Monday, April 23, 2012

സ്വപ്നലോകത്തെ ഒസാമ..!!

ഇന്നലെ 'യു ആര്‍ മൈ ഇന്സ്പിറേഷന്‍ ആന്റ് ഡെസ്പറേഷന്‍' എന്നെഴുതിയില്ലേ എന്റെ ബ്ളോഗൂ!
ഇന്നിതാ അത് അക്ഷരം പ്രതി ശരിയായിരിക്കുനു!.
കമന്റ് ഒന്നും ആരും എഴുതാത്തതുകൊണ്ടോ ആവോ എന്റെ ഇന്സ്പിറേഷന്‍ ഒക്കെ ഒരു ഡെസ്പറേഷന്‍ ആവുകയും ആ ഡെസ്പെറേഷന്‍ പിന്നെ വീണ്ടും ഒരു ഇന്സ്പിറേഷന്‍ ആയിക്കൊണ്ട് ഒരു വിഷ്യസ് സര്ക്കിള്‍ പോലെ അങ്ങിനെ..

എന്നെ മകാള്‍ അവാളുടെ ഹൊങ്കോങ് ട്രിപ്പിലേക്കാവശ്യമായ സാധങ്ങള്‍ വാങ്ങാനായി എന്നെ വാടകയ്ക്കെടുത്തു വച്ചിരിക്കുകയാണ്‌ ഇന്ന്(അവധി).അതില്‍ നിന്നും ഒരിത്തിരി സമയം അപഹരിച്ചാണ്‌ ഈ പോസ്റ്റ് എഴുതുന്നത്..
കാരണം, ഇന്നലെ കമന്റൊക്കെ കിട്ടുമെന്ന് മോഹിച്ചെഴുതിയ പോസ്റ്റിനു
ഒരു കൂട്ടായി കമന്റ് കിട്ടുകില്ല എന്ന ആത്മവിശ്വാസത്തോടെ മറ്റൊരു പോസ്റ്റും കൂടി എഴുതി ചേര്ക്കാമെന്നു കരുതി... (ഇതു ഞാന്‍ കയ്യീന്നിട്ടതാണേ ബ്ളോഗൂ..) ശരിക്കുമുള്ള റീസണ്‍ എന്താന്നു വച്ചാല്, ഞാന്‍ ഇന്നലെ ഓസാമ ബിന്‍ നെ സ്വപ്നം കണ്ടു!
ശരിക്കും!!


സ്വപ്നലോകത്ത്.. ഞാന്‍ ഷോപ്പിങ്ങ് നടത്തുകയായിരുന്നു..!ഒന്നാം തരം ഒരു ഹൌസ് കോട്ട്! വില അല്പം കൂടുതലാണെന്നേ ഉള്ളൂ
അത് വില്ക്കുന്ന് സ്ത്രീയ്ക്ക് എന്നോറ്റ് ഇഷ്ടം തോന്നി വില അല്പം കുറയ്ക്കയും ചെയ്തു!( എന്തു വ്യക്തം ഫീലിങ്ങ്സുകള്!)
ഞാന്‍ വാങ്ങാറായപ്പോഴേയ്ക്കും തിരിച്ചുപോകേണ്ട സമയം ആയി.
അവിടേയും ഞാന്‍ ആരാലോ നയിക്കപ്പെടുന്ന ഒരു ജന്മം ആയിരുന്നു.
എങ്കിപ്പിന്നെ നാളെ വന്ന് വാങ്ങാം എന്ന കണക്കുകൂട്ടലോടെ
അടുത്ത സീനിലേക്ക് പോയി..

അവിടെ വൃദ്ധയായ ഒരു മലായ് അമ്മുമ്മ എന്തോ പച്ചിലകള്‍ ശേഖരിക്കുകയാണ്‌!ഞാന്‍ പോകും മുന്പ് അവര്‍ അത് എന്നെ ഏല്പ്പിക്കും.. ഞാന്‍ അത് അരച്ച് അവര്ക്ക് തിരിച്ചു നല്കും (ഇത്തരുണത്തില്‍ അവര്‍ കഴിഞ്ഞ സ്വപ്നത്തില്‍ എന്നെ എല്പ്പിച്ച് ഇലയെ ഞാന്‍ ഓര്ക്കുന്നു!)
ഇപ്രാവശ്യം വളരെ നല്ല ഒരു പച്ച കളറുള്ള ഒരു കൊച്ചു ചെടിയാണ്‌ അവര്‍ തിരഞ്ഞെടുക്കുന്നത്.. തീരെ ചെറിയ ഇലകള്‍ പക്ഷെ തനതായ ഒരു ഭംഗി!. അപ്പോഴും മൊബൈലില്‍ ഇതിന്റെ ഫോട്ടോ പിടിച്ച് ബ്ളോഗില്‍ ഇടണം എന്നും പിന്നെ ഈ ഇലകളുടെ വിശേഷ ഗുണത്തെപറ്റി എഴുതി വയ്ക്കണം എന്നും, ഉപയോഗപ്പെടുത്തണം എന്നുമൊക്കെ തീരുമാനിക്കുന്നുമുണ്ട്!
അവര്‍ ആ പ്രത്യേക ഇലയുള്ള ചെടിയെ മറ്റു ചെടികളില്‍ നിന്നു വകഞ്ഞുമാറ്റി ഒരുമിച്ച് അടര്‍ത്തി എടുക്കുന്നുതിനിടയില്‍ ഞാന്‍ അവരെ ഓര്‍മ്മിപ്പിക്കുന്നു 'ഇടയില്‍ ചിലപ്പോള്‍ മറ്റു ജീവികള്‍ എന്തെങ്കിലും ഉണ്ടാകുമ്' എന്ന്..
വിചാരിച്ചപോലെ ഒരു ഒച്ച്, പിന്നെ മറ്റെന്തോ ഒരു ജീവി, അതും പോരാഞ്ഞ് ഒരു ഞണ്ടും!
വലിയമ്മയുടെ കയ്യില്‍ കടിക്കില്ലേ?!!
വലിയമ്മ അത് സ്വാഭാവികമായുള്ള ഒന്നാണെന്ന മട്ടില്‍ ഞണ്ടിനെ മാറ്റാന്‍ നോക്കുന്നു.. പക്ഷെ, ഇതിനിടയില്‍ അത് അവരുടെ കയ്യില്‍ കടിച്ചു കഴിഞ്ഞു.. അവര്‍ വേദന പ്രകടമാക്കാത്ത രീതിയില്‍ അതിനെ അടര്‍ത്തന്‍ നോക്കുന്നു..

ഇതിനിടയില്‍ എനിക്ക് വീണ്ടും പോകാന്‍  സമയമായി..ഞാന്‍ അവിടെ കൊണ്ടിട്ട പുസ്തകങ്ങള്‍ തപ്പാന്‍ പോയി. ഇതിനിടെ അവരുടെ മതഗ്രന്ത്ഹങ്ങളിലും ഒരിഷ്ടം വന്നിരുന്നു..
എന്റെ ഒരു ബുക്ക് അകത്ത് ഒസ്ലാമയുടെ മുറിയിലായിപ്പോയിരുന്നു,
അതെടുക്കാന്‍ അകത്തെത്തുമ്പോള്‍ അദ്ദേഹം കരുതുന്നു ഞാന്‍ ബുക്കും വായിച്ച് അദ്ദേഹത്തിനു കമ്പനി നല്കും എന്ന്! അവരൊക്കെ ഓരോന്ന് വിചാരിച്ചുപോയാല്‍ പിന്നെ മാറ്റമില്ലല്ലൊ!
എന്റെ റബ്ബേ! എനിക്ക് ശ്വാസം മുട്ടലായി
അത് പ്രകടിപ്പിക്കാതെ, 'ഞാന്‍ ഇനീം വരും ഓസാമേ..ഇനിക്കിവിടെ ഭയങ്കര ഹോംലി ഫീലിങ്ങ് ആണ്‌' എന്ന വ്യാജേന പുസ്തകവും എടുത്ത് പുറത്തേക്ക്..

കൂട്ടത്തില്‍ മുറിക്ക് പുറത്തു വന്ന് അവിടെ നിന്നും എന്റെ പ്രിയപ്പെട്ട മറ്റ് പുസ്തങ്ങളും ഞാന്‍ എടുക്കുന്നുണ്ട്..
അവരുടെ വിലപ്പെട്ട പ്സ്തകങ്ങള്‍ എടുക്കാതിരിക്കാനും..
രക്ഷപ്പെടാന്! രഹസ്യമായി..!
ഞാന്‍ കണ്ണുതുറന്നു.. എന്റെ ബെഡ്ഡില്‍ എത്തി!!

ഹോ! എന്തെല്ലാം ലോകങ്ങളാണ്‌ എന്റെ ഭഗവാനേ!
ഇപ്പോഴത്തെ മനുഷ്യര്ക്ക് പല പല ലോകങ്ങളല്ലെ,
ഈലോകം,പാസ്റ്റ് ലോകം(നാട്) സങ്കല്പ ലോകം, ഇന്റെര്നെറ്റ് ലോകം, പരലോകം(മരിച്ചുപോയോരുടെ), ഇതുകൂടാതെ സ്വപ്നലോകവും..!!
`

[രാവിലെ എഴുന്നേറ്റപ്പോഴും സ്വപ്നം ഒരു നല്ല സിനിമ പോലെ വ്യക്തം!
എങ്കിപ്പിന്നെ അതങ്ങ് പങ്കുവയ്ക്കാം എന്നു കരുതി
കമന്റ് എഴുതീല്ലെങ്കിലും ആരെങ്കിലുമൊക്കെ വായിക്കുന്നുണ്ടാകുമല്ലൊ,]

3 comments:

ammalu said...
This comment has been removed by the author.
Echmukutty said...

അതെ, അതെ. സ്വപ്നത്തിൽ കണ്ടത് കേമായി. സ്വപ്നം അതിലും കേമം....

അടുത്ത സ്വപ്നം പോരട്ടെ....

ആത്മ said...

thanks! :)