Sunday, April 22, 2012

യു ആര്‍ മൈ ഇന്സ്പിരേഷന്...

ഇനി രാവിലെ എഴുതാന്‍ വന്നതിനെ പറ്റി പൊടിപ്പും തൊങ്ങലും ചേര്ത്ത് എഴുതാന്‍ ശ്രമിക്കാം...

രാവിലെ മകാളുടെ അരികില്‍ നാളത്തെ അവളുടെ പരീക്ഷയ്ക്ക് കൂട്ടിരിക്കയായിരുന്നു.. ഒടിഞ്ഞുമടങ്ങി..
ഉള്ളില്‍ ഒരു ആയിരം ആഗ്രഹങ്ങള്‍ അമര്‍ത്തി വച്ചത് തള്ളിക്കയറി ബഹളമുണ്ടക്കുന്നു..

അതിനിടയില്‍ യജമാനന്‍ വന്ന് സ്നേഹപൂര്വ്വം 'എടീ നീ ഇന്നത്തെ വിഷു പ്രോഗ്രാമ്മിനു വരുന്നില്ല്യോ?!' എന്ന് അന്വേക്ഷിക്കുന്നുമുണ്ട്..
ഓഹ്! ഞാന്‍ വന്നില്ലെങ്കില്‍ അടുത്ത ക്ഷണത്തില്‍ അതിലും വലിയ ഇരയെ കണ്ടെത്തി ആഘോഷിച്ചോളും. അതില്‍ വരുത്തപ്പെടനൊന്നും ഇല്ല..
ഇതതല്ല, ഉള്ളില്‍ അമര്ത്തി വച്ച ഒരായിരം ആഗ്രഹങ്ങള് മാടിവിളിക്കുമ്പോള്,‍ ഞാന്‍ എങ്ങിനെ സമാധാനത്തോടെ മകാളുടെ അടുത്തിരിക്കാന്!!

ഞാന്‍ പതിയെ എഴുന്നേറ്റു.. ഓരോ ആഗ്രഹങ്ങളായി തീര്‍ക്കാം..
ചൂലെടുത്തു! - ആദ്യം ചവിട്ടി നില്ക്കുന്ന തറയില്‍ നിന്നുതന്നെ ആകാം..- പൊടിപടലങ്ങള്‍ നീക്കി.. (ഒരു തൂപ്പുകാരി മജിസ്റ്റേട് ജീന്സും ടോപ്പും ഒക്കെയിട്ട് വന്ന് ക്ളീന്‍ പണ്ണിയിട്ട് ഒടുവില്‍ എനിക്ക് ചില നിര്ദ്ദേശങ്ങളും തന്നിട്ട് പോയ ഭൂവാണ്‌..ഹും!!)  നമുക്ക് വേണമെങ്കില്‍ നമ്മള്‍ തന്നെ ചെയ്യണം..
അങ്ങിനെ ഉള്ളും പുറവും ശുദ്ധംപണ്ണി, പിന്നെ വന്ന് കഴുകാനിട്ടിരുന്ന പാത്രങ്ങളില്‍ കൈ വച്ചു..

അതിനിടയില്‍ ഗൃഹനാഥന്‍ ത്രഡ്മില്ലില്‍ അരമണിക്കൂട് കഠിനമായി ഓടി ക്ഷീണിച്ചിട്ട്, 'അപ്പോള്‍ നീ വരുന്നില്ലല്ലൊ അല്ലെ,' എന്ന് വീണ്ടും സ്നേഹത്തോടെ..
'ഇല്ല എന്റെ ജോലി തീര്ത്താല്‍ എനിക്ക് മകളുടെ അടുത്തിരിക്കാം..'
ഉള്ളില്‍ ഒരു ചെറിയ നഷ്ടബോധം ഉണ്ട്.. എല്ലാരും ഉടുത്തൊരുങ്ങി പോകുമ്പോള്‍ ഞാന്‍ മാത്രം.. ! സാരമില്ല!
നാലുക്കൊപ്പം അല്പ്പം സന്തോഷിക്കുന്നതിലും വലുതല്ലെ, മക്കളുടെ പരീക്ഷ്യ്ക്ക് അവര്ക്ക് സുരക്ഷിതത്വം നല്കാന്‍ പറ്റുന്നത്! ഞാന്‍ വേം വേം (കട: ഫെമി) ജോലികള്‍ തീര്‍ത്തു.. ഒത്താല്‍ ഒരു ബ്ളോഗ് പോസ്റ്റും എഴുതണം..

ഒന്നും വേണ്ട എന്നൊക്കെ പറഞ്ഞ്, ഗാംഭീര്യമായിരുന്നെങ്കിലും, 'ഒടുവില്‍ തളരുമ്പോള്‍ തലചായ്ക്കാന്‍' ബ്ളോഗല്ലാതൊരിടമില്ലാതെ ഇന്നലെ ഒരല്പ്പം കണ്ഫ്യൂഷനടിച്ചപ്പോല്‍ തീരുമാനിച്ചു. 'ഇല്ല ബ്ളോഗൂ നീ തന്നെയാണ്‌ എന്റെ ഉത്തമ നന്‍പന് (ആത്മ മിത്രം)' എന്ന്!
അങ്ങിനെ, 'ആത്മ മിത്രമേ സുഖം തന്നെയല്ലേ?!'

ഞാന്‍ എന്റെ ജോലിയൊക്കെ ഒതുക്കി..
അടുക്കളേല്‍ കുളിര്‍ കാറ്റ് വരുന്നുണ്ട്..
മക്കള്‍ പഠിക്കുന്നുണ്ട്..
ഗൃഹനാഥന്‍ അദ്ദേഹത്തിന്റെ ആര്ക്കോ ഇഷ്ട്മുള്ള വേഷവിധാനങ്ങളോടെ വെളിയില്‍ പോയി.. കുറ്റം പറയരുതല്ലൊ, തിരിച്ചു വരുമ്പോള്‍ ബിരിയാണി ചോറു വാങ്ങി വരും! പിന്നെ വൈകിട്ട് ചിലപ്പോള്‍ മുസ്തഫേലും കൊണ്ടുപോം. മകാളുക്ക് ഹോങ്കോങില്‍ പോകാനുള്ള എന്തോ വാങ്ങാന്..

അയ്യോ ബ്ളോഗൂ! അതു പറയാന്‍ പറ്റിയില്ലല്ലൊ, മക്കളോക്കെ ഹോങ്കോങ്ങിലും ഇന്തോനേഷ്യയിലും യൂറോപ്പിലും ഒക്കെ കുടുംബസമേധം(കൂട്ടുകാര്‍ കൂട്ടുകാര്!) പോകുന്നു.. എനിക്കതൊന്നും ഉള്ക്കൊള്ളാനാകുന്നില്ല ബ്ളോഗൂ.. 'അടയ്ക്കയാകുമ്പോള്‍ കെട്ടിപ്പൊതിഞ്ഞു വയ്ക്കാം അടയ്ക്കാമരമായാല്‍ എന്നാ ചെയ്യാന്' എന്നോ മറ്റോ ഒരു ചൊല്ലില്ലേ ബ്ളോഗൂ..! (ഒരുപാട് അന്നം പൊന്നലുകള്‍ ഉണ്ട് പറയാന്.. എന്റെ അമ്മ മനസ്സ് എരിയുന്നുണ്ട് ബ്ളോഗൂ..)

തല്ക്കാലം നിര്ത്തട്ടെ, കൂടുതല്‍ വിശേഷങ്ങളുമായി പിന്നീട് വരാം..
യു ആര്‍ മൈ ഇന്സ്പിരേഷന് ആന്റ് ‍ ഡെസ്പെറേഷന്.. ബ്ളോഗൂ..
തല്ക്കാലം വിട...

No comments: