടിരിക്കില്ലായിരുന്നു..' എന്നോ മറ്റോ ഒക്കെ കുറേ പറഞ്ഞ്
എന്നെ വളിപ്പിച്ച് പുളിപ്പിച്ചു.. )

അങ്ങിനെ പ്രായത്തിന്റെ കാര്യം..
യജമാനന്‍ ആദ്യം പറഞ്ഞ് തന്നെക്കാളും ഇളയതാണെന്ന്!
ഹും!.. അത് മറ്റൊരു നമ്പറ ആണ്‌-പ്രായം കുറയ്ക്കല്‍ നമ്പര്-,
അപ്പോള്‍ നമ്മള്‍ പറയും 'ഓഹ് അത്രയൊന്നും ആയിരിക്കില്ല'എന്നൊക്കെ..
അതുപോലെ തന്നെ  ഞാന്‍ പറഞ്ഞു..
'അതല്ല, എന്റെ അമ്മേടെ പ്രായം എങ്കിലും വരും..'
അയാള്‍ പഴത്തിന്റെ കുലവും ഗോത്രവും ഒക്കെ ചികയുന്നതിനിടയില്‍
'നിങ്ങള്‍ ഏതു വര്ഷത്തിലെയാ?' എന്ന് ഭര്ത്താവ് ചോദിച്ചു
അയാള്‍ 1950 യില്‍ ഉള്ളതാണത്രെ!
'ശ്ശെ! ഒണ്ലി പതിമൂന്നു വയസ്സ് ഡിഫറന്സ്!' ('ഹൊ! പതിമൂന്ന് വയസ്സ്!' എന്നും പറയാം..). എങ്കിലും അതൊരു വ്യത്യാസം തന്നെയാണ്‌!സമ്മതിക്കാതെ തരമില്ല..

അമ്മാവന്.. അല്ല അണ്ണന്.. ലൂസായ പൈപ്പൊക്കെ ടൈറ്റണ്‍ ചെയ്ത്, പുതുതായി ഉണ്ടാക്കാന്‍ പറഞ്ഞ വാതില്‍ ഒരു ഗമ്ബ്ളീറ്റ് വേസ്റ്റാണെന്നും മറ്റും പ്രസംഗിച്ച് എന്റെ ഭര്ത്താവിനെ മാനസാന്തരപ്പെടുത്തിയെം വച്ച് തന്റെ കാറില്‍ (ബന്സായിരിക്കും) കയറി പോയി..
ഇവിടത്തെ ഗവണ്മെന്റ് ഇവിടെ ജനിച്ചു വളര്ന്ന എല്ലാര്ക്കും വിലയുണ്ടാക്കി വിലയുണ്ടാക്കി ഇപ്പോള്‍ താഴെയുള്ളവരെ(?) മുകളില്‍ ഉള്ളവര്‍ വണങ്ങണം(ചൈനേലെ കള്ചുറല്‍ റെവെലൂഷനെ പറ്റി വായിച്ചിട്ടില്ല? അല്ലെങ്കില്‍ നമുക്ക് ഇനി വായിച്ച് മനസ്സിലാക്കാം.. അതാണ്‌ ഈ ചീനരുടെ ഒരു പദ്ധതി..ആരേയും കൂടുതല്‍ പൊക്കില്ല)

ആയാള്‍ ബെന്സില്‍ കയറി ഓടിച്ചു പോയേപ്പിന്നെ ഞാന്‍ വന്ന് ബ്ളോഗ് നോക്കി... കമന്റില്ല! ഇങ്ങോട്ട് ആരും കോണ്ട്രിബ്യൂട്ട് ചെയ്തില്ലെങ്കില്‍ അങ്ങോട്ട് എങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെ എല്ലാ ബന്ധങ്ങളും അറ്റുപോകില്ലെ,

ഇത്രയും എഴുതി ചുരുക്കുന്നു..
നാളേം എഴുതണേ..

9 comments:

Diya Kannan said...

അത്മേച്ചി....കുറച്ചു നാളായി അല്ലേ നമ്മള്‍ കണ്ടിട്ട്? സുഖമല്ലേ?
പോസ്റ്സ് ഒന്നും മിസ്സായിട്ടില്ലട്ടോ...എല്ലാം വായിച്ചിരുന്നു.
കുറെ തിരക്കുകള്‍ ആയി പോയത് കാരണം കമന്റാന്‍ പറ്റിയില്ല..:(

സന്തോഷ്‌ കോറോത്ത് said...

Post okke reader vazhiyaa vaayikkunnathu, athondu comment ital natakkunnilla :(

Echmukutty said...

ഞാൻ വായിച്ചു.
എന്നും അമിതാബ് ബച്ചൻ ബ്ലോഗെഴുതുന്ന മാതിരി എന്തെങ്കിലും ഒക്കെ എഴുതണം കേട്ടൊ. കാരണം ആത്മ എഴുതീതു വായിയ്ക്കുമ്പോ എന്റെ അമ്മ എഴുതാറുള്ള ചില കത്തുകൾ പോലെ തോന്നും എനിയ്ക്ക്. ചെറുപ്പത്തിൽ വായിച്ചിരുന്ന ഓർമ്മ വരും.....

അനശ്വര said...

എഴുത്ത് രസകരമായിരുന്നു. ഓരോ കാര്യവും പറയുമ്പോ അതിന്റെ വിവരണം അല്പം കൂടി ഉണ്ടെങ്കില്‍ കുറച്ചൂടെ വായനാസുഖം കിട്ടിയേനെന്ന് തോന്നി..
"അല്പം മുന്പ് നമ്മുടെ വയറിങ്ങ്-പെയിന്റിങ്ങ് അമ്മാവന്‍
(നിനക്ക് വലിയ സ്ഥിതിയായിപ്പോയല്ലൊ എന്ന് ആക്രാന്തപ്പെട്ട)
വന്നിരുന്നു. പുറത്തു നിന്ന മരത്തില്‍ നിന്നും ഒരു കായ് പറിച്ച് കൊണ്ട് വന്ന്
'ഇത് എന്തു പഴമാണ്‌?' എന്ന് ചോദിച്ചു ..." ഈ ഭാഗമൊക്കെ വായിച്ചപ്പൊ എന്തോ ഒരു അപൂര്‍ണ്ണത തോന്നിച്ചു.ചിലപ്പൊ എന്റെ വായനയിലെ തകരാറാകാം...

ആത്മ said...

ദിയ:
കമന്റ് കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നിയിരുന്നു..
മൂഡ് ശരിയല്ലാത്തോണ്ടും പിന്നെ അല്പം ബിസിയായിരുന്നതുകൊണ്ടുമാണ്‌ ഉടന്‍ എഴുതാഞ്ഞത്..റോസൂന്‌ മുകളില്‍ എഴുതിയ കമന്റ് ദിയ കൂടി ഷെയര്‍ ചെയ്യൂ ട്ടൊ, രണ്ടുപേരുക്കും തമ്മില്‍ നല്ല സാമ്യം തോന്നും പലപ്പോഴും!! :)

വളരെ നന്ദി ദിയ!, സമയത്തിനെത്തി, പ്രോല്സാഹിപ്പിക്കാനൊക്കെ തോന്നിയതിന്!!

ആത്മ said...

അപ്പോള്‍ കോറോത്ത് ആത്മേച്ചിയെ മറന്നില്ല അല്ലിയോ?!:)
കല്യാണം കഴിക്കാന്‍ പോയ പോക്കായിരുന്നു.. പിന്നെ കണ്ടതേ ഇല്ല..:(

ആത്മ said...

Echmukutty,

എവിടെ അമിതാബച്ചന്റെ ബ്ളോഗ്?!
അദ്ദേഹവും സ്ഥിരമായി ഇതുപോലെ വാരിവലിച്ച് എഴുതിക്കൊണ്ടിരിക്കുവാണൊ?!ഹും!!:)

ആത്മ said...

അന്ശ്വര,

എന്റെ എഴുത്ത് സ്ഥിരമായി വായിക്കുന്നവര്ക്ക് മനസ്സിലാകുന്നപോലെ എഴുതുന്നുതാണ്‌..
ആക്രാന്തപ്പെട്ട അമ്മാവന്‍ രണ്ടുമൂന്ന് പോസ്റ്റുകള്ക്ക് മുന്പില്‍ ഉണ്ടായിരുന്നു..
പിന്നെ ചിലപ്പോള്‍ കരുതും ആര്‍ ഇതൊക്കെ വിശദമായി വായിക്കാന്‍ സമയം കിട്ടുന്നു.. എന്നും:)

ഇനി കുറച്ചുകൂടി വ്യക്തമായി എഴുതാം..

നിര്ദ്ദേശങ്ങള്ക്ക് വളരെ വളരെ നന്ദി!

സന്തോഷ്‌ കോറോത്ത് said...

കല്യാണോം കഴിഞ്ഞു മൂന്ന് കൊല്ലവും കഴിഞ്ഞ് !!! :))
ഇപ്പൊ ബ്ലോഗ്‌ വായന മുഴുവന്‍ റീഡറിലാ, വേണ്ട ബ്ലോഗൊക്കെ അവിടെ സബ്സ്ക്രയ്ബ് ചെയ്തു വെച്ചിട്ടുണ്ട്, അതോണ്ട് എല്ലാ പോസ്റ്റും വായിക്കുന്നുണ്ട് :))
ആത്മേച്ചി പ്ലസില്‍ ഇടക്ക് എത്തി നോക്കി പോണത് ഞാന്‍ കണ്ടു.പിടിച്ചു വട്ടത്തിലും ആക്കി :))